പക്ഷിപ്പനി
വന്നത്കൊണ്ട് കോഴി ഇറച്ചിക്ക്
വില കുറഞ്ഞു.കിലോ
105
ആയിരുന്നത്
75
രൂപയായി.ഇനി
സുഖമായി കോഴികറി തിന്നാം.
ഇപ്പോള്‍
കോഴി ഇറച്ചി തിന്നാന്‍
മനുഷ്യര്‍ക്കും രോഗം പിടിപ്പെടും
എന്നാണല്ലോ മാഷ് പറഞ്ഞത്..
പോയിട്ട്
പണി ഉണ്ടോന്ന് നോക്കുടാ..
ഞങ്ങളെ
വീട്ടില്‍ ഇന്നലെയും
കോഴിക്കറി.എനിക്ക്
എന്തും പറ്റിയില്ലല്ലോ ..
കുട്ടികള്‍ തമ്മില്‍ സംസാരിക്കുന്നത് കേട്ട് മനസ്സില്‍ ചിരിച്ചു. ക്സാസില്‍ കുട്ടികള്‍ക്ക് ഈ രോഗത്തെ കുരിച്ച് വ്യക്തത വരുത്തണം എന്ന് തോന്നി.....
കുട്ടികള്‍ തമ്മില്‍ സംസാരിക്കുന്നത് കേട്ട് മനസ്സില്‍ ചിരിച്ചു. ക്സാസില്‍ കുട്ടികള്‍ക്ക് ഈ രോഗത്തെ കുരിച്ച് വ്യക്തത വരുത്തണം എന്ന് തോന്നി.....
എന്താണ്
പക്ഷീപ്പനി അഥവാ ഏവിയന്‍
ഫ്ലൂ
പക്ഷികളില്‍
വൈറസ് ബാധ മൂലമുണ്ടാകുന്ന
സാംക്രമികരോഗമാണ് പക്ഷിപ്പനി
അഥവാ ഏവിയന്‍ ഫ്ലൂ.
കാട്ടുപക്ഷികളില്‍
നിന്നാണ് ഈ രോഗം വളര്‍ത്തുപക്ഷികള്‍ക്ക്
പകരുന്നത്.വളര്‍ത്തുപക്ഷികളില്‍
രണ്ടുതരത്തിലുള്ള രോഗബാധയാണുണ്ടാകുന്നത്.കോഴി,താറാവ്,കാട
തുടങ്ങിയ വളര്‍ത്തു പക്ഷികളെയും
മറ്റുപക്ഷികളെയും പക്ഷിപ്പനി
വൈറസ് ബാധിക്കും.
ലക്ഷണങ്ങള്‍
തൂവലുകള്‍
അലങ്കോലപ്പെടുക ,
മുട്ടകളുടെ
എണ്ണം കുറയുക എന്നീ ലക്ഷണങ്ങളോടെ
ഉണ്ടാകുന്നതരം പക്ഷിപ്പനി
താരതമ്യേന അപകടരഹിതമാണ്.ഇറച്ചിക്കോഴികളെ
ബാധിക്കുന്ന രണ്ടാമത്തെ ഇനം
പക്ഷിപ്പനി മാരകവും അധിവേഗം
പകരുന്നതുമാണ്.ഇത്തരം
പനി ബാധിച്ച കോഴികള്‍ 48
മണിക്കൂറിനകം ചാകും.
പക്ഷിപ്പനി
മനുഷ്യരില്‍
പക്ഷിപ്പനി
വൈറസുകള്‍ താരതമ്യേന
രോഗസംക്രമണസാധ്യത
കുറഞ്ഞവയാണ്.സാധാരണയായിപക്ഷികളില്‍
മാത്രം ഒതുങ്ങി നില്‍ക്കുന്ന
വൈറസുകള്‍ ചില പ്രത്യേക
സാഹചര്യങ്ങളില്‍ മനുഷ്യരില്‍
കടന്നു് രോഗമുണ്ടാക്കുന്നു.പക്ഷികളുടെ
വിസര്‍ജ്യവസ്തുക്കളില്‍
നിന്നും ശരീരദ്രവങ്ങളില്‍
നിന്നുമാണ് രോഗം പകരുന്നത്.ഈ
വൈറസുകളില്‍ ചില ജനിതകവ്യതിയാനങ്ങള്‍
സംഭവിക്കുമ്പോഴാണു്
രോഗകാരികളാവുന്നത്.മനുഷ്യരില്‍
കാണുന്ന ഇന്‍ഫ്ലുവന്‍സ
വൈറസുമായി ചേര്‍ന്ന് പുതിയ
ജനിതകഘടന ആര്‍ജിച്ചും ഇവ
ആക്രമണസ്വഭാവമുള്ളതായി
മാറാം.മാരകമായ
എച്ച്-5 എന്‍-1
വൈറസുകളാണ്
മനുഷ്യരില്‍ മരണസാധ്യതയുണ്ടാക്കുന്നത്.രോഗം
ബാധിച്ചതോ അല്ലാത്തത്മായ
കോഴികളുടെ മാംസം അഥവാ മുട്ട
കഴിക്കുന്നത് കരുതലോടെ വേണം.
മാംസംവും
മുട്ടയും 60°
C യില്‍
വേണം പാചകം ചെയ്യാന്‍.മുട്ട
ബുല്‍സൈയായി ഉപയോഗിക്കുന്നത്
ഒഴിവാക്കണം.
No comments:
Post a Comment