ഭാര്യാഭര്‍ത്താക്കന്‍മാര്‍
തമ്മില്‍ ദാമ്പത്യപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന കേസുകളില്‍ കുട്ടികളുടെ
ടി.സി അനുവദിക്കുന്നതിന് മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് പൊതുവിദ്യാഭ്യാസ
വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ടി.സി. നല്‍കുന്നത്
വിലക്കിക്കൊണ്ടുള്ള കോടതി വിധികളൊന്നും നിലവിലില്ലെങ്കില്‍ ഏത്
രക്ഷിതാവിന്റെ കരുതലിലും സംരക്ഷണയിലുമാണോ കുട്ടി കഴിയുന്നത് ആ
രക്ഷിതാവിന്റെ അപേക്ഷയില്‍ കുട്ടിക്ക് ടി.സി. അനുവദിക്കാവുന്നതാണ്.
മാതാവ്/പിതാവ് ഉപേക്ഷിച്ചുപോയ കേസുകളിലും വിവാഹ മോചനം ചെയ്യപ്പെട്ട
കേസുകളിലും കുട്ടി യഥാര്‍ത്ഥത്തില്‍ ആരുടെകൂടെയാണോ ജീവിക്കുന്നത് ആ
രക്ഷിതാവിന്റെ അപേക്ഷയില്‍ കുട്ടിക്ക് ടി.സി അനുവദിക്കാവുന്നതാണ്.
No comments:
Post a Comment