Saturday, May 4, 2019

എസ്.എസ്.എൽ.സി പരീക്ഷാഫലം തിങ്കളാഴ്ച

ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം മേയ് ആറിന് ഉച്ചയ്ക്ക് രണ്ടിന് പ്രഖ്യാപിക്കും. ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും ഉണ്ടായിരിക്കും.ഫലപ്രഖ്യാപനത്തിനുശേഷം പി.ആർ.ഡി ലൈവ് എന്ന മൊബൈൽ ആപ്പിലും,
http://keralapareekshabhavan.in
https://sslcexam.kerala.gov.in
www.results.kite.kerala.gov.in
http://results.kerala.nic.in
www.prd.kerala.gov.in
എന്നീ സൈറ്റുകളിലും ഫലം ലഭ്യമാകും. 
എസ്.എസ്.എൽ.സി(എച്ച്.ഐ), റ്റി.എച്ച്.എസ്.എൽ.സി (എച്ച്.ഐ)റിസൾട്ട്
http://sslchiexam.kerala.gov.in  ലും ടി.എച്ച്.എസ്.എൽ.സി റിസൾട്ട്
http://thslcexam.kerala.gov.in ലും ലഭ്യമാകും.

എസ്.എസ്.എൽ.സി ഫലമറിയാൻ കൈറ്റിന്റെ പോർട്ടലും സഫലം 2019 'മൊബൈൽ ആപ്പും
തിങ്കളാഴ്ച (മെയ് 6) രണ്ടൺുമണി മുതൽ  www.results.kite.kerala.gov.in വെബ്‌സൈറ്റിലൂടെ എസ്.എസ്.എൽ.സി ഫലമറിയാൻ കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംവിധാനം ഒരുക്കി.  ഇതിനുപുറമെ 'സഫലം 2019' എന്ന മൊബൈൽ ആപ് വഴിയും ഫലമറിയാം.  വ്യക്തിഗത റിസൾട്ടിനു പുറമെ സ്‌കൂൾ വിദ്യാഭ്യാസ ജില്ല  റവന്യൂജില്ലാ തലങ്ങളിലുള്ള റിസൾട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ, ഗ്രാഫിക്‌സുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും 'റിസൾട്ട് അനാലിസിസ്' എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ മൂന്നു മണി മുതൽ ലഭ്യമാകും.  ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും "Saphalam 2019' എന്നു നൽകി ആപ് ഡൗൺലോഡ് ചെയ്യാം. നേരത്തെതന്നെ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്തു വയ്ക്കുന്നത് എളുപ്പത്തിൽ ഫലം ലഭിക്കാൻ സഹായിക്കും. ഇതിനായി പ്രത്യേക ക്ലൗഡധിഷ്ഠിത സംവിധാനം കൈറ്റ് ഒരുക്കിയിട്ടുണ്ട്. ഹയർ സെക്കന്ററിവൊക്കേഷണൽ ഹയർ സെക്കന്ററി ഫലങ്ങളും പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഇതേ പോർട്ടലിലും  ആപ്പിലും ലഭ്യമാക്കും.
പ്രൈമറിതലം മുതലുളള കൈറ്റ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സംവിധാനം ലഭ്യമാക്കിയിട്ടുള്ള 11769 സ്‌കൂളുകളിലും വിദ്യാർത്ഥികൾക്ക് റിസൾട്ടറിയാനുള്ള സംവിധാനം ഒരുക്കാൻ  നിർദ്ദേശിച്ചിട്ടുൺെന്ന് കൈറ്റ് വൈസ് ചെയർമാൻ കെ. അൻവർ സാദത്ത് അറിയിച്ചു.
ഫലങ്ങളും പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഇതേ പോർട്ടലിലും  ആപ്പിലും ലഭ്യമാക്കും
പ്രൈമറിതലം മുതലുളള കൈറ്റ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സംവിധാനം ലഭ്യമാക്കിയിട്ടുള്ള 11769 സ്‌കൂളുകളിലും വിദ്യാർത്ഥികൾക്ക് റിസൾട്ടറിയാനുള്ള സംവിധാനം ഒരുക്കാൻ  നിർദ്ദേശിച്ചിട്ടുൺെന്ന് കൈറ്റ് വൈസ് ചെയർമാൻ കെ. അൻവർ സാദത്ത് അറിയിച്ചു.

No comments:

Post a Comment