Showing posts with label SETIGam Series. Show all posts
Showing posts with label SETIGam Series. Show all posts

Friday, June 15, 2018

SAMAGRA OFFLINE VERSION CREATOR BY PRAMOD MOORTHY

സ്വന്തമായി സമഗ്രയുടെ ഓഫ് ലൈന്‍ പതിപ്പ് തയ്യാറാക്കുവാനുള്ള ഗാംബാസ് അപ്ലിക്കേഷനുകള്‍ ഷേണി ബ്ലോഗിലൂടെ പങ്കവെക്കുകയായാണ് പാലക്കാട് ജില്ലയിലെ കുണ്ടൂര്‍ക്കുന്ന് TSNMHSS ലെ ശ്രീ പ്രമോദ് ‌മൂര്‍ത്തി സാർ.
ഗണിതം, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിലെ ഓഫ് ലൈന്‍ പതിപ്പ് തയ്യാറാക്കുവാനുള്ള അപ്ലികേഷന്‍ സോഫ്ട്‌വെയറുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സ്വന്തമായി സമഗ്രയുടെ ഓഫ് ലൈന്‍ പതിപ്പ് തയ്യാറാക്കുവാനുള്ള ഗാംബാസ് അപ്ലിക്കേഷന്‍
സമഗ്രയുടെ ഓഫ് ലൈന്‍ പതിപ്പ് തയ്യാറാക്കാം..
step 1:
SAMAGRA_OFFLINE_MATHS.deb എന്ന ഫയല്‍ ഡൗണ്‍ലോ‍ഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
Step 2:
SAMAGRA_OFFLINE_MATHSഎന്ന ക്രമത്തില്‍ ഇത് തുറന്ന് close ചെയ്യുക.
ഇതോടെ സിസ്റ്റത്തില്‍ ഈ പ്രോഗ്രാം പര്‍വര്‍ത്തിപ്പിക്കുവാനുള്ള ആവശ്യമായ ഫോള്‍ഡറുകള്‍ തയ്യാറാക്കപ്പെട്ടിരിക്കും.
step 3:
online ആയി സമഗ്രയില്‍ അക്കൗണ്ട് ഉപയോഗിച്ച് കയറി ഓരോ ചാപ്റ്ററിന്റെയുെം എല്ലാ LO കളും DownloadOffline എന്ന option ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്യുക.
step 4:
ഈ .zip ഫയലുകളെ rght clk ചെയ്ത് Rename ചെയ്യുക.
ഒന്നാമത്തെ പാഠത്തിലെ ഒന്നാമത്തെ LO യുടെ .zip ഫയലിനെ 1.1.zip
ഒന്നാമത്തെ പാഠത്തിലെ രണ്ടാമത്തെ LO യുടെ .zip ഫയലിനെ 2.2.zip ..... എന്ന ക്രമത്തിലാണ് Rename ചെയ്യേണ്ടത്.
Step 5:
Rename ചെയ്ത .zip ഫയലുകളെ  /home/samagra-maths-2018/OFFLine_SAMAGRA എന്ന ഫോള്‍ഡറിനുള്ളിലെ 8,9,10 എന്ന ഫോള്‍ഡറുകളില്‍ അനുയോജ്യമായവയിലേക്ക് copy & paste ചെയ്യുക.
Step 6:
ആവശ്യമായ പ്രവര്‍ത്തനങ്ങളെല്ലാം ചെയ്തുകഴിഞ്ഞാല്‍ വീണ്ടും ,
Application-Education-SAMAGRA_OFFLINE_MATHS എന്ന ക്രമത്തില്‍ Offline Software പ്രവര്‍ത്തിപ്പിക്കുക.
ഇപ്പോള്‍ ആവശ്യമായ അദ്ധ്യായത്തിലെ ആവശ്യമായ LO യെസൂചിപ്പിക്കുന്ന നമ്പര്‍ സെലക്റ്റ് ചെയ്താല്‍ Offline ആയി ഇത് പ്രവര്‍ത്തിക്കുന്നതാണ്.
ഇതുപോലെ SAMAGRA_OFFLINE_PHYSICS.deb എന്ന ഫയല്‍ ഉപയോഗിച്ച് Physics ന്റേയും SAMAGRA_OFFLINE_CHEMISTRY.deb എന്ന ഫയല്‍ ഉപയോഗിച്ച് Chemistry യുടേയും തയ്യാറാക്കാവുന്നതാണ്.
NB :ഇതില്‍ പറഞ്ഞിരിക്കുന്ന പ്രകാരം തന്നെ zip ഫയലുകളെയും Rename  ചെയ്താലേ ഇത് പ്രവര്‍ത്തിക്കുകയുള്ളു.
.zip ഫയലുകളെ unzip ചെയ്യരുത്...
CLICK HERE TO DOWNLOAD  SAMAGRA OFFLINE CREATOR APPLICATION - PHYSICS
CLICK HERE TO DOWNLOAD  SAMAGRA OFFLINE CREATOR APPLICATION - CHEMISTRY
CLICK HERE TO DOWNLOAD  SAMAGRA OFFLINE CREATOR APPLICATION - MATHS
CLICK HERE TO DOWNLOAD  SAMAGRA OFFLINE CREATOR - HELP FILE 

Sunday, April 29, 2018

GAMFgallery - USER FRIENDLY GUI FOR fgallery(updated on 02-05-2018 with new features)


(തിരുവനന്തപുരത്തുള്ള ഒരു അദ്ധ്വാപക സുഹൃത്തിന്റെ നിർദ്ദേശ പ്രകാരം ചിത്രങ്ങളുടെ പ്രീ വ്യൂ ഓപ്ഷൻ കൂടി ഉൾപ്പെടുത്തി UPDATE ചെയ്തിരിക്കുന്നു)
GamFgallery
(GUI for fgallery)
 

ഇത്തവണത്തെ ICT trg ന്റെ ഭാഗമായി fgallery എന്ന command line tool ഉപയോഗിച്ച് സമഗ്രയിലേക്ക് അപ്‌ലോഡ് ചെയ്യുവാനുള്ള ഫോട്ടോഗാലറി തയ്യാറാക്കുവാന്‍ പരിശീലനം ലഭിച്ചിരുന്നു. വളരെ സൗകര്യപ്രദമായ ഒരു സോഫ്റ്റ്‌വെയറാണ് fgallery. പക്ഷെ command line ആയതുകൊണ്ട് സാധാരണക്കാര്‍ക്ക് ഉപയോഗിക്കുവാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടു. കൂടാതെ ചിത്രങ്ങളുടെ തലക്കെട്ട് (വിവരണം) ഉള്‍പ്പെടുത്താന്‍ ഓരോ txt file കള്‍ പ്രത്യേകം തയ്യാറാക്കേണ്ടതായും വരുന്നു. അങ്ങിനെ തയ്യാറാക്കിയതാണ് ഈ സോഫ്റ്റ്‌വെയര്‍. fgamgallery_0.0-1_all.deb എന്ന deb ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് right click-Open with GdebiPackage Installer ഉപയോഗിച്ച് install ചെയ്യുക. (system ത്തില്‍ fgallery നേരത്തെ തന്നെ install ചെയ്തിട്ടുണ്ടായിരിക്കണം. Trg ന് ലഭിക്കുന്ന Updation file ഇന്‍സ്റ്റാള്‍ ചെയ്താല്‍ fgallery യും ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും) CLICK HERE TO DOWNLOAD GamFgallery 
GamFgallery  തുറക്കുവാന്‍
Application - Graphics - fgamgallery
എന്ന ക്രമത്തില്‍ ക്ലിക്കുക.

Sunday, February 4, 2018

SSLC IT EXAM HELPER - A SOFTWARE TO PRACTICE IT THEORY EXAM QUESTIONS(MAL, ENG & KANNADA MEDIUM)

എസ്.എസ്.എല്‍ സി  IT  പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് തിയറി ചോദ്യങ്ങള്‍ പരിശീലിക്കുന്നതിനായി ഐ.ടി @ സ്കൂള്‍ പുറത്തിറക്കിയ മാതൃകാ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പ്രാക്ടീസിങ്ങ് സോഫ്റ്റ്‌വെയര്‍ തയ്യാറാക്കി ഷേണി  ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് കണ്ടൂര്‍കുന്ന് TSNMHSSലെ ഐ ടി ക്ലബ്. കുണ്ടൂര്‍കുന്ന് സ്കൂളിലെ ഐ.ടി ക്ലബ്ബിനും അതിന് നേതൃത്വം നല്‍കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പ്രവര്‍ത്തിപ്പിക്കുന്ന രീതി
ചുവടെ നല്‍കിയിട്ടുള്ള  ലിങ്കില്‍നിന്ന് സോഫ്ട്‌വെയര്‍  ഡൗണ്‍ലോഡ് ചെയ്യുക
CLICK HERE TO DOWNLOAD SSLC IT THEORY EXAM  HELP SOFTWARE (MAL.MEDIUM)

CLICK HERE TO DOWNLOAD SSLC IT THEORY EXAM HELP SOFTWARE (ENG MEDIUM)
CLICK HERE TO DOWNLOAD SSLC IT THEORY EXAM HELP SOFTWARE (KANNADA  MEDIUM)
deb ഫയലിനെ Right Click ചെയ്ത് Open with gdebi Package Installer എന്ന ക്രമത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
Appilcation→ Education →IT_Theory_Helper എന്ന ക്രമത്തില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുക

Saturday, December 9, 2017

Co-Ordinates of the fourth vertex of Parellelogram

10൦ം ക്ലാസ് ഗണിതത്തിലെ ജ്യാമിതിയും ബീജഗണിതവും എന്ന പാഠത്തിലെ സാമാന്തരികത്തിന്റെ നാലാം മൂലയുടെ സൂചകങ്ങള്‍ കാണുവാനുള്ള മറ്റൊരു രീതി  ഷേണി ബ്ലോഗിലൂടെ ഫങ്കുവെക്കുകയാണ് പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് TSNMHS ലെ ഗണിത ക്ലബ്ബ്. കുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിത ക്ലബ്ബിലും അതിന് നേതൃത്വം നല്‍കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഷേണി സ്കൂല്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു..
Click Here to Download the Geogebra Proof
Click Here  to download  png Image
Click Here to download gif Image

Thursday, November 30, 2017

STANDARD 9 - MATHEMATICS - CIRCLES - SOLUTION OF TEXT BOOK ACTIVITY THROGH GEOGEBRA

ഒമ്പതാം ക്ലാസ്സ് ഗണിതത്തിലെ വൃത്തങ്ങള്‍ എന്ന ഭാഗത്തിലെ " 2 വൃത്തങ്ങളുടെ വ്യാസങ്ങളുടെ അംശബന്ധം അവയിലുണ്ടാക്കപ്പെട്ടിരിക്കുന്ന സമഭുജത്രികോണങ്ങളുടെ ചുറ്റളവുകളുടെ അംശബന്ധത്തിന് തുല്യമാണ് " എന്ന് തെളിയിക്കുവാനുള്ള Geogebra file തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ്  പാലക്കാട് ജില്ലയിലെ TSNMHS കുണ്ടൂര്‍കുന്ന് സ്കൂളിലെ ശ്രീ പ്രമോദ് മൂര്‍ത്തി സര്‍. ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD GEOGEBRA FILE

Monday, November 6, 2017

SSLC A CORRECTIONS NOW MADE EASY -TIPS TO CONVERT SSLC A LIST INTO LIBRE OFFICE BASE(UPDATED)


നേരത്തേ പോസ്റ്റ് ഡാറ്റാബേസ് തയ്യാറാക്കുന്ന വിദ്യ ഒന്നുകൂടി പരിഷ്കരിച്ചിരിക്കുന്നു.
ഇതില്‍ Form തയ്യാറാക്കേണ്ട ആവശ്യമില്ല.
 
A-List ലെ വിവരങ്ങള്‍ copy ചെയ്ത് Table1 എന്ന ടേബ്ളില്‍ Rgt Clk - Paste ചെയ്താല്‍ മാത്രം മതി....
ഈ വിദ്യ ഉപയോഗിച്ച് A_List ലെ തെറ്റുകളും കുറവുകളും എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും എന്നല്ലാതെഇതില്‍ എഡിറ്റ് ചെയ്താല്‍ സംപൂര്‍ണ്ണയില്‍ അത് താനേമാറുകയില്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുക
Help File ഉം Updateചെയ്തിട്ടുണ്ട്.
 
ഇക്കൊല്ലം സംപൂര്‍ണ്ണയില്‍ SSLC A-List .xls രൂപത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടല്ലോ...!!!!
ഈ ഫയലിനെ Libre Office Base ലെ ഡാറ്റാബേസ് ആക്കിമാറ്റുന്നതിനുള്ള ഒരു ഉപായം ഷേണി ബ്ലോഗിലെ പ്രേക്ഷകരോട് പങ്കുവെക്കുകയാണ് പാലക്കാട് ജില്ലയിലെ  കുണ്ടൂര്‍കുന്ന് TSNMHS ലെ ഐ.ടി ക്ലബ്ബ് . ഇതിലൂടെ എ ലിസ്റ്റിലെ 32  Field കളെ വ്യക്തമായി കാണാനും തെറ്റുകള്‍ എളുപ്പത്തില്‍ കണ്ടുപിടിക്കാനും സാധിക്കും.
വളരെ ഉപകാരപ്രദമായ ഈ ഉപായം ഷേണി ബ്ലോഗിലെ പ്രക്ഷകരോട് പങ്കുവെച്ച കുണ്ടൂര്‍കുന്ന് സ്കൂളിലെ ഐ.ടി ക്ലബ്ബിന്റെ അംഗങ്ങള്‍ക്കും അവര്‍ക്ക് സാങ്കേതിക പിന്തുണ നല്‍കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഷേണി സ്കൂല്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഈ പ്രവര്‍ത്തനത്തിന്റെ വിശദമായ സഹായ ഫയല്‍ ചുവടെ നല്‍ക്കിയിട്ടുണ്ട്.
 

CLICK HERE TO DOWNLOAD സംപൂര്‍ണ്ണ_സഹായം Help File
ആദ്യം സംപൂര്‍ണ്ണ_സഹായം.pdf എന്ന ഈ ഫയല്‍ വിശദമായി വായിച്ചു നോക്കുക. സംപൂര്‍ണ്ണ.odb എന്ന ഫയല്‍ Download ചെയ്യുക
CLICK HERE TO DOWNLOAD സംപൂര്‍ണ്ണ.odb
കാര്യങ്ങള്‍ യഥാവിധി ചെയ്യുക....
വളരെ എളുപ്പത്തില്‍ തെറ്റുകള്‍ കണ്ടുപിടിക്കാന്‍ സാധിക്കുന്നില്ലേ.....
ഉപയോഗിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ...

Thursday, September 28, 2017

AADHAR NUMBER MAGIC SQUARE CREATED BY PRAMOD MOORTHY

ഗണിത കളികളില്‍ ഏവര്‍ക്കും ഇഷ്ടമുള്ള ഒന്നാണല്ലോ മാന്ത്രിക ചതുരം.എണ്ണല്‍ സംഖ്യകള്‍ ഉപയോഗിച്ചാണല്ലോ നമ്മള്‍ ഈ കളി കളിക്കാറുള്ളത്. എന്നാല്‍ കുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിത ക്ലബ്ബ് ആധാര്‍ നമ്പര്‍ ഉപയോഗിച്ചുകൊണ്ടുള്ള വിചിത്രവും രസകരവുമായ ഒരു മാന്ത്രിക ചതുരമാണ് നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.ഈ മാന്ത്രിക ചതുരത്തിന്റെ പ്രത്യേകത ആധാര്‍ നമ്പറിനെ മൂന്നക്കങ്ങള്‍ വീതമുള്ള നാല് സെറ്റുകളായി തിരിക്കുകയും അതിനെ ഓരോ വരിയിലും ക്രമം മാറ്റിക്കൊണ്ട് എഴുതി പതിനാറ് കളത്തിലും ക്രമീകരിക്കുന്നു. തുടര്‍ന്ന്  വരിയായും നിരയായും വികര്‍ണ്ണമായും ഈ സംഖ്യകളുടെ  തുക കാണുന്നു. മൂന്ന് രീതിയിലും നമുക്ക് ഒരേ ഉത്തരം തന്നെ കിട്ടുന്നതാണ് ഈ കളിയുടെ ആകര്‍ഷണത്വം. രസകരമായ ഈ കളി  ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്കുവെച്ച കുണ്ടൂര്‍കുന്ന്  സ്കൂളിലെ മാത്സ് ക്ലിബ്ബിനും അതിന് നേതൃത്വം നല്‍കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഷേണി സ്കൂള്‍ ബ്ലോഗി ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD aadhaar-number-magic_0.0-1_all.deb
പ്രവര്‍ത്തിപ്പിക്കുന്ന രീതി
മുകളിലെ ലിങ്കില്‍നിന്ന deb file ഡൗണ്‍ലോഡ് ചെയ്ത് ഡബിള്‍ ക്ലിക്ക ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക
Application....>Education--->Aadhar_Number_MagicSquare എന്ന ക്രമത്തില്‍ തുറന്ന് നിങ്ങളുടെ ആധാര്‍ നല്‍ക്കുക.

Sunday, September 24, 2017

ICT VERSION OF THE BIOLOGY CROSSWORD PUZZLE- CHAPTER 3 -BIOLOGY

മലപ്പുറം ജില്ലയിലെ പുലമന്തോള്‍ ജി.എച്ച്.എസ്.എസ്സിലെ ശ്രീ വിശ്വാനന്ദ കുമാര്‍ സാര്‍  പത്താം  ക്ലാസ്സ് ബയോളജിയിലെ മൂന്നാം അധ്യായത്തിലെ ഓബ്‌ജക്ടീവ് ടൈപ്പ്  ചോദ്യങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ പദപ്രശ്നം പ്രേക്ഷകര്‍ കണ്ട് കാണുമല്ലോ.വേരിട്ട ഒരു മൂല്യനിര്‍ണ്ണയ ഉപാധിയായിരുന്നു അത്.കുട്ടികള്‍  ഏറെ  ഇഷ്ടപ്പെടുന്ന ഗെയിം ആണെങ്കിലും വീട്ടില്‍ പ്രിന്റര്‍ ഇല്ലാത്ത കുട്ടികള്‍ക്ക്  ആ പദപ്രശ്നം പ്രിന്റ് ചെയ്തെടുത്ത് പൂരിപ്പിക്കുവാന്‍ പ്രയാസം നേരിടേണ്ടി വന്നിട്ടുണ്ടാകാം . അതിനൊരു പരിഹാരം കാണേണ്ടതല്ലേ‍ ?പദപ്രശ്നത്തെ ഒരു ഐ.സി.ടി ഗെയിം ആക്കി  മാറ്റിയാലോ ? വളരെ നനായിരിക്കും .അല്ലേ?.......
ഈ ഗെയിം എങ്ങനെ പ്രവര്‍ത്തിപ്പിക്കാം.....
ഗെയിം അപ്ലികേഷന്‍  ചുവടെയുള്ള ലിങ്കില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
Click Here to download crossword-puzzle-biology_0.0-1_all.deb
Application...>Education ....>crossword_Puzzle_biology എന്ന ക്രമത്തില്‍ തുറന്ന്  try it ക്ലിക്ക് ചെയ്യുക
select the direction എന്നിടത്ത് ആവശ്യമുള്ളത്(വലത്തോട്ട് /താഴോട്ട് )സെലക്ട് ചെയ്യുക
ഉത്തരം നല്‍കേണ്ട കളത്തില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഓപ്ഷനുകളില്‍ ശരിയായ ഉത്തരം സെലക്ട്  ചെയ്യുക .
അവസാനം നിങ്ങളുടെ സ്കോര്‍ അറിയുവാന്‍ check your score എന്നിടത്ത് ക്ലിക്ക് ചെയ്താല്‍  നിങ്ങള്‍ക്ക് ലഭിച്ച സ്കോര്‍ കാണാം.
ഈ പദപ്രശ്നം തയ്യാറാക്കി  അതിന്റെ ഉത്തരവും ടെപ്പ് ചെയ്ത് അയച്ചു തന്ന വിശ്വാനന്ദ് സാറിനും  ആപ്ലികേഷന്‍ തയ്യാറാക്കുവാന്‍ സാങ്കേതിക സഹായം നല്കിയഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭ്യുദയാകാംക്ഷികള്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Thursday, September 21, 2017

MOBILE NUMBER MAGIC SQUARE - AN APPLICATION SOFTWARE CREATED IN Gambas

സ്കൂളിലെ ഗണിതപ്രവര്‍ത്തനത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഒരു പ്രത്യേക മാന്ത്രിക ചതുരം. 10 അക്കങ്ങളുള്ള മൊബൈല്‍ നമ്പറിലെ 2 അക്കങ്ങള്‍ വീതം ജോഡിയാക്കി
ഈ 5 ജോഡികള്‍ ഉപയോഗിച്ച്  തയ്യാറാക്കാവുന്ന മാന്ത്രിക ചതുരം !!!!!
 ***വളരെ രസകരമായ ഈ അപ്ലികേഷന്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെച്ച പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് സ്കൂളിലെ ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പ്രവര്‍ത്തിപ്പിക്കുന്ന രീതി:
സോഫ്ട്‌വെയര്‍  ഇവിടെനിന്ന്  ഡൗണ്‍ലോഡ് ചെയ്ത്  ഡബിള്‍ ക്ലിക്ക ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്കുക
Application - Education - Mobile Number MagicSquare  
എന്ന ക്രമത്തില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുക 
CLICK HERE TO DOWNLOAD THE  Mobile Number Magic Square Application

Wednesday, September 13, 2017

GamWebPdf - WEB PAGE TO PDF CONVERTER APPLICATION IN A SINGLE CLICK

In this Post Sri Pramod Moorthy, HSA(Mathematics), TSNMHS Kundurkunnu ,Palakkad is sharing with us an open source library GUI application to convert a web page into PDF format in just a single click.
It is a front-end GUI for the web kit library which is open and free....
Sheni School Blog team extend our heartfelt gratitude to Sri Pramod Moorthy Sir for sharing such a useful application with our blog viewers
*Download the .tar.gz file to your desktop and extract to the /Desktop folder.
*Open the extracted folder , give the execution permission to the mnp.sh file.
Double click and install.
To run
1.Application - Internet-GamWebPdf
How it works :
2.Copy the URL address of the webpage from the address bar of your browser and paste it in the yellow text box of the application window.
3.Then the application window will be expanded and the terminal process will be displayed beneath it.
4.After the process click on the Oen PDF button to view the pdf.
5.Since the library file has to be downloaded from net, you should have net connectivity while the installation process... (It may take time...according to the speed of connection)
OS : edubuntu (>=14.04)
**If u have any doubts about the application don't hesitate to contact us ..
CLICK HERE TO DOWNLOAD GamWebPdf.tar.gz

Sunday, September 3, 2017

gamFF VIDEO EDITOR SOFTWARE : CREATED BY PRAMOD MOORTHY

gamFF Video Editor
A front end application for FFMPEG library
Gambas3 എന്ന പ്രോഗ്രാമിങ്ങ് ലാങ്ഗ്വേജില്‍ തയ്യാറാക്കിയ ,ഓപ്പന്‍ സോഴ്സ് ലൈബ്രറിയായ FFMPEG കമാന്റുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന gamFF Video Editor എന്ന ഒരു വീഡിയോ എഡിറ്റിങ്ങ് സോഫ്റ്റ്‌വെയര്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പരിചയപ്പെടുത്തുകയാണ് പാലക്കാട് ജില്ലയിലെ ടി.എസ്.എന്‍ .എം.എച്ച്.എസ് സ്കൂളിലെ ഗണിതാധ്യാപകന്‍ ശ്രീ  പ്രമോദ് മൂര്‍ത്തി സര്‍. ശ്രീ പ്രമോദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ചിത്രത്തില്‍ കാണിച്ചിരിക്കുന്ന 10 തരം വീഡിയോ/ഓഡിയോ എഡിറ്റിങ്ങുകള്‍ ഇതില്‍ ഉപയോഗിക്കാം.

Friday, June 30, 2017

GEOGEBRAIC SOLTUTIONS TO THE TEXT BOOK QUESTIONS OF CHAPTER 2 MATHEMATICS - STANDARD 9

9ാം ക്ലാസ്സിലെ ഗണിതത്തിലെ ഭിന്നസംഖ്യകള്‍ എന്ന 2ാം അദ്ധ്യായത്തിലെ പരിശീലന പ്രശ്നങ്ങളുടെ നിര്‍ദ്ധാരണം ജിയോജിബ്രയുടെ സഹായത്തോടെ വിശദീകരിക്കുന്ന പോസ്റ്റ് തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുയാണ് കുണ്ടൂര്‍കുന്ന്  TSNMHSലെ ഗണിത ക്ലബ്. കുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിത ക്ലബ്ബിനും അണിയറ പ്രവര്‍ത്തകര്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Click here to download the Maths_Ch2.tar.gz file
Installation :
Download the .tar.gz file to your Desktop
Open the extracted folder
Right clk the file Installer.sh and give Executive permission
Double click and select Open in TERMINAL
To Run :
Application - Universal Access - Maths_09_chapter_02
Do not save the Geogebra file after use... (CLOSE Without Save )

RELATED POSTS
STANDARD 9 - MATHEMATICS - SOLUTIONS TO ALL TEXT BOOK ACTIVITIES OF CHAPTER 1 - AREA

Thursday, June 29, 2017

ICT - DIGITAL PROTRACTOR - GEOGEBRA APPLET CREATED BY ICT CLUB TSNMHS KUNDURKUUNU

കോണളക്കുന്നതിനായി ഉപയോഗിക്കുന്ന കോണമാപിനി ( Protractor ) എങ്ങിനെ ഉപയോഗിക്കാം എന്നു കാണിക്കുന്ന ഒരു ജിയോജിബ്രാ അപ്ലിക്കേഷന്‍ ഷേണി സകൂള്‍ ബ്ലോഗിലൂടെ പങ്ക്‌വെയ്യകയാണ് പാലക്കാട് കുണ്ടൂര്‍കുന്ന് ടി.എസ്.എന്‍.എം.എച്ച് സ്കൂളിലെ ഐ.ടി  ക്ലബ്ബ്. കുണ്ടൂര്‍കുന്ന്  സ്കൂളിലെ ഐ.ടി ക്ലബ്ബിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ആപ്ലികേഷന്‍ ചുവടെയുള്ള നിങ്കില്‍നിന്ന്  ഡൗണ്‍ലോഡ് ചെയ്യാം .
CLICK HERE TO DOWNLOAD THE ICT - PROTRACTOR APP.
ഈ ആപ്ലികേഷന്‍  പ്രവര്‍ത്തിപ്പിക്കുന്ന രീതി :
Download the Digital_Protractor.tar.gz file to your Desktop.
Extract it there only...
Open the extracted folder and give execute permission to the freedom.sh file...
After installation, run by
Application - Education - ICT_Protractor......

Monday, April 3, 2017

SSLC RESULT ANALYSER 2017 - A SOFTWARE CREATED IN GAMBAS BY IT CLUB, TSNMHS KUNDURKUNNU

SSLC പരീക്ഷയുടെ മൂല്യനിര്‍ണ്ണയം 6ാം തിയതി മുതല്‍ തുടങ്ങുകയാണല്ലോ.. മൂല്യനിര്‍ണ്ണയം കഴിഞ്ഞാല്‍ പിന്നീട് റിസല്‍ട്ടിന് വേണ്ടിയുള്ള കാത്തിരിപ്പ്. റിസല്‍ട്ട് വന്നാലുടന്‍ അതിന്റെ സമഗ്രമായ വിശകലനവും വേണം.എസ്.എസ്.എല്‍ സി റിസല്ട്ടിനെ സഹഗ്രമായി വിശകലനം ചെയ്യുവാന്‍ സഹായകമായ ഒരു സോഫ്ട്‌വെയര്‍ സമഗ്ര വിശകലനം നടത്താന്‍ സഹായിക്കുന്ന ഒരു സോഫ്ട്‌വെയറിനെ കഴിഞ്ഞ വര്‍ഷം കുണ്ടൂര്‍കുന്ന് സ്കൂളിലെ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയിരുന്നു.അത് അധ്യാപകര്‍ക്ക് വളരെ ഉപകാരപ്രദമായ ഒരു open office അധി‍ഷ്ടിത സോഫ്ട്‌വെയര്‍ ആയിരുന്നു.അതില്‍നിന്ന് വ്യത്യസ്ഥമായി ഇത്തവണ GAMBAS3 അധി‍ഷ്ടിതമായ ഒരു അപ്ലികേഷന്‍ സോഫ്ട്‌വെയര്‍ രൂപകല്പനചെയ്തിരിക്കുന്നു.ഈ സോഫ്ട്‌വെയര്‍ പരിശോധിച്ച് തെറ്റുകുറ്റങ്ങളും കുറവുകെളല്ലാം  ഇനി ഇതില്‍ ആവശ്യമായ മാറ്റങ്ങളും മറ്റും അറിയിക്കുമല്ലോ......
കഠിനാധ്വാനത്തിലൂടെ  ഈ സോഫ്ട‌്‌വെയര്‍ രൂപകല്പന ചെയ്ത് കുണ്ടൂര്‍കുന്ന് സ്കൂളിലെ ഐ.ടി ക്ലബ്ബിനും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച് ശ്രീ പ്രമോദ് മൂര്‍ത്തി സാറിന്ും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1.SSLC RESULT ANALYSER 2017ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
2. സോഫ്ട്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനെ കുറിച്ചുള്ള വിശദമായ ഹെല്‍പ്പ്  ഫയല്‍ ഇവിടെനിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
3. എസ്.എസ്.എല്‍.സി sample data ഇവിടെ ക്ലിക്ക് ചെയ്ത്  ഡൗണ്‍ലോഡ് ചെയ്യാം.

Thursday, February 23, 2017

Qimage_Collector -A software to convert image files to pdf files in a single click

ഐ.ടി പ്രാക്ടിക്കല്‍ / തിയറി  പരീക്ഷാ സോഫ്ട്‌വെയറിലെ ചോദ്യങ്ങളുടെ ചിത്രങ്ങള്‍ ശേഖരിച്ച് അവയെ ഒറ്റ ക്ലിക്കിലൂടെ പി.ഡി.എഫ്. രൂപത്തിലുള്ള  ചോദ്യശേഖരമായി മാറ്റുവാനുള്ള ഒരു സോഫ്ട്‌വെയര്‍ ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിത അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സര്‍.ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് കുട്ടികള്‍ക്ക് വളരെയേറെ സഹായിച്ച  ഐ.ടി  മോഡല്‍ പരീക്ഷയിലെ തിയറി ,പ്രാക്ടിക്കല്‍ ചോദ്യങ്ങള്‍ ഈ സോഫ്ട്‌വെയര്‍ ഉപയോഗിച്ചാണ് കുണ്ടൂര്‍കുന്ന് സ്കൂളിലെ ഐ.ടി ക്ലബ്ബിലെ കുട്ടികള്‍  നമുക്ക് ലഭ്യമാക്കിയത്.ഈ സോഫ്‍വെയര്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതി വിശദീകരിക്കുന്ന ഹെല്‍പ്പ് ഫയല്‍ ചുവടെ നല്‍കിയിരിക്കുന്നു.
ദിവസങ്ങളോളം അധ്വാനിച്ച് എല്ലാവര്‍ക്കും ഉപകാരപ്രദമായ ഈ സോഫ്ട‍്‍വെയര്‍ തയ്യാറാക്കി ഐ.ടി പരീക്ഷയെ ആത്മവിശാസത്തോടെ നേരിടാന്‍ കുട്ടികളെ പ്രാപ്തറാക്കിയ ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി ബ്ലോഗ് ടീം ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു. Hats off to you Sir..
CLICK HERE TO DOWNLOAD Qimage_Collector
CLICK HERE TO DOWNLOAD HELP FILE

Sunday, January 8, 2017

ORUKKAM ENGLISH 2017 - AN INTENSIVE LEARNING MATERIAL - ICT VERSION

English club of TSNMHS Kundurkunnu, Palakkad  has designed an application to practice the Language Element questions from ORUKKAM-2017 which has been released recently by our educational department.
This app lets the student to practice the questions in a user interface .  there are twenty questions in it.  Instead of writing in the paper, they have to type or select the answers in the GUI window.
Sheni blog is grateful to the members of English Club and  Sri Pramod Moorthi Sir who shared the Application with us.
To Install the Application:
1.Download the .deb file from the link Given below and install it with double click
2.Run from Application - Education - Orukkam
Click Here to Download the Application

Friday, January 6, 2017

ജ്യാമിതിയും ബീജ ഗണിതവും - സൂചകങ്ങള്‍ കാണുവാനുള്ള ചിത്ര ചോദ്യങ്ങളുടെ ഐ.സി.ടി പരിശീലന സഹായി

10ാം  ക്ലാസ്സ് ഗണിതത്തിലെ ജ്യാമിതിയും ബീജഗണിതവും എന്ന പാഠത്തിലെ മൂലകളുടെ സൂചകങ്ങള്‍ കാണുവാനുള്ള ചോദ്യങ്ങള്‍ ചെയ്തു പരിശീലിക്കുവാനുള്ള ഒരു ആപ്പ് തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കുണ്ടൂര്‍കുന്ന് ടി.എസ്.എന്‍. എം  ഹൈസ്കൂളിലെ ഗണിത ക്ലബ്ബ്.പിന്നാക്കക്കാരായ കുട്ടികള്‍ക്കും ഇതുഫലപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു.ഈ അപ്ലികേഷന്‍ തയ്യാറാക്കിയ ഗണിത ക്ലബ്ബിനും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വം നല്‍കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ  നന്ദിയും കടപ്പാടും അറിയിക്കുന്നു
ഈ  അപ്ലികേഷന്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതി
1.അപ്ലികേഷന്‍ ‍ഡബിള്‍ ക്ലിക്ക് ചെയ്ത് ഇന്‍റ്റാള്‍ ചെയ്ത ശേഷം
Application-  Education - Soochakangal_Chitrangal എന്ന് ക്രമത്തില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുക
2.തുറന്ന് വരുന്ന ജാലകത്തിലെ Try It എന്ന പച്ച ബട്ടണില്‍ ക്ലിക്ക് ചെയ്ത് Main Window യിലെത്തുക.

Wednesday, January 4, 2017

STANDARD 10 - MATHEMATICS - MEDIAN CALUCLATOR CREATED BY MATHS CLUB ; TSNMHS KUNDURKUNNU

10ാം ക്ലാസ്സിലെ സ്ഥിതിവിവരക്കണക്കിലെ ചോദ്യങ്ങളല്‍ മധ്യമം കാണുവാന്‍ ഉപയോഗിക്കാവുന്ന ഒരു "മധ്യമ ദര്‍ശിനി" തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക് വയ്ക്കുകയാണ് കുണ്ടൂര്‍ക്കുന്ന്  ടിഎസ്എന്‍എം സ്കൂളിലെ മാത്സ് ക്ലബ്ബ് .മാത്സ്ക്ലബ്ബിനും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന  ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു..
ഈ "മധ്യമ ദര്‍ശിനിലൂടെ വിഭാഗങ്ങളില്ലാതെയും  വിഭാഗങ്ങളോടു കൂടിയതുമായ ആവൃത്തി പട്ടികകളിലെ അളവുകളുടെ മധ്യമം കണക്കാക്കാം...
1. വിഭാഗങ്ങളില്ലാതെ :
Application_Education_Statistics_10
നീല ബട്ടണില്‍ ക്ലിക്കുക

Saturday, December 24, 2016

ELiSA - THE e-SPEAKING DICTIONARY SOFTWARE

Espeak എന്ന സ്വതന്ത്ര "Speech Synthesizer" സോഫ്റ്റ്‌വെയര്‍ ലൈബ്രറി ഫയലുകളുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ELiSA(Espeak library supported Application)എന്ന  "സംസാരിക്കുന്ന നിഘണ്ടു" തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കുണ്ടൂര്‍കുന്ന് ടി.എസ്.എന്.എം . ഹൈസ്കൂളിലെ ഗണിത അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സര്‍. Espeak നെ കുറിച്ച് കൂടുതല്‍ അറിയുവാന്‍
pls visit : http://espeak.sourceforge.net/
ഈ സോഫ്ട്‌വെയറിലൂടെ സ്വതന്ത്ര സോഫ്റ്റവെയര്‍ ആയ ഓളം ഓണ്‍ ലൈന്‍ മലയാളം ഡിക്ഷനറിയിലെ 2 ലക്ഷത്തോളം ഇംഗ്ലീഷ് വാക്കുകളും അവയുടെ അര്‍ത്ഥവും ഉച്ചാരണവും നമുക്ക് വായിക്കുവാനും കേള്‍ക്കുവാനും സാധിക്കും.
pls visit : http://olam.in/open/enml/
ഈ ജാലകത്തില്‍ 9 Tab കളുണ്ട്.
1.Alphabets : എല്ലാ ഇംഗ്ലീഷ് അക്ഷരങ്ങളുടെയും ഉച്ചാരണം
2. Numbers : കള്ളിയില്‍ ടൈപ്പ് ചെയ്യുന്ന സംഖ്യ ശബ്ദമായികേള്‍ക്കാം. മലയാളം,ഇംഗ്ലീഷ്,കന്നഡ,തമിള്‍ എന്നീ 4 ഭാഷകളില്‍
3. Prepositions : ഇംഗ്ലീഷിലെ പ്രധാനപ്പെട്ട  prepositions ന്റെ ഉച്ചാരണവും ഉപയോഗവും
4. Antonyms : വിപരീത പദങ്ങളുടെ പദാവലി
5. Three forms : വാക്കുകളുടെ ത്രിവിധ രൂപങ്ങള്‍
6. Hear the words : 50,000 ഇംഗ്ലീഷ് വാക്കുകളുടെ ഉച്ചാരണം
7. Read a Passage : കള്ളിയില്‍ ടൈപ്പ് ചെയ്ത ഖണ്ഡികകള്‍ വായിക്കുന്നു. [copy & paste രീതിയും ഉപയോഗിക്കാം. pdf ഫയലുകളില്‍ നിന്ന് സാധ്യമല്ല]
8. Silent Letters : നിശ്ശബ്ദോച്ചാരണമുള്ള അക്ഷരങ്ങള്‍ വരുന്ന വാക്കുകള്‍
9. Tongue Twisters : ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ചില രസകരമായ " നാക്കുവഴക്കി "
വാക്കുകള്‍

Thursday, December 8, 2016

STNADARD 10 - MATHEMATICS- POLYNOMIALS - TEACHING/LEARNING AID FOR TEXT BOOK ACTIVITIES PREPARED IN GEOGEBRA

പത്താം ക്ലാസ്സ് ഗണിതത്തിലെ ബഹുപദങ്ങള്‍ പഠിപ്പിക്കുവാനും പരിശീലിപ്പിക്കുവാനുമുള്ള ജിയോജിബ്ര പഠനസഹായികള്‍ ഉപയോഗിക്കേണ്ടതിനെക്കുറിച്ചുള്ള വീഡിയോകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കുണ്ടൂകുന്ന് ടി.എസ്.എന്‍.എം.എച്ച്. സ്കൂളിലെ ഗണിതക്ലബ്ബ് . പത്താം ക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ 229 , 235 പേജുകളുടെ പ്രവര്‍ത്തനങ്ങളാണ് ഇതില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. ശ്രീ പ്രമോദ് മൂര്‍ത്തി സാറിന്റെ നേതൃത്വത്തില്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുന്ന ഗണിതക്ലബ്ബിനും  പ്രമോദ് മൂര്‍ത്തി സാറിനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയികുന്നു.
Poly_p:229.01.mpeg
Poly_p:229.02.mpeg
Poly_p:229.03.mpeg

Poly_p:229.04.mpeg
Poly_p:229.05.mpeg
 

Poly_p:235.01.mpeg
Poly_p:235.02.mpeg