ഘോഷയാത്രകളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതുസംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍
നിര്‍ദ്ദേശിച്ച് ആഭ്യന്തരവകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.ഘോഷയാത്രകളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതിന് ജില്ലാ കളക്റ്ററുടെയും ജില്ലാ പോലീസ് മേധാവിയുടെയും മുന്‍കൂര്‍ അനുമതി വാങ്ങണം.പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 9.30നും വൈകിട്ട് 4.30നുമിടയില്‍ ഇത്തരം ഘോഷയാത്രകള്‍ ഒഴിവാക്കണം. അവധിദിനങ്ങളില്‍ രാവിലെ 10നും വൈകിട്ട് മൂന്നിനുമിടയില്‍ കുട്ടികളെ ഘോഷയാത്രയില്‍ നിര്‍ബന്ധപൂര്‍വ്വം പങ്കെടുപ്പിക്കരുത്.
ഘോഷയാത്രയില്‍ കുട്ടികളെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കാനോ ഘോഷയാത്ര മൂന്നുമണിക്കൂറില്‍ കൂടാനോ പാടില്ല.ഘോഷയാത്രയില്‍ കുട്ടികളുടെ സുരക്ഷ സംഘാടകര്‍ ഉറപ്പു വരുത്തണം.വൈദ്യസഹായം ലഭ്യമാക്കുന്നതിന് ആംബുലന്‍സ് ഉള്‍പ്പെടെയുളള ക്രമീകരണങ്ങള്‍ സജ്ജീകരിക്കണം. ഘോഷയാത്രയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് നല്‍കുന്ന പാനീയങ്ങളും ഭക്ഷണപദാര്‍ഥങ്ങളും ഗുണമേന്‍മയുളളതായിരിക്കണം.പൊതുനിരത്തിലൂടെയുളള കുട്ടികളുടെ ഘോഷയാത്ര സാധാരണക്കാരന്റെ സഞ്ചാരസ്വാതന്ത്ര്യം ഹനിച്ചുകൊണ്ടാകരുതെന്നും ഇതുസംബന്ധിച്ച ഹൈക്കോടതി നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണമെന്നും സര്‍ക്കുലറിലുണ്ട്.കുട്ടികളെ നിര്‍ബന്ധപൂര്‍വ്വം ഘോഷയാത്രകളില്‍ പങ്കെടുപ്പിക്കുന്നതു സംബന്ധിച്ച് മാര്‍ഗരേഖ തയ്യാറാക്കണമെന്ന സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പിന്റെ നടപടി.

No comments:
Post a Comment