Wednesday, July 12, 2017

8, 9, 10 ക്ലാസുകളിലെ മലയാളം ടൈപ്പിംങ്ങ് - വീഡിയോ ട്യുട്ടോറിയല്‍

8, 9, 10 ക്ലാസുകളില്‍ മലയാളം ടൈപ്പിംങ്ങ് ഇന്ന് ഉപയോഗിക്കേണ്ടതായിവരുന്നുണ്ട്.മാത്രമല്ല സമ്പൂര്‍ണ്ണ, സ്ക്കൂള്‍ വിക്കി തുടങ്ങിയ കാര്യങ്ങളിലും ഇത് ഒരാവശ്യമായി കഴിഞ്ഞു. മലായാളം ടൈപ്പിംഗ് തനിയെ പഠിക്കുന്നതിനാവശ്യമായ പഠനസാമഗ്രികളുടെ ലിങ്കുകളാണിന്നിവിടെ അയയ്ക്കുന്നത്. വീഡിയോ ടൂട്ടോറിയല്‍ ഇന്‍സ്‌ക്രിപ്റ്റ് കീബോര്‍ഡ് ലേഔട്ട്, അതിനനുസരിച്ചുള്ള അക്ഷരങ്ങളുടെ പട്ടിക, എന്നിവ. വളരെ വലിയ പ്രിന്റെടുത്താലും വ്യക്തത ലഭിക്കുന്ന വിധം 9998 x 7065,.... 7804 x 2796 റെസലൂഷനിലുള്ള ലേഔട്ടുകളാണിവ. കൂട്ടക്ഷരങ്ങള്‍ പ്രത്യകം പഠിക്കേണ്ടതില്ലെങ്കിലും ഇതില്‍ അതിന്റെയും കീകളുടെ ഉദാഹരണങ്ങള്‍ നല്‍കിയിരിക്കുന്നത് കൂടുതല്‍ സംശയമുള്ളവര്‍ക്ക് മോഡല്‍ മനസ്സിലാക്കാന്‍ വേണ്ടിയാണ് .
കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദവമായ വീഡിയോ ട്യുട്ടോറിയല്‍ ഷേണി സ്കൂള്‍ ബ്ലോഗുമായി പങ്ക്‌വെച്ച G.V.H.S.S KALPAKANCHERY യിലെ അദ്ധ്യാപകന്‍ ശ്രീ സുശീല്‍ കുമാര്‍ സാറിന് നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. മലയാളം ടൈപ്പിംങ്ങ് വീഡിയോ ടൂട്ടോറിയല്‍
2. ഇന്‍സ്‌ക്രിപ്റ്റ് കീബോര്‍ഡ് ലേഔട്ട്
3. അക്ഷരങ്ങളുടെയും കീകളുടെയും പട്ടിക

No comments:

Post a Comment