Friday, March 11, 2016

QUIZ MAKER SOFTWARE BY PRAMOD MURTHY

 പ്രിയപ്പെട്ട ഷേണി ബ്ലോഗ് കൂട്ടുക്കാരെ
എസ്.എസ് എല്‍ .സി പരീക്ഷയുടെ  ഇടവേളയില്‍  നിങ്ങള്‍ക്കിതാ പുതിയൊരു വിഭവവുമായി ഞങ്ങള്‍ എത്തികഴിഞ്ഞു.ഇത്തവണ ഒരു കിടിലന്‍ Quiz maker software ആണ് നമ്മളിവിടെ അവതരിപ്പിക്കുന്നത്.ഈ സോഫ്ട്‌വെയറില്‍ Multiple choice ചോദ്യങ്ങളും, ചോയ്സ്‌കളും ഉത്തരവും ചേര്‍ത്ത് കുട്ടികള്‍ക്ക് നല്‍കിയാല്‍ ഇത് വളരെ മെച്ചപ്പെട്ട ഒരു സ്വയം വിലയിരുത്തല്‍ ഉപാധിയാകും.ഈ സോഫ്ട്‌വെയര്‍ തയ്യാറാക്കി ഷേണി ബ്ലോഗിന് അയച്ച് തന്നിരിക്കുന്നത് Setigam, Seticalc എന്നീ സോഫ്ട്‌വെയറുകളിലൂടെ പ്രശസ്ഥനായ കുണ്ടൂര്‍കുന്ന് TSNMHS സ്കൂളിലെ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്.

foss അഥവാ Free open source software foundation ന്റെ ആദര്‍ശങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുന്ന മൂര്‍ത്തി സാറിന്റെ കഠിണാധ്വാനത്തെ ഷേണി ബ്ലോഗ് ടീം നമിക്കുന്നു.സാറിന്റെ ഈ സംരംഭം അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഏറെ പ്രയോജനകരമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.ഈ സോഫ്ട്‌വെയറിനെ ഡൗണ്‍ലോഡ് ചെയ്ത് പ്രവര്‍ത്തിപ്പിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.നിങ്ങളുടെ കമന്റ് അദ്ദേഹത്തിന് പ്രചോദനമാകും.
ഈ സോഫ്ട്‌വെയറിനെ പ്രവര്‍ത്തിപ്പിക്കുന്ന ഘട്ടങ്ങള്‍ ചുവടെ
1.GQuiz maker software നെ ഡൗണ്‍ലോഡ് ചെയ്ത് ഡെസ്ക്ക്ടോപ്പിലേയ്ക്ക് Extract ചെയ്യുക.
2.GQuizMaker1.0 ഫോള്‍ഡറിനകത്തുള്ള gq.sh എന്ന ഫയലിന് Execute permission നല്കി ഡബിള്‍ ക്ലിക്ക് ചെയ്ത് run in terminal ക്ലിക്ക് ചെയ്യുക. password ആവശ്യപ്പെടുന്നുണ്ടെങ്കില്‍ സിസ്റ്റം password നല്‍കുക .ഇന്‍സ്റ്റാലേഷണ്‍ പൂര്‍ത്തിയായ ശേഷം  സിസ്റ്റം Restart ചെയ്യുക.
3.Application--->Accessories---->GQuiz Quiz making software എന്ന ക്രമത്തില്‍ തുറക്കുക.
4.തുറന്ന് വരുന്ന ജാലക്കത്തിലെ  Design Mode ക്സിക്ക് ചെയ്ത് create new database എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക
5.തുറന്ന് വരുന്ന ജാലകത്തിലെ മഞ്ഞ കള്ളിയില്‍ ചോദ്യ നമ്പര്‍ , ചോദ്യം, ചോയ്സ് , ഉത്തരം എന്നിവ ടൈപ്പ് ചെയ്ത് add ബട്ടണ്‍ ക്ലിക്ക് ചെയ്യുക.അടുത്ത ചോദ്യം ചേര്‍ക്കുക. ഇതേപോലെ ആവശ്യമുള്ളത്ര ചോദ്യങ്ങള്‍ ചേര്‍ത്ത ശേഷം Quiz Mode ക്ലിക്ക് ചെയ്ത് കുട്ടിയുടെ പേര് ക്ലാസ്, ഡിവിഷണ്‍, റോള്‍ നമ്പര്‍ എന്നിവ നല്‍കി രജിസ്റ്റര്‍ ക്ലിക്ക് ചെയ്യുക.
6.അപ്പോള്‍ ദൃശ്യമാകുന്ന ജാലകത്തിലെ മഞ്ഞ കള്ളിയില്‍ ചോദ്യ നമ്പര്‍ ടൈപ്പ് ചെയ്ത് എന്റര്‍ കീ  അമര്‍ത്തുക.
7. ചോദ്യം , ചോയസ് എന്നിവയെ കാണാം. ഉത്തരം നല്‍കാന്‍ ചോയ്സിന്റെ മുമ്പിലുള്ള റോസ് കളറിലുള്ള ചതുരത്തില്‍ ക്ലിക്ക് ചെയ്യണം.
8.എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയ ശേഷം Score  ക്ലിക്ക് ചെയ്താല്‍ score sheet കാണാം.
 സോഫ്ട്‌വെയര്‍ ഡൊണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ഈ സോഫ്ട്‌വെയരിലുള്ള  സങ്കേതങ്ങളെ   കുറിച്ചുള്ള  കൂടുതല്‍ വിവരങ്ങള്‍ ചുവടെ:
Design Mode : By clicking this menu you can design your quiz in two ways.
           a. Create a SQLITE3 database by typing questions and three choices of answers in a form
            (you can also use copy & paste from another files)
           b. otherwise you can import a sample database “sampleDB” provided with the software itself
2.Quiz Mode: this menu enables you to conduct the quiz with the database which you have created as described above.
3.Export Database : by clicking this you can export the database as a sqlite file which can be copied and pasted or imported to other systems
4.Import Database: this menu allows you to import the default “sampleDB” database to your computer
5.Help : this is about the author
6.Scoresheet : you can have report of consolidated score sheet of all the students who appeared the quiz in that particular computer
7.Exit : quits the program

No comments:

Post a Comment