ഓൺലൈൻ ക്ലാസ് ലഭിക്കുന്ന വഴികൾ.
1. TV യും കേബിൾ കണക്ഷനുമുള്ളവർക്ക് വിക്ടേഴ്സ് ചാനൽ കിട്ടും. ചാനൽ നേരത്തേ കണ്ടെത്തി വെക്കുക. ക്ലാസ് സമയത്ത് കുട്ടികളെ കാണിക്കുക.
2. ടി.വിയും ഡിഷ് ആൻ്റിനയും ഉള്ളവർക്ക് ഇന്നു മുതൽ വിക്ടേഴ്സ് ചാനൽ കിട്ടുമെന്നറിയുന്നു. ചാനൽ കിട്ടുന്നുണ്ടോ എന്ന് നേരത്തേ പരിശോധിക്കുക.
3. മൊബെൽ ഫോണും നെറ്റും ഉള്ളവർക്ക് ഈ ലിങ്കിൽ തൊട്ടാൽ വിക്ടേഴസ് ചാനൽ ലൈവ് ആയി കാണാം.
https://victers.kite.kerala.gov.in/
4. വിക്ടേഴ്സ് ചാനലിൻ്റെ ആപ്പ് ഡൗൺലോഡ് ചെയ്ത് അതിലൂടെ കാണാം. ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ അമർത്തുക👇🏼
https://play.google.com/store/apps/details?id=com.kite.victers
5 . ക്ലാസ് കഴിഞ്ഞ ശേഷം വിക്ടേഴ്സിൻ്റെ Youtube ചാനലിലൂടെ കാണാം. ഇത് ലൈവ് ക്ലാസ് കഴിഞ്ഞേ ലഭിക്കുകയുള്ളൂ. യൂറ്റ്യൂബ് ചാനൽ ലിങ്ക്. 👇🏼
https://www.youtube.com/user/itsvicters
എല്ലാ രക്ഷിതാക്കളും നിർബന്ധമായും കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് കാണാൻ അവസരം ഒരുക്കുക.
റേഞ്ച് പ്രോബ്ലം കൊണ്ട് യൂട്യൂബിൽ ക്ലാസുകൾ കാണാൻ കഴിയാത്ത കുറെ വിദ്യാർത്ഥികൾ ഉണ്ടാകും, അവരുടെയും രക്ഷിതാക്കളുടെയും അറിവിലേക്കാണ്..
യൂട്യൂബിൽ എല്ലാ വീഡിയോയുടെയും താഴെ 'Download' ഓപ്ഷൻ ഉണ്ടാകും. റേഞ്ച് ഉള്ള സ്ഥലത്ത് നിന്ന് വീഡിയോ ഈ ഓപ്ഷൻ ഉപയോഗിച്ച് ഡൗൺലോഡ് ചെയ്ത് വെച്ചാൽ വീട്ടിൽ എത്തിയാൽ കുട്ടികൾക്ക് ഇന്റർനെറ്റ് ഇല്ലാതെ തന്നെ ക്ലാസ് കാണാൻ സാധിക്കും..
ഏതാണ്ട് 30 ദിവസത്തോളം ഈ വീഡിയോ നമുക്ക് ഇന്റർനെറ്റ് ഇല്ലാതെ കാണാൻ കഴിയും.
Youtube ആപ്പിലെ 'Library' എന്ന ഓപ്ഷനിൽ ആയിരിക്കും download ആയ വീഡിയോ ലഭിയ്ക്കുക.
NB : മൂന്ന് വിത്യസ്ത ക്വാളിറ്റികളിൽ അവിടെ നമുക്ക് വീഡിയോ download ചെയ്യാം (High, Medium, Low).. Low ക്വാളിറ്റിയിൽ download ചെയ്താൽ പോലും കുട്ടികൾക്ക് വലിയ കുഴപ്പമില്ലാതെ വീഡിയോ കാണാൻ സാധിക്കും,
(ഡാറ്റ ആവശ്യത്തിന് കൈവശം ഉണ്ടെങ്കിൽ medium or high തിരഞ്ഞെടുക്കാം. അതിനുള്ള ഓപ്ഷൻ Settings ൽ ലഭ്യമാണ് )
No comments:
Post a Comment