Prepared by
Sudheer Kumar T K, Kokkallur. Mail: Sudeeeertk@gmail.com
2013-14 സാമ്പത്തികവർഷത്തെ അവസാനത്തെ ക്വാർട്ടറിന്റെ TDS Return ഫയൽ ചെയ്ത് കഴിഞ്ഞതിന് ശേഷം ഉള്ള ഇൻകം ടാക്സ് സംബന്ധിച്ച പ്രധാന ഉത്തരവാദിത്തമാണ് Form 16 ഡൌണ്‍ലോഡ് ചെയ്യുക എന്നത്. ശമ്പളത്തിൽ നിന്നും ടാക്സ് കുറച്ചിട്ടുള്ള എല്ലാ ജീവനക്കാർക്കും സാമ്പത്തികവർഷം കഴിഞ്ഞ് അടുത്ത മെയ് 31 നു മുമ്പായി TDS Certificate അഥവാ Form 16 നൽകിയിരിക്കണമെന്നു ഇൻകം ടാക്സ് നിയമത്തിലെ Section 203 ൽ പറയുന്നു. 2013-14 ൽ നിലവിൽ വന്ന പുതിയ Form 16 ന് രണ്ട് ഭാഗങ്ങളുണ്ട്. Part A യും Part B യും. ഇതിൽ Part A നിർബന്ധമായും TRACES ൽ നിന്നും ഡൌണ്‍ലോഡ് ചെയ്യണം. ഇതിന്റെ കൂടെ Part B കൂടി തയ്യാറാക്കി ജീവനക്കാരന് നൽകണം. ഒരു ജീവനക്കാരന് TDS Certificate നൽകാതിരുന്നാൽ ഒരു ദിവസത്തേക്ക് 100 രൂപ നിരക്കിൽ പരമാവധി അയാളിൽ നിന്നും കുറച്ച ടാക്സ് DDO യിൽ Penalty ഈടാക്കാമെന്ന് Section 272A(2) ൽ പറയുന്നു.