പത്താം ക്ലാസ് ഗണിത പാഠപുസ്തകത്തിലെ ഒന്നാമത്തെ അധ്യായമായ സമാന്തരശ്രേണിയുമായി ബന്ധപ്പെടുത്തി കഴിഞ്ഞ പോസ്റ്റില്‍ ഒരു ICT ഗെയിമിനെ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ പരിചയപ്പെടുത്തിയിരുന്നു.ഇതുമായി ബന്ധപ്പെട്ട മറ്റ് മൂന്ന് ഗെയിമുകളെയാണ് അദ്ദേഹം ഇന്നിവിടെ പരിചയപ്പെടുത്തുന്നത്.ആദ്യത്തെ സോഫ്ട്‌വെയറില്‍ 2 ഗെയിമുകള്‍, രണ്ടാമത്തെ സോഫ്ട്‌വെയറില്‍ ഒരു ഗെയിം ആണ് ഉള്‍പ്പെടുത്തിട്ടുള്ളത്. ഈ ഗെയിമുകള്‍ ഉബുണ്ടുവിന്റെ 10.04,14.04 വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കും.ചുവടെയുള്ള ലിങ്കുകളില്‍നിന്നും ഗെയിം സോഫ്ട്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം ഫയലിന്റെ മുകളില്‍ right click ചെയ്ത് Extract ചെയ്യുമ്പോള്‍ ലഭിക്കുന്ന ഫയലിനെ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ ഗെയിം ആരംഭിക്കുന്നതിനുള്ള ജാലകം ലഭിക്കും .ഗെയിം കളിച്ച് നോക്കി അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ..ഈ ഗെയിമകളെ അയച്ച് തന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദി...അഭിനന്ദനങ്ങള്‍.
ഗെയിം കളിക്കുന്നതെങ്ങനെ എന്ന് അറിയണ്ടേ ?
1.സമാന്തരശ്രേണികള്‍. - ശ്രേണി രൂപീകരണം - Game
ഒരു സമാന്തരശ്രേണിയിലെ 5 പദങ്ങള്‍ ക്രമം തെറ്റി തന്നിരിക്കുന്നു.... അവയെ അനുയോജ്യമായ കള്ളികളിലേക്ക് drag ചെയ്തിടുക.
2.സമാന്തരശ്രേണികള്‍....Racing Game
RACE START എന്ന ബട്ടണില്‍ ക്ലിക്കുക. അപ്പോള്‍ ദൃശ്യമാകുന്ന Input Box ല്‍ തന്നിരിക്കുന്ന ബീജഗണിതരൂപത്തിലെ പൊതുവ്യത്യാസം എത്രയെന്നു ടൈപ്പ് ചെയ്ത് OK അടിക്കുക. ശരിയാണെങ്കില്‍ മാത്രമേ ഗെയിം കളിക്കുവാന്‍ സാധിക്കുകയുള്ളൂ.
ബീജഗണിതരൂപത്തിന്റെ ലേബലുള്ള റെയിസിങ്ങ് കാര്‍ പാതയിലൂടെ നീങ്ങുന്നു. പാതയോരത്തെ ബോര്‍ടുകളില്‍ ചില സംഖ്യകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഇവയില്‍ ചിലത് ഈശ്രേണിയിലെ പദങ്ങളായി വരുന്ന സംഖ്യകളാണ്. ഇവയെ RACE END നു മുമ്പായി കണ്ടെത്തിയാല്‍ വിജയിക്കുന്നു.
സംഖ്യക്കു മുന്നിലുള്ള വരയെ റെയിസിങ്ങ്കാര്‍ ക്രോസ്സ് ചെയ്യുന്നസമയത്ത്, പദമായിവരാവുന്ന സംഖ്യയില്‍ ക്ലിക്കുക. പദമാണെങ്കില്‍ സംഖ്യയുടെ നിറം നീലനിറമായി മാറും. പദമല്ലെങ്കില്‍ ചുവപ്പ് നിറമാകും.
RACE END നു മുമ്പായി എല്ലാപദങ്ങളും കണ്ടെത്തിയാല്‍ കളി ജയിക്കും....
ബീജഗണിതരൂപത്തില്‍ നിന്ന് ശ്രേണിയുടെ പൊതുവ്യത്യാസം കാണുക
ഒരു സംഖ്യ ഒരു പ്രത്യേകശ്രേണിയിലെ പദമാണോ എന്നു കണ്ടെത്തുക
എന്നീ ഗണിത ശേഷികളെയാണ് ഈ ഗെയിമിലൂടെ പരീക്ഷിക്കുന്നത്.
സമാന്തരശ്രേണികള്‍....1.ശ്രേണി രൂപീകരണം Game 2. Racing Game-ഈ രണ്ട് ഗെയിമുകള്‍ ഉള്‍പെട്ട സോഫ്ട്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്യുവാനുള്ള ലിങ്ക് ഇവിടെ Ubuntu 10.4 Ubuntu 14.04
3.സമാന്തരശ്രേണികള്‍. - LADDER GAME
ഇത് സമാന്തരശ്രേണികളുമായി ബന്ധപ്പെട്ട മറ്റൊരു കളിയാണ്.
ഒരു ഭിത്തിയില്‍ ചാരിവച്ചിരിക്കുന്ന കോണി. താഴെ അതിനരികിലായി ഒരാള്‍ നില്ക്കുന്നു. ഓരോ കോണിപ്പടികള്‍ കയറ്റി ഇയാളെ നിശ്ചിത സമയത്ത്തിതിനുള്ളില്‍ ഭിത്തിക്ക് മുകളിലെത്തിക്കണം.
ഇതിനായി വലതുവശത്തുകാണുന്ന മരത്തിലെ പഴങ്ങളിലുള്ള , സമാന്തരശ്രണിയിലെ 10 പദങ്ങളെ അനുക്രമമായി ക്ലിക്ക് ചെയ്യണം.
സമാന്തരശ്രേണികള്‍ -Ladder Game ഡൗണ്‍ലോഡ് ചെയ്യുവാനുള്ള ലിങ്ക് ഇവിടെ
Ladder game - Ubuntu 10.04 Ladder game - Ubuntu 14.04

it practical questions ചെയ്യുന്നതിന് ഒരു സോഫ്റ്റ് വെയര്‍ പരിചയപ്പെടുത്താമോ?
ReplyDeleteഒരോ അദ്ധ്യായവും തീരുമ്പോള്‍ അദ്ധ്യാപകര്‍ക്ക് തന്നെ ആവശ്യാനുസരണം ചോദ്യങ്ങള്‍ മാറ്റിയിടാന് പറ്റുന്നതും 15 മിനിട്ടുകോണ്ട് ചെയ്യാന്‍ കഴിയാവുന്നതുമായ ഒരു IT Practical question software പോസ്റ്റ് ചെയ്യാമോ
ReplyDelete