സര്‍ക്കാര്‍
വകുപ്പുകളില്‍ ഏര്‍പ്പെടുത്തിയ ഒരു ഓഫീസിന് ഒരു ഡ്രോയിംഗ് ആന്റ്
ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍ സംവിധാനത്തിന് സ്പഷ്ടീകരണം നല്‍കി ധനവകുപ്പ്
സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് നിയമസഭാംഗങ്ങളെ ഈ
സംവിധാനത്തില്‍ നിന്ന് ഒഴിവാക്കി. സ്പാര്‍ക്ക് സംവിധാനം വഴിയല്ലാതെ ശമ്പളം
പറ്റിക്കൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടേയും മറ്റു മന്ത്രിമാരുടേയും
പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് നിലവിലെ രീതി തുടരും. സ്പാര്‍ക്ക് വഴി
ശമ്പളം പറ്റുന്ന ഈ വിഭാഗത്തിലുളളവര്‍ക്ക് പുതിയ സംവിധാനം ബാധകമായിരിക്കും.
യാത്രാപ്പടി സംബന്ധിച്ച വിശദാംശങ്ങള്‍(ഇ.ആര്‍. ബില്‍) ഗസറ്റഡ് ഓഫീസര്‍
സ്വയം തയ്യാറാക്കുകയും ഡി.ഡി.ഒ. സ്പാര്‍ക്കില്‍ ഔട്ടര്‍ ബില്‍
തയ്യാറാക്കുകയും അലോട്ട്‌മെന്റ് വിശദാംശം ട്രഷറിക്ക് നല്‍കുകയും വേണം.
ജി.പി.എഫില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് ബന്ധപ്പെട്ട ഓഫീസര്‍ അനുബന്ധ
രേഖകളും സഹിതം അപേക്ഷ സമര്‍പ്പിക്കുകയും ബന്ധപ്പെട്ട ഡി.ഡി.ഒ. ഇതു
സംബന്ധിച്ച് ബില്ല് തയ്യാറാക്കി ട്രഷറിയില്‍ സമര്‍പ്പിക്കുകയും ചെയ്യും.
സര്‍ക്കുലര്‍ ഇവിടെ
സര്‍ക്കുലര്‍ ഇവിടെ
No comments:
Post a Comment