Monday, July 18, 2016

SOCIAL SCIENCE I AND SOCIAL II - CHAPTER 3- TEACHING AIDS

 സാമൂഹ്യശാസ്ത്ര പാഠഭാഗങ്ങളായ മാനവ വിഭവശേഷി വികസനം ഇന്ത്യയില്‍, പൊതുഭരണം എന്നിവയെ അനായാസമായി കുട്ടികളിലെത്തിക്കുവാന്‍ സഹായിക്കുന്ന Teaching Aids ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് നിങ്ങളേവര്‍ക്കും പരിചിതനായ St.Mary's High school , Palliport, Ernakulam ലെ ശ്രീ Michael Angelo സര്‍.ഇത്രയും  സമഗ്രമായ ടീച്ചിംഗ് എയ്ഡ് തയ്യാറാക്കിയ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മറ്റ്  അധ്യാപകര്‍ക്ക്  മാതൃകയാണ്. ശ്രീ മൈക്കിള്‍ ഏഞ്ജലോ സാറിന്  ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.
 ****************************************************************
Std X Social Science I : Unit 3
(PUBLIC ADMINISTRATION)
പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം I മൂന്നാം പാഠഭാഗത്തെ (Public Administration) ആസ്പദമാക്കിയുള്ള ആണ് ഈ പോസ്റ്റ്. ദേശരാഷ്ട്രങ്ങൾ നിലവിൽ വന്നപ്പോൾ മുതൽ പൊതു ഭരണത്തിന്രെ ചരിത്രവും ആരംഭിക്കുന്നു. ഭരണരീതിക്കനുസരിച്ച് പൊതു ഭരണത്തിലും വ്യത്യാസങ്ങൾ കാണാം. പൊതു ഭരണത്തിന്രെ പ്രാധാന്യവും, ഉദ്യോഗസ്ഥവൃന്ദത്തിന്രെ സവിശേഷതകളും, അവരുടെ തിരഞ്ഞെടുപ്പും ഈ പാഠം വിശകലനം ചെയ്യുന്നു. ഭരണനവീകരണത്തിനായുള്ള ഇ-ഗവേണൻസ്, അറിയാനുള്ള അവകാശം, വിവരാവകാശ കമ്മീഷൻ, ലോക്പാലും ലോകായുക്തയും തുടങ്ങിയവയുടെ പ്രവർത്തനവും ഈ പാഠഭാഗത്തിൽ വിവരിക്കുന്നു. സർക്കാർസേവനം ആരുടെയും ഔദാര്യമല്ലെന്നും ജനങ്ങളുടെ അവകാശമാണെന്നുമുള്ള തിരിച്ചറിവ് കുട്ടി ഈ പാഠഭാഗത്തിലൂടെ നേടിയെടുക്കുന്നു.

 ****************************************************************
Std X Social Science II : Unit 3
(Human Resource Development in India)

പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം II മൂന്നാം പാഠഭാഗത്തെ (Human Resource Development in India) ആസ്പദമാക്കിയുള്ള ആണ് ഈ പോസ്റ്റ്. മാനവവിഭവശേഷി വികസനം ഇന്ത്യയിൽ എന്ന ഈ പാഠഭാഗത്തിൽ മാനവവിഭവത്തിന്രെ ഗണപരവും ഗുണപരവുമായ സവിശേഷതകൾ വിശകലനം ചെയ്യുന്നു. മെച്ചപ്പെട്ട മാനവവിഭവം രാജ്യത്തെ വികസനത്തിലേക്ക് നയിക്കും എന്ന ധാരണ കുട്ടികളിൽ ഉണ്ടാവുന്നു. അതോടൊപ്പം വിദ്യാഭ്യാസത്തിന്രെയും, ആരോഗ്യ പരിപാലനത്തിന്രെയും ആവശ്യകത കുട്ടി തിരിച്ചറിയുന്നു. ഇതിനനുസരിച്ചുള്ള ആസൂത്രിതമായ ശ്രമങ്ങളിലൂടെ മാത്രമെ മാനവവിഭവത്തിന്രെ ലഭ്യതയും ഗുണമേന്മയും ഉറപ്പുവരുത്താനും വികസനം കൈവരിക്കാനും സാധിക്കുകയുള്ളൂ എന്ന ആശയത്തിലേക്ക് നയിക്കുന്നതാണ് ഈ പാഠഭാഗം

Related Posts

No comments:

Post a Comment