Sunday, June 6, 2021

SSLC MATHEMATICS- GEOGEBRA APPLETS FOR EASY LEARNING

നമ്മുടെ ക്ലാസ്‍മുറികളെല്ലാം ഹൈട്ടെക്ക് ആവുകയും, കോവിഡ്-19ന്റെ സാഹചര്യത്തില്‍ പഠനം ഓണ്‍ലൈന്‍ ആവുകയും ചെയ്തല്ലോ. ഈ അവസരത്തില്‍ നമ്മുടെ പത്താംതരം വിദ്യാര്‍ത്ഥികളുടെ ഗണിത പഠനം എളുപ്പമാക്കാന്‍ വേണ്ടി കണ്ണൂര്‍ ഇരിട്ടി ഹൈസ്കൂളിലെ അധ്യാപകനായ ശ്രീ. പ്രദീപനും, മലപ്പുറം പന്തല്ലൂര്‍ ഹൈസ്കൂളിലെ അധ്യാപകനായ ശ്രീ. പത്മപ്രസാദും ചേര്‍ന്ന് വ്യത്യസ്തമായ ഒരു പ്രവര്‍ത്തനവുമായി മുന്നോട്ട് വന്നിരിക്കുന്നു.
പത്താംതരം ഗണിത പാഠപുസ്തകത്തിലെ മുഴുവന്‍ ചോദ്യങ്ങളുടെയും ഉത്തരം ഘട്ടം ഘട്ടമായി അവതരിപ്പിക്കാനുള്ള GEOGEBRA Applet നിര്‍മ്മിക്കുകയാണ് അവര്‍. അതിന്റെ ആദ്യഘട്ടമായി ആദ്യപാഠം - സമാന്തരശ്രേണികള്‍ - പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഓരോ ചോദ്യത്തിന്റെയും ഉത്തരങ്ങള്‍ (ഇംഗ്ലീഷ്, മലയാളം മീഡിയം) തയ്യാറാക്കി വൈബ്സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്. ഇത് തികച്ചും സൗജന്യമായി നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓണ്‍ലൈനായി ഉപയോഗിക്കാം.
കമ്പ്യൂട്ടിറിലും മൊബൈല്‍ഫോണിലും പ്രവര്‍ത്തിക്കുന്ന തരത്തിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നത് (വ്യകതമായി കാണാനും പ്രവര്‍ത്തിപ്പിക്കാനും കമ്പ്യൂട്ടര്‍ ആണ് അഭികാമ്യം).  ഓണ്‍ലൈന്‍ ക്ലാസെടുക്കുന്ന അധ്യാപകര്‍ക്ക് വളരെയധികം സഹായകരമാവും ഇവ.
വൈബ്സൈറ്റ് ലിങ്ക് ചുവടെ ചേര്‍ക്കുന്നു
CLICK HERE TO VIEW THE WEBSITE

No comments:

Post a Comment