29-11-2014നാണ്
മലമ്പുഴ, മൂന്നാര്‍,ആതിരപ്പള്ളി ,
കൊച്ചി എന്നീ വിടങ്ങള്‍
കാണാന്‍ പഠനയാത്ര ആരംഭിച്ചത്.ഞാന്‍
കണ്ട സ്ഥലങ്ങളില്‍ എനിക്ക്
ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങളില്‍
ഒന്നാണ് മൂന്നാര്‍.മൂന്നാറില്‍നിന്ന്
ഇരവിക്കുളം നാഷണല്‍ പാര്‍ക്കിലേക്ക്
വനം വകുപ്പിന്റെ വണ്ടി കയറി
പുറപ്പെട്ടു. ബസ്സ്
ഇറങ്ങി രണ്ട് അടി നടന്നപ്പോഴാണ്
വരയാടിനെ കണ്ടത്. വരയാടിനെ
കുറിച്ചുള്ള വിവരണം ഈ ബ്ലോഗില്‍
കഴിഞ്ഞ പോസ്റ്റില്‍
പ്രസിദ്ധീകരിച്ചിരുന്നല്ലോ.പിന്നീട്
എന്നെ ആകര്‍ഷിച്ചത് ഈ ചെടികളാണ്. ഇവ എന്താണെന്ന് അറിയാമോ ? ഈ ചെടികളാണ് നീലക്കുറിഞ്ഞി..12
വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി..നീലക്കുറിഞ്ഞിയെ പറ്റി കൂടുതല്‍ അറിയണ്ടേ?
പശ്ചിമഘട്ടത്തിലെ
മലകളില്‍ 1500 മീറ്ററിനു
മുകളില്‍ ചോലവനങ്ങള്‍ ഇടകലര്‍ന്ന
പുല്‍മേടുകളില്‍ കാണപ്പെടുന്ന
കുറ്റിച്ചെടിയാണ്
നീലക്കുറിഞ്ഞി(Strobilanthes
kunthiana).2006 കാലയളവിലാണ്
ഇവ അവസാനമായി പുഷ്പിച്ചത്.നീലഗിരി
കുന്നുകള്‍, പളനി
മലകള്‍, മൂന്നാറിനു
ചുറ്റുവട്ടത്തുള്ള ഹൈറേഞ്ച്മലകൾ
എന്നിവിടുങ്ങളിലാണ്
കുറിഞ്ഞിച്ചെടികൾ കാണപ്പെടുന്നത്.
മൂന്നാറിര്‍ ഇരവികുളം
ദേശീയോദ്യാനത്തിൽ ഏക്കറുകളോളം
പരന്നു കിടക്കുന്ന നീലക്കുറിഞ്ഞി
ചെടികള്‍ കാണാം. സമീപത്തുള്ള
കടവരി, കാന്തല്ലൂര്‍,
കമ്പക്കല്ല്
എന്നിവിടങ്ങളിലും നീലക്കുറിഞ്ഞി
ധാരാളമുണ്ട്. തമിഴ്‌നാട്ടില്‍
കൊടൈക്കനാലും പരിസര പ്രദേശങ്ങളുമാണ്
കുറിഞ്ഞിയുടെ കേന്ദ്രം.
ഊട്ടിയില്‍ മുക്കൂര്‍ത്തി
ദേശീയോദ്യാനത്തിലെ മുക്കൂര്‍ത്തി
മലയിലാണ് കുറിഞ്ഞി കാണപ്പെടുന്നത്.12
വര്‍ഷത്തിലൊരിക്കല്‍
നീലക്കുറിഞ്ഞി ഒരുമിച്ചു
പൂക്കുന്നത് 1838-ലാണ്
കണ്ടുപിടിച്ചത്.
എന്റെ കൂട്ടുക്കാരും അധ്യാപകരും ഇരവിക്കുളം നാഷണല്‍ പാര്‍ക്കില്‍
മൂന്നു
ജര്‍മന്‍ ശാസ്ത്രജ്ഞർ അടങ്ങിയ
ഒരു സംഘം ദശകങ്ങള്‍ക്കുമുമ്പ്
കുറിഞ്ഞിയെപ്പറ്റി ഗൗരവമായ
പഠനങ്ങൾ നടത്തിയിരുന്നു.
പലതവണ മാറ്റിയ
ശേഷമാണ് ശാസ്ത്രനാമം
സ്ട്രോബിലാന്തസ് കുന്തിയാന
(Strobilanthes kunthiana) എന്നു
നിശ്ചയിച്ചത്. ജർമൻ
സംഘാംഗമായിരുന്ന കുന്തിന്റെ(Kunth)
പേരില്‍ നിന്നാണ്
കുന്തിയാന എന്ന പേരു
വന്നത്.മൂന്നാറിലെ
നീലക്കുറിഞ്ഞിയും സമീപ
പ്രദേശമായ കാന്തല്ലുരിലെ
നീലക്കുറിഞ്ഞിയും തമ്മിൽ
വ്യത്യാസമുണ്ട്.
മൂന്നാറിലേതിനേക്കാള്‍
ഉയരം കൂടിയ ചെടികളാണ്
കാന്തല്ലൂരില്‍ കാണുന്നത്.
കാലാവസ്ഥയിലെ
വ്യത്യാസമാണ് ഇതിന് കാരണം.കേരള
വനം വകുപ്പ് കുറിഞ്ഞിച്ചെടികളെ
സംരക്ഷിക്കുന്നതിൽ പ്രത്യേക
ശ്രദ്ധ ചെലുത്തുന്നു.
കുറിഞ്ഞിപ്പൂക്കൾ
കൂട്ടമായി നിൽക്കുന്നത്
കണ്ട് ആവേശം തോന്നുന്നവർ
ചെടി പറിച്ചുകൊണ്ട് പോയ പല
സംഭവവും 1994-ലെ
സീസണിൽ ഉണ്ടായിരുന്നു.
2006ല്‍, കുറിഞ്ഞി
ചെടി പറിക്കുന്നത്
ശിക്ഷാര്‍ഹമാക്കി.ഇനിയും പറയാനുണ്ട്.തത്കാലം നിര്‍ത്തട്ടെ.