സംസ്ഥാനത്തെ സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഇന്ന് (ആഗസ്ത് 22)
നടക്കാനിരിക്കുകയാണല്ലോ. പുതുക്കിയ സമയക്രമം അനുസരിച്ച് ജനറല്‍ കലണ്ടര്‍
പ്രകാരം പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ വെള്ളിയാഴ്ച രാവിലെ 11 മണി
വരെയുള്ള സമയത്തിനുള്ളിലും മുസ്ലീം കലണ്ടര്‍ പ്രകാരമുള്ള സ്കൂളുകളില്‍
ശനിയാഴ്ചയുമാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. തിരഞ്ഞടുപ്പ് നടക്കുന്ന
ദിവസങ്ങളില്‍ ഉച്ചക്ക് ശേഷം രണ്ടര മുതലാണ് സ്കൂള്‍ പാര്‍ലമെണ്ട്
തിരഞ്ഞെടുപ്പ് നടക്കേണ്ടത്. പാര്‍ലമെന്റിന്റെ ആദ്യ യോഗം സെപ്തംബര്‍
ഒന്നിനും നടക്കണം.തിരഞ്ഞെടുപ്പ് നടത്തുന്നതിനായി ഇലക്ട്രോണിക്ക് സംവിധാനം
ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്ന വിദ്യാലയങ്ങള്‍ക്ക് അതിനായുള്ള ഒരു
സോഫ്റ്റ്‌വെയര്‍ പരിചയപ്പെടുത്തുകയാണിവിടെ. മലപ്പുറംകാരനായ ശ്രീ
നന്ദകുമാര്‍ തയ്യാറാക്കിയ സമ്മതി എന്ന തിരഞ്ഞെടുപ്പ് സോഫ്റ്റ്‌വെയര്‍ പല
വിദ്യാലയങ്ങളിലും മുന്‍ വര്‍ഷങ്ങളിലും ഉപയോഗിച്ചിരിക്കും. വളരെ ലളിതമായി
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുന്ന ഇതിന്റെ പരിഷ്കരിച്ച
പതിപ്പാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.