ഭാഷാ ന്യൂനപക്ഷ കമ്മിറ്റി യോഗം ചേര്‍ന്നു
സംസ്ഥാനതല
ഭാഷാന്യൂനപക്ഷ കമ്മിറ്റിയുടെ യോഗം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ
അധ്യക്ഷതയില്‍ ചേര്‍ന്നു.
ഭാഷാ ന്യൂനപക്ഷ മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവിധ പ്രശ്‌നങ്ങളും
പുതിയ കോഴ്‌സുകള്‍ അനുവദിക്കുന്നതും യോഗം ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍
സമയബന്ധിതമായി തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
തമിഴ്, കന്നഡ ഭാഷാ പഠനത്തിനുള്ള രണ്ട് കേന്ദ്രങ്ങള്‍ സംസ്ഥാനത്ത്
ആരംഭിക്കും. കാസര്‍കോഡ്, മൂന്നാര്‍ എന്നിവിടങ്ങളിലാണ് ഈ സെന്ററുകള്‍
തുടങ്ങുക. ന്യൂനപക്ഷഭാഷാ മേഖലകളില്‍ വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്‌നം
പരിഹരിക്കുന്നത് സംബന്ധിച്ച പരാതികള്‍ തീര്‍പ്പാക്കാന്‍ യോഗം തീരുമാനിച്ചു.
സ്‌കൂള്‍ കലോത്സവ മാന്വല്‍ പരിഷ്‌കരണത്തിന് കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കും. ഇതിനായുള്ള പ്രത്യേക സമിതി രൂപീകരിക്കുന്നതിനും
തീരുമാനമായി. നിയമസഭയില്‍ മുഖ്യമന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍
വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിന് പുറമെ എം.എല്‍.എമാരായ
ഇ.എസ്.ബിജിമോള്‍, കെ.അച്ചുതന്‍, ഷാഫി പറമ്പില്‍, പി.ബി.അബ്ദുള്‍ റസാഖ്,
എസ്.രാജേന്ദ്രന്‍, എന്‍.എ നെല്ലിക്കുന്ന്, തുടങ്ങിയവരും വിവിധ വകുപ്പുകളിലെ
ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
No comments:
Post a Comment