Thursday, September 29, 2016

STANDARD 10 - HISTORY CHAPTER 6 - STRUGGLE AND FREEDOM- TEACHING NOTE, UNIT PLAN , PRSENTATION AND PDF FILE

പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം  പാഠപുസ്തകത്തിലെ 6ാം അധ്യായമായ സമരവും സ്വാതന്ത്ര്യവും എന്ന പാഠഭാഗത്തെ ആസ്പദമാക്കിയുള്ളതാണ് ഈ പോസ്റ്റ്. ഈ പാഠം വിനിമയം ചെയ്യുന്നതിന്റെ ലക്ഷ്യം  ഇന്തിയയിലെ വിദ്യാസമ്പന്നര്‍ക്കും ഉയര്‍ന്ന വിഭാഗങ്ങള്‍ക്കിടയില്‍ ഒതുങ്ങി നിന്നിരുന്ന ദേശീയ പ്രസ്ഥാനം ജനകീയ സ്വാഭാവം കൈവരിച്ചതെങ്ങനെയെന്നും ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെ ഒരു ബഹുജന മുന്നേറ്റമാക്കി തീര്‍ക്കുന്നതില്‍  മഹാത്മാഗാന്ധി  വഹിച്ച പങ്കെന്ത് , അദ്ദേഹം എങ്ങനെ ​എല്ലാവര്‍ക്കും സ്വീകാര്യനായ നേതാവായി തീര്‍ന്നു തുടങ്ങിയവ വിശകലനം ചെയ്യുക എന്നതാണ്.അഹിംസയിലൂന്നിയുള്ള നിസ്സഹകരണം, സിവില്‍ നിയമ ലംഘനം പോലെയുള്ള സമര മുറകള്‍ ,ദേശീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടന്ന ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നു. ഗാന്ധിയന്‍ സമര രീതികളില്‍നുിന്നും വിഭിന്നമായ സമര രീതികളും അതിന്റെ പ്രധാന വക്താക്കളും ഈ പാഠഭാഗത്തില്‍ പരാമര്‍ശിക്കപ്പെടുന്നു.ഗാന്ധീജിയുടെ സമര രീതികളോട് എതിര്‍പ്പ് പ്രകടിപ്പിക്കുമ്പോള്‍ തന്നെ വേരിട്ട വഴികളിലൂടെ  സ്വാതന്ത്ര്യത്തിന് ശ്രമിച്ചവരും ഗാന്ധീജിയുടെ നേതൃത്വത്തെ  അംഗീകരിച്ചിരിക്കുന്നു എന്ന വസ്തുതയും കുട്ടികള്‍ തിരിച്ചറിയേണതുണ്ട്.
ഈ പഠന വിഭവങ്ങള്‍ ഷേണി ബ്ലോഗിലൂടെ പങ്ക് വെച്ച മൈക്കിള്‍ ഏഞ്ജലോ സാറിന്  ഷേണി ബ്ലോഗ് ടീമിന്റെ നന്ദി അറിയിക്കുന്നു.
1.HISTORY - CHAPTER 6 - STRUGGLE AND FREEDOM  - UNIT PLAN
2.HISTORY CHAPTER 6 -TEACHING NOTE
3..HISTORY CHAPTER 6 - STRUGGLE AND FREEDOM  - PRESENTATION
4.HISTORY CHAPTER 6 - STRUGGLE AND FREEDOM - PDF

No comments:

Post a Comment