IFMS സംവിധാനത്തിന്‍റെ ഭാഗമായി ട്രഷറിയില്‍ സമര്‍പ്പിക്കുന്ന ശമ്പള ബില്ലുകള്‍, ശമ്പളേതര ബില്ലുകള്‍, കണ്ടിഞ്ജന്‍റ് ബില്ലുകള്‍ മുതലായവ ഓണ്‍ലൈന്‍ വഴി വേണമെന്ന് നിഷ്കര്‍ശിക്കുന്നു. ഇങ്ങനെ ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന ബില്ലുകളുടെ സുരക്ഷിതത്വവും ആധികാരികതയും ഒരു പ്രശ്നമായി മാറും. ഇതിനാലാണ് ഇലക്ട്രോണിക് ആയി സമര്‍പ്പിക്കുന്ന രേഖകളില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ വേണമെന്ന് ആവശ്യപ്പെടുന്നത്.
G.O.(P) No.76/2016 Fin. Dated 27.05.2016 എന്ന ഉത്തരവ് പ്രകാരം മൂന്ന് മാസത്തിനുള്ളില്‍ എല്ലാ ഡി.ഡി.എ മാരും ഡിജിറ്റല്‍ സിഗ്നേച്ചര്‍ കരസ്ഥമാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് അതത് ഡിപ്പാര്‍ട്ട്മെന്‍റ് തലവന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. മാത്രമല്ല 2016 ആഗസ്റ്റ് 15 ശേഷം ട്രഷറികളില്‍ സബ്മിറ്റ് ചെയ്യുന്ന ബില്ലുകളില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഇല്ലെങ്കില്‍ ബില്ലുകള്‍ പാസ്സാക്കരുത് എന്ന് എല്ലാ ട്രഷറികള്‍ക്കും ട്രഷറി ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കണമെന്നും ഈ ഉത്തരവില്‍ പറഞ്ഞിരുന്നു. ( Read Govt Order ). എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ എല്ലാ ഡി.ഡി.ഒ മാര്‍ക്കും ഡിജിറ്റല്‍ സിഗ്നേച്ചര്‍ സംഘടിപ്പിക്കുക പ്രയാസമായത് കൊണ്ടാവാം ഇത് ഈ മാസം മുതല്‍ തന്നെ നടപ്പിലാക്കേണ്ട എന്ന് ട്രഷറി ഡയറക്ടറേറ്റ് തീരുമാനിച്ചതായി അറിയുന്നു. എന്തായാലും അധികം വൈകാതെ ഓരോ ഓഫീസിലെയും ഡിസ്ബേര്‍സിംഗ് ഓഫീസര്‍മാര്‍ അവരവരുടെ പേരില്‍ Digital Signature Certificate (DSC) സംഘടിപ്പിക്കേണ്ടത് നിര്‍ബന്ധമായിത്തീര്‍ന്നിരിക്കുന്നു. തൊട്ടടുത്ത മാസങ്ങളില്‍ തന്ന ബില്ലു സമര്‍പ്പിക്കണമെങ്കില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ നിര്‍ബന്ധമാക്കും.
ഡിജിറ്റല്‍ സിഗ്നേച്ചര്‍, അതിന്‍റെ ഉപയോഗം, അത് ഉപയോഗിക്കുന്ന രീതി തുടങ്ങിയ കാര്യങ്ങളില്‍ പലരും അജ്ഞരാണ്. പ്രസ്തുത സാഹചര്യം കണക്കിലെടുത്ത് ഡിജിറ്റല്‍ സിഗ്നേച്ചറിനെക്കുറിച്ചും അത് ഉപയോഗിക്കുന്ന രീതിയെക്കുറിച്ചും ചില വിവരങ്ങള്‍ പരമാവധി ലളിതമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു.