Monday, August 20, 2018

VIRTUAL VOTING MACHINE - SCHOOL ELECTION SOFTWARE BY CHERISH ABRAHAM

തെരഞ്ഞെടുപ്പിന് വേണ്ടി കമ്പ്യൂട്ടറിനെ ഒരു വോട്ടിങ് മെഷീനാക്കി മാറ്റുന്നതിനുള്ള സോഫ്റ്റ്​വേറാണ് VVM (Virtual Voting Machine). ഇവിടെ മോണിട്ടറും മൗസും ചേര്‍ന്ന് ബാലറ്റ് യൂണിറ്റായി മാറുന്നു. കണ്‍ട്രോള്‍ യൂണിറ്റായി പ്രവര്‍ത്തിക്കുന്നത് കീബോര്‍ഡാണ്.മുന്‍വര്‍ഷങ്ങളില്‍  Gambas പ്രോഗ്രാമിങ് ഭാഷയില്‍ തയ്യാറാക്കിയ Virtual Voting Machine സോഫ്ട്വേര്‍  ചില സ്കൂളുകളില്‍ പരീക്ഷണമെന്ന നിലയില്‍ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുകയും  സോഫ്ട്വേര്‍ മെച്ചപ്പെടുത്തുന്നതിന് വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ലഭിക്കുകയും ചെയ്കിരുന്നു.അതനുസരിച്ച് പരിഷ്കരിച്ച സോഫ്ട്വേര്‍ ഇവിടെനിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
ഡൗണ്‍ലോഡ്  ചെയ്തു കിട്ടുന്ന VVMnew Setup.zip എന്ന ഫയല്‍ Right Click ചെയ്ത് Extract ചെയ്യുമ്പോള്‍ VVMnew Setup എന്ന ഫോള്‍ഡര്‍ ലഭിക്കും. ഇതില്‍ താഴെ പറയുന്ന ഫയലുകള്‍ കാണാം
1.      Help.pdf -സോഫ്ട്വേര്‍ ഉപയോഗിക്കുന്നതിനുള്ള സഹായം
2.      vvm-vvm2018_1.1-1_all.deb – സോഫ്ട്വേര്‍ ഇന്‍സ്റ്റലേഷന്‍ സെറ്റപ്പ്
3.      Sample strips FOLDER- സോഫ്ട്വേര്‍ പരീക്ഷിച്ചു നോക്കുന്നതിനുള്ള സാമ്പിള്‍ ഫയലുകള്‍ അടങ്ങിയ ഫോള്‍ഡര്‍

Cherish Abraham                      
 St Thomas HSS Pala
 cherishpala@yahoo.co.in

No comments:

Post a Comment