സമ്പൂര്‍ണ്ണയില്‍ ടി.സി എങ്ങനെ എഡിറ്റ് ചെയ്യാം?..
സമ്പൂര്‍ണ്ണയില്‍ ടി.സി എങ്ങനെ സേവ് ചെയ്യാം?...
വലിയ
സാങ്കേതിക പരിജ്ഞാനമൊന്നുമില്ലാതെ
തന്നെ സമ്പൂര്‍ണ്ണയില്‍
ടി.സി ജനറേറ്റ്
ചെയ്യാന്‍ സാധിക്കും.
ടി.സി
ജനറേറ്റ് ചെയ്യുന്ന സിസ്റ്റത്തില്‍
പ്രിന്റര്‍ ഇല്ലെങ്കില്‍
അവ പി.ഡി.എഫ്
ആക്കിയ ശേഷം മറ്റൊരു സിസ്റ്റത്തില്‍
നിന്നും പ്രിന്റ് എടുത്താല്‍
മതിയാകും. ടി.സി
ജനറേറ്റ് ചെയ്യുന്നതിന്റെയും
സമ്പൂര്‍ണവഴി അഡ്മിഷന്‍
നടത്തുന്നതിന്റേയും സ്റ്റെപ്പുകള്‍
ചുവടെ നല്‍കിയിരിക്കുന്നു.
ഒന്നു
മുതല്‍ ഒമ്പതു വരെയുള്ള
ക്ലാസ്സുകളിലെ ടി സി.
(ഓര്‍ക്കുക,
വിവരങ്ങള്‍
കണ്‍ഫേം ചെയ്തെങ്കില്‍ മാത്രമേ
ഒരു കുട്ടിയുടെ ടി സി ഇഷ്യൂ
ചെയ്യാന്‍ സാധിക്കൂ..വിവരങ്ങള്‍
കണ്‍ഫേം ചെയ്യുന്നതിനുമുമ്പ്
അവന്റെ / അവളുടെ
വിവരങ്ങള്‍ കൃത്യമാണെന്ന്
ഉറപ്പുവരുത്തണം. ടി.സി
പ്രിന്റെടുക്കുന്നതിനു
മുമ്പാണ് വിവരങ്ങളില്‍
പിശകുകള്‍ കാണുന്നുവെന്നിരിക്കട്ടെ,
വിവരങ്ങള്‍
unconfirm ചെയ്തു
കിട്ടുന്നതിനായി അതത് ജില്ലകളിലെ
ഐടി@സ്ക്കൂള്‍
മാസ്റ്റര്‍ ട്രെയിനര്‍മാരെ
സമീപിക്കുകയാണ് വേണ്ടത്.)