Thursday, July 3, 2014

INCOME TAX E - FILING BY SUDHEER KUMAR T .K

Income Tax Return - E Filing

നികുതിദായകരായ വ്യക്തികൾക്ക് 2013-14 സാമ്പത്തികവർഷത്തെ Income Tax Return സമർപ്പിക്കാനുള്ള സമയപരിധി 2014 ഏപ്രിൽ 1 മുതൽ ജൂലൈ 31 വരെയാണ്. Chapter VI A കിഴിവുകൾക്ക് മുമ്പുള്ള വരുമാനം 2 ലക്ഷത്തിൽ കൂടുതലുള്ളവരെല്ലാം റിട്ടേണ്‍ സമർപ്പിക്കണം. Total Assassable Income 5 ലക്ഷത്തില്‍ കുറവുള്ളവര്‍ക്ക് റിട്ടേണ്‍ സഹജ് (ITR 1)ഫോറത്തില്‍ തയ്യാറാക്കി ഇന്‍കം ടാക്സ് ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കുകയോ e filing നടത്തുകയോ ആവാം. 5 ലക്ഷത്തിൽ കൂടുതൽ ഉള്ളവർ E Filing നടത്തണംഎന്ന് നിർബന്ധമുണ്ട്.
Income Tax Departmentന്‍റെ E Filing സൈറ്റില്‍ PAN രജിസ്റ്റര്‍ ചെയ്ത ശേഷമാണ് E Filing നടത്തേണ്ടത്. മുന്‍വര്‍ഷം E Filing നടത്തിയിട്ടുണ്ടെങ്കില്‍ അന്ന് രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഉള്ള UserID യും Password ഉം ഉപയോഗിച്ചാണ് ഈ വര്‍ഷവും E Filing ചെയ്യേണ്ടത്.
(അതിനെക്കുറിച്ച് പോസ്റ്റിന്‍റെ അവസാനഭാഗത്ത്‌ വിവരിച്ചിരിക്കുന്നു).

INCOME TAX RETURN - HOW TO FILL UP ITR 1 SAHAJ FORM? GUIDELINES BY SUDHEER KUMAR T K (COURTESY: (COURTESY:HEAD TEACHERS BLOG))

Income Tax Return for A Y 2014-15


      നികുതിദായകരായ വ്യക്തികൾക്ക് 2013-14 സാമ്പത്തികവർഷത്തെ Income Tax Return  സമർപ്പിക്കാനുള്ള സമയപരിധി 2014 ഏപ്രിൽ 1 മുതൽ ജൂലൈ 31 വരെയാണ്. Chapter VI A കിഴിവുകൾക്ക് മുമ്പുള്ള വരുമാനം(Housing Loan Interest കുറച്ചതിന് ശേഷം ഉള്ള വരുമാനം)  2 ലക്ഷത്തിൽ കൂടുതലുള്ളവരെല്ലാം റിട്ടേണ്‍ സമർപ്പിക്കണം.  ITR ഫോറം പൂരിപ്പിച്ച് Income Tax Office ൽ സമർപ്പിക്കുക വഴിയോ E Filing നടത്തി അതിലൂടെ generate ചെയ്യപ്പെടുന്ന ഫോം Bangalore ലേക്ക് അയയ്ക്കുക വഴിയോ നമുക്ക്  റിട്ടേണ്‍ സമർപ്പിക്കാം.

      Total  Assassable  Income 5 ലക്ഷത്തിൽ കൂടുതൽ ഉള്ളവർ E Filing നടത്തണംഎന്ന് നിർബന്ധമുണ്ട്.5 ലക്ഷത്തിൽ കുറവുള്ളവർക്ക് നേരിട്ട് കൊടുക്കുകയോ E Filing നടത്തുകയോ ആവാം. E Filing നടത്തുന്നതിനായി   ഇവിടെ ക്ലിക്ക് ചെയ്യുക.).