IT പരീക്ഷ മറ്റന്നാള്‍(16-02-2016) മുതല്‍ തുടങ്ങുകയാണല്ലോ..കുട്ടികളെല്ലാം IT theory , Practical ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് പഠിക്കുന്നുണ്ട്.പക്ഷെ ചില കുട്ടുകാര്‍ക്ക് പരാതി. 2014 മുതല്‍ 2016 വരെയുള്ള IT theory പരീക്ഷകളിലെ ചോദ്യങ്ങള്‍ ബ്ലോഗില്‍ ഉണ്ടെങ്കിലും വീട്ടില്‍ കംപ്യൂട്ടര്‍ ഇല്ലാത്തത്കൊണ്ട് ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ സാധിച്ചില്ലത്രെ..ഫയല്‍ സൈസ് കൂടുതല്‍ ആയത്കൊണ്ട് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ സാധിക്കുന്നില്ല എന്നതാണ് ഒന്നാമത്തെ പ്രശ്നം. കന്നഡ ചോദ്യങ്ങള്‍ പബ്ലിഷ് ചെയ്തില്ല എന്നത് രണ്ടാമത്തെ പരാതി.(നമ്മുടെ ജില്ലയില്‍ കുറേ ഏറെ കന്നഡ മീഡിയം സ്കൂളുകളുണ്ട്).കൂട്ടുകാര്‍ ക്ഷമിക്കുക.സമയമില്ലാത്തത്കൊണ്ടാണ്.ഷേണി സ്കൂള്‍ ബ്ലോഗിന്റെ Blog team നോക്കിയാല്‍ കാര്യങ്ങള്‍ മനസ്സിലാകും.ഒരു കൊച്ചു ടീം.എന്നാലും നിങ്ങളുടെ പരാതി പരിഹരിക്കുവാന്‍ ഷേണി സ്കൂള്‍ ബ്ലോഗ്,IT@school project രണ്ട് ഭാഗങ്ങളായി പബ്ലിഷ് ചെയ്ത് ചോദ്യോത്തരങ്ങളെ സംയോജിപ്പിച്ച് മലയാള, കന്നട ഭാഷകളില്‍ അവതരിപ്പിക്കുകയാണ്. ഇതിന്റെ ഫയല്‍ സൈസ് 478.7 Kb മാത്രമാണ്. അത്കൊണ്ട് കൂട്ടുകാര്‍ക്ക് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യാം.പരീക്ഷ തുടങ്ങുന്നത് വരെ പഠിക്കാം.മൊബൈല്‍ ഫോണ്‍ സ്കൂളിലേയ്ക്ക് കൊണ്ടു പോകരുതെ കേട്ടോ..ചുവടെയുള്ള ലിങ്കികളില്‍നിന്ന് ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യൂ....
IT Theory Sample Questions-All Chapters in Malayalam Medium by IT@School Project
IT Theory Sample Questions-All Chapters in Kannada Medium by IT@School Project
Related posts
ഇങ്ക്സ്കേപ്പ് - ചോദ്യങ്ങളും ഉത്തരങ്ങളും ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
IT MODEL PRACTICAL EXAM 2016 - QUESTIONS AND ANSWERS(PYTHON, QGIS AND GEOGEBRA)
SSLC - IT THEORY QUESTION BANK -QUESTIONS AND ANSWERS FROM 2014 TO 2016
No comments:
Post a Comment