![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjQ-FkMqeeVrxKvzhihaWeFibRuDtxzAR3WAyk8bVzMB7hu-uYdNqkXtPieEYKYCnG5KPchyphenhyphenLX5hTJRrsd7uId2wwP_vae3rSkydpD5K_f-D4paDb0RW5t3oqTLFg10riF1XOt7ueurZoWKAfne7A_r0mOYlmiFYyWH4SJnnU9rdfNeH5vYut6ROLPWhAY6/s16000/SUNIL%20(1).png)
എട്ടാം ക്ലാസിലെ ഊർജതന്ത്ര ആശയങ്ങൾ പസിലുകളായി ആയി അവതരപ്പിച്ചിരിക്കുകയാണ് നിലമ്പൂർ ഗവൺമെൻറ് മാനവേദൻ ഹൈസ്കൂളിലെ ഫിസിക്സ് അധ്യാപകൻ സുരേഷ് മാസ്റ്റർ. ഒന്നാം പാദ വാർഷിക പരീക്ഷയ്ക്കുള്ള പാഠഭാഗങ്ങളാണ് പസിലുകളാക്കി മാറ്റിയിട്ടുള്ളത്.പസിലുകൾ കളിച്ച് ഉത്തരം കണ്ടെത്തുന്നതിലൂടെ പഠനം രസകരമാക്കാനും ഫിസിക്സ് ആശയം എളുപ്പത്തിൽ മനസിലാക്കുന്നതിനും സാധിക്കുന്നു. പസിലുകൾ ശാസ്ത്ര പഠ നത്തിൽ വലിയൊരു സ്ഥാനം വഹിക്കുന്നുണ്ട്. ഉത്തരം കണ്ടെത്താനുള്ള ജിജ്ഞാസ വളർത്തി അറിവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പ്രശ്നങ്ങളാണ് പസിലുകൾ. സയൻസ് പസിൽസും കളികളും കുട്ടികൾക്ക് ശാസ്ത്ര സിദ്ധാന്തങ്ങളും ആശയങ്ങളും എളുപ്പത്തിൽ രസകരമായി പഠിക്കാൻ സഹായിക്കുന്നു. കുട്ടികളുടെ പ്രശ്നപരിഹാര കഴിവുകൾ മെച്ചപ്പെടുത്തുന്നു. ചിന്തനശേഷി വളർത്തുന്നതോടൊപ്പം യുക്തി ഉപയോഗിച്ച് നിഗമനത്തിൽ എത്തേണ്ടതും ശാസ്ത്ര തത്വങ്ങൾ ഉപയോഗിക്കേണ്ടതുമായ പസിലുകൾ ഈ പുസ്തകത്തിൽ നൽകിയിരിക്കുന്നു.
STANDARD VIII PHYSICS -CONCEPTS THROUGH PUZZLES