പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ രണ്ട്, മൂന്ന് അധ്യായങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ പ്രാക്ടിക്കല്‍ നോട്ട്സ് ഷേണി ബ്ലോഗിലേക്ക് അയച്ച് തന്നിരിക്കന്നത് മലപ്പുറം ജില്ലയിലെ താനൂര്‍ എസ് എം എം ഹയര്‍ സെക്കന്ററി സ്ക്കൂളിലെ അധ്യാപകന്‍ ശ്രീ മുഹമ്മദ് ഇഖ്‌ബാല്‍ സർ ആണ് . പുതിയ പാഠഭാഗങ്ങളായതിനാൽ ഇത്തരം നോട്സ് തയ്യാറാക്കുക എന്നത് ശ്രമകരമായ ദൗത്യം തന്നെയാണ് .കുട്ടികള്‍ക്കും ഐ.ടി പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും ഏറെ ഉപകാരപ്പെടുന്ന പ്രാക്ടിക്കല്‍ നോട്ട് തയ്യാറാക്കി അയച്ച് തന്നതിന് ശ്രീ ഇഖ്‌ബാല്‍ സാറിന് നിറഞ്ഞ മനസ്സോടെ നന്ദി അറിയിക്കുന്നു.
ഐ.ടി പ്രാക്ടിക്കല്‍ നോട്ട് അധ്യായം 1. ഡിസൈനിങ് ലോകത്തേയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
ഐ.ടി പ്രാക്ടിക്കല്‍ നോട്ട് അധ്യായം 2 - പ്രസിദ്ധീകരണത്തിലേയ്ക്ക് - ഇവിടെ ക്ലിക്ക് ചെയ്യുക
ഐ.ടി പ്രാക്ടിക്കല്‍ നോട്ട് അധ്യായം 3 വെബ് ഡിസൈനിങ് മിഴിവോടെ - ഇവിടെ ക്ലിക്ക് ചെയ്യുക
SRI PRASHANTH P G GHSS KOTTODI KASARAGOD IS BACK WITH POSSIBLE DISCOURSE QUESTIONS BASED ON PROJECT TIGER STD X UNIT 2 WHICH WILL BE USEFUL TO TEACHERS AND STUDENTS. SHENI SCHOOL BLOG TEAM THANKS HIM FOR HIS EFFORT .
TO DOWNLOAD DISCOURSE QUESTIONS FROM PROJECT TIGER CLICK HERE
പ്രമോദ് മൂര്‍ത്തി സാറിന്റെ Quiz Maker Software എല്ലാവരും ഉപയോഗപ്പെടുത്തി
കാണും എന്ന് പ്രതീക്ഷിക്കുന്നു.അതിന്റെ പരിഷ്കരിച്ച ഒരു പതിപ്പുമായാണ്
ഇത്തവണ സാര്‍ നിങ്ങളെ മുമ്പിലെത്തിയിരിക്കുന്നത്.അക്ഷര രൂപത്തിലുള്ള
ചോദ്യങ്ങളും ഉത്തരങ്ങളും മാത്രം ഉള്‍പ്പെടുത്താവുന്ന സോഫ്ട്‌വെയര്‍
ആയിരുന്നു കഴിഞ്ഞ പോസ്റ്റില്‍ അവതരിപ്പിച്ചിരുന്നത്. ഇത്തവണ ചിത്രങ്ങളും
ഉള്‍പ്പെടുത്താവുന്ന മികച്ച ഒരു സോഫ്ട്‌വെയറിനെയാണ് മൂര്‍ത്തി സാര്‍
അവതരിപ്പിക്കുന്നത്.കഠിണ പരിശ്രമത്തിന്റെ ഒടുവിലാണ് ഈ സോഫ്‍ട്‌വെയറിനെ
പ്രമോദ് മൂര്‍ത്തി സാര്‍ രുപപ്പെടുത്തിയത്.സാറിന്റ ഈ പ്രയത്നം അനുകരണീയം
തന്നെയാണ്. ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി ബ്ലോഗ് ടീമിന്റെ അകംനിറഞ്ഞ
നന്ദി .
സോഫ്ട്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുന്ന വിധം
Click here to download PhoQuiz:Image Based Quiz making Software
മുകളില്‍ നല്‍കിയിരിക്കുന്ന
ലിങ്കില്‍നിന്ന് GQuizMaker2.0_All_Ubuntu.tar.gz എന്ന ഫയല്‍ ഡൗണ്‍ലോഡ്
ചെയ്ത് ഡെസ്ക്ക്ടോപ്പിലേയ്ക്ക് Extract ചെയ്യുക.
എസ്.എസ്.എല്‍ .സി പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നതില്‍ അദ്ധ്യാപകരെയും രക്ഷിതാക്കളെയും പോലെ കേരളത്തിലെ പത്രങ്ങളും നിസ്ഥുലമായ പങ്ക് വഹിക്കുന്നു.എസ്.എസ്.എല്‍ സി പരീക്ഷയില്‍ ചോദിക്കാവുന്ന ചോദ്യങ്ങള്‍ , ഉത്തരങ്ങള്‍,ചോദ്യങ്ങളുടെ വിശകലനങ്ങള്‍ , പരീക്ഷയെ നേരിടേണ്ട രീതി എന്നിവയെയാണ് ഈ പരീക്ഷാ സഹായികളില്‍ നല്‍കിട്ടുള്ളത്.പരീക്ഷാ തയ്യാറെടുപ്പിന്റെ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന കുട്ടികള്‍ക്ക് ഇതുവരെ പഠിച്ച കാര്യങ്ങളെ മനസ്സില്‍ ഉറപ്പിക്കാനും ആത്മവിശ്വാസം വര്‍ധിപ്പിക്കാനും ഇവ സഹായകമാകും എന്ന കാര്യത്തില്‍ സംശയമില്ല.മലയാള മനോരമ പ്രസിദ്ധീകരിച്ച എസ്.എസ്.എല്‍.സി പഠന സഹായിയെ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നല്ലോ.മനോരമയെ പോലെ തന്നെ ദീപിക , മാതൃഭൂമി, കേരളകൗമുദി എന്നീ പത്രങ്ങളും പഠനസഹായികളെ പ്രസിദ്ധീകരിച്ചിട്ടുണ്ട് .ഈ പത്രങ്ങളുടെ പത്രാധിപര്‍ക്കും,പഠന സഹായികള്‍ തയ്യാറാക്കിയ അധ്യാപകര്‍ക്കും ഷേണി ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയുക്കുന്നു.ദീപിക ദിനപത്രത്തില്‍ എസ്.എസ്.എല്‍ .സി പഠന സഹായികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന് ഷേണി ബ്ലോഗിന് അറിയിച്ച വെച്ചൂര്‍ ജി.എച്ച്.എസ് ലെ ശ്രീമതി ആലീസ് ടീച്ചര്‍ക്കും നന്ദി
DEEPIKA - SSLC PADHANA SAHAYAI
1.Malayalam
2.English
3.Hindi
4.Social
5.Physics
6.Chemistry
7.Biology
8.Mathematics
MATHRUBHUMI VIDYA - SSLC PADHANA SAHAYAI
1.English
2.Malayalam
3.Social
4.Physics
5.Chemistry
6.Biology(updated)
Related Post
KERALA KAUMUDI - SSLC PADHASHEKHARAM 2016
1.English
2.Malayalam
3.Hindi
4.Social
5.Physics
6.Chemistry
7.Biology
8.Mathematics
Related Posts
Malayala Manorama Padhipura -SSLC Pareeksha Sahayi
നമ്മുടെ വിദ്യാഭ്യാസ രംഗത്ത് എന്നും കാലത്തോടൊപ്പം നടന്ന പത്രമാണ് മലയാള മനോരമ.മാറുന്ന പാഠ്യപദ്ധതികള്‍ ഉള്‍കൊണ്ട് അവര്‍ കുട്ടികള്‍ക്കായി തയ്യാറാക്കിയ പഠിപ്പുര കുട്ടികള്‍ക്കുള്ള ഒന്നാംതരം റഫറന്‍സ് സഹായി തന്നെയാണ്. എസ്.എസ്.എല്‍.സി പരീക്ഷക്കായി അവസാന ഘട്ട തയ്യാറെടുപ്പുകള്‍ നടത്തുന്ന കുട്ടികള്‍ക്ക് ഊര്‍ജ്ജം പകരാനും A+ ഉറപ്പാക്കാനും വിവിധ വിഷയങ്ങളുടെ ചോദ്യോത്തര വിശകലനമാണ് പഠിപ്പുര ഇത്തവണ നല്‍കിയിരിക്കുന്നത്.മലയാള മനോരമ പഠിപ്പുരയുടെ ഈ ഉദ്യമത്തെ ഷേണി സ്കൂള്‍ ബ്ലോഗ് ടീം അഭിനന്ദിക്കുന്നു.കൂടുതല്‍ കുട്ടികള്‍ക്ക് ഇവ എത്തിക്കാനും ഇവ പ്രയോജനപ്പെടുത്താനും വേണ്ടി ഇവയെ ഡൗണ്‍ലോഡ് ചെയ്തെടുക്കുവാനുള്ള സൗകര്യം ഷേണി ബ്ലോഗ് ഒരുക്കിട്ടുണ്ട്.ചുവടെയുള്ള ലിങ്കുകളില്‍നിന്ന് വിവിധ വിഷയങ്ങളുടെ പഠനസഹായികള്‍ ഡൗണ്‍ലോഡ് ചെയ്യാം.
പഠിപ്പുര - മലയാളം
പഠിപ്പുര - ഇംഗ്ലീഷ്
പഠിപ്പുര - ഹിന്ദി
പഠിപ്പുര -ഹിസ്റ്ററി
പഠിപ്പുര - ജ്യോഗ്രഫി
പഠിപ്പുര - ഫിസിക്സ്
പഠിപ്പുര - രസതന്ത്രം ഭാഗം 1
പഠിപ്പുര - ബയോളജി
ഇടുക്കി ജില്ലയിലെ പത്താം ക്ലാസ് വിജയം 100 ശതമാനത്തിലെത്തിക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഇടുക്കി ഡയറ്റ് തയ്യറാക്കിയ കര്‍ണികാരം എന്ന ഗണിത പഠന സഹായിയെയും, ന്യൂക്ലിയസ്സ് എന്ന രസതന്ത്ര പഠന സഹായിയെയും, ജാലകം എന്ന സാമൂഹ്യശാസ്ത്ര പഠന സഹായിയെയും കൂട്ടുകാര്‍ ഇനിനകം തന്നെ ഡൗണ്‍ലോഡ് ചെയ്ത് വായിച്ച് കാണുമല്ലോ.. ഇപ്പോളിതാ ഭൗതികശാസ്ത്ര പഠന സഹായിയെ ഷേണി സ്കൂള്‍ ബ്ലോഗ് നിങ്ങളുയെ മുമ്പില്‍ എത്തിക്കുകയാണ്. ഡൗണ്‍ലോഡ് ചെയ്ത് വായിക്കുക.മനസ്സില്‍ ഉറപ്പിക്കുക.നല്ല ഗ്രേടോടെ പാസ്സാകുക.എല്ലാ കൂട്ടുകാര്‍ക്കും വിജയാശംസകള്‍
കിരണം -ഭൗതികശാസ്ത്ര പഠന സഹായി ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇടുക്കി ജില്ലയിലെ പത്താം ക്ലാസ് വിജയം 100 ശതമാനത്തിലെത്തിക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഡയറ്റ് ഇടുക്കി തയ്യാറാക്കിയ ജാലകം എന്ന വര്‍ക്ക് ബുക്ക് ഷേണി സ്കൂള്‍ ബ്ലോഗ് നിങ്ങളെ മുമ്പിലെത്തിക്കുന്നു.സോഷ്യല്‍ സയന്‍സിന്റെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും അത് വഴി എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് നൂറു ശതമാനം വിജയം കരസ്തമാക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ജാലകം എന്ന ഈ പഠന വിഭവം തയ്യാറാക്കിയിരിക്കുന്നത്.ഈ പുസ്തകത്തിലൂടെ പരമാവധി ആശയങ്ങള്‍ ലളിതരൂപത്തില്‍ കുട്ടികളില്‍ എത്തിക്കാന്‍ സാധികുമെന്ന് പ്രതീക്ഷ.
"ജാലകം" സോഷ്യല്‍ സയന്‍സ് വര്‍ക്ക്ബുക്ക് ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Related Posts
MATHS AND CHEMISTRY STUDY MATERIALS 2016 FOR SSLC STUDENTS BY DIET IDUKKI
എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടി ബയോളജി മാതൃകാ ചോദ്യ പേപര്‍ തയ്യാറാക്കി അയച്ച് തന്നിരിക്കുന്നത് അരിക്കുളം KPMSM ഹയര്‍ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകനായ ശ്രീ അജിത്ത് സാറാണ്.റിവിഷണ്‍ സമയമായത്കൊണ്ട് കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും ഇത് ഏറെ ഉപകരിക്കും എന്ന് വിശ്വസിക്കുന്നു.ചോദ്യ പേപര്‍ ഡൗണ്‍ലോഡ് ചെയ്ത് അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുമല്ലോ...
ശ്രീ അജിത്ത് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ ഹൃദയം നിറഞ്ഞ നന്ദി..
ബയോളജി മാതൃകാ ചോദ്യപേപര്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Related posts
Biology Exam capsule for Non D+ students
OrukkamBiology 2016(by Edn. Dept) - Answers
പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പഠനസഹായിയായ ഒരുക്കത്തിലെ (ഗണിതം)വൃത്തങ്ങള്‍, ത്രികോണമിതി , രണ്ടാംകൃതി സമവാക്യങ്ങള്‍ എന്ന പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും സൂചക സംഖ്യകള്‍, ബഹുപദങ്ങള്‍ എന്ന പാഠഭാഗങ്ങളിലെ ഘടകക്രിയ എന്നിവയെയും സ്വയം ചെയ്ത് പരിശീലിക്കുന്നതിനുള്ള പരിശീലന സോഫ്ട് വെയറുകളെ രൂപപ്പെടുത്തിയത് കുണ്ടൂര്‍ക്കുന്ന് TSNMHSലെ ഗണിതാധ്യാപകനായ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. ചുവടെയുള്ള ലിങ്കുകളില്‍നിന്ന് ഫയലുകളെ ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറില്‍ സേവ് ചെയ്യുക. ഈ ഫയലുകളെ റൈറ്റ് ക്ലിക്ക് ചെയ്ത് Extract ചെയ്യുമ്പോള്‍ ലഭിക്കുന്ന Iconകളില്‍ ഡബിള്‍ക്ലിക്ക് ചെയ്ത് അവയെ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.ഉബുണ്ടു 14.04ല്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ഈ സോഫ്ട് വെയറുകളെ പ്രവര്‍ത്തിപ്പിച്ച് നോക്കി അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുമല്ലോ..
ഈ സോഫ്ട് വെയറുകളെ ഷേണി ബ്ലോഗിന് അയച്ച് തന്ന ശ്രീ പ്രമോദ് സാറിനും TSNMHS കുണ്ടൂര്‍ക്കുന്ന് സ്കൂളിലെ ഗണിത ക്ലബ്ബിനും ഷെണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദി.
പത്താം തരം ഗണിത, രസതന്ത്രം പാഠ പുസ്തകങ്ങളിലെ മുഴുവന്‍ ആശയങ്ങളും ഉള്‍കൊള്ളിച്ച് കൊണ്ട് എല്ലാം വിധ കുട്ടികളെയും മനസ്സില്‍ കണ്ടുമാണ് ഡയറ്റ് ഇടുക്കി ഈ പഠന സഹായികള്‍ ഒരുക്കിയിരിക്കുന്നത്.ഇപ്പോള്‍ തന്നെ പഠിച്ച് കഴിഞ്ഞിട്ടുള്ള പാഠ പുസ്തകത്തിലെ ആശയങ്ങള്‍ ഒന്നു കൂടി ഓര്‍മിക്കുവാനും ഉറപ്പിക്കാനും ആ ധാരണകളെ അടിസ്ഥാനമാക്കി പ്രായോഗിക ചോദ്യങ്ങളെ അഭിമുഖീകരിക്കുന്നതിനും പഠിതാവിനെ പ്രാപ്തനാക്കുന്ന രീതിയിലാണ് ഇതിലെ അവതരണം. മെറ്റീരിയല്‍ ഡൗണ്‍ലോഡ് ചെയ്ച് പഠിക്കുമല്ലോ..എല്ലാവര്‍ക്കും വിജയാശംകള്‍...
To download Mathematics study Material Click here
To download Chemistry study Material Click here
എസ്.എസ്.എല്‍.സി ബയോളജി പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ നിര്‍ബന്ധമായും പഠിച്ചിരിക്കേണ്ട ഭാഗങ്ങള്‍ അടങ്ങിയ Exam Capsule 2016 അയച്ച് തന്നിരിക്കുന്നത് GHSS Kalloor (Wayanad) സ്കൂളിലെ രതീഷ് സാറാണ്. നോണ്‍ Non D+ കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്ന ഒരു മെറ്റീരിയലാണിത്. ഇത് ഡൗണ്‍ലോഡ് ചെയ്ത് വായിച്ച് അഭിപ്രായങ്ങള്‍ പങ്ക് വെയ്ക്കുമല്ലോ..
മെറ്റീരിയല്‍ അയച്ച് തന്ന രതീഷ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍..
ഇത് ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പൊതു വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച ഒരുക്കം 2016 ലെ English Hand book ലെ ചോദ്യങ്ങള്‍ക്ക് ഉത്തരം തയ്യാറാകിയിരിക്കുന്നത് CMS HS Mundiapally ലെ Johnson T.P സാറാണ്.ഇത് എസ്.എസ്.എല്‍. സി പരീക്ഷയ്ക് റിവിഷണ്‍ നടത്തുന്ന കുട്ടികള്‍ക്ക് ഏറെ ഉപകരിക്കും എന്ന് കരുതുന്നു.
ശ്രീ ജോണ്‍സണ്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍
TO DOWNLOAD ORUKKAM ENGLISH 2016 - ANSWERS CLICK HERE
പത്താം തരം വിദ്യാര്‍ഥികളെ സഹായിക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ഒരുക്കം 2016 എന്ന പഠന പാക്കേജിലെ ജീവശാസ്ത്ര വിഷയത്തിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം തയ്യാറാക്കി അയച്ച് തന്നിരിക്കുന്നത് എല്ലാവര്‍ക്കും സുപരിചിതനായ കൊട്ടോടി സ്കൂളിലെ (കാസര്‍ഗോഡ്)ശ്രീ എ.എം കൃഷ്ണന്‍ സാറാണ്. അദ്ദേഹത്തെ നാം ഓര്‍ക്കുന്നത് പരീക്ഷ സമയത്താണല്ലോ. 8,9,10 ക്സാസ്സുളിലെ ബയോളജി പരീക്ഷാ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ തയായറാക്കി മാത്സ് ബ്ലോഗ് ഉള്‍പ്പടെ മിക്ക ബ്ലോഗുകള്‍ക്കും അയച്ച് തരുന്നത് കൃഷ്ണന്‍ സാറാണ്.കൃഷ്ണന്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍..
ഒരുക്കം ബയോളജി ചോദ്യോത്തരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പത്താം തരം വിദ്യാർത്ഥികളെ സഹായിക്കാൻ പൊതു വിദ്യഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച ഒരുക്കം 2016 എന്ന കൈപുസ്തകത്തില്‍ ഗണിതത്തിലെ വൃത്തം എന്ന പാഠഭാഗത്തിലെ കോണുകള്‍ കാണുവാനുള്ള 15 ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ പരിശീലന സഹായി അയച്ച് തന്നിരിക്കുന്നത് കുണ്ടൂര്‍ക്കുന്ന് TSNMHSS Maths Clubന് വേണ്ടി ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. ഈ പ്രോഗ്രാം UBUNTU14.04ലാണ് പ്രവര്‍ത്തിക്കുക.