Wednesday, January 1, 2025

STANDARD X PHYSICS -CHAPTER 01: UNIT WISE SAMPLE QUESTION PAPER 01: MM AND EM

പ്രിയ സുഹൃത്തുക്കളെ, ഞാൻ നേരത്തെ സൂചിപ്പിച്ചിരുന്നു പോലെ നമ്മുടെ റിവിഷൻ ക്ലാസുകളോടൊപ്പം കുട്ടികൾക്ക് സ്വയം വിലയിരുത്തുവാനും നമുക്ക് കുട്ടികളെ വിലയിരുത്തുവാനും ഉദ്ദേശിച്ചു കൊണ്ടുള്ള പരമ്പര പുതുവർഷാരംഭത്തിൽ തന്നെ തുടങ്ങുകയാണ്. കെമിസ്ട്രി കൂടി ഞാൻ പറഞ്ഞിരുന്നുവെങ്കിലും തൽക്കാലം ഫിസിക്സാണ് ആരംഭിക്കുന്നത്. ഒരു യൂണിറ്റിൽ നിന്നും SSLC  മാതൃകയിൽ 40 മാർക്കിൻ്റെ ചോദ്യമാണ് സെറ്റ് ചെയ്തിരിക്കുന്നത്. രണ്ടോ മൂന്നോ ദിവസം ഇടവിട്ട് ഓരോ യൂണിറ്റും പോസ്റ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഉത്തരസൂചികയും അയക്കുന്നതാണ്. ഓരോ യൂണിറ്റിലെയും പരമാവധി ആശയങ്ങൾ ഉൾക്കൊള്ളിക്കാൻ ശ്രമിച്ചതുകൊണ്ടാണ് 40 മാർക്കിൻ്റെ  ഒന്നര മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയാക്കി മാറ്റിയത്. സമയം   ഒന്നര മണിക്കൂർ ആയതിനാൽ ഒരു പിരീഡിൽ ഇത് തീർക്കാനാവില്ല. അതുകൊണ്ട് നിങ്ങൾ നിങ്ങളുടെ സ്കൂളിൻ്റെ സാഹചര്യം അനുസരിച്ച് അത് കൈകാര്യം ചെയ്യുക. A Plus എണ്ണം വർധിപ്പിക്കാൻ ഇത് പ്രയോജനപ്പെടുമെന്നാണ് ഞാൻ ഉറപ്പായും വിശ്വസിക്കുന്നത്. അതിനാൽ പ്രയോജനപ്പെടുത്തുക. അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. നിർദേശങ്ങൾ തരിക. നിങ്ങളുടെ സുഹൃത്ത്: ഇബ്രാഹിം വാത്തിമറ്റം
GHSS Ezippuram South, Ernakulam
STANDARD X PHYSICS -CHAPTER 01:  UNIT WISE SAMPLE QUESTION PAPER 01: MM
STANDARD X PHYSICS -CHAPTER 01:  UNIT WISE SAMPLE QUESTION PAPER 01: EM

STANDAR IX SOCIAL SCIENCE II -ലിംഗ വിവേചനമില്ലാത്ത സമൂഹത്തിലേക്ക്- NOTES (PPT)

ഒന്‍പതാം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ ലിംഗ വിവേചനമില്ലാത്ത സമൂഹത്തിലേക്ക് എന്ന എട്ടാം അധ്യായത്തെ അടിസ്ഥാനമാക്കി പ്രസന്റേഷന്‍ രൂപത്തില്‍ തയ്യാറാക്കിയ നോട്ട് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മണികണ്ഠന്‍ കെ.പി.;ജി.എച്ച്.എസ്.എസ് വെട്ടത്തൂര്‍, മലപ്പുറം
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDAR IX SOCIAL SCIENCE II -ലിംഗ വിവേചനമില്ലാത്ത സമൂഹത്തിലേക്ക്- NOTES (PPT)
MORE RESOURCES BY MANIKANDAN SIR
STANDARD IX- SOCIAL SCIENCE II - CHAPTER 7 - മണലാരണ്യത്തിലൂടെ  -NOTES -MM(PPT)