Showing posts with label GRADE GENERATING SOFTWARE. Show all posts
Showing posts with label GRADE GENERATING SOFTWARE. Show all posts

Wednesday, September 13, 2017

GRADE GENERATING EXCEL PROGRAMME - PREPARED BY GIGI VARUGHESE(REVISED)

8,9,10 ക്ലാസുകളിലെ പരീക്ഷകളില്‍ കുട്ടികള്‍ക്ക് ലഭിച്ച സ്കോര്‍ രേഖപ്പെടുത്തിക്കഴിയുമ്പോള്‍ അതത് വിഷയങ്ങളുടെ ഗ്രേഡുകള്‍ കൂടാതെ ഗ്രേഡ് വിശകലനവും  ലഭ്യമാക്കുന്ന ഒരു  എക്സല്‍  പ്രോഗ്രാം ഫയല്‍  ഷേണി ബ്ലോഗിലൂടെ  പങ്ക്‌വെയ്ക്കുകയാണ് St.Thomas HSS, Eruvellipra, Thiruvalla യിലെ അധ്യാപകന്‍ Gigi Varughese സര്‍. 40 Mark, 80 Marks ന്റെ പേപ്പറുകളുടെ സ്കോറുകള്‍ രേഖപ്പെടുത്തുവാനുള്ള രണ്ട് എക്സല്‍ ഷീറ്റുകള്‍ ഇതിലുണ്ട്. Windows Os ല്‍ പ്രവര്‍ത്തിക്കുന്ന വളരെ ലളിതമായ ഈ പ്രോഗ്രാം തയ്യാറാക്കി ഷേണി ബ്ലോഗിന് അയച്ചു തന്ന ജിജി സാറിനോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കുന്ന രീതി
1.എക്സല്‍ ഫയല്‍   ഇവിടെനിന്ന് ഡൗണ്‍ലോഡ് ചെയ്ത്  തുറക്കുക
2.CLASS, SUBJECT സെലക്ട് ചെയ്യുക.
3.കുട്ടികളുടെ പേര്, സ്കോര്‍ അതത് കോളങ്ങളില്‍ എന്റര്‍ ചെയ്യക.ഗ്രേഡും, ഗ്രേഡ് വിശകലനവും ലഭിക്കും.
4.Absentees ഉണ്ടെങ്കില്‍ രേഖപ്പെടുത്തുക
5.കുട്ടികള്‍ 55 നെക്കാള്‍ കുറവാണെങ്കില്‍ പേരിന്റെ കോളത്തില്‍ NA എന്ന് രേഖപ്പെടുത്തുക.
6.ഗ്രേഡ്, ഗ്രേഡ് വിശകലനം അടങ്ങിയ A4 ഷീറ്റ്  പ്രിന്റ്  എടുക്കുക.