Sunday, January 24, 2016

SSLC CE MARKS 2016 - GENERAL INSTRUCTIONS

1. 2016 മാർച്ചിൽ നടത്തുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ നിരന്തര മൂല്യ നിർണ്ണയ സ്കോറുകൾ 02/02/2016 ന് മുമ്പായി സ്കൂൾ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കണം. അപ്പീലുകൾ ഉണ്ടെങ്കിൽ ആയവ യഥാ സമയം തീർപ്പാക്കണം.
2. നിരന്തര മൂല്യനിർണ്ണയത്തിന്റെ സ്കോറുകൾ പരീക്ഷാഭവന്റെ ഔദ്യോഗിക വെബ് സൈറ്റായ www.sslcexamkerala.gov.in ല്‍ ഓണ്‍ലൈനേ‍ ആയി upload ചെയ്യേണ്ടതാണ്.

3.ഹെഡ്മാസ്റ്റർ/ചീഫ് സൂപ്രണ്ടിന്റെ മേൽ നോട്ടത്തിൽ CE സ്കോർ എൻട്രി നടത്തുമ്പോൾ സ്കൂളിന്റെ പേര് കുട്ടികളുടെ ബയോഡേറ്റാ എന്നിവ ശരിയാണെന്ന് ഉറപ്പ വരുത്തേണ്ടതാണ്. ഹെഡ്മാസ്റ്റർ സാക്ഷ്യപ്പെടുത്തി പ്രസിദ്ധികരിച്ച നിരന്തര മൂല്യനിർണയത്തിന്റെ സ്കോറും പരീക്ഷാഭവന്റെ വെബ്സൈറിലേയ്ക്ക് അപ്ലോഡ് ചെയ്യുന്ന നിരന്തര മൂല്യനിർണ്ണയ സ്കോറും ഒന്നു തന്നെയാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
4.നിരന്തര മൂല്യനിർണ്ണയത്തിന്റെ സ്കോറുകൾ വെബ് സൈറ്റിലേയ്ക്ക് എൻടി നടത്തുവാന്‍ പരീക്ഷാ ഭവന്റെ ഔദ്യോഗിക വെബ്സൈറ്റായ www.sslcexamkerala.gov.in എന്ന വെബ് സൈറ്റിൽ പ്രവേശിച്ച സ്കൂൾ കോഡും പാസ്വേഡും നൽകി C,E Tabulation എന്ന link ല്‍ ക്ലിക്ക് ചെയ്ച് C.E. Mark Entry നടത്തേണ്ടതാണ്.
5. 07/02/2016 മുതൽ C,E Mark Entry തുടങ്ങാവുന്നതാണ്. 13-02-2016 വൈകുന്നേരം 5 മണിക്ക് മുഴുവൻ പരീക്ഷാർത്ഥികളുടെയും സി.ഇ.മാർക്കുകൾ enter ചെയ്തത് തീർക്കേണ്ടതാണ്.
6.നിരന്തര മൂല്യനിർണ്ണയത്തിന്റെ സ്കോറുകൾ ഓൺലൈൻ എൻട്രി നടത്തിയശേഷം ആയതിന്റെ പ്രിന്റൗട്ട് പ്രസിദ്ധീകരിച്ച നിരന്തര മൂല്യനിർണ്ണയ സ്കോറുമായി പരിശോധിച്ച് തെറ്റുകൾ ഒന്നും ഇല്ലെന്ന് ഹെഡ്മാസ്റ്റർ/ചീഫ് സൂപ്രണ്ടുമാർ ഉറപ്പുവരുത്തേണ്ടതാണ്.ഇതിനുശേഷം വെബ്സൈറ്റിൽ C,E_Mark_confirm ചെയ്യേണതാണ്. confirm ചെയ്തതു കഴിഞ്ഞാൽ പിന്നെ C.E Mark Edit ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കുന്നതല്ല.
7. ഓൺലൈൻ എൻട്രി നടത്തിയ നിരന്തര മൂല്യനിർണ്ണയ സ്കോറുകളുടെ പ്രിന്റ് ഔട്ട് എടുത്ത് ഹെഡ്മാസ്റ്റർ/ചീഫ് സൂപ്രണ്ട് സാക്ഷ്യപ്പെടുത്തിയതിനുശേഷം പരീക്ഷാ ഭവനിൽ നിന്നും നൽകുന്ന പ്രത്യേക കവറിൽ സീൽ ചെയ്തത് 28-02-2016 ന് വൈകുന്നേരം 5 മണിക്ക് മുമ്പ് അതത് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ നൽകേണ്ടതാണ്. ഇത് നൽകുമ്പോൾ സി.ഇ മാർക്കുകളിൽ വ്യത്യാസമില്ലെന്നും അന്തിമമാണെന്നും ഉള്ള സർട്ടിഫിക്കറ്റ് കൂടി നൽകേണ്ടതാണ്.
8.നിരന്തര മൂല്യനിർണ്ണയത്തിന്റെ സ്കോർ അടങ്ങിയ കവറുകൾ എല്ലാ സ്കൂളുകളിൽ നിന്നും ലഭിച്ചതിനു ശേഷം ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ ആയത് ഒറ്റ ബണ്ടിലാക്കി പായ്ക്കക്ക് ചെയ്തതു വക്കേണ്ടതാണ്. എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ നിന്നും C,E Mark ബണ്ടിലുകൾ പരീക്ഷാഭവനിൽ നിന്നും നിയോഗിക്കുന്ന ജീവനക്കാർ ശേഖരിക്കുന്നതാണ്. ഇതു സംബന്ധിച്ചുള്ള നിർദ്ദേശം പിന്നീട് നൽകുന്നതാണ്.

സര്‍കുലര്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment