ഓരോ DDO യും ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും അടക്കേണ്ടാതായ ഒരു
വര്‍ഷത്തെ നികുതി കണക്കാക്കി അവശേഷിക്കുന്ന മാസങ്ങള്‍ കൊണ്ട് ഹരിച്ചു
നികുതിവിഹിതം ഓരോ മാസത്തെയും ശമ്പളത്തില്‍ നിന്നും കുറയ്ക്കാന്‍
ബാധ്യസ്ഥനാണെന്ന് അറിയാമല്ലോ. ഇങ്ങനെ കുറയ്ക്കുന്ന നികുതിയുടെ കണക്ക് 3
മാസം കൂടുമ്പോള്‍ അപ്‌ലോഡ് ചെയ്യണമെന്നും നമുക്കറിയാം.
ഗവണ്മെണ്ട് സ്ഥാപനങ്ങള്‍
ഓരോവര്‍ഷത്തെയും ഏപ്രിൽ , മെയ്, ജൂണ്‍ മാസങ്ങളില്‍ (അതായത് ഒന്നാം
ക്വാര്‍ട്ടറിലെ ) കുറച്ച കണക്ക് ജൂലൈ 31 നു മുമ്പായി കൊടുക്കണം. ഇങ്ങനെ
രണ്ടാം ക്വാര്‍ട്ടറിലെ (ജൂലൈ, ആഗസ്റ്റ് , സെപ്റ്റംബർ ) കണക്കു ഒക്ടോബര്‍
31 നു മുമ്പായും മൂന്നാം ക്വാര്‍ട്ടറിലെ (ഒക്ടോബർ, നവംബർ, ഡിസംബർ ) കണക്കു
ജനുവരി 31 നു മുമ്പായും, നാലാം ക്വാര്‍ട്ടറിലെ (ജനുവരി, ഫെബ്രുവരി,
മാര്‍ച്ച്) കണക്ക് മെയ് 15 ന് മുമ്പായും സമര്‍പ്പിക്കണം. ഇതാണ് ത്രൈമാസ ഇ ടി. ഡി.എസ് റിട്ടേണ്‍ സമര്‍പ്പിക്കല്‍
CBDT , National Securities Depository Limited (NSDL) നെ ആണ് E TDS Return സ്വീകരിക്കാന്‍
ചുമതലപ്പെടുത്തിയത്. National Securities Depository Limited (NSDL)
വിവിധ സ്ഥലങ്ങളില്‍ Return സ്വീകരിക്കാന്‍ Tin Felicitation Centers നെ
ചുമതലപ്പെടുത്തിയിട്ടുണ്ട്. നാം തയ്യാറാക്കുന്ന E TDS Return അപ്‌ലോഡ്
ചെയ്യുന്നതിനായി ഇവിടെയാണ് നാം സമര്‍പ്പിക്കുന്നത്. എല്ലാ ഗവണ്മെന്റ്
സ്ഥാപനങ്ങളും E TDS Return പ്രത്യേക
സോഫ്റ്റ്‌വെയറില്‍ തയ്യാറാക്കി അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. ഇത് നമുക്കു
തന്നെ തയ്യാറാക്കി TIN Fecilitation Center ല്‍അപ്‌ലോഡ് ചെയ്യാന്‍
ഏല്‍പ്പിക്കാവുന്നതാണ്. 100 പാര്‍ട്ടി റെക്കോര്‍ഡുകള്‍ക്ക് 39.50 രൂപയാണ്
അപ്‌ലോഡ് ചെയ്യാനുള്ള ഫീസ്.