പേ റിവിഷന്‍ സര്‍വ്വീസ് ബുക്കില്‍ രേഖപ്പെടുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..
1)പേ റിവിഷന്‍ റണ്ണിംഗ് എന്‍ട്രി നടത്തിയതിന് ശേഷം 01-07-2014 മുതലുള്ള പുതിയ ശമ്പളവും സ്കെയില്‍ ഔഫ് പേയും മറ്റ് കാര്യങ്ങളും വീണ്ടും നിര്‍ദ്ദിഷ്ട കോളത്തില്‍ രേഖപ്പെടുത്തണം.നേരത്തെയുള്ള Basic Pay, Scale of Pay എന്നിവയുടെ മുകളില്‍ ചുവന്ന മഷികൊണ്ട് വട്ടം വരച്ച് പുതിയ പേയും മറ്റും രേഖപ്പെടുത്തുന്ന രീതി ശരിയല്ല.
2) 01.07.2014 ന് ശേഷം ഗ്രേഡ് ഉണ്ടെങ്കില്‍ 01-07-2014 ന് പേ ഫിക്സ് ചെയ്തതിന് ശേഷം പുതിയ ഗ്രേഡ് സ്റ്റേറ്റ്മെന്റ് തയ്യറാക്കി ആവശ്യമായ കോപ്പികള്‍ സഹിതം സര്‍വ്വീസ് ബുക്ക A.E.O ല്‍ അയക്കണം.