Showing posts with label SOFTWARES. Show all posts
Showing posts with label SOFTWARES. Show all posts

Monday, August 26, 2024

JQzProject - QUIZ MAKER SOFTWARE

JQzProject - പ്രൊജക്റ്റർ ഉപയോഗിച്ച് ഏത് വിഷയത്തിന്റേയും ക്വിസ്സ് Projector ഉപയോഗിച്ച് നടത്താന്‍ സഹായിക്കുന്ന application ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ , TSNMHSS Kundoorkunnu, Palakkad. ഇത് comp / Lap ൽ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. windows / Linux എന്നീ രണ്ട് OS കളിലും ഇത് പ്രവർത്തിക്കും
പ്രവർത്തനക്രമം :
♦️ JQzProject.zip എന്ന zip ഫയൽ Comp/ Lap ലേക്ക് download ചെയ്യുക
♦️ ഫയലിൽ Right click ചെയ്ത് Extract Here എന്നതിൽ ക്ലിക്ക് ചെയ്യുക.
♦️ അപ്പോൾ ഉണ്ടാക്കപ്പെടുന്ന JQzProject എന്ന ഫോൾഡർ തുറക്കുക
♦️ അതിലെ quiz-images എന്ന ഫോൾഡർ തുറക്കുക
♦️imagel,image2,.... എന്നിങ്ങനെ 11 ചോദ്യങ്ങളുടെ Screenshot കളും (.png രൂപത്തിൽ)
answer1, answer2,..... എന്ന് 11 ഉത്തരങ്ങളുടെ Screenshot കളും (.png രൂപത്തിൽ) ഉണ്ട് എന്ന് ഉറപ്പു വരുത്തുക.

♦️ അതിനു ശേഷം Extracted folder ലെ quiz.html എന്ന ഫയൽ Double click ചെയ്ത് firefox or chrome ൽ തുറക്കുക
♦️ അപ്പോൾ തുറക്കപ്പെടുന്ന ജാലകത്തിലെ START എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക
♦️ അപ്പോൾ ഒന്നാമത്തെ ചോദ്യം ദൃശ്യമാകും , അതിനു താഴെ Show Answer എന്ന ബട്ടൺ ക്ലിക്ക് ചെയ്താൽ ആ ചോദ്യത്തിൻ്റെ ഉത്തരവും
♦️ Next Question എന്ന ബട്ടണിൽ ക്ലിക്ക് ചെയ്തിൽ രണ്ടാമത്തെ ചോദ്യവും തുടർന്ന് ഇതുപോലെ എല്ലാ ചോദ്യങ്ങളും ...
♦️ quiz-images എന്ന ഫോൾഡറിൽ ആകെ 11 ചോദ്യങ്ങളുടെയും അവയുടെ ഉത്തരങ്ങളും ടെയും .png ഫയലുകളാണ് ഉള്ളത്. എന്നാൽ 20 ചോദ്യങ്ങളും ഉത്തരങ്ങളും പ്രദർശിപ്പിക്കാവുന്ന തരത്തിലാണ് Application രൂപകല്പന ചെയ്തിട്ടുള്ളത്.
♦️ പുതിയ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണ് വേണ്ടതെങ്കിൽ quiz-images എന്ന ഫോൾഡറിലെ എല്ലാ ഫയലുകളും Delete ചെയ്യുക
♦️ തുടർന്ന് ആവശ്യമായ ചോദ്യങ്ങളുടെ .png ഫയലുകൾ image1 , image2, ... എന്നീ പേരുകളിലും ഉത്തരങ്ങൾ answerl,answer2, .... എന്നീ പേരുകളിലും Save ചെയ്യുക
♦️ തുടർന്ന് START ബട്ടൺ ക്ലിക്ക് ചെയ്ത് quiz നടത്താം
JQzProject - QUIZ MAKER

Thursday, August 6, 2020

HOW TO CREATE GOOGLE FORM EASILY FOR ONLINE EXAMS - VIDEO TUTORIAL IN MALAYALAM

ഒരു ഗൂഗിള്‍ ഫോം എളുപ്പത്തില്‍ എങ്ങനെ തയ്യാറാക്കാം എന്ന്  വിശദീകരിക്കുന്ന വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രാജേഷ് കെ GHSS Vellinezhi.
ഓണ്‍ ലൈന്‍ ടെസ്റ്റ് തയ്യാറാക്കാന്‍ അധ്യാപകര്‍ക്ക് ഉപകാരപ്പെടും.
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു. 

HOW TO CREATE GOOGLE FORM EASILY FOR ONLINE EXAMS - VIDEO TUTORIAL IN MALAYALAM

Saturday, June 27, 2020

PREPARING ONLINE CLASES USING Kdenlive - VIDEO TUTORIAL BY PRAMOD MOORTHY

അധ്യാപകര്‍ക്ക് വളരെ ഉപകാരപ്രദമായേക്കാവുന്ന ഒരു വീഡിയോ എഡിറ്റിംഗ് സോഫ്ട്‍വയര്‍ ഉപയോഗിച്ച് എങ്ങനെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തയ്യാറാക്കാം എന്ന് വിശദീകരിക്കുന്ന വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍, TSNMHSS Kundurkunnu, Palakkad
സാറിന് ഞങ്ങളുടെ നന്ദിയും  കടപ്പാടും അറിയിക്കുന്നു.
How to use Kdenlive for making Online Video Classes PART - 1

Sunday, June 14, 2020

FET TIME TABLE GENERATOR BASED ON UBUNTU 18.04 - HELP FILE BY ABDUL AZEEZ T A

ഐ.ടി @ school(KITES) Ubuntu വില്‍ ഉള്‍പ്പെടിത്തിയിട്ടുള്ള FET എന്ന   ടൈം ടേബിൾ ജനറേറ്റർ സോഫ്റ്റ് വെയറിന്റെ 18.04 അടിസ്ഥാനമാക്കിയുള്ള യൂസർ ഗൈഡ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഐ.ടി @ school മുന്‍ മാസ്റ്റര്‍ ട്രൈനറും,  നിലവില്‍  കൊല്ലം ജില്ലയിലെ അഞ്ചാലുമ്മൂട്  ജി.എച്ച്.എസ്.എസ്സിലെ അധ്യാകനുമായ ശ്രീ  അബ്ദുള്‍ അസീസ് സാര്‍.
സാറിന് ഞങ്ങളുടെ നന്ദിയം കടപ്പാടും അറിയിക്കുന്നു.
HOW TO GENERATE TIME TABLE IN UBUNTU 18.04 ? HELP FILE FOR FET TIME TABLE GENERATOR SOFTWARE .

Sunday, May 31, 2020

CONDUCTING LIVE CLASS ROOM USING GOOGLE MEET - VIDEO TUTORIAL BY ROY JOHN SIR

കൊറോണക്കാലത്ത് ഓൺലൈനായി google meet സോഫ്ട്‍വെയര്‍ ഉപയോഗിച്ച് കുട്ടികള്‍ക്ക് എങ്ങനെ ക്ലാസെടുക്കാം എന്ന് വിശദീകരിക്കുകയാണ് ശ്രീ Roy John, HSST, St.Aloysius HSS Elthuruth . വീഡിയോ ക്ലാസ് എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും അനുസരിക്കേണ്ട പ്രൊട്ടോക്കോളിനെ കുറിച്ചും നല്ല ശീലങ്ങളെ കുറിച്ചും ഈ വീഡിയോയില്‍ പ്രതിപാദിക്കുന്നുണ്ട്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

google meet online class with auto attendance marking
MORE RESOURCES BY ROY JOHN SIR
RELATED POST
Adding Maths, Physics, Chemistry equations, formula to Google forms, quizzes, word processors easily

Saturday, May 9, 2020

HOW TO USE GOOGLE CLASSROOM - VIDEO TUTORIAL BY:DHANYA TEACHER

കോവിഡ് കാരണം സ്‌കൂള്‍ ആരംഭം അനിശ്ചിതമായി നീളുന്നതിനാല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ അനിവാര്യമായിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഗൂഗിള്‍ ക്ലാസ്സ് റും ഉപയോഗിക്കുന്നത്  ഷേണി ബ്ലോഗിലൂടെ പരിചയപ്പെടുത്തുകയാണ് ശ്രീമതി ധന്യ ടീച്ചര്‍ , MKHMMOVHSS Mukkom.
ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

HOW TO USE GOOGLE CLASSROOM ON MOBILE - VIDEO TUTORIAL 

Wednesday, March 25, 2020

ANTICIPATORY TAX STATEMENT CREATOR WINDOWS AND UBUNTU VERSION

2020-21 വർഷത്തെ ടാക്സിനെ കുറിച്ച് ചിന്തിക്കേണ്ട സമയം ആയിരിക്കുന്നു. ഈ വർഷം നികുതി അടക്കേണ്ടി വരുമോ? അടയ്ക്കണമെങ്കിൽ 12,500 രൂപയിൽ കൂടുതൽ ആയിരിക്കും എന്നതിനാൽ മാർച്ച് മാസത്തെ ശമ്പളം മുതൽ തന്നെ അടച്ചു തുടങ്ങണം. ഈ വർഷം ടാക്സ് കണക്കാക്കാൻ രണ്ടു രീതികളുണ്ട്. ഏതാവും നമുക്ക് ഗുണകരം? മാസതവണ എത്ര വേണ്ടി വരും?
നിങ്ങൾക്ക് സഹായകരമായ  Windows, Ubuntu OS കളില്‍ പ്രവര്‍ത്തിക്കുന്ന പ്രോഗ്രാമുകളും നോട്ടുകളും പരിചയപ്പെടുത്തുകയാണ് നിങ്ങളേവര്‍ക്കും  സുപരിചിതനായ ശ്രീ സുധീര്‍ കുമാര്‍ ടി.കെ .
സാറിന് ഞങ്ങളുടെ നന്നിയും കടപ്പാടും അറിയിക്കുന്നു.
Anticipatory Tax Statement Creator Windows Version
Anticipatory Tax Statement Creator Ubuntu Version 

Income Tax Notes

Thursday, January 30, 2020

INCOME TAX SOFTWARE EASY TAX 2019-20 - UBUNTU VERSION(Calc-ods file)BY SUDHEER KUMAR T .K

2019-20 സാമ്പത്തിക വർഷത്തെ ജീവനക്കാരുടെ ആദായനികുതി കണക്കാക്കാന്‍ സഹായകരമായ Ubuntu 18.04 OS ലെ (ലിബര്‍ ഓഫീസ് ക്യാല്‍ക്ക് ods ഫയല്‍ )പ്രവര്‍ത്തിക്കുന്ന EASY TAX 2020 വേര്‍ഷന്‍  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ഏവര്‍ക്കും സുപരിചിതനായ ശ്രീ സുധീര്‍കുമാര്‍ ടി.കെ.
ശ്രീ സുധീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD INCOME TAX SOFTWARE EASY TAX 2019-20 UBUNTU VERSION BY SUDHEER KUMAR
CLICK HERE TO DOWNLOAD EC TAX 2020 WINDOWS VERSION  BY SUDHEER KUMAR T K AND RAJAN N 
RELATED POSTS
CLICK HERE TO DOWNLOAD INCOME TAX CALCULATOR 2019-2020 BY GIGI VARUGHESE || HELP FILE  ||
 CLICK HERE TO DOWNLOAD EC TAX 2020 BY SUDHEER KUMAR T K AND RAJAN N 
INCOME TAX CALCULATOR 2019- 2020 - HONEST TAX PREMIUM VER.04 WITH AUTO DATA FETCHING FACILITY FROM SPARK BY ANSON FRANCIS
ANTICIPATORY INCOME TAX SOFTWARE BY ALRAHIMAN 
EC TAX 2019  BY BABU VADUKKUMCHERRY || NOTES ||
TAX CONSULTANT UNLIMITED VERSION 3 BY SAFEEQ M.P ||  NOTES
UBUNTU BASED SOFTWARES 
IT19-10E CALC PRINT BY KRISHNA DAS N.P

Wednesday, January 29, 2020

INCOME TAX SOFTWARE 2019-2020

2019-20 സാമ്പത്തിക വർഷത്തെ ജീവനക്കാരുടെ ആദായനികുതി കണക്കാക്കാന്‍ സഹായകരമായ സോഫ്ട്‍വെയര്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  തിരുവല്ല മല്ലപ്പള്ളി സെന്റ് മേരീസ് ഹൈസ്കൂളിലെ  അധ്യാപകന്‍ ശ്രീ ജിജി വര്‍ഗ്ഗീസ് സാര്‍. Windows Os ല്‍ പ്രവര്‍ത്തിക്കുന്ന ഈ സോഫ്ട്‍വെയറിനെ ഉബുണ്ടുവിലും ഉപയോഗിക്കാം. ഈ പ്രോഗ്രാമിനെ കുറിച്ചുള്ള വിശദമായ ഹെല്‍പ്പ് ഫയല്‍ ചുവടെ നല്‍കിയിരുക്കുന്നു.
ശ്രീ ജിജി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD INCOME TAX CALCULATOR 2019-2020 BY GIGI VARUGHESE
CLICK HERE TO DOWNLOAD HELP FILE
RELATED POSTS
 CLICK HERE TO DOWNLOAD EC TAX 2020 BY SUDHEER KUMAR T K AND RAJAN N 
INCOME TAX CALCULATOR 2019- 2020 - HONEST TAX PREMIUM VER.04 WITH AUTO DATA FETCHING FACILITY FROM SPARK BY ANSON FRANCIS
ANTICIPATORY INCOME TAX SOFTWARE BY ALRAHIMAN 
EC TAX 2019  BY BABU VADUKKUMCHERRY || NOTES ||
TAX CONSULTANT UNLIMITED VERSION 3 BY SAFEEQ M.P ||  NOTES
UBUNTU BASED SOFTWARES 
IT19-10E CALC PRINT BY KRISHNA DAS N.P

Saturday, December 28, 2019

SSLC A LIST GENERATOR SOFTWARE 2020 BY PRAMOD MOORTHY

SSLC A list Generator എന്ന സ്പ്രെഡ്ഷീറ്റ്  അപ്ലികേഷന്‍ ഷേണി ബ്ലോഗിലൂടെ പരിചയപ്പെടുത്തുകയാണ് കുണ്ടൂര്‍കുന്ന് ടി.എസ്.എന്‍.എം.എച്ച്.എസ് സ്കൂളിലെ അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍.
സമ്പൂര്‍ണ്ണയില്‍ ഡാറ്റാ കണ്‍ഫേം ചെയ്ത് ശേഷം iExaMSല്‍  ലഭിക്കുന്ന  ഡ്രാഫ്റ്റ്  A list പി.ഡി.എഫ് രൂപത്തിലായിരുന്നു കഴിഞ്ഞ വര്‍ഷം വരെ ലഭിച്ചിരുന്നത്. അതിനാല്‍തന്നെ ആ ഫയലിനെ മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടി സ്പെഡ്ഷീറ്റ് രൂപത്തിലേക്ക് മാറ്റുന്നത്  അല്പം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു..അതിനൊരു പ്രതിവിധിയെന്ന നിലയ്ക്കാണ് ഈ സ്പ്രെഡ്ഷീറ്റ്  അപ്ലികേഷന്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഇത് ഉബുണ്ടുവില്‍ (Ubuntu)മാത്രം പ്രവര്‍ത്തികുന്ന സോഫ്ട്‍വെയര്‍ ആണ്.
ഈ സോഫ്ട്‍വെയറിനെ എങ്ങനെയാണ് ഉപയോഗിക്കുന്നത്, ഇതിന്റെ പ്രത്യേകതകള്‍ എന്തെല്ലാം എന്ന് ചുവടെയുള്ള വീഡിയോയിലൂടെ മനസ്സിലാക്കാം..
CLICK HERE TO DOWNLOAD SSLC A LIST GENERATOR APPLICATION
CLICK HERE TO VIEW VIDEO TUTORIAL ON A LIST GENERATOR APPLICATION

Tuesday, December 24, 2019

INCOME TAX CALCULATOR 2019- 2020 - HONEST TAX PREMIUM VER.04 WITH AUTO DATA FETCHING FACILITY FROM SPARK BY ANSON FRANCIS

ഈ വർഷത്തെ ഇൻകം ടാക്സ് സ്റ്റേറ്റ് മെന്റ് *FY2019-2020 തയ്യാറാക്കി ഫെബ്രുവരി മാസത്തെ ശമ്പളത്തിനു മുൻപായി ഡിഡിഒ ക്ക്   സമർപ്പിക്കേണ്ട സമയമാകുന്നു.ഈ സാമ്പത്തികവർഷം സുപ്രധാനമായ മാറ്റങ്ങളാണ് ആദായനികുതിയിൽ വന്നിരിക്കുന്നത്. എടുത്തു പറയേണ്ടത് ഇൻകം ടാക്സ് സ്ലാബിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല എന്നുള്ളതാണ്. Basic Exemption Limit 250000/-ആയി തന്നെ തുടരുന്നു. (മുതിർന്ന പൗരന്മാർക്ക് 300000/-).കഴിഞ്ഞ വർഷം 3.5ലക്ഷം വരെ ടാക്സബിൾ ഇൻകം ഉള്ളവർക്ക് അനുവദിച്ചിരുന്ന u/s 87A പ്രകാരം 2500 രൂപ റിബേറ്റ് 5ലക്ഷം വരെ(ടാക്സബിൾ ഇൻകം ) ഉള്ളവർക്ക് 12500 രൂപയായി ഉയർത്തി. ഫലത്തിൽ 5ലക്ഷം വരെ ഉള്ളവർക്ക് നികുതി ബാധ്യതയിൽ നിന്നും ഒഴിവാക്കപ്പെടുന്നു.എടുത്തു പറയേണ്ട മറ്റൊരു പ്രേത്യേകത ഈ വർഷം മിനിമം ടാക്സ് എന്ന് പറയുന്നത് 13000 രൂപയ്ക്കു മുകളിൽ ആയിരിക്കും. ഏകദേശം 42000 രൂപയിൽ താഴെ  മാസാവരുമാനമുള്ളവർക്കു ഇത് മൂലം പ്രയോജനം ലഭിക്കും.
          ശമ്പള /പെൻഷൻ  വരുമാനമുള്ളവർക്കു സ്റ്റാൻഡേർഡ് ഡിഡക്ഷൻ 40000 രൂപയിൽ നിന്നും 50000 ആയി ഉയർത്തി. ഫാമിലി പെൻഷൻ കാർക്ക് 15000/-രൂപയോ ആകെ ലഭിക്കുന്ന പെൻഷൻ തുകയുടെ 1/3 ഏതാണോ കുറവ് അതും കൂടി കിഴിവ്  ലഭിക്കും.ഹെൽത്ത്‌ &എഡ്യൂക്കേഷൻ സെസ് 4%ആയി തന്നെ തുടരും.
അത് പോലെ തന്നെ 60 വയസിനു മുളളിലുള്ള മുതിർന്ന പൗരന്മാർക്ക് ഫോം 15H സമർപ്പിക്കുന്നതിനുള്ള വരുമാന പരിധി (നോട്ടിഫിക്കേഷൻ G S R 375(E) തീയതി 22.05.2019 CBDT)പ്രകാരം ഫലത്തിൽ  500000 രൂപയായി.മറ്റുള്ളവർക്കു 250000 രൂപ തന്നെ.  22/05/2019 മുതൽ പ്രാബല്യം.
           SPARK ൽ  നിന്നും  ലഭിക്കുന്ന  Income Tax Statement വഴി  ഡാറ്റ എൻട്രി നടത്താതെ തന്നെ വളരെ വേഗത്തിലും  കൃത്യതയിലും ഇൻകം ടാക്സ് സ്റ്റേറ്റ് മെന്റ്  തയ്യാറാക്കാവുന്ന വിധത്തിലാണ് ഈ വർഷവും  Honest Tax Premium ver 04 നിങ്ങളുടെ മുന്നിൽ എത്തിയിരിക്കുന്നത്..   അധികം ജീവനക്കാരുള്ള ഓഫീസുകളിൽ വളരെയധികം സമയലാഭവും കൃത്യതയും ഉറപ്പു വരുത്താം .ഫോം 10E ചെയ്യാനുള്ള സൗകര്യവും ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ PDF ആയി സ്റ്റേറ്റ് മെന്റ് സേവ്  ചെയ്യാം. ഓട്ടോ സേവ് ചെയ്യാനുള്ള സൗകര്യം  ഉള്ളതിനാൽ വ്യക്തിപരമായി ഫയൽ സേവ്  ചെയ്യപ്പെടുന്നു.സങ്കീർണതകളില്ലാത്ത സോഫ്റ്റ്‌വെയർ ഡിസൈനിങ് ആയതിനാൽ മൈക്രോ സോഫ്റ്റ് എക്സലിൽ അടിസ്ഥാന ജ്ഞാനമുള്ള ആർക്കും എളുപ്പത്തിൽ കൈകാര്യം ചെയ്യുവാൻ സാധിക്കുന്നു കൂടാതെ സഹായത്തിനു വീഡിയോ ഹെൽപ് ഫയൽ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു.കഴിഞ്ഞ വർഷം സോഫ്റ്റ്‌ വെയർ ഉപയോജിച്ചവർ ഹോം പേജിൽ  UPDATE NOW നൽകിയാൽ മതിയാകും.
ആൻസൺ ഫ്രാൻസിസ്
ജൂനിയർ അക്കൗണ്ടന്റ്
ട്രഷറീസ് ഡിപ്പാർട്ട് മെന്റ്
CLICK HERE TO DOWNLOAD  HONEST TAX PREMIUM VER.04
How to fetch spark data for IT- Video by Anson Francis Junior accountant Treasuries Dept

RELATED POST  
INCOME TAX SOFTWARE 2019-20 BY SUDHEER KUMAR T .K

Monday, November 11, 2019

INCOME TAX SOFTWARE EASY TAX 2019-20 BY SUDHEER KUMAR T .K

2019-20 വർഷത്തെ ആദായനികുതി അടയ്ക്കാൻ നാല് തവണകൾ കൂടിയാണ് ബാക്കിയുള്ളത്. കിഴിവുകൾ കുറച്ച ശേഷം Taxable Income 5 ലക്ഷം വരെയുള്ളവർക്ക് ആദായനികുതി നൽകേണ്ടതില്ല. എന്നാൽ Taxable Income 5 ലക്ഷത്തിൽ കൂടുമ്പോൾ ചുരുങ്ങിയ ടാക്സ് 12,500 രൂപയെങ്കിലും ഉണ്ടാകും. അതിനാൽ ഉണ്ടാവില്ല എന്ന് കരുതി ടാക്സ് കുറയ്ക്കാതിരുന്നവർ ഇപ്പോൾ ഒരിക്കൽ കൂടി ടാക്സ് കണക്കാക്കി നോക്കുന്നത് നന്നാവും. Taxable Income 5 ലക്ഷത്തിനു തൊട്ടു മുകളിൽ ഉള്ളതിനാൽ ടാക്സ് വരുന്നു എങ്കിൽ 80 D പ്രകാരമുള്ള മെഡിക്കൽ ഇൻഷുറൻസ് വഴിയോ 10 E റിലീഫിനു സാധ്യത ഉണ്ടെങ്കിൽ അത് വഴിയോ ടാക്സ് നൽകുന്നതിൽ നിന്നും ഒഴിവാകാൻ പറ്റുമോ എന്നും പരിശോധിക്കാം. അടച്ചു കൊണ്ടിരിക്കുന്നവർക്ക് മാസം തോറും അടയ്ക്കുന്ന തുക പുനർ നിർണയിക്കുകയും ആവാം.
ടാക്സ് കണക്കാക്കുന്നതിനും Income Tax Anticipatory Statement, Final Statement, Form 10 E, Form 12 BB എന്നിവ തയ്യാറാക്കുന്നതിനും സോഫ്റ്റ്‌വെയർ ഉപയോഗിക്കാം. 

CLICK HERE TO DOWNLOAD EC TAX 2020 BY SUDHEER KUMAR T K AND RAJAN N

Monday, October 28, 2019

MagickGam - AN IMAGE RESIZING SOFTWARE CREATED IN GAMBAS

വലിയ വലിപ്പമുള്ള ഫോട്ടോകളെ  30 കെ ബി സൈസിലേക്ക് റീസൈസ് ചെയ്യാനായി  2 വർഷം മുമ്പ് തയ്യാറാക്കിയ MagickGam എന്ന സോഫ്ട് വെയർ 18.04 ലേക്ക് Update ചെയ്ത്  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍,ടി.എസ്.എന്‍.എം.എച്ച്.എസ്.സ്കൂള്‍  കുണ്ടൂര്‍കുന്ന് പാലക്കാട്. സോഫ്റ്റ്‌വെയറിന്റെ കൂടെ അത് പ്രവര്‍ത്തിപ്പിക്കുന്ന രീതി വിശദീകരിച്ചുള്ള ഹെല്‍പ്പ് ഫയലും ചേര്‍ത്തിട്ടുണ്ട്.
ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഞങ്ങളുടെ ന്നദിയും കടപ്പാടും അറിയിക്കുന്നു.
 CLICK HERE TO DOWNLOAD MagickGam SOFTWARE
CLICK HERE TO DOWNLOAD HELP FILE 

Wednesday, May 15, 2019

GUI FOR fgallery COMMAND LINE TOOL

കഴിഞ്ഞ വര്‍ഷത്തെ(2018) ICT Training ന്റെ ഭാഗമായി  fgallery എന്ന command line tool ഉപയോഗിച്ച് സമഗ്രയിലേയ്ക്ക് അപ്ലോഡ് ചെയ്യുവാനുള്ള ഫോട്ടോഗാലറി തയ്യാറാക്കുവാന്‍ പരിശീലനം ലഭിച്ചിരുന്നു.fgallery വളരെ സൗകര്യപ്രദമായ ഒരു  സോഫ്ട് വെയര്‍ ആണെങ്കിലും command line ആയത്കൊണ്ട് സാധാരണക്കാര്‍ക്ക് ഉപയോഗിക്കുവാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടു. കൂടാതെ ചിത്രങ്ങളുടെ തലക്കെട്ട് (വിവരണം)ഓരോ txt file കള്‍ പ്രത്യേകം തയ്യാറാക്കേണ്ടതായും വരുന്നു. ഈ ബുദ്ധിമുട്ടുകള്‍ മറികടക്കുന്നതിനായി കഴിഞ്ഞ വര്‍ഷം ബ്ലോഗില്‍ പോസ്റ്റ് ചെയ്ത GUIയുടെ 18.04 ലേക്കുള്ള പരിഷ്കരിച്ച പതിപ്പാണ് ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുിന്നത്.
സോഫ്ട് വെയര്‍  ഡൗണ്‍ ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഹെല്‍പ്പ് ഫയല്‍ ഡൗണ്‍ ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
**കഴിഞ്ഞ ദിവസം ബ്ലോഗില്‍ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത WEB PHOTOS ഉം ഇപ്പോള്‍ പോസ്റ്റ് ചെയ്യുന്ന GUI for fgallery യും ഒരേ കാര്യത്തിനു വേണ്ടിയാണ് തയ്യാറാക്കിയിരിക്കുന്നത്..
സോഫ്ട് വെയര്‍ തയ്യാറാക്കിയ പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് സ്കൂളിലെ Little Kitesയൂനിറ്റിനും അതിന് നേതൃത്വം നല്‍കുന്ന പ്രമോദ് മൂര്‍ത്തി സാറിന്ും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Saturday, May 11, 2019

WEB PHOTOS : A WEB ALBUM CREATOR SOFTWARE

 വെബ് ഫോട്ടോ ആല്‍ബം തയ്യാറാക്കുവാനുള്ള ഒരു പുതിയ സോഫ്റ്റ് വെയര്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ  കുണ്ടൂര്‍കുന്ന്  TSNMHSലെ LITTLE KITES യൂനിറ്റ്. Gambas3 എന്ന പ്രോഗ്രാമിങ്ങ് ലാങ്ഗ്വേജിലാണ് ഇത് രചിക്കപ്പെട്ടിട്ടുള്ളത്.
ഗാംബാസ് സോഫ്റ്റ് വെയര്‍ ഫാം (https://gambas.one/gambasfarm/) എന്ന ഗാംബാസ് ഡെവലപ്പര്‍മാരുടെ കൂട്ടായ്മയില്‍ Charlie Ogier പ്രസിദ്ധീകരിച്ച ഈ പ്രോഗ്രാമിന്റെ മൂല രചനയെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് , ചില കൂട്ടിച്ചേര്‍ക്കലുകളും ഭേദഗതികളും വരുത്തി അവതരിപ്പിക്കുകയാണ് .
ഉദ്ദേശ്യം :
ഒരു ഫോള്‍ഡറില്‍ സൂക്ഷിച്ചിരിക്കുന്ന എല്ലാ ചിത്ര ഫയലുകളെയും (JPG / JPEG / PNG) ഉള്‍പ്പെടുത്തി, ഓരോ ചിത്രത്തിനും ആവശ്യമായ വിവരണങ്ങള്‍ നല്കി ഒരു Web Album തയ്യാറാക്കല്‍
ഇന്‍സ്റ്റലേഷന്‍ :

WEBPHOTOS.zipഎന്ന ഫോള്‍ഡര്‍ ഡൗണ്‍ലോഡ് ചെയ്ത്, home/Desktop ലേക്ക് paste ചെയ്ത് Extract ചെയ്യുക.





Extract ചെയ്ത് ലഭിച്ച ഫോള്‍ഡറിനുള്ളിലെ installer.sh എന്ന ഫയല്‍ റൈറ്റ് ക്ലിക്ക് ചെയത് Properties ക്ലിക്കി Execute Permission ടിക് മാര്‍ക്ക് (√) കൊടുക്കുക.

തുടര്‍ന്ന് installer.sh എന്ന ഫയലില്‍ Double click ചെയ്ത് Run in Terminal ക്ലിക്കുക
    തുറന്നു വരുന്നTerminal ല്‍ നിങ്ങളുടെ സിസ്റ്റം പാസ്സ് വേഡ് ഉപയോഗിച്ച് Install ചെയ്യുക.    
 പ്രത്യേകം ശ്രദ്ധിക്കുക : Internet Connection ഉണ്ടായിരിക്കണം.      
 തുടര്‍ന്ന്,
Application – Internet- WebPhotos എന്ന ക്രമത്തില്‍ ഉപയോഗിക്കാം. 
ഉപയോഗിക്കല്‍ :




Application – Internet- WebPhotos എന്ന ക്രമത്തില്‍      തുറക്കുക
 





  എന്ന ജാലകത്തിലെ പച്ച ടിക് മാര്‍ക്കില്‍ ക്ലിക്കുക
അപ്പോള്‍ തുറന്നുവരുന്ന ഫയല്‍ ബ്രൗസറില്‍ നിന്ന്, ചിത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഫോള്‍ഡര്‍ സെലക്റ്റ് ചെയ്യുക.













ജാലകത്തിന്റെ താഴെയായി WebAlbum ത്തിന് വേണ്ട Title ടൈപ്പ് ചെയ്യുക. File മെനുവിന്റെ കീഴെയുള്ള പച്ച നിറത്തിലുള്ള ടൂള്‍ ബാറില്‍, webpage നിര്‍മ്മിക്കുവാനും, പശ്ചാത്തല നിറം മാറ്റുവാനും , ചിത്രങ്ങളുടെ വലിപ്പം ക്രമീകരിക്കുവാനുമുള്ള ബട്ടണുകളുണ്ട്. അതിനു താഴെയുള്ള ടൂള്‍ ബാറിലെ Check Box ടിക് ചെയ്താല്‍ ചിത്രങ്ങളുടെ അടിക്കുറിപ്പിന്റെ അക്ഷരങ്ങളുടെ നിറവും വലിപ്പവും മാറ്റുവാനുള്ള ഓപ്ഷനുകള്‍ ഉണ്ട്. അതിനും താഴെയുള്ള മൂന്നാമത്തെ ടൂള്‍ ബാറില്‍, തയ്യാറാക്കിയ Webpage നെ PDF രൂപത്തില്‍ മാറ്റുവാനും tar ഫയലായി Export ചെയ്യുവാനുമുള്ള സങ്കേതങ്ങളാണുള്ളത്. ഇതിലെ Source Code ല്‍ ക്ലിക്കിയാല്‍, https://gambas.one/gambasfarm/ എന്ന സൈറ്റ് സന്ദര്‍ശിക്കുവാനും അതില്‍ നിന്ന് ഈ സോഫ്റ്റ് വെയറിന്റെ മൂലരചന ഡൗണ്‍ലോഡ് ചെയ്തെടുക്കുവാനും സാധിക്കും.
Application Edited & Packaged by:
LITTLE KITES-20042
TSNMHS Kundurkunnu
Mannarkkad,  PALAKKAD

Tuesday, April 2, 2019

ANTICIPATORY INCOME TAX SOFTWARE 2019

2019-20 വർഷം അടയ്‌ക്കേണ്ട ആദായനികുതിയുടെ ആദ്യ വിഹിതം അടയ്‌ക്കേണ്ടത് മാർച്ച് മാസത്തെ ശമ്പളത്തിൽ നിന്നും ആണല്ലോ. പുതിയ നിരക്ക് പ്രകാരം, ഇത് വരെ നികുതി നൽകിയ പലർക്കും ഈ വർഷം നികുതി നൽകേണ്ടി വരില്ല. അതിനാൽ ഇപ്പോൾ തന്നെ നികുതി കണക്കാക്കി ആവശ്യമെങ്കിൽ മാത്രം കുറയ്ക്കുക.
നികുതി നിരക്കിൽ മാറ്റം ഇല്ല എങ്കിലും, കഴിഞ്ഞ വർഷം 3,50,000 വരെ Taxable Income ഉള്ളവർക്ക് ലഭിച്ചിരുന്ന Section 87A പ്രകാരമുള്ള 2,500 രൂപ റിബേറ്റ് ഈ വർഷം 12,500 രൂപയായി ഉയർത്തിയിരിക്കുന്നു. 5,00,000 വരെ Taxable Income ഉള്ളവർക്ക് ഇത് ലഭിക്കും. ഫലത്തിൽ 5,00,000 വരെ Taxable Income ഉള്ളവർക്ക് നികുതി നൽകേണ്ടി വരില്ല. ഇത് കൂടാതെ Standard Deduction 40,000 രൂപ 50,000 ആയി ഉയർത്തിയിരിക്കുന്നു.
നികുതി നൽകേണ്ടവർക്ക് 12,500 രൂപയോ അതിൽ കൂടുതലോ ആയിരിക്കും നികുതി. അതുകൊണ്ട് നികുതി അടയ്ക്കാനുള്ളവർ ആദ്യ മാസം തന്നെ നികുതി കുറച്ചു തുടങ്ങുക.
നികുതി കണക്കാക്കി Anticipatory Statement തയ്യാറാക്കാൻ സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തട്ടെ.
                       Sudheer kumar T.K  Headmaster, K C A L P School, Eramangalam

Saturday, March 30, 2019

PROMOTION RECORD CREATOR SOFTWARE 2019 -WINDOWS AND UBUNTU BASED FOR LP, UP, STD 8 & 9

 8, 9, ക്ലാസുകളിലെയും എല്‍ പി ,  യു.പി വിഭാഗത്തിന്റെ  കുട്ടികളുടെയും പ്രൊമോഷൻ റെക്കോർഡ് തയ്യാറാക്കുന്നതിനുള്ള പ്രോഗ്രാം  ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ്  പാലക്കാട് ജില്ലയിലെ എടത്തനാട്ടുകര GOHSS ലെ ഗണിത അധ്യാപകന്‍ ശ്രീ വിമൽ  സി. ജി സാർ.  Ubuntu ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും Windows  OS ലെ Excel 2007 ഉം അതിന് ശേഷമുള്ള  version കളിലും  പ്രവർത്തിക്കുന്നതും ആയ രണ്ടു തരം  Spread Sheet കളാണ്  ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുന്നത്. സമ്പൂർണയിൽ നിന്നും കുട്ടികളുടെ  വിവരങ്ങൾ (Reports)എടുത്തു്    പ്രൊമോഷൻ റെക്കോർഡ് എളുപ്പതിതല്‍ തയ്യാറാക്കാം.  സംമ്പൂര്‍ണ്ണയില്‍നിന്ന് കുട്ടികളുടെ ആവശ്യമായ വിവരങ്ങള്‍ എടുക്കുന്ന രീതിയും ഈ പ്രോഗ്രാം പ്രവര്‍ത്തിപ്പികുന്ന രീതിയും വിശദീകരിക്കുന്ന  വീഡിയോ ട്യൂട്ടോറിയലുകളും ലഭ്യമാണ്.  ഈ പ്രോഗ്രാം തയ്യാറാക്കി ഷേണി ബ്ലോഗിലേക്ക് അയച്ചു തന്ന ശ്രീ വിമൽ സാറിന്  ഷേണ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കുന്നതിന് മുമ്പ് വീഡിയോ  കാണുക...
സംശയങ്ങളക്ക് ഈ നമ്പറില്‍ വിളിക്കുക ..9495167745
FOR UBUNTU
LP SECTION

UP SECTION
STANDARD 8 
STANDARD 9
FOR WINDOWS
LP SECTION

UP SECTION
STANDARD 8
STANDARD 9
HOW TO GENERATE REPORTS FROM SAMPOORNA  - VIDEO

PROMOTION RECORD CREATOR DEMO VIDEO

Friday, March 15, 2019

CALC PASSWORD REMOVER APPLICATION : DESIGNED BY LITTLE KITES UNIT; TSNMHS KUNDURKUNNU

Libre Office Calc ല്‍ തയ്യാറാക്കിയ ഫയലുകളെ ദത്തസുരക്ഷയെ കരുതി നാം Password Protection നല്‍കി സൂക്ഷിക്കാറുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ ഈ Password മറന്ന് പോവുകയും തല്‍ഫലമായി അവ ഉപയോഗിക്കാന്‍ പറ്റാത്ത അവസ്‌ഥയില്‍ ആവുകയും ചെയ്യാറുണ്ട്.
അത്തരത്തില്‍ password മറന്നുപോയ ഒരു Calc (.ods)ഫയലിനെ password വിമുക്തമാക്കുവാനുള്ള ഒരു  ആപ്ലിക്കേഷനാണ് Calc Password Remover .

ഏവര്‍ക്കും ഉപകാരപ്രദമായ ഈ അപ്ലികേഷന്‍ തയ്യാറാക്കിയിരിക്കന്നത് പാലക്കാട് ജില്ലയിലെ  കുണ്ടൂര്‍ക്കുന്ന്TSNMHS ലെ Little Kites യൂനിറ്റ്. ഈ അപ്ലികേഷന്‍ തയ്യാറാക്കിയ Little Kites യൂനിറ്റിനും അതിന് നേതൃത്വം നല്‍കുന്ന പ്രമോദ് മൂര്‍ത്തി സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
How to Install :

എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് dbl clk ചെയ്ത് Gdebi Package Installer ഉപയോഗിച്ച് install ചെയ്യുക.
How to Run :

Application – Universal Access – CALC_PASSWORD_REMOVER എന്ന ക്രമത്തില്‍ ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിപ്പിക്കാം

ചിത്രത്തില്‍ കാണുന്ന താക്കോലില്‍ ക്ലിക്കു ചെയ്യുക.
STEP 2:
STEP 3:
STEP 4:
ഇപ്പോള്‍ സെലക്റ്റ് ചെയ്ത ഫയലിന്റെ Archive Manager ജാലകം തുറന്നുവരും.
STEP 5
ഈ ജാലകത്തിലെ content.xml എന്ന ഫയല്‍ സെലക്റ്റ് ചെയ്യുക
STEP 6
ഈ ഫയല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Delete അമര്‍ത്തുക.
STEP 7
Delete Window യില്‍ Selected files എന്നത് സെലക്റ്റ് ചെയ്ത് DELETE അമര്‍ത്തുക
STEP 8
Add Files ല്‍ ക്ലിക്ക് ചെയ്യുക

STEP 9
തുറന്നുവരുന്ന Add Files ജാലകത്തില്‍, content.xml എന്ന ഫയല്‍ ടിക് ചെയ്ത് Add ബട്ടണ്‍ ക്ലിക്ക് ചെയ്യുക
STEP 10
തുടര്‍ന്ന് Arcive Manager ജാലകം Close ചെയ്യുക
STEP 11
 
തുടര്‍ന്ന്, Calc-Password_Remover ജാലകത്തിലെ Click to Open Unprotected എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍, ആ സ്പ്രെഡ്ഷീറ്റ് ഫയല്‍ പാസ്സ് വേര്‍ഡ് നീക്കം ചെയ്യപ്പെട്ട് തുറന്നുവരും.ഈ ഫയല്‍ Edit ചെയ്യുവാനും Format ചെയ്യുവാനും സാധിക്കുന്ന രീതിയിലുള്ളതായിരിക്കും.

Friday, March 8, 2019

SSLC SEATING PLANNER 2019 BY SURESH KUMAR V

2019 മാര്‍ച്ചിലെ SSLC പരീക്ഷയ്ക്ക് ആവശ്യമായ SEATING PLANNER ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം CAHS ലെ അധ്യാപകന്‍  ശ്രീ സുരേഷ് കുമാര്‍  വി. സാര്‍ .  ഈ അപ്ലികേഷന്‍ Ubuntu വില്‍ പ്രവര്‍ത്തിക്കുമെങ്കിലും Windows OS പ്രവര്‍ത്തിപ്പിക്കുന്നതായിരിക്കും കൂടുതല്‍ അഭികാമ്യം .SSLC പരീക്ഷക്കാവശ്യമായ Room Allotment, Stickers , Notice, Attendance , Seating Plan, Paper Account , Packing details എന്നിവ തയ്യാറാക്കാന്‍ സഹായിക്കുന്ന ഈ Seating Planner ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. ഷീറ്റ് 1 എന്ന പേജില്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍ന്നുള്ള ഷീറ്റുകളില്‍ നിന്നും ആശ്യമായ ഫോമുകളുടെ പ്രിന്റ് എടുക്കാവുന്നതാണ്.
CLICK HERE TO DOWNLOAD SSLC SEATING PLANNER