ഇടുക്കി ജില്ലയിലെ പത്താം ക്ലാസ് വിജയം 100 ശതമാനത്തിലെത്തിക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഡയറ്റ് ഇടുക്കി തയ്യാറാക്കിയ ജാലകം എന്ന വര്‍ക്ക് ബുക്ക് ഷേണി സ്കൂള്‍ ബ്ലോഗ് നിങ്ങളെ മുമ്പിലെത്തിക്കുന്നു.സോഷ്യല്‍ സയന്‍സിന്റെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും അത് വഴി എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് നൂറു ശതമാനം വിജയം കരസ്തമാക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ജാലകം എന്ന ഈ പഠന വിഭവം തയ്യാറാക്കിയിരിക്കുന്നത്.ഈ പുസ്തകത്തിലൂടെ പരമാവധി ആശയങ്ങള്‍ ലളിതരൂപത്തില്‍ കുട്ടികളില്‍ എത്തിക്കാന്‍ സാധികുമെന്ന് പ്രതീക്ഷ.
"ജാലകം" സോഷ്യല്‍ സയന്‍സ് വര്‍ക്ക്ബുക്ക് ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Related Posts
MATHS AND CHEMISTRY STUDY MATERIALS 2016 FOR SSLC STUDENTS BY DIET IDUKKI
എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടി ബയോളജി മാതൃകാ ചോദ്യ പേപര്‍ തയ്യാറാക്കി അയച്ച് തന്നിരിക്കുന്നത് അരിക്കുളം KPMSM ഹയര്‍ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകനായ ശ്രീ അജിത്ത് സാറാണ്.റിവിഷണ്‍ സമയമായത്കൊണ്ട് കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും ഇത് ഏറെ ഉപകരിക്കും എന്ന് വിശ്വസിക്കുന്നു.ചോദ്യ പേപര്‍ ഡൗണ്‍ലോഡ് ചെയ്ത് അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുമല്ലോ...
ശ്രീ അജിത്ത് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ ഹൃദയം നിറഞ്ഞ നന്ദി..
ബയോളജി മാതൃകാ ചോദ്യപേപര്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Related posts
Biology Exam capsule for Non D+ students
OrukkamBiology 2016(by Edn. Dept) - Answers
പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പഠനസഹായിയായ ഒരുക്കത്തിലെ (ഗണിതം)വൃത്തങ്ങള്‍, ത്രികോണമിതി , രണ്ടാംകൃതി സമവാക്യങ്ങള്‍ എന്ന പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും സൂചക സംഖ്യകള്‍, ബഹുപദങ്ങള്‍ എന്ന പാഠഭാഗങ്ങളിലെ ഘടകക്രിയ എന്നിവയെയും സ്വയം ചെയ്ത് പരിശീലിക്കുന്നതിനുള്ള പരിശീലന സോഫ്ട് വെയറുകളെ രൂപപ്പെടുത്തിയത് കുണ്ടൂര്‍ക്കുന്ന് TSNMHSലെ ഗണിതാധ്യാപകനായ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. ചുവടെയുള്ള ലിങ്കുകളില്‍നിന്ന് ഫയലുകളെ ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറില്‍ സേവ് ചെയ്യുക. ഈ ഫയലുകളെ റൈറ്റ് ക്ലിക്ക് ചെയ്ത് Extract ചെയ്യുമ്പോള്‍ ലഭിക്കുന്ന Iconകളില്‍ ഡബിള്‍ക്ലിക്ക് ചെയ്ത് അവയെ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.ഉബുണ്ടു 14.04ല്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ഈ സോഫ്ട് വെയറുകളെ പ്രവര്‍ത്തിപ്പിച്ച് നോക്കി അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുമല്ലോ..
ഈ സോഫ്ട് വെയറുകളെ ഷേണി ബ്ലോഗിന് അയച്ച് തന്ന ശ്രീ പ്രമോദ് സാറിനും TSNMHS കുണ്ടൂര്‍ക്കുന്ന് സ്കൂളിലെ ഗണിത ക്ലബ്ബിനും ഷെണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദി.
പത്താം തരം ഗണിത, രസതന്ത്രം പാഠ പുസ്തകങ്ങളിലെ മുഴുവന്‍ ആശയങ്ങളും ഉള്‍കൊള്ളിച്ച് കൊണ്ട് എല്ലാം വിധ കുട്ടികളെയും മനസ്സില്‍ കണ്ടുമാണ് ഡയറ്റ് ഇടുക്കി ഈ പഠന സഹായികള്‍ ഒരുക്കിയിരിക്കുന്നത്.ഇപ്പോള്‍ തന്നെ പഠിച്ച് കഴിഞ്ഞിട്ടുള്ള പാഠ പുസ്തകത്തിലെ ആശയങ്ങള്‍ ഒന്നു കൂടി ഓര്‍മിക്കുവാനും ഉറപ്പിക്കാനും ആ ധാരണകളെ അടിസ്ഥാനമാക്കി പ്രായോഗിക ചോദ്യങ്ങളെ അഭിമുഖീകരിക്കുന്നതിനും പഠിതാവിനെ പ്രാപ്തനാക്കുന്ന രീതിയിലാണ് ഇതിലെ അവതരണം. മെറ്റീരിയല്‍ ഡൗണ്‍ലോഡ് ചെയ്ച് പഠിക്കുമല്ലോ..എല്ലാവര്‍ക്കും വിജയാശംകള്‍...
To download Mathematics study Material Click here
To download Chemistry study Material Click here
IT Model Practical പരീക്ഷയിലെ ഒരു ചോദ്യമാണ് ചുവടെ നല്‍കിയിരിക്കുന്നത്.
ഇതെങ്ങനെ ചെയ്യുക എന്ന് പല കൂട്ടുക്കാരും ചോദിച്ചിട്ടുണ്ട്. Fi എന്ന് എഴുതിയിരിക്കുന്ന ഭാഗത്തെ വെള്ള നിറത്തിലുള്ള shape തയ്യാറാക്കുന്നതാണ് പ്രശ്നം. ഏറെ ആലോചിച്ചിട്ടും പിടികിട്ടാതെ വിഷമിച്ചിരിക്കുന്ന സമയത്താണ് സുഹൃത്തായ ഹരീഷ് മാഷ് സഹായത്തിനെത്തിയത്.അദ്ദേഹം എനിക്ക് അയച്ച് തന്ന ഹെല്‍പ്പ് ഫയല്‍ നിങ്ങളോട് പങ്ക് വെയ്ക്കുന്നു.
ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പത്താം ക്ലാസ് IT മോഡല്‍ പരീക്ഷ കഴിഞ്ഞു.ഇനി IT പബ്ലിക് പരീക്ഷയ്ക്ക് പ്രാക്ടീസ് ചെയ്യേണ്ട നാളുകള്‍. വിദ്യാര്‍ഥികളും അധ്യാപകരും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന SSLC IT MODEL പരീക്ഷയിലെ മുഴുവന്‍ ചോദ്യങ്ങളും കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ ഈ വര്‍ഷവും ഷേണി ബ്ലോഗിലൂടെ ആദ്യമായി നിങ്ങള്‍ക്ക് മുമ്പിലെത്തിയിരിക്കുകയാണ്.കുട്ടികള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടേരിയ പൈത്തണ്‍ ചോദ്യങ്ങളുടെ ഉത്തരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
എസ്.എസ്.എല്‍.സി ബയോളജി പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ നിര്‍ബന്ധമായും പഠിച്ചിരിക്കേണ്ട ഭാഗങ്ങള്‍ അടങ്ങിയ Exam Capsule 2016 അയച്ച് തന്നിരിക്കുന്നത് GHSS Kalloor (Wayanad) സ്കൂളിലെ രതീഷ് സാറാണ്. നോണ്‍ Non D+ കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്ന ഒരു മെറ്റീരിയലാണിത്. ഇത് ഡൗണ്‍ലോഡ് ചെയ്ത് വായിച്ച് അഭിപ്രായങ്ങള്‍ പങ്ക് വെയ്ക്കുമല്ലോ..
മെറ്റീരിയല്‍ അയച്ച് തന്ന രതീഷ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍..
ഇത് ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പൊതു വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച ഒരുക്കം 2016 ലെ English Hand book ലെ ചോദ്യങ്ങള്‍ക്ക് ഉത്തരം തയ്യാറാകിയിരിക്കുന്നത് CMS HS Mundiapally ലെ Johnson T.P സാറാണ്.ഇത് എസ്.എസ്.എല്‍. സി പരീക്ഷയ്ക് റിവിഷണ്‍ നടത്തുന്ന കുട്ടികള്‍ക്ക് ഏറെ ഉപകരിക്കും എന്ന് കരുതുന്നു.
ശ്രീ ജോണ്‍സണ്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍
TO DOWNLOAD ORUKKAM ENGLISH 2016 - ANSWERS CLICK HERE
പത്താം തരം വിദ്യാർത്ഥികളെ സഹായിക്കാൻ പൊതു വിദ്യഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച ഒരുക്കം 2016 എന്ന കൈപുസ്തകത്തില്‍ ഗണിതത്തിലെ വൃത്തം എന്ന പാഠഭാഗത്തിലെ കോണുകള്‍ കാണുവാനുള്ള 15 ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ പരിശീലന സഹായി അയച്ച് തന്നിരിക്കുന്നത് കുണ്ടൂര്‍ക്കുന്ന് TSNMHSS Maths Clubന് വേണ്ടി ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. ഈ പ്രോഗ്രാം UBUNTU14.04ലാണ് പ്രവര്‍ത്തിക്കുക.