നമ്മുടെ വിലപ്പെട്ട ഫയലുകള്‍ ഉള്‍പ്പെട്ട ഫോള്‍ഡറുകളെ മറ്റുള്ളവരില്‍നിന്ന് സംരക്ഷിക്കുവാന്‍ ഇതാ പുതിയൊരു പൂട്ടുമായി ഷേണി ബ്ലോഗ് വായനക്കാരുടെ മുന്നിലെത്തിരിക്കുകയാണ് ഷേണി ബ്ലോഗിന്റെ അഭ്യുദയാകാംക്ഷിയും ഉറ്റ സുഹൃത്തുമായ ശ്രീ പ്രമോദ് മൂര്‍ത്തി സര്‍.ubuntulock എന്ന് അദ്ദേഹത്താല്‍ നാമകരണ ചെയ്യപ്പെട്ട ഈ സോഫ്ട് വെയര്‍ ഉബുണ്ടു 14.04 ല്‍ പ്രവര്‍ത്തിക്കും.ഈ സോഫ്ട് വെയറിനെ ഇന്‍സ്റ്റാള്‍ ചെയ്യുവാന്‍ സോഫ്ട് വെയറിനെ ഡൗണ്‍ലോഡ് ചെയ്ത ശേഷം അതില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് open with Gdebi Package Installer വഴി ഇന്‍സ്റ്റാള്‍ ചെയ്യുക.തുടര്‍ന്ന് Application -> Other -> UbuntuLock എന്ന ക്രമത്തില്‍ തുറന്ന് സോഫ്ട് വെയറിനെ പ്രവര്‍ത്തനസജ്ജമാക്കുക.ജാലകത്തിീലെ Lock എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ലോക്ക് ചെയ്യേണ്ട ഫോള്‍ഡര്‍ സെലക്ട് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം വരും. ഫോള്‍ഡര്‍ സെലക്ട് ചെയ്യുമ്പോള്‍ സിസ്റ്റം പാസ്‌വേഡ് ആവശ്യപ്പെടും.സിസ്റ്റം പാസ്‌വേഡ് നല്കി കഴിഞ്ഞാല്‍ ആ ഫോല്‍ഡറിനെ സംരക്ഷിക്കാന്‍ നാലക്ക പാസ്‌വേഡ് നല്‍കുക.തുടര്‍ന്ന് പാസ്‌വേര്‍ഡ് Re-confirm ചെയ്യുന്നതോടെ ഫോള്‍ഡര്‍ ലോക്കാവുകയും അവിടെ നിന്നും അപ്രത്യക്ഷമാവുകയും ചെയ്യും.ഈ ഫോള്‍ഡറിനെ വീണ്ടും തുറക്കണമെങ്കില്‍ Application -> Other -> UbuntuLock എന്ന ക്രമത്തില്‍ വീണ്ടും പ്രവേശിച്ച് UbuntuLock സോഫ്റ്റ്‌വെയറിലെ Unlock എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നിങ്ങള്‍ ലോക്ക് ചെയ്തിട്ടുള്ള ഫോള്‍ഡറുകളുടെ ലിസ്റ്റ് ലഭിക്കും. ഇവയില്‍ നിന്നു് Unlock ചെയ്യേണ്ട ഫോള്‍ഡര്‍ തിരഞ്ഞെടുത്ത് നാലക്ക പാസ്‌വേര്‍ഡ് നല്‍കുന്നതോടെ ഈ ഫോള്‍ഡര്‍ Unlocked എന്ന പേരില്‍ ഡെസ്ക്‌ടോപ്പില്‍ തയ്യാറാവുന്ന പുതിയ ഫോള്‍ഡറിനുള്ളില്‍ ലഭിക്കും. വളരെ ഉപകാരപ്രദമായ ഒരു പൂട്ട് സോഫ്ട് വെയറിനെ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക് വെക്കാന്‍ സന്‍മനസ്സ് കാട്ടിയ ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ പ്രണാമം.
സോഫ്ട്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്കുക
സോഫ്ട്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്കുക
No comments:
Post a Comment