2016 ലെ എസ്.എസ്.എല്‍.സി - ഐ.ടി പരീക്ഷ ഫെബ്രുവരി 15 മുതല്‍ 27 വരെ നടക്കുമെന്ന് അറിയാമല്ലോ. അതിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്.കുട്ടികള്‍ക്ക് മോഡല്‍ പരീക്ഷ കഴിഞ്ഞാലുടന്‍ ഐ.ടി പരീക്ഷ.തയ്യാറെടുപ്പിന് ഒട്ടും സമയമില്ല. മോഡല്‍ പരീക്ഷയിലെ ചില ചോദ്യങ്ങളാകട്ടെ കുട്ടികളെ വെള്ളം കുടിപ്പിച്ചിരുന്നു..അത്കൊണ്ടാണ് കുട്ടുികളെ സഹായിക്കാന്‍ വേണ്ടി പ്രാക്ടികല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ അഥവാ ചെയ്യുന്ന രീതി അയച്ച് തരാന്‍ ഷേണി ബ്ലോഗ് ടീം ചില അദ്ധ്യാപക സുഹൃത്തുകളുടെ സഹായം തേടിയത്.അതിന് പ്രതികരിച്ച് ഉത്തരങ്ങള്‍ അയച്ച് തന്നിരിക്കുന്നത് കന്നട മീഡിയത്തില്‍ പഠിപ്പിക്കുന്ന കാസറഗോഡ് ജില്ലയിലെ നവജീവന ഹയര്‍ സെകണ്ടറി സ്കൂളിലെ അദ്ധ്യാപകനായ ശ്രീ ഹരീഷ് സാറാണ്.അദ്ദേഹം മലയാള ചോദ്യങ്ങള്‍ക്ക് ഇംഗ്ലീഷ് ഭാഷയിലാണ് ഉത്തരങ്ങള്‍ നല്‍കിയിരിക്കുന്നത്.അദ്ദേഹത്തിന്റെ പ്രയത്നത്തെ ഷേണി സ്കൂള്‍ ബ്ലോഗ് അഭിനന്ദിക്കുന്നു.ഇത് മറ്റ് അധ്യാപകര്‍ക്കും ഒരു പ്രചോദനമാകട്ടെ എന്നു ആശംസിക്കുന്നു.
QGIS പ്രാക്ടിക്കള്‍ ചോദ്യോത്തരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
GEOGEBRA പ്രാക്ടിക്കള്‍ ചോദ്യോത്തരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
PYTHON പ്രാക്ടിക്കള്‍ ചോദ്യോത്തരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക