Saturday, December 24, 2016

ELiSA - THE e-SPEAKING DICTIONARY SOFTWARE

Espeak എന്ന സ്വതന്ത്ര "Speech Synthesizer" സോഫ്റ്റ്‌വെയര്‍ ലൈബ്രറി ഫയലുകളുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ELiSA(Espeak library supported Application)എന്ന  "സംസാരിക്കുന്ന നിഘണ്ടു" തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കുണ്ടൂര്‍കുന്ന് ടി.എസ്.എന്.എം . ഹൈസ്കൂളിലെ ഗണിത അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സര്‍. Espeak നെ കുറിച്ച് കൂടുതല്‍ അറിയുവാന്‍
pls visit : http://espeak.sourceforge.net/
ഈ സോഫ്ട്‌വെയറിലൂടെ സ്വതന്ത്ര സോഫ്റ്റവെയര്‍ ആയ ഓളം ഓണ്‍ ലൈന്‍ മലയാളം ഡിക്ഷനറിയിലെ 2 ലക്ഷത്തോളം ഇംഗ്ലീഷ് വാക്കുകളും അവയുടെ അര്‍ത്ഥവും ഉച്ചാരണവും നമുക്ക് വായിക്കുവാനും കേള്‍ക്കുവാനും സാധിക്കും.
pls visit : http://olam.in/open/enml/
ഈ ജാലകത്തില്‍ 9 Tab കളുണ്ട്.
1.Alphabets : എല്ലാ ഇംഗ്ലീഷ് അക്ഷരങ്ങളുടെയും ഉച്ചാരണം
2. Numbers : കള്ളിയില്‍ ടൈപ്പ് ചെയ്യുന്ന സംഖ്യ ശബ്ദമായികേള്‍ക്കാം. മലയാളം,ഇംഗ്ലീഷ്,കന്നഡ,തമിള്‍ എന്നീ 4 ഭാഷകളില്‍
3. Prepositions : ഇംഗ്ലീഷിലെ പ്രധാനപ്പെട്ട  prepositions ന്റെ ഉച്ചാരണവും ഉപയോഗവും
4. Antonyms : വിപരീത പദങ്ങളുടെ പദാവലി
5. Three forms : വാക്കുകളുടെ ത്രിവിധ രൂപങ്ങള്‍
6. Hear the words : 50,000 ഇംഗ്ലീഷ് വാക്കുകളുടെ ഉച്ചാരണം
7. Read a Passage : കള്ളിയില്‍ ടൈപ്പ് ചെയ്ത ഖണ്ഡികകള്‍ വായിക്കുന്നു. [copy & paste രീതിയും ഉപയോഗിക്കാം. pdf ഫയലുകളില്‍ നിന്ന് സാധ്യമല്ല]
8. Silent Letters : നിശ്ശബ്ദോച്ചാരണമുള്ള അക്ഷരങ്ങള്‍ വരുന്ന വാക്കുകള്‍
9. Tongue Twisters : ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ചില രസകരമായ " നാക്കുവഴക്കി "
വാക്കുകള്‍

ജാലകത്തിലെ മെനുകള്‍
1.File Menu : About, Exit എന്നീ 2 ഓപ്ഷലുകള്‍ ലഭിക്കുന്നു
2.Voices Menu : Male(ആണ്‍), Female(പെണ്‍) ശബ്ദങ്ങള്‍ കൂടാതെ  STOP VOICE എന്ന ഓപ്ഷനും
3.Pitch of Voice: ശബ്ദത്തിന്റെ സ്ഥായി ക്രമീകരക്കാന്‍
4.Speed of Speech : ഉച്ചാരണത്തിന്റെ വേഗത ക്രമീകരിക്കാന്‍
5.Other Attributes    : Espeak ലെ മറ്റു ചില പ്രധാന ശബ്ദസവിശേഷതകള്‍
6.Speaking OLAM Dictionary : ശ്രീ.കൈലാസ് നാഥ് തയ്യാറാക്കിയ 2 ലക്ഷത്തിലധികം വാക്കുകളുള്ള സ്വതന്ത്ര ഇംഗ്ലീഷ്-മലയാളം നിഘണ്ടു
7.http://www.mso.anu.edu.au/~ralph/OPTED/ എന്ന eng-eng dictionary [+2 lakh words with meaning]
ഇന്‍സ്റ്റലേഷന്‍ :
1Inline image 1 എന്ന ഫയല്‍ ഡൈണ്‍ലോഡ് ചെയ്യുക. റൈറ്റ് ക്ലിക്കി Gdebi Package Installer ഉപയോഗിച്ച്
2.Inline image 2
എന്ന ഫയല്‍ ഡൈണ്‍ലോഡ് ചെയ്യുക.റൈറ്റ് ക്ലിക് ചെയ്ത് Gdebi Package Installer ഉപയോഗിച്ച്
പ്രവര്‍ത്തിപ്പിക്കാന്‍ :

Displaying image.png
Application– Education - Elisa
ഏതെങ്കിലും Tab ല്‍ ക്ലിക്കുമ്പോള്‍ താഴെക്കാണിച്ചിരിക്കുന്ന
 Displaying image.png
സന്ദേശം വരികയാണെങ്കില്‍ OK കൊടുത്ത് ഒരിക്കല്‍കൂടി Alphabets എന്ന Tab ക്ലിക്കു് ചെയ്യുക.തുടരുക...
Note : Espeak voice synthesizer ല്‍ Robotic Voice ആണ് ഉപയോഗിച്ചിരിക്കുന്നത്....
 സോഫ്ട്‌വെയര്‍ ഉപയോഗിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ..വളരെ ശ്രമകരമായ പ്രവര്‍ത്തനങ്ങളിലൂടെ ഈ സോഫ്ട്‌വെയര്‍ നിര്‍മ്മിച്ച് ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. Click here to download  mysql_1-2_all.deb
2.Click Here to download elisa_0.0.3-1_all.deb 

OS : Edubuntu [ >= 14.04]

No comments:

Post a Comment