Showing posts with label TIPS TO CONVERT XLS FILE TO LIBRE OFFICE BASE. Show all posts
Showing posts with label TIPS TO CONVERT XLS FILE TO LIBRE OFFICE BASE. Show all posts

Monday, November 6, 2017

SSLC A CORRECTIONS NOW MADE EASY -TIPS TO CONVERT SSLC A LIST INTO LIBRE OFFICE BASE(UPDATED)


നേരത്തേ പോസ്റ്റ് ഡാറ്റാബേസ് തയ്യാറാക്കുന്ന വിദ്യ ഒന്നുകൂടി പരിഷ്കരിച്ചിരിക്കുന്നു.
ഇതില്‍ Form തയ്യാറാക്കേണ്ട ആവശ്യമില്ല.
 
A-List ലെ വിവരങ്ങള്‍ copy ചെയ്ത് Table1 എന്ന ടേബ്ളില്‍ Rgt Clk - Paste ചെയ്താല്‍ മാത്രം മതി....
ഈ വിദ്യ ഉപയോഗിച്ച് A_List ലെ തെറ്റുകളും കുറവുകളും എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും എന്നല്ലാതെഇതില്‍ എഡിറ്റ് ചെയ്താല്‍ സംപൂര്‍ണ്ണയില്‍ അത് താനേമാറുകയില്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുക
Help File ഉം Updateചെയ്തിട്ടുണ്ട്.
 
ഇക്കൊല്ലം സംപൂര്‍ണ്ണയില്‍ SSLC A-List .xls രൂപത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടല്ലോ...!!!!
ഈ ഫയലിനെ Libre Office Base ലെ ഡാറ്റാബേസ് ആക്കിമാറ്റുന്നതിനുള്ള ഒരു ഉപായം ഷേണി ബ്ലോഗിലെ പ്രേക്ഷകരോട് പങ്കുവെക്കുകയാണ് പാലക്കാട് ജില്ലയിലെ  കുണ്ടൂര്‍കുന്ന് TSNMHS ലെ ഐ.ടി ക്ലബ്ബ് . ഇതിലൂടെ എ ലിസ്റ്റിലെ 32  Field കളെ വ്യക്തമായി കാണാനും തെറ്റുകള്‍ എളുപ്പത്തില്‍ കണ്ടുപിടിക്കാനും സാധിക്കും.
വളരെ ഉപകാരപ്രദമായ ഈ ഉപായം ഷേണി ബ്ലോഗിലെ പ്രക്ഷകരോട് പങ്കുവെച്ച കുണ്ടൂര്‍കുന്ന് സ്കൂളിലെ ഐ.ടി ക്ലബ്ബിന്റെ അംഗങ്ങള്‍ക്കും അവര്‍ക്ക് സാങ്കേതിക പിന്തുണ നല്‍കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഷേണി സ്കൂല്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഈ പ്രവര്‍ത്തനത്തിന്റെ വിശദമായ സഹായ ഫയല്‍ ചുവടെ നല്‍ക്കിയിട്ടുണ്ട്.
 

CLICK HERE TO DOWNLOAD സംപൂര്‍ണ്ണ_സഹായം Help File
ആദ്യം സംപൂര്‍ണ്ണ_സഹായം.pdf എന്ന ഈ ഫയല്‍ വിശദമായി വായിച്ചു നോക്കുക. സംപൂര്‍ണ്ണ.odb എന്ന ഫയല്‍ Download ചെയ്യുക
CLICK HERE TO DOWNLOAD സംപൂര്‍ണ്ണ.odb
കാര്യങ്ങള്‍ യഥാവിധി ചെയ്യുക....
വളരെ എളുപ്പത്തില്‍ തെറ്റുകള്‍ കണ്ടുപിടിക്കാന്‍ സാധിക്കുന്നില്ലേ.....
ഉപയോഗിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ...