Wednesday, March 9, 2016

ANTICIPATORY INCOME TAX SOFTWARE BY Sudheer Kumar T.K and Rajan N

                                          ( Courtesy: Maths Blog)
2016-17 സാമ്പത്തിക വര്‍ഷത്തെ ഇന്‍കം ടാക്സിന്‍റെ ആദ്യ വിഹിതം മാര്‍ച്ച്‌ മാസത്തെ ശമ്പളത്തില്‍ നിന്നും കുറയ്ക്കണമല്ലോ. ഇതിനായി 2016-17 വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന ശമ്പളവരുമാനം കണക്കാക്കി അതില്‍ നിന്നും അനുവദനീയമായ നിക്ഷേപങ്ങളും കിഴിവുകളും കുറച്ച് ടാക്സ് കണ്ടെത്തണം. 2016-17 വര്‍ഷത്തെ ആദായനികുതി നിരക്ക് അനുസരിച്ചാണ് ടാക്സ് കണക്കാക്കേണ്ടത്. 2016 ബജറ്റില്‍ പ്രഖ്യാപിച്ച നികുതി നിരക്ക് കഴിഞ്ഞ വര്‍ഷത്തേത് തന്നെ. എന്നാല്‍ 5 ലക്ഷം വരെ Taxable Income ഉള്ളവര്‍ക്കുള്ള 2,000 രൂപയുടെ റിബേറ്റ് 5,000 രൂപയായി ഉയര്‍ത്തിയിരിക്കുന്നു. പുതിയ നിരക്കനുസരിച്ച് കണക്കാക്കുന്ന നികുതിയുടെ 12 ല്‍ ഒരു ഭാഗമാണ് മാര്‍ച്ച്‌ മാസത്തെ ശമ്പളത്തില്‍ നിന്നും കുറച്ചു തുടങ്ങേണ്ടത്.
പുതിയ നിരക്ക് പ്രകാരം Anticipatory Income Statement തയ്യാറാക്കി ഒപ്പോടു കൂടി DDO യ്ക്ക് അതായത് ഹെഡ്മാസ്റ്റര്‍ക്ക് നല്‍കണം. ഇത് തയ്യാറാക്കുന്നതിനുള്ള സോഫ്റ്റ്‌വെയറുകള്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

Softwares to prepare Anticipatory Income Statement

Useful Files on Income Tax for Reference
  • Circular from Finance Dept- തവണകളായി ആദായനികുതി ശമ്പളത്തില്‍ നിന്നും കുറയ്ക്കണമെന്ന നിര്‍ദേശം.
  • Notes on Deductions 2016-17
  • Circular from CBDT : 2015-16 ലെ ആദായ നികുതി കുറയ്ക്കുന്നത് സംബന്ധിച്ച്
  • Tax Calendar
  • No comments:

    Post a Comment