Monday, May 9, 2016

ICT TEXT BOOK INTRODUCTION PROGRAMME IN VICTERS -SCHEDULE AND DETAILS(CLASS VIII, IX AND X)

എട്ട്, ഒമ്പത്, പത്ത് ക്ലാസ്സുകളിലെ പരിഷ്‌കരിച്ച് ഐ.സി.ടി. പാഠപുസ്തക പരിശീലന പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്തുന്ന ഐ.ടി. ജാലകം ഇന്ന് (മെയ് 10) മുതല്‍ വിക്‌ടേഴ്‌സ് ചാനലില്‍ വൈകുന്നേരം 04.30 നും രാത്രി ഒമ്പതിനും സംപ്രേഷണം ചെയ്യും. പാഠപുസ്തകത്തിലെ വിവരങ്ങള്‍ ക്ലാസ് മുറിയില്‍ വിനിമയം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സോഫ്റ്റ്‌വെയറിലെ പ്രവര്‍ത്തനങ്ങളും സ്‌ക്രീന്‍ കാസ്റ്റിങ്ങ് സംവിധാനത്തിന്റെ സഹായത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.
വിദ്യാര്‍ത്ഥികളില്‍ പ്രശ്‌നപരിഹാരബോധവും യുക്തിചിന്തയും ഉയര്‍ത്താന്‍ സഹായിക്കുന്ന വിഷ്വല്‍ പ്രോഗ്രാമിങ്ങ് സോഫ്റ്റ്‌വെയറായ സ്‌ക്രാച്ച്, പ്രാഥമിക കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങ് സങ്കേതങ്ങള്‍ പരിചയപ്പെടുത്തുന്ന പൈത്തണ്‍, വിവരസഞ്ചയത്തെക്കുറിച്ചുള്ള അടിസ്ഥാന ധാരണകള്‍ ഉറപ്പിക്കുന്ന ഡി.ബി.എം.എസ്., ഗ്രാഫിക് ഡിസൈന്‍ സോഫ്റ്റ്‌വയെറുകള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍, എച്ച്.ടി.എം.എല്‍.-സി.എസ്.എസ്. എന്നിവ ഉപയോഗിച്ചുള്ള വെബ്‌പേജ് തയ്യാറാക്കല്‍, സ്റ്റൈലുകള്‍ ഉപയോഗിച്ച് വേഡ് പ്രോസസിംങ്ങ് സോഫ്റ്റ്‌വെയറിലെ റിപ്പോര്‍ട്ട് തയ്യാറാക്കല്‍, സമയ മേഖലാ പഠനത്തിനും ഭൂപടം തയ്യാറാക്കുന്നതിനും വന്‍കര വിസ്ഥാപനത്തെക്കുറിച്ചുള്ള പഠനത്തിനും സഹായിക്കുന്ന വിവിധ സിമുലേഷന്‍ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍, ജ്യാമിതീയ പഠനത്തിനു സഹായിക്കുന്ന ജിയോജിബ്ര സോഫ്റ്റ്‌വെയര്‍ പരിചയപ്പെടല്‍, ഓഡിയോ-വീഡിയോ എഡിറ്റിങ്ങ്, അനിമേഷന്‍ സിനിമാ നിര്‍മ്മാണ പരിശീലനം ഉള്‍പ്പെടെ ഐ.സി.ടി. പാഠപുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്ന മേഖലകളെല്ലാം ഈ പരിപാടിയില്‍ വിവിധ സെക്ഷനുകളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച സ്‌ക്രാച്ച്, ബുധനാഴ്ച ഡാറ്റാബേസ്, റൈറ്റര്‍, വ്യാഴാഴ്ച പൈത്തണ്‍, പൈത്തണ്‍ ഗ്രാഫിക്‌സ്, വെള്ളിയാഴ്ച ഇങ്ക്‌കേപ്പ്, ജിമ്പ്, ശനിയാഴ്ച സി.എസ്.എസ്., ജിപ്ലേറ്റ്‌സ്, ഞായറാഴ്ച ക്യുജിസ്, അനിമേഷന്‍, തിങ്കളാഴ്ച സണ്‍ക്ലോക്ക്, ജിയോജിബ്ര, 17.05.2016 ചൊവ്വാഴ്ച സ്‌പ്രെഡ്ഷീറ്റ്, വീഡിയോ എഡിറ്റിങ്ങ് എന്നീ ക്രമത്തില്‍ ഐ.സി.ടി. പാഠഭാഗം കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പഠന പ്രവര്‍ത്തനങ്ങള്‍ സ്വയം ചെയ്യാന്‍ സഹായിക്കുന്നതരത്തിലാണ് പരിപാടി തയ്യാറാക്കിയിരിക്കുന്നത്. പാഠപുസ്തരചനയില്‍ പങ്കെടുത്തവരും ഐ.ടി. മേഖലയിലെ വിദഗ്ധരുമാണ് പതിനഞ്ച് എപ്പിസോഡുകളുള്ള പരിപാടി അവതരിപ്പിക്കുന്നത്. പുനഃസംപ്രേഷണം രാവിലെ എട്ടിനും ഉച്ചയ്ക്ക് 12.30 നും TIME SCHEDULE
Topic Timings
1 SCRATCH May 10 : 9PM May 11 : 12.30PM
2 DATABASE May 11 : 8AM May 11 : 4.30PM
> May 12 : 12.30PM
3 WRITER May 11 : 9PM May 12 : 4.30PM
4 PYTHON - 9 May 12 : 8AM May 13 : 12.30PM
5 PYTHON GRAPHICS - 10 May 12 : 9PM May 13 : 4.30PM
6 INKSCAPE May 13 : 8AM May 14 : 12.30PM
7 GIMP May 13 : 9PM May 14 : 4.30PM
8 CSS May 14 : 8AM May 15 : 12.30PM
9 GPLATES May 14 : 9PM May 15 : 4.30PM
10 QGIS May 15 : 8AM May 16 : 12.30PM
11 ANIMATION May 15 : 9PM May 16 : 4.30PM
12 Sun Clock May 16 : 8AM May 17 : 12.30PM
13 GEOGEBRA May 16 : 9PM May 17 : 4.30PM
14 SPREADSHEET May 17 : 8AM May 18 : 12.30PM
15 VIDEO EDITING May 17 : 9PM May 18 : 4.30PM
Live Interaction on Operating System and New ICT Textbooks :
> May 13 2.30 PM

No comments:

Post a Comment