എട്ടാം ക്ലാസ് സോഷ്യല്‍ സയന്‍സ് 2 ലെ 10ാം അധ്യായമായ ഭൂമിയുടെ പുതപ്പ് എന്ന അധ്യായത്തിലെ പഠന വിഭവങ്ങള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് കോഴിക്കോട് ജില്ലയിലെ എസ്.ഐ.എച്ച്.എസ്.എസ്സിലെ സാമൂഹ്യശ്രാസ്ത്ര അധ്യാപകന്‍ ശ്രീ അബ്ദുള്‍ വാഹിദ് സര്‍. ശ്രീ അബ്ദുള്‍ വാഹിദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഭൂമിയുടെ പുതപ്പ്
ഭൂമിയുടെ പുതപ്പ്
ഭൂമിക്കു ചുറ്റുമുള്ള വാതകാ വരണം ,
വായുമണ്ഡലം, എങ്ങിനെ ഒരു പുതപ്പായി നിലകൊള്ളുന്നുവെന്നും ജീവന്റെ
നിലനിൽപിന് സഹായകമാകുന്നത് എങ്ങിനെയെന്നം അത് എങ്ങിനെ
സംരക്ഷിക്കപ്പെടണമെന്നും തിരിച്ചറിവ് ഉണ്ടാകുന്ന ഭൂമി ശാസ്ത്ര യൂനിറ്റാണ്
ഭൂമിയുടെ പുതപ്പ്. അന്തരീക്ഷ സംരചനയും ഘടനയും വിശദമായി
പ്രതിപാദിക്കുന്നതോടൊപ്പം ഓസോൺ ശോഷണം, ഹരിതഗൃഹ പ്രഭാവം ആഗോള താപനം എന്നീ
ആശയങ്ങൾ പ്രത്യേക പ്രാധാന്യത്തോടെ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതി
ദിനത്തിൽ സ്കൂളുകളിലെടുക്കുന്ന പ്രതിജ്ഞയോടെ ആരംഭിക്കുന്ന അധ്യായം
അന്തരീക്ഷത്തിന്റെ മനുഷ്യർ സൃഷ്ടിക്കുന്ന അപകടങ്ങൾ തിരിച്ചറിഞ്ഞ്
അന്തരീക്ഷ സന്തുലനം കാത്തു സൂക്ഷിക്കേണ്ടത് സ്വന്തം കടമയാണെന്ന ബോധം
സൃഷ്ടിക്കുന്ന രീതിയിലാണ് കുട്ടികളിലേക്ക് പ്രധാന ആശയങ്ങൾ വിനിമയം
ചെയ്യുന്നത്. ഈ യൂനിറ്റ് അവസാനിക്കുമ്പോൾ കുട്ടിയുടെ ചിന്തയും വികാരവും
പ്രവർത്തനവും ഏകോപിപ്പിക്കേണ്ടതുമുണ്ട്.
പഠന വിഭവം ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
CLICK HERE TO DOWNLOAD PRESENTATION
CLICK HERE TO DOWNLOAD VIDEO
പഠന വിഭവം ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
CLICK HERE TO DOWNLOAD PRESENTATION
CLICK HERE TO DOWNLOAD VIDEO
No comments:
Post a Comment