Showing posts with label Day Date Mathemagic. Show all posts
Showing posts with label Day Date Mathemagic. Show all posts

Sunday, July 3, 2016

Day Date Mathemagic By Pramod Moorthi

ദിനഗണിതം
                                   Day Date Mathemagic
ഈ വര്‍ഷം ഞങ്ങളുടെ വിദ്യാലയത്തിലെ ഗണിതശാസ്ത്ര ക്ലബ്ബിന്റെ തനതു പരിപരിപാടിയായി പരീക്ഷിക്കുന്ന ഒരു പ്രവര്‍ത്തനത്തെക്കുറിച്ച്.........
സംഖ്യാബോധം, ചതുഷ്ക്രിയകള്‍, അവയുടെ ക്രമം..... തുടങ്ങിയവയെക്കുറിച്ച് അടിസ്ഥാനമില്ലായ്മയാണല്ലോ ഗണിതത്തിനോട് കുട്ടികള്‍ക്ക് അകല്‍ച്ചതോന്നുവാനുള്ള പ്രധാനകാരണമായി കണ്ടെത്തപ്പെട്ടിരിക്കുന്നത്.......ഞങ്ങളുടെ വിദ്യാലയത്തിലും സ്ഥിതി മറിച്ചല്ല....... ഇതിനെ മറികടക്കാന്‍ ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഞങ്ങള്‍ തയ്യാറാക്കിയ ഒരു ഗണിതവിനോദമാണ് "ദിനഗണിതം".
ഒരു ദിവസത്തിന്റെ തിയ്യതിയിലെ അക്കങ്ങളെ അടിസ്ഥാന ഗണിതക്രിയകളുപയോഗിച്ച് വ്യത്യസ്തവിലകളുള്ള സത്യവാക്യങ്ങളായി എഴുതുക എന്നതാണ് ഇതിന്റെ പ്രവര്‍ത്തനം...
eg : ദിനം : 02-07-2016
ഗണിതം : 0+2+0+7 = 2+0+1+6 ( 9 = 9 )
ദിവസം, മാസം എന്നിവയിലെ അക്കങ്ങള്‍ ഉപയോഗിച്ച് LHS ഉം കൊല്ലത്തിലെ നാല് അക്കങ്ങള്‍ ഉപയോഗിച്ച് RHS ഉം തുല്യമാക്കി സമവാക്യം രൂപീകരിച്ചിരിക്കുന്നു.
ഇവിടെ സങ്കലനക്രിയ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. അക്കങ്ങളുടെ ക്രമം മാറ്റിയിട്ടുമില്ല....
ഒരു ദിവസത്തെ തീയ്യതി തന്നെ പല വ്യത്യസ്ത മാര്‍ഗ്ഗങ്ങളില്‍ ചിലപ്പോള്‍ ഇതുപോലെ
എഴുതാന്‍ പറ്റിയേക്കും.
ദിനം : 02-07-2016
ഗണിതം : 0+2+0+7 = 2+0+1+6 ( 9 = 9 )
: ( 0+2 ) x ( 0+7 ) = -2+0+16 ( 14 =14 )
: √( 0+2+0+7 ) = 2+0+16 ( 3 = 3)
: ( 0+2+0 )7 = ( 2+0 )1+6 ( 128 = 128 )
: 0+20+7 = 20+1+6 ( 27 = 27 )
: (0!+20)/7 = (2+0!) x 16    ( 3 = 3 )
(0! = ക്രമഗുണിതം - factorial)
: 0x2x0x7 = 2x0x1x6 (0=0 )
: 0+207 = 201+6 (207 = 207 )
….....................................
….....................................
ഇങ്ങിനെ , കുട്ടികള്‍ അവര്‍ക്കു കണ്ടത്താന്‍ കഴിയുന്ന പരമാവധി സമവാക്യങ്ങള്‍ കടലാസിലെഴുതി "ഉത്തരപ്പെട്ടിയില്‍" നിക്ഷേപിക്കണം....... ഇതാണ് ദിനഗണിതത്തിന്റെ പ്രവര്‍ത്തനം......
ഏറ്റവും കൂടുതല്‍ സമവാക്യങ്ങള്‍ ശരിയായി എഴുതുന്നവര്‍ക്ക് ഒരു ചെറിയ സമ്മാനം കൂടി പ്രഖ്യാപിച്ചപ്പോള്‍ ഉത്തരപ്പെട്ടിയുടെ വലിപ്പം മാറ്റേണ്ടിവന്നു.....!!!
കൂടാതെ ഗണിതക്ലബ്ബില്‍ ഇതുവരെയായി ചേരാതിരുന്ന ചിലര്‍ " സാര്‍, ഇനി മാത്സ്ക്ലബ്ബില്‍ ചേരാന്‍ പറ്റ്വോ ??” എന്ന അന്വേഷണവുമായി സ്റ്റാഫ് റൂമിലേക്കും.............
ദിവസേന സമ്മാനം കൊടുക്കല്‍ പുലിവാലായപ്പോള്‍ സമ്മാനം ആഴ്ചയിലേക്ക് മാറ്റി...
അപ്പോഴും പെട്ടിയുടെ വലിപ്പം കുറഞ്ഞിട്ടില്ല.......അതിലേക്കു വീഴുന്ന ഉത്തരങ്ങളുടെ എണ്ണവും.....


By:
ഗണിതശാസ്ത്ര ക്ലബ്ബ്,
TSNMHS കുണ്ടൂര്‍ക്കുന്ന്
മണ്ണാര്‍ക്കാട്
പാലക്കാട്
04924-236541
മറുപടി നല്കുമല്ലോ........
regards,
pramod