Tuesday, September 5, 2017

SSLC SOCIAL SCIENCE II - CHAPTER 4 - TERRAIN ANALYSIS THROUGH MAPS - PRESENTATION AND VIDEOS( ഭൂതല വിശകലനം ഭൂപടങ്ങളിലൂടെ - പ്രസന്റേഷന്‍)

പത്താം ക്ലാസിലെ സോഷ്യല്‍ സയന്‍സ് II ലെ നാലാ അധ്യായമായ ഭൂതല വിശകലനം  ഭൂപടങ്ങളിലൂടെ എന്ന അധ്യായത്തെ ആസ്പദമാക്കി  തയ്യാറാക്കിയ പ്രസന്റേഷന്‍  ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്കുകയാണ്  കോഴിക്കോട് എസ്.എ.എച്ച്.എസ്.സ്കൂളിലെ അധ്യാപകന്‍ ശ്രീ അബ്ദുല്‍ വാഹിദ് സര്‍. ഇത് ഷേണി സ്കൂള്‍ ബ്ലോഗ് പ്രേക്ഷകര്‍ക്ക്  വാഹിദ് സാര്‍ നല്‍കുന്ന  ഒരു ഓണ സമ്മാനമായി കരുതാം.. ശ്രീ വാഹിദ് സാറിന് ഷേണി സ്കൂള്‍ ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
യൂനിറ്റ് - 4
   ഭൂതല വിശകലനം ഭൂപടങ്ങളിലൂടെ
        (Terrain analysis through Maps)
     താഴ്ന്ന ക്ലാസ്സുകളിൽ വിവിധ ഭൂപടങ്ങൾ കണ്ടും മനസ്സിലാക്കിയും വന്ന  പഠിതാക്കൾ പ്രദേശത്തിന്റെ ഭൗതിക സാംസ്കാരിക സവിശേഷതകൾ ഉൾക്കൊള്ളുന്ന വലിയതോത് ഭൂപടങ്ങളായ ധരാതലിയ ഭൂപടങ്ങളെ  പ്രക്രിയാ ബന്ധിതമായി വിശകലനം ചെയ്യാൻ ശേഷിനേടുന്ന അധ്യായമാണ് ഇത്.
        അര ടണ്ണിലധികം ഭാരമുള്ള തിയോഡ ലൈറ്റ് ഉപയോഗിച്ച് ഭൂമി ഓരോ ഇഞ്ചും സർവെ ചെയ്ത മഹത്തായ കാര്യം ഓർമ്മപ്പെടുത്തി ധരാതലീയ ഭൂപടത്തിന്റെ ഉപയോഗം തിരിച്ചറിഞ്ഞ് ലോകം മുഴുവൻ ചിത്രീകരിക്കുന്ന 2222 ഷീറ്റുകൾ എങ്ങനെ ലഭിച്ചെന്നും  ഇന്ത്യയും സമീപ രാജ്യങ്ങളും അടങ്ങിയ 105 ഷീറ്റുകളും അതിൽ ഇന്ത്യയെ ഉൾക്കൊള്ളുന്ന 36 ഷീറ്റുകളിൽ ഏതെക്കെ പ്രദേശങ്ങളാണെന്നും  ആ ടോപോഷീറ്റികളെ  എങ്ങനെ മില്യൻ ഷീറ്റുകളായെന്നും അതിനെ ഡിഗ്രി - 15' ഷീറ്റുകളാക്കുന്നതും അതിലെ നിറങ്ങളും ചിഹ്നങ്ങളും തിരിച്ചറിഞ്ഞ്, ഈസ്റ്റിംഗ്സും നോർത്തിംഗ്സും ഉണ്ടാക്കിയ ജാലികയിൽ 4/6 അക്ക ഗ്രിഡ് റഫറൻസ് നടത്തി ഭൂമിയിലെ ത്രിമാന ദൃശ്യത്തെ കോണ്ടൂർ രേഖകളാക്കിയും, കോണ്ടൂർ രേഖകളിൽ നിന്ന് സ്ഥലാകൃതി ഉണ്ടാക്കിയും നേർക്കാഴ്ച പരിശോധിച്ചും, ടോപോഷീറ്റിലെ പ്രാഥമിക വിവരങ്ങൾ കണ്ടെത്തി, ഭൗതിക - സാംസ്കാരിക സവിശേഷതകൾ വിശകലനം ചെയ്യാനുള്ള ശേഷികൾ നേടിയുമാണ് ഈ യൂനിറ്റ് അവസാനിക്കുന്നത്. ഇതിലെ ഓരോ പ്രവർത്തനങ്ങൾക്കും പിൻബലമേകാനും സംശയ ദൂരീകരണത്തിനും പഠനനേട്ടങ്ങൾ ഉറപ്പുവരുത്താനും മലയാളത്തിലും ഇംഗ്ലീഷിലും തയ്യാറാക്കിയ പ്രസന്റേഷനും ഒപ്പമുള്ള വീഡിയോയും ഏറെ സഹായകമാകും.
CLICK HERE TO DOWNLOAD - TERRAIN ANALYSIS THROUGH MAPS - PRESENTATION

 Related  You tube Videos
1.Interpretation of Topographical Survey Maps Part 1 of 3 for ICSE class 10 by Veena Bharagava  video 1
2.Interpretation of Topographical Survey Maps Part 2 of 3 for ICSE class 10 by Veena Bharagava - Video 2 

RELATED POST
STANDARD 10 - SOCIAL II - CHAPTER 4 - TERRAIN ANALYSIS THROUGH MAPS- STUDY NOTE, TEACHING MANUAL, UNIT PLAN BY MICHAEL ANGELO

No comments:

Post a Comment