Saturday, February 14, 2015

MALAYALA MANORAMA - SSLC EXAM TIPS 2015

മലയാള മനോരമ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച പരീക്ഷാ സഹായികളെ  പി.ഡി എഫ് രൂപത്തിലാക്കി ഷേണി സ്കൂള്‍  ബ്ലോഗ്  വീണ്ടും പ്രസിദ്ധീക്കരിച്ചിരിക്കുന്നു. മനോരമ പേപ്പര്‍ ലഭിക്കാത്ത കുട്ടികള്‍കക്ക് ഇത് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ എടുത്ത്  വായിക്കാം. മലയാള മനോരമയ്ക്ക്  ഷേണി സ്കൂള്‍ ബ്ലോഗ് അങ്ങേയറ്റം കടപ്പട്ടിരിക്കുന്നു.
ഇംഗ്ലീഷ് പരീക്ഷാ സഹായി ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
മലയാളം പരീക്ഷാ സഹായി ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Friday, February 13, 2015

തൃശ്ശുര്‍ മുതല്‍ കാസറഗോഡ് വരെയുള്ള ജില്ലകള്‍ക്ക് എ ലിസ്റ്റ് ഇന്നു രാത്രി മുതല്‍ ലഭിക്കും

തൃശ്ശുര്‍ മുതല്‍ കാസറഗോഡ് വരെയുള്ള ജില്ലകള്‍ക്ക് ഇന്നു രാത്രി മുതല്‍ (13-02-2015) എ ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്യുവാനുള്ള സൗകര്യം പരീക്ഷാഭവന്‍ ഒരുക്കി. iExams സൈറ്റില്‍ കയറി School code  ,User code എന്നിടത്ത് സ്കൂള്‍ കോഡ്  തന്നെ നല്‍കി passwordഉം നല്‍കി എ ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്യാം.

Thursday, February 12, 2015

അട്ടപ്പാടി ട്രൈബല്‍ ഏരിയയ്ക്ക് അവധി

അട്ടപ്പാടിയിലെ മല്ലീശ്വര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് അട്ടപ്പാടി ട്രൈബല്‍ ഏരിയയിലെ (അഗളി, പുതൂര്‍, ഷോളയാര്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെട്ട അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത്) എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഫെബ്രുവരി 18-ന് പ്രാദേശിക അവധി അനുവദിച്ച് ഉത്തരവായി.

SSLC 2015 FInal A list ഡൗണ്‍ലോഡ് ചെയ്യുവാനുള്ള സമയക്രമം

Tuesday, February 10, 2015

SSLC IT EXAM 2015 NOTIFICATION PUBLISHED

എസ്.എല്‍ സി  ഐ.ടി പരീക്ഷ ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 3 വരെയുള്ള തിയതികളില്‍ നടത്തേണ്ടതാണ്. പരീക്ഷയ്ക്  ഉള്‍പ്പെടുത്തിയിട്ടുള്ള കുട്ടികളുടെ പരീക്ഷാ തിയതികള്‍ ക്രമീകരിച്ച്കൊണ്ടുള്ള ഷെഡ്യൂള്‍ (മാതൃക P3)തയ്യാറാക്കി  ഫെബ്രവരി 14 ന് മുമ്പ് പരീക്ഷാകേന്ദ്രത്തില്‍ പ്രസിദ്ധപ്പെടുത്തേണ്ടതാണ്.
പരീക്ഷയുചെ റിസല്‍ട്ട് സി.ഡിയും അനുബന്ധ സാമഗ്രികളും മാര്‍ച്ച് 3 മുതല്‍ 7 വരെയുള്ള തിയതികളില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ഏല്‍പ്പിക്കേണതാണ്.
വിശദമായ സര്‍ക്കുലര്‍ ഇവിടെ

CE TRAINING USER GUIDE 2015

Friday, February 6, 2015

ಸಮಾಜ ವಿಜ್ಞಾನ ಪುನರಾವರ್ತನೆ ಪ್ರಶ್ನೆಗಳು(ವಿಪುಲೀಕೃತ)



ಎಸ್.ಎಸ್.ಎಲ್.ಸಿ ಮಾದರಿ ಪರೀಕ್ಷೆ ಮಂಗಳವಾರ ಆರಂಭವಾಗಲಿದೆಯಲ್ಲವೇ? ಸಮಾಜ ವಿಜ್ಞಾನ  ವಿಷಯಗಳಲ್ಲಿ 2012 ರಿಂದ 2014 ಇಸವಿಯ ವರೆಗಿನ ಪರೀಕ್ಷೆಗಳಲ್ಲಿ ಕೇಳಿದ ಪ್ರಶ್ನೆಗಳನ್ನು ಕ್ರೋಡೀಕರಿಸಿ ಬೇಕೂರು ಸರಕಾರಿ ಪ್ರೌಢಶಾಲೆಯ ಅಧ್ಯಾಪಕರಾದ ಶ್ರೀಯುತ ಸುರೇಶ ಪಿ ಅವರು ವಿದ್ಯಾರ್ಥಿಗಳಿಗಾಗಿ ಒದಗಿಸಿರುತ್ತಾರೆ.ಈ ಹಿಂದೆ ಪ್ರಕಟಿಸಿದ ಪ್ರಶ್ನೆಗಳನ್ನೂ ಸೇರಿಸಿ ವಿಪುಲಗೊಳಿಸಿದ ಪ್ರಶ್ನೆ ಸಂಗ್ರಹ ಇದಾಗಿದೆ. ಇದರ ಪರಮಾವಧಿ ಪ್ರಯೋಜನವನ್ನು ವಿದ್ಯಾರ್ಥಿಗಳಾದ ನೀವು ಪಡೆಯುವಿರಾಗಿ ಆಶಿಸುತ್ತೇವೆ.

Thursday, February 5, 2015

IT MODEL EXAM 2015 - QUESTIONS -PRACTICAL updated with answers of Practical qns


ഐ.ടി മോഡല്‍ പരീക്ഷ കഴിഞ്ഞുവല്ലോ. എസ്. എസ്. എല്‍ സി പരീക്ഷ ഫെബ്രവരി 23ന് തുടങ്ങി മാര്‍ച്ച് 3ന്  അവസാനിക്കും.ഐ.ടി പരീക്ഷയ്ക്ക് തയ്യാറെടുകുന്ന കുട്ടികള്‍ക്കായി 2015 മോഡല്‍ പരീക്ഷയിലെ പ്രാക്ടിക്കള്‍ ചോദ്യങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു.തീര്‍ച്ചയായും ഇത് കുട്ടികള്‍ക്കു് പ്രയോജനപ്പെടുമെന്ന് കരുതുന്നു.ചോദ്യങ്ങളുമായി ബന്ധപ്പെട്ട സപ്പോര്‍ട്ടിംഗ് ഫയലുകളും കൂടെ നല്‍ക്കിയിരിക്കുന്നു.ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തു്  പ്രാക്ടീസ് ചെയ്യുമല്ലോ?അഭിപ്രായങ്ങള്‍ കമെന്റ മുഖേന തീര്‍ച്ചയായും അറിയിക്കണം.
  • To download IT practical - Model Exam 2015 Questions(Mal Medium) Click Here
  • To download IT practical - Model Exam  2015 Questions(English Medium) Click Here
  • To download IT practical - Model Exam 2015Questions(Kannada Medium) Click here
ANSWERS OF IT PRACTICAL  QUESTIONS 2015 By Vipin Mahathma(Thanks toVipin Mahathma & Mathsblog)

Wednesday, February 4, 2015

ORUKKAM 2015 BY EDUCATION DEPT. KERALA

EDUCATION DEPARTMENT OF KERALA PUBLISHED ORUKKAM 2015 - STUDY MATERIALS FOR SSLC STUDENTS 
പതിവ് പോലെ ഈ വര്‍ഷവും വിദ്യാഭ്യാസ വകുപ്പ്  ഒരുക്കം എന്ന പഠന സഹായി പ്രസിദ്ധീകരിച്ചു. അല്പം വൈകിയെങ്കിലും ഇനിയും കുട്ടികള്‍ക്കു് റിവിഷന്‍  ചെയ്യവാന്‍  സമയമുണ്ട്. ഡൗണ്‍ലോഡ്  ചെയ്ത് ഉപയോഗപ്പെടുത്തുമല്ലേോ....
Sl.No Subjects
1 Arabic
2 Chemistry
3 Hindi
4 Mathematics
5 Sanskrit
6 Urdu
7 Biology
8 English
9 Malayalam
10 Physics
11 Social Science
12 English Version of Biology By Jeevashastrajalakam blog

Monday, February 2, 2015

എസ്.എസ്.എല്‍.സി മുല്യനിര്‍ണയം : അധ്യാപകര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാം

എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം ചെയ്യുന്നതിന് കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകളില്‍ എക്‌സാമിനറായി തെരഞ്ഞെടുക്കപ്പെടാനുള്ള ഓണ്‍ലൈന്‍ അപേക്ഷwww.keralapareekshabhavan.in- ല്‍ ഫെബ്രുവരി എട്ട് വരെ സമര്‍പ്പിക്കാം. പ്രഥമാധ്യാപകര്‍ അപേക്ഷകളുടെ ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ പതിനൊന്നിനകവും അപേക്ഷകളുടെ പ്രിന്റൗട്ട് അതതു ജില്ലാ വിദ്യാഭ്യാസ ആഫീസില്‍ പതിമൂന്നിനകവും നല്‍ണം. മൂല്യനിര്‍ണയത്തിന് അധ്യാപകരുടെ കുറവ് നേരിടുന്നതിനാല്‍ ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഭാഗത്തിലെ യോഗ്യരായ അധ്യാപകര്‍ക്ക് ഈ വര്‍ഷം നിര്‍ബന്ധിത നിയമനം നല്‍കും. ഒരു വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയിട്ടുള്ള ഈ വിഷയങ്ങളിലെ എല്ലാ എച്ച്.എസ്.എ.മാരും അതത് സോണിലെ സൗകര്യപ്രദമായ ക്യാമ്പ് ഓപ്റ്റ് ചെയ്ത് വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരം വെബ്‌സൈറ്റിലും പരീക്ഷാഭവനിലും ലഭിക്കും. 
VALUATION CENTRES

MUKULAM QUESTION PAPERS 2015

SSLC 2015 - Model  QPs
(Mukulam - KANNUR)
എസ് എസ് എല്‍ സി പരീക്ഷാ തയ്യാറെടുപ്പിനായി കണ്ണൂര്‍ നിന്നും സുരേഷ് കെ സാര്‍ അയച്ചുതന്ന മാത്സ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ "മുകുളം" മോഡല്‍ പരീക്ഷാ ചോദ്യപേപ്പറുകള്‍ ചുവടെ നല്‍ക്കിയിരിക്കുന്നു. മലയാളം, മലയാളം രണ്ട്, അറബി, സംസ്കൃതം, ഉറുദു എന്നീ ഭാഷാപേപ്പറുകള്‍ ലഭ്യമാണ്. മാത്സ് ബ്ലോഗിനും സുരെഷ കെ സാറിനും നന്ദി.
മലയാളം ഒന്ന്  
മലയാളം രണ്ട്  
സംസ്കൃതം  
അറബിക് 
  ഉറുദു  
ENGLISH  
हिन्दी

Sunday, January 25, 2015



IT MODEL EXAMS ARE GOING ON. QUESTIONS ARE COMPARATIVELY EASIER THAN LAST YEAR.SOME STUDENTS ARE POOR IN GEOGEBRA AND PYTHON. SO THEY COULD NOT DO WELL IN PRACTICAL EXAM. SRI GANAPATHI BHAT C.H OF UDAYA ENGLISH MEDIUM SCHOOL MANJESHWAR HAS SENT US A FEW MODEL QUESTIONS AND ANSWERS FROM PYTHON AND GEOGEBRA PORTIONS .THESE QUESTIONS  AND ANSWERS WILL SURELY BOOST THE MORALE OF SUCH STUDENTS.
TO DOWNLOAD IT MODEL PRACTICAL QUESTIONS AND ANSWERS CLICK HERE

Saturday, January 24, 2015

HINDI - ORUKKAM 2015 - A JOINT VENTURE OF HINDI SABHA, HINDI SOPAN, CHIRAG, HINDI VEDI AND AND HINDI BLOGS


CLICK ON THE IMAGE
                       (CLICK ON THE IMAGE ABOVE TO DOWNLOAD)

SSLC Model Examination ഫെബ്രുവരി 10-ന്

ഈ വര്‍ഷത്തെ SSLC മോഡല്‍ പരീക്ഷ ഫെബ്രുവരി 10 മുതല്‍ 16 വരെയുള്ള തീയതികളിലായി നടക്കുന്നതാണ്. പരീക്ഷാ ചിലവിലേക്കായി SC/ST/OEC/അനാഥരായ കുട്ടികള്‍ എന്നിവര്‍ ഒഴികെയുള്ളവരില്‍ നിന്നും പത്ത് രൂപ നിരക്കില്‍ ശേഖരിച്ച് DEO Office-ല്‍ അടക്കുന്നതിന് നിര്‍ദ്ദേശം. ടൈംടേബിള്‍ ചുവടെ.
DateSubjectTime
10.02.15 Tuesday  Language Paper I10AM-11.45 AM
10.02.15 TuesdayLanguage Paper II1.45PM- 3.30PM
11.02.15 WednesdayEnglish10AM-12.45PM
11.02.15 WednesdayHindi1.45PM- 3.30PM
12.02.15 ThursdaySocial Science10AM-12.45PM
12.02.15 ThursdayPhysics1.45PM- 3.30PM
13.02.15 FridayChemistry10AM-11.45PM
13.02.15 FridayBiology1.45PM- 3.30PM
16.02.15 MondayMathematics9.30AM-12.15PM

Circular ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

SSLC A List -Manorama news

Friday, January 23, 2015

എ ലിസ്റ്റ് വന്നേ !

കാത്തിരിപ്പിന് വിരാമമിട്ട്  A list  പോര്‍ട്ടല്‍ തുറന്നു.  ഇനി 29-01-2015 ന്  മുമ്പായി  തിരുത്തലുകള്‍ നടത്തണം.   സര്‍ക്കുലര്‍ കാണുക . എത്രയും വേഗം പൂര്‍ത്തിയാക്കുന്നതായിരിക്കും അഭികാമ്യം. കറക്ഷനുകള്‍ അവസാന ദിവസത്തേക്ക് മാറ്റിവെച്ച്, സെര്‍വ്വറിന് പണികൊടുക്കാതിരിക്കവാന്‍ നമുക്ക് ശ്രദ്ധിക്കാം.
iExaMS എന്നൊരു ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറിലൂടെയാണ് ഇത്തവണമുതല്‍, SSLC സംബന്ധമായ (A-List Correction, Print, CE Uploading,Hall Ticket, Tabulation etc.) മുഴുവന്‍ പ്രവര്‍ത്തനങ്ങളും നടക്കുന്നത്.CE മാര്‍ക്ക് അപ്‌ലോഡിങ് ഇപ്പോള്‍ ചെയ്യേണ്ടതില്ല.. അതിനുള്ള പരിശീലനം അടുത്തയാഴ്ച ലഭിക്കും. സൈറ്റ് ഭംഗിയായി ലഭിക്കുവാന്‍ നിങ്ങളുടെ ബ്രൗസര്‍ Mozilla Firefox 30 ക്ക് മുകളിലുള്ളതായാല്‍ നന്നത്രെ.
(പഴയ വേര്‍ഷനുകള്‍ വെറും മൂന്നു കമാന്റുകള്‍കൊണ്ട് പുതുക്കുന്നതെങ്ങനെ എന്ന്  അ
റിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
സമ്പൂര്‍ണ്ണയില്‍ നിങ്ങള്‍ കൃത്യമാക്കിവെച്ചിരിക്കുന്ന വിവരങ്ങള്‍, അതേപടി ഈ സോഫ്റ്റ്‌വെയറിലേക്ക് എടുത്തിട്ടുണ്ട്. നിങ്ങള്‍ ചെയ്യേണ്ടത്, തെറ്റുകളുണ്ടെങ്കില്‍ തിരുത്തുകയും, വിട്ടുപോയവ കൂട്ടിച്ചേര്‍ക്കുകയും ഒഴിവാക്കാനുള്ളവ ഒഴിവാക്കുകയുമാണ്.
First Login Password  Test@123 (സ്കൂള്‍ കോഡ് തന്നെയാണ് സ്കൂള്‍കോഡും യൂസര്‍ കോഡുമായി നല്‍കേണ്ടത്.
മൂന്ന് ലെവലുകളിലുള്ള Users, അതായത്, Entry level, Verification Level, Head Master Level ഉണ്ടാക്കണം. ഈ കാര്യങ്ങളൊക്കെ എങ്ങിനെ ചെയ്യണമെന്ന്
ഈ Help File കാണുക.

Thursday, January 22, 2015

ദേശീയ സമ്മതിദായക ദിനം

ദേശീയ സമ്മതിദായക ദിനത്തിന്റെ ഭാഗമായി ജനുവരി 24-ന് സര്‍ക്കാര്‍ വകുപ്പുകളിലും കളക്ടറേറ്റുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വയംഭരണസ്ഥാപനങ്ങളിലും പ്രതിജഞ എടുക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്നും സ്‌കൂള്‍ അസംബ്ലിയില്‍ പ്രതിജ്ഞ എടുക്കുവാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രതിജ്ഞയുടെ പൂര്‍ണരൂപം ചുവടെ. 

 ജനാധിപത്യത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഇന്ത്യന്‍ പൗരന്മാരായ ഞങ്ങള്‍, രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യവും, സ്വതന്ത്രവും നീതിയുക്തവും സമാധാനപരവുമായ തെരഞ്ഞെടുപ്പിന്റെ അന്തസ്സും കാത്തുസൂക്ഷിക്കുമെന്നും, ജാതി, മതം, ഭാഷ തുടങ്ങിയ പരിഗണനകള്‍ക്കോ മറ്റേതെങ്കിലും പ്രലോഭനങ്ങള്‍ക്കോ വശംവദരാകാതെ എല്ലാ തെരഞ്ഞെടുപ്പുകളിലും സധൈര്യം വോട്ടുചെയ്യുമെന്നും ഇതിനാല്‍ പ്രതിജ്ഞ ചെയ്യുന്നു.

Wednesday, January 21, 2015

ಪೈಥನ್ - ಪ್ರಶ್ನೆಗಳು ಮತ್ತು ಉತ್ತರಗಳು

ಇಂದಿನಿಂದ ಐ.ಟಿ  ಮೋಡೆಲ್ ಪರೀಕ್ಷೆ ಆರಂಭವಾಗಿದೆ. ಕಳೆದ ವರ್ಷದ ಪರೀಕ್ಷೆಗಿಂತ ಸುಲಭ ಎಂದು ಪರೀಕ್ಷೆ ಮುಗಿಸಿದ ವಿದ್ಯಾರ್ಥಿಗಳ ಅಭಿಪ್ರಾಯ. ಯಾವ ಪಾಠ ಭಾಗದ ಪ್ರಶ್ನೆಗಳು ಕಷ್ಟಕರವಾಗಿತ್ತು ಎಂದು ಕೇಳಿದರೆ ಒಕ್ಕೊರಲಿನ ಉತ್ತರ. ಪೈಥನ್ ಮತ್ತು ಜಿಯೋಜಿಬ್ರ. ಗಣಿತ ಕಲಿಸುವ ಅಧ್ಯಾಪಕರು ಪೈಥನ್ ಪಾಠಭಾಗಗಳನ್ನು ಹೇಳಿ ಕೊಟ್ಟರೆ ಜೀವಶಾಸ್ತ್ರ ದಂತಹ ಇತರ  ವಿಷಯಗಳನ್ನು ಕಲಿಸುವ ಅಧ್ಯಾಪಕರು ಹೇಳಿಕೊಟ್ಟದ್ದಕ್ಕಿಂತ ಮಕ್ಕಳಿಗೆ ಅರ್ಥವಾಗುತ್ತಿತ್ತೋ ಏನೋ?
ಏನಿದ್ದರೂ ಮಕ್ಕಳಿಗೆ ನಮಗೆ ಕೈಲಾದ ಸಹಾಯ ಮಾಡಬೇಕು ತಾನೆ. ಪೈಥನ್ ಪಾಠಭಾಗದ ಕೆಲವು ಪ್ರಶ್ನೆಗಳು ಮತ್ತು ಅವುಗಳ ಉತ್ತರಗಳನ್ನು ಶೇಣಿ ಬ್ಲೋಗ್ ಪ್ರಸ್ತುತ ಪಡಿಸುತ್ತಿದೆ. ಇದು ಮಕ್ಕಳಿಗೆ ಖಂಡಿತವಾಗಿಯೂ ಉಪಕಾರಪ್ರದವಾಗಬಹುದೆಂದು ನಮ್ಮ ನಂಬಿಕೆ. ಡೌನ್ಲೋಡ್ ಮಾಡಿ ಅಭ್ಯಸಿಸುವಿರಿ ತಾನೆ?
ಪೈಥನ್ ಪಾಠಭಾಗದ ಕೆಲವು ಪ್ರಶ್ನೆಗಳು ಮತ್ತು ಉತ್ತರಗಳಿಗಾಗಿ ಇಲ್ಲಿ ಕ್ಲಿಕ್ಕಿಸಿ..

Friday, January 9, 2015

STEPS - STUDY MATERIAL FOR SCHOLASTICALLY BACKWARD STUDENTS IN SSLC


കാസറഗോഡ് ജില്ലാ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ 2014-15 അധ്യയന വര്‍ഷം എസ്.എസ്. എല്‍.സി പരീക്ഷ വിജയ ശതമാനവും ഗുണ നിലവാരവും ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ പഠന പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി ഇംഗ്ലീഷ്, ഹിന്ദി, സാമൂഹ്യ ശാസ്ത്രം, ഫിസിക്സ് , കെമിസ്ട്രി, ബയോളജി ഗണിതം എന്നീ പാഠ ഭാഗങ്ങളിലെ പ്രധാന ആശയങ്ങള്‍ ഉള്‍പ്പെടുത്തി ഡയറ്റ് കാസറഗോഡ് തയ്യാറാക്കിയതാണ് ഈ പഠന സഹായി. ആവശ്യമായ മുന്നൊരുക്കങ്ങള്‍, കൂട്ടിചേര്‍ക്കലുകള്‍ വിശദീകരണങ്ങള്‍ എന്നിവ നടത്തിയാല്‍ റിവിഷന്‍ സമയത്ത് ഈ പഠന സഹായി വളരെ ഉപകാരപ്രദമാകും .

MALAYALAM MEDIUM

ENGLISH
HINDI
SOCIAL
PHYSICS CHEMISTRY
BIOLOGY
MATHS

KANNADA MEDIUM

SOCIAL
PHYSICS CHEMISTRY
BIOLOGY
MATHS

Thursday, December 25, 2014

E Tds Return തയ്യാറാക്കുന്ന വിധം in RPU 4.2

E Tds Return തയ്യാറാക്കുന്ന വിധം in RPU 4.2



ഓരോ DDO യും ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും അടക്കേണ്ടാതായ ഒരു വര്‍ഷത്തെ നികുതി കണക്കാക്കി അവശേഷിക്കുന്ന മാസങ്ങള്‍ കൊണ്ട് ഹരിച്ചു നികുതിവിഹിതം ഓരോ മാസത്തെയും ശമ്പളത്തില്‍ നിന്നും കുറയ്ക്കാന്‍ ബാധ്യസ്ഥനാണെന്ന് നമുക്കറിയാം.  ഇങ്ങനെ കുറയ്ക്കുന്ന നികുതിയുടെ കണക്ക് 3 മാസം കൂടുമ്പോള്‍ E TDS Statement ആയി ഫയല്‍ ചെയ്യണമെന്നും നമുക്കറിയാം.

ഗവണ്മെണ്ട് സ്ഥാപനങ്ങള്‍ ഓരോവര്‍ഷത്തെയും ഏപ്രിൽ , മെയ്‌, ജൂണ്‍ മാസങ്ങളില്‍ (അതായത് ഒന്നാം ക്വാര്‍ട്ടറിലെ ) കുറച്ച കണക്ക് ജൂലൈ 31 നു മുമ്പ് ഫയല്‍ ചെയ്യണം.  ഇങ്ങനെ രണ്ടാം  ക്വാര്‍ട്ടറിലെ (ജൂലൈ, ആഗസ്റ്റ്‌ , സെപ്റ്റംബർ ) കണക്കു ഒക്ടോബര്‍ 31 നു മുമ്പായും മൂന്നാം ക്വാര്‍ട്ടറിലെ (ഒക്ടോബർ, നവംബർ, ഡിസംബർ ) കണക്കു ജനുവരി 31 നു മുമ്പായും, നാലാം ക്വാര്‍ട്ടറിലെ (ജനുവരി, ഫെബ്രുവരി, മാര്‍ച്ച്‌) കണക്ക് മെയ്‌ 15 ന് മുമ്പായും സമര്‍പ്പിക്കണം.   ഇതാണ് ത്രൈമാസ ഇ ടി. ഡി.എസ്  റിട്ടേണ്‍ സമര്‍പ്പിക്കല്‍

    CBDT , National Securities Depository Limited (NSDL) നെ  ആണ് E  TDS Return  സ്വീകരിക്കാന്‍ ചുമതലപ്പെടുത്തിയത്.   National Securities Depository Limited (NSDL) വിവിധ സ്ഥലങ്ങളില്‍ Return  സ്വീകരിക്കാന്‍ Tin Felicitation Centers നെ ചുമതലപ്പെടുത്തിയിട്ടുണ്ട്.  നാം തയ്യാറാക്കുന്ന  E  TDS Return അപ്‌ലോഡ്‌ ചെയ്യുന്നതിനായി ഇവിടെയാണ് നാം സമര്‍പ്പിക്കുന്നത്.  എല്ലാ ഗവണ്മെന്റ് സ്ഥാപനങ്ങളും E  TDS Return പ്രത്യേക സോഫ്റ്റ്‌വെയറില്‍ തയ്യാറാക്കി അപ്‌ലോഡ്‌ ചെയ്യേണ്ടതുണ്ട്.   ഇത് നമുക്കു തന്നെ തയ്യാറാക്കി TIN Fecilitation Center ല്‍അപ്‌ലോഡ്‌ ചെയ്യാന്‍ ഏല്‍പ്പിക്കാവുന്നതാണ്. 100 പാര്‍ട്ടി റെക്കോര്‍ഡുകള്‍ക്ക് 39.50 രൂപയാണ് അപ്‌ലോഡ്‌ ചെയ്യാനുള്ള ഫീസ്‌. 

Saturday, December 6, 2014

ഉണ്ണിയുടെ ടൂര്‍ ഡയറി ഭാഗം 2

കേരളത്തിന്റെ കാശ്മീര്‍ എന്ന് അറിയപ്പെടുന്ന മൂന്നാറിലെ ഇരവിക്കുളം നാഷണല്‍ പാര്‍ക്കിലൂടെ നടന്നു പോകുമ്പോ​ഴാണ് പശ്ചിമഘട്ടത്തിലെ മലനിരകളും കണ്ണെത്താദൂരം പരന്നുകിടക്കുന്ന തേയിലത്തോട്ടങ്ങളും തണുത്ത കാറ്റും ആസ്വാദിക്കാനും വംശനാശഭീഷണി നേരിടുന്ന വരയാടിനെയും,നീലകുറിഞ്ഞി ചെടികളെ കാണാനും സാധിച്ചത്.അതിനെ കുറിച്ച് കഴിഞ്ഞ ഭാഗത്തില്‍ പറഞ്ഞിരുന്നല്ലോ..വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കാട്ട് തുമ്പ പോലുള്ള അനേക സസ്യങ്ങളെയും അവിടെ കാണാന്‍ സാധിച്ചു. അവയെ ക്യാമറായില്‍ പകര്‍ത്തുമ്പോഴാണ് ഞാന്‍ സണ്‍ ഡ്യൂ ചെടി എന്ന ബോര്‍ഡ് കണ്ടത്.
 കൗതുകത്തോടെ ആ ചെടിയുടെ ചിത്രം ക്യാമറയില്‍ പകര്‍ത്തി. പിന്നീട് അന്വേഷിച്ചപ്പോഴാണ് ആ ചെടി ചില്ലറക്കാരനല്ല.ഇരപിടിയനാണ് എന്ന് മനസ്സിലായത്. ഇവനെന്തിനാ "നോണ്‍വെജ് "ആയതെന്ന് മനസ്സിലായില്ല. തലപുകച്ചിട്ടും  ഉത്തരം കിട്ടിയില്ല. വീട്ടിലെത്തി ഇന്റര്‍നെട്ടില്‍ സര്‍ച്ച് ചെയ്തപ്പോഴാണ് ആ ചെടിയെ കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചത്...

ഡ്രോസെറേസി സസ്യകുടുംബത്തിൽപ്പെടുന്ന കീടഭോജി സസ്യമാണ്  സണ്‍ഡ്യൂ അഥവാ ഡ്രോസെറ. ഡ്രോസെറോസ് എന്ന ഗ്രീക്കു പദത്തിൽ നിന്നാണ് ഈ സസ്യനാമം ലഭിച്ചത്.
ഡ്രോസെറയുടെ ഇലയില്‍ ഗ്രന്ഥികളായി രൂപാന്തരപ്പെട്ടിരിക്കുന്ന രോമങ്ങളാണ് കീടങ്ങളെ കെണിയില്‍ പ്പെടുത്താന്‍ സഹായിക്കുന്ന ഒരു ദ്രാവകം സ്രവിപ്പിക്കുന്നത്. ഈ സ്രവത്തില്‍ സൂര്യപ്രകാശമേല്ക്കുമ്പോള്‍ ഇത് തൂഷാരബിന്ദുക്കളെപ്പോലെ വെട്ടിത്തിളങ്ങുന്നു. അതിനാല്‍ സൂര്യ തുഷാരം (സണ്‍ ഡ്യൂ) എന്നറിയപ്പെടുന്നു.
പത്രതലത്തിലെ അഗ്രം ഉരുണ്ടു തടിച്ച സ്പര്‍ശകങ്ങള്‍ പശപോലെയള്ള ദ്രാവകം സ്രവിപ്പിക്കുന്നു. സ്പര്‍ശകങ്ങളുടെ അഗ്രത്തില്‍ മഞ്ഞുതുള്ളി പോലെ കാണുന്ന ഈ സ്രവത്തെ തേന്‍ തുള്ളിയാണെന്ന് തെറ്റിദ്ധരിച്ച് പറന്നെത്തുന്ന പ്രാണികള്‍ അതില്‍ ഒട്ടിപ്പിടിക്കുന്നു. സൂക്ഷ്മഗ്രാഹകങ്ങളായ സ്പര്‍ശകങ്ങള്‍ വളരെ വേഗത്തില്‍ അകത്തേക്കു വളയുന്നതിനാല്‍ പ്രാണി പത്രതലത്തിലെത്തുന്നു. സ്പർശകങ്ങളുടെ ഇത്തരത്തിലുള്ള വളയല്‍ അതിനടുത്തുള്ള മറ്റു സ്പര്‍ശകങ്ങളെക്കൂടി വളയാന്‍ പ്രേരിപ്പിക്കുന്നു. അതിനാല്‍ മറ്റു സ്പര്‍ശകങ്ങളുടെ അഗ്രഭാഗവും പ്രാണിയെ പൊതിയുന്നു. വളരെയധികം സ്പർശകങ്ങളുടെ അഗ്രങ്ങള്‍ ഇത്തരത്തില്‍ ഇരയെ പൊതിഞ്ഞു ബന്ധിക്കുന്നു. ചിലയവസരങ്ങളിൽ ഇല തന്നെ വളഞ്ഞ് ഒരു കപ്പിന്റെ ആകൃതിയിലായിത്തീരാറുണ്ട്. ഇരയെ പൊതിയുന്ന സ്പർശകങ്ങളുടെ അഗ്രഭാഗത്തുനിന്നും സ്രവിക്കുന്ന ദ്രാവകത്തിലെ പെപ്സിന്‍, ഹൈഡ്രോക്ലോറിക് ആസിഡ് ഇരയുടെ ശരീരത്തിലുള്ള നൈട്രോജിനസ് സംയുക്തങ്ങളെ മുഴുവന്‍ ലായനി രൂപത്തിലാക്കുന്നു. ഈ ലായനിയെ ഇലയിലുള്ള കലകള്‍ ആഗിരണം ചെയ്യുന്നു. ലായനി വലിച്ചെടുത്തു കഴിയുമ്പോള്‍ സ്പര്‍ശകങ്ങളുടെ വീണ്ടും പൂര്‍വ്വസ്ഥിതിയിലെത്തുകയും പശയുള്ള ദ്രാവകം സ്രവിക്കുകയും ചെയ്യുന്നു. കാറ്റു വീശുന്നതോടെ ദഹിക്കാതെ അവശേഷിക്കുന്ന പ്രാണിയുടെ ഭാഗങ്ങള്‍ ഇലയില്‍ നിന്ന് നീക്കം ചെയ്യപ്പെടുന്നു.
പ്രാണികളുടെ ശരീരത്തില്‍നിന്നത്രെ അവയ്ക്ക് നൈട്രജന്‍ പ്രാപ്തമാകുന്നത്.പ്രാണികളെ ഭക്ഷിക്കാതെയും ഡ്രോസെറ സസ്യത്തിന് ജീവിക്കാനാകും എന്നതാണ് ഇവയുടെ മറ്റൊരു സവിശേഷത.പലരോഗങ്ങള്‍ക്കും ഒൗഷധമായി ഈ ചെടിയെ ഉപയോഗിക്കാവുന്നത്കൊണ്ട് ഇനിനെ കൃഷിചെയ്യാരുണ്ടത്രെ..

Friday, December 5, 2014

ഉണ്ണിയുടെ ടൂര്‍ ഡയറി

29-11-2014നാണ് മലമ്പുഴ, മൂന്നാര്‍,ആതിരപ്പള്ളി , കൊച്ചി എന്നീ വിടങ്ങള്‍ കാണാന്‍ പഠനയാത്ര ആരംഭിച്ചത്.ഞാന്‍ കണ്ട സ്ഥലങ്ങളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ് മൂന്നാര്‍.മൂന്നാറില്‍നിന്ന് ഇരവിക്കുളം നാഷണല്‍ പാര്‍ക്കിലേക്ക് വനം വകുപ്പിന്റെ വണ്ടി കയറി പുറപ്പെട്ടു. ബസ്സ് ഇറങ്ങി രണ്ട് അടി നടന്നപ്പോഴാണ് വരയാടിനെ കണ്ടത്. വരയാടിനെ കുറിച്ചുള്ള വിവരണം ഈ ബ്ലോഗില്‍ കഴിഞ്ഞ പോസ്റ്റില്‍ പ്രസിദ്ധീകരിച്ചിരുന്നല്ലോ.പിന്നീട് എന്നെ ആകര്‍ഷിച്ചത് ഈ ചെടികളാണ്. ഇവ എന്താണെന്ന് അറിയാമോ ? ഈ ചെടികളാണ് നീലക്കുറിഞ്ഞി..12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി..നീലക്കുറിഞ്ഞിയെ പറ്റി കൂടുതല്‍ അറിയണ്ടേ?
പശ്ചിമഘട്ടത്തിലെ മലകളില്‍ 1500 മീറ്ററിനു മുകളില്‍ ചോലവനങ്ങള്‍ ഇടകലര്‍ന്ന പുല്‍മേടുകളില്‍ കാണപ്പെടുന്ന കുറ്റിച്ചെടിയാണ് നീലക്കുറിഞ്ഞി(Strobilanthes kunthiana).2006 കാലയളവിലാണ് ഇവ അവസാനമായി പുഷ്പിച്ചത്.നീലഗിരി കുന്നുകള്‍, പളനി മലകള്‍, ‍മൂന്നാറിനു ചുറ്റുവട്ടത്തുള്ള ഹൈറേഞ്ച്മലകൾ എന്നിവിടുങ്ങളിലാണ് കുറിഞ്ഞിച്ചെടികൾ കാണപ്പെടുന്നത്‌. മൂന്നാറിര്‍ ഇരവികുളം ദേശീയോദ്യാനത്തിൽ ഏക്കറുകളോളം പരന്നു കിടക്കുന്ന നീലക്കുറിഞ്ഞി ചെടികള്‍ കാണാം. സമീപത്തുള്ള കടവരി, കാന്തല്ലൂര്‍, കമ്പക്കല്ല് എന്നിവിടങ്ങളിലും നീലക്കുറിഞ്ഞി ധാരാളമുണ്ട്‌. തമിഴ്‌നാട്ടില്‍ കൊടൈക്കനാലും പരിസര പ്രദേശങ്ങളുമാണ് കുറിഞ്ഞിയുടെ കേന്ദ്രം. ഊട്ടിയില്‍ മുക്കൂര്‍ത്തി ദേശീയോദ്യാനത്തിലെ മുക്കൂര്‍ത്തി മലയിലാണ് കുറിഞ്ഞി കാണപ്പെടുന്നത്‌.12 വര്‍ഷത്തിലൊരിക്കല്‍ നീലക്കുറിഞ്ഞി ഒരുമിച്ചു പൂക്കുന്നത്‌ 1838-ലാണ് കണ്ടുപിടിച്ചത്‌.
 എന്റെ കൂട്ടുക്കാരും അധ്യാപകരും ഇരവിക്കുളം നാഷണല്‍ പാര്‍ക്കില്‍
മൂന്നു ജര്‍മന്‍ ശാസ്ത്രജ്ഞർ അടങ്ങിയ ഒരു സംഘം ദശകങ്ങള്‍ക്കുമുമ്പ്‌ കുറിഞ്ഞിയെപ്പറ്റി ഗൗരവമായ പഠനങ്ങൾ നടത്തിയിരുന്നു. പലതവണ മാറ്റിയ ശേഷമാണ് ശാസ്ത്രനാമം സ്ട്രോബിലാന്തസ് കുന്തിയാന (Strobilanthes kunthiana) എന്നു നിശ്ചയിച്ചത്‌. ജർമൻ സംഘാംഗമായിരുന്ന കുന്തിന്റെ(Kunth) പേരില്‍ നിന്നാണ് കുന്തിയാന എന്ന പേരു വന്നത്‌.മൂന്നാറിലെ നീലക്കുറിഞ്ഞിയും സമീപ പ്രദേശമായ കാന്തല്ലുരിലെ നീലക്കുറിഞ്ഞിയും തമ്മിൽ വ്യത്യാസമുണ്ട്‌. മൂന്നാറിലേതിനേക്കാള്‍ ഉയരം കൂടിയ ചെടികളാണ്‌ കാന്തല്ലൂരില്‍ കാണുന്നത്‌. കാലാവസ്ഥയിലെ വ്യത്യാസമാണ്‌ ഇതിന്‌ കാരണം.കേരള വനം വകുപ്പ്‌ കുറിഞ്ഞിച്ചെടികളെ സംരക്ഷിക്കുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. കുറിഞ്ഞിപ്പൂക്കൾ കൂട്ടമായി നിൽക്കുന്നത്‌ കണ്ട്‌ ആവേശം തോന്നുന്നവർ ചെടി പറിച്ചുകൊണ്ട്‌ പോയ പല സംഭവവും 1994-ലെ സീസണിൽ ഉണ്ടായിരുന്നു. 2006ല്‍, കുറിഞ്ഞി ചെടി പറിക്കുന്നത്‌ ശിക്ഷാര്‍ഹമാക്കി.
ഇനിയും പറയാനുണ്ട്.തത്കാലം നിര്‍ത്തട്ടെ.

Thursday, December 4, 2014

പക്ഷീപ്പനി അഥവാ ഏവിയന്‍ ഫ്ലൂ


പക്ഷിപ്പനി വന്നത്കൊണ്ട് കോഴി ഇറച്ചിക്ക് വില കുറഞ്ഞു.കിലോ 105 ആയിരുന്നത് 75 രൂപയായി.ഇനി സുഖമായി കോഴികറി തിന്നാം.
ഇപ്പോള്‍ കോഴി ഇറച്ചി തിന്നാന്‍ മനുഷ്യര്‍ക്കും രോഗം പിടിപ്പെടും എന്നാണല്ലോ മാഷ് പറഞ്ഞത്..
പോയിട്ട് പണി ഉണ്ടോന്ന് നോക്കുടാ.. ഞങ്ങളെ വീട്ടില്‍ ഇന്നലെയും കോഴിക്കറി.എനിക്ക് എന്തും പറ്റിയില്ലല്ലോ ..  
കുട്ടികള്‍ തമ്മില്‍ സംസാരിക്കുന്നത് കേട്ട് മനസ്സില്‍ ചിരിച്ചു. ക്സാസില്‍ കുട്ടികള്‍ക്ക് ഈ രോഗത്തെ കുരിച്ച് വ്യക്തത വരുത്തണം എന്ന് തോന്നി.....
എന്താണ് പക്ഷീപ്പനി അഥവാ ഏവിയന്‍ ഫ്ലൂ

പക്ഷികളില്‍ വൈറസ് ബാധ മൂലമുണ്ടാകുന്ന സാംക്രമികരോഗമാണ് പക്ഷിപ്പനി അഥവാ ഏവിയന്‍ ഫ്ലൂ. കാട്ടുപക്ഷികളില്‍ നിന്നാണ് ഈ രോഗം വളര്‍ത്തുപക്ഷികള്‍ക്ക് പകരുന്നത്.വളര്‍ത്തുപക്ഷികളില്‍ രണ്ടുതരത്തിലുള്ള രോഗബാധയാണുണ്ടാകുന്നത്.കോഴി,താറാവ്,കാട തുടങ്ങിയ വളര്‍ത്തു പക്ഷികളെയും മറ്റുപക്ഷികളെയും പക്ഷിപ്പനി വൈറസ് ബാധിക്കും.
ലക്ഷണങ്ങള്‍
തൂവലുകള്‍ അലങ്കോലപ്പെടുക , മുട്ടകളുടെ എണ്ണം കുറയുക എന്നീ ലക്ഷണങ്ങളോടെ ഉണ്ടാകുന്നതരം പക്ഷിപ്പനി താരതമ്യേന അപകടരഹിതമാണ്.ഇറച്ചിക്കോഴികളെ ബാധിക്കുന്ന രണ്ടാമത്തെ ഇനം പക്ഷിപ്പനി മാരകവും അധിവേഗം പകരുന്നതുമാണ്.ഇത്തരം പനി ബാധിച്ച കോഴികള്‍ 48 മണിക്കൂറിനകം ചാകും.
പക്ഷിപ്പനി മനുഷ്യരില്‍
പക്ഷിപ്പനി വൈറസുകള്‍ താരതമ്യേന രോഗസംക്രമണസാധ്യത കുറഞ്ഞവയാണ്.സാധാരണയായിപക്ഷികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന വൈറസുകള്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ മനുഷ്യരില്‍ കടന്നു് രോഗമുണ്ടാക്കുന്നു.പക്ഷികളുടെ വിസര്‍ജ്യവസ്തുക്കളില്‍ നിന്നും ശരീരദ്രവങ്ങളില്‍ നിന്നുമാണ് രോഗം പകരുന്നത്.ഈ വൈറസുകളില്‍ ചില ജനിതകവ്യതിയാനങ്ങള്‍ സംഭവിക്കുമ്പോഴാണു് രോഗകാരികളാവുന്നത്.മനുഷ്യരില്‍ കാണുന്ന ഇന്‍ഫ്ലുവന്‍സ വൈറസുമായി ചേര്‍ന്ന് പുതിയ ജനിതകഘടന ആര്‍ജിച്ചും ഇവ ആക്രമണസ്വഭാവമുള്ളതായി മാറാം.മാരകമായ എച്ച്-5 എന്‍-1 വൈറസുകളാണ് മനുഷ്യരില്‍ മരണസാധ്യതയുണ്ടാക്കുന്നത്.രോഗം ബാധിച്ചതോ അല്ലാത്തത്മായ കോഴികളുടെ മാംസം അഥവാ മുട്ട കഴിക്കുന്നത് കരുതലോടെ വേണം. മാംസംവും മുട്ടയും 60° C യില്‍ വേണം പാചകം ചെയ്യാന്‍.മുട്ട ബുല്‍സൈയായി ഉപയോഗിക്കുന്നത് ഒഴിവാക്കണം.

Wednesday, December 3, 2014

ഞങ്ങളും ഈ ഭൂമിയുടെ അവകാശികള്‍ !

ഇരവിക്കുളം നാഷനല്‍ പാര്‍ക്കില്‍നിന്നുള്ള കാഴ്ച...

ഈ ജീവി എന്താണെന്ന് മനസ്സിലായോ?
തെക്കന്‍ പശ്ചിമഘട്ട മലനിരകളിലെ 'ചോല' വനങ്ങളില്‍ ധാരാളമായി കണ്ടുവന്നിരുന്ന ഒരു സസ്തനിയാണ്. ബോവിടേ കുടുംബത്തില്‍പ്പെട്ട വരയാട്...പിന്നിലേക്ക് വളഞ്ഞ് സമാന്തരമായി നില്‍ക്കുന്ന കൊമ്പുകളോട് കൂടിയ ഇവ 10 മുതല്‍ 15 വരെ എണ്ണമുള്ള കൂട്ടമായിട്ടാണ് സാധാരണ
കാണപ്പെടുന്നത്.രോമത്തിനും മാംസത്തിനുമായി വന്‍തോതില്‍ വേട്ടയാടപ്പെട്ടതിനാല്‍ ഇവ വന്‍ തോതില്‍ വേട്ടയോടപ്പട്ടതിനാല്‍ ഇവ കടുത്ത വംശനാശ ഭീഷണിയിലാണ്.ഇരവിക്കുളം നാഷണല്‍ പാര്‍ക്കില്‍  ഏകദേശം 960 എണ്ണം വരയാടുകള്‍ ഉണ്ടെന്നാണ് അധികൃതര്‍ പറഞ്ഞത്.IUCN ന്റെ Red Data Book ല്‍ സ്ഥാനം പിടിച്ച കേരളത്തിലെ സസ്തനികളില്‍ ഒന്നാണ്.
ശേണി ശാരദാംബ ഹൈസ്കൂളിലെ കുട്ടികള്‍ നടത്തിയ പഠന യാത്രയ്ക്കിടയിലാണ് ഈ അപൂര്‍വ്വ കാഴ്ച കാണാനും ഫോട്ടോ എടുക്കാനും സാധിച്ചത്.. വരയാടിന്റെ വീഡിയോ കാണണ്ടേ? ദേ  ഇവിടെ..

Friday, November 28, 2014

Guidelines to download Form 26AS ( Tax Credit Statement)

Guidelines to download Form 26AS ( Tax Credit Statement)

   
   ഇൻകം ടാക്സ് അടച്ചു കഴിഞ്ഞാലും വീണ്ടും അടയ്ക്കാനുള്ള നോട്ടീസ് ചിലർക്ക് ലഭിക്കാറുണ്ട്.  സ്ഥാപനത്തിൽ നിന്നും TDS  റിട്ടേണ്‍ ഫയൽ ചെയ്യാതിരുന്നത് കൊണ്ടോ ചെയ്തപ്പോൾ വന്ന തെറ്റുകൾ  മൂലമോ ആവാം ഇത്.
     
ഇൻകം ടാക്സ് അടച്ച PAN കാർഡുള്ള ഏതൊരു വ്യക്തിക്കും ഒരു വര്ഷം ശമ്പളത്തിൽ നിന്നും കുറച്ചോ ബാങ്കിൽ അടച്ചോ PAN നമ്പറിൽ  ക്രെഡിറ്റ്‌ ചെയ്യപ്പെട്ട ടാക്സ് എത്രയെന്നു കൃത്യമായി അറിയാൻ ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻറ് സൗകര്യമൊരുക്കിയിട്ടുണ്ട്.  TRACES ൽ നിന്നും കിട്ടുന്ന 'Tax Credit Statement' അല്ലെങ്കിൽ 'Form 26AS' വഴി നമുക്ക് ഇത് അറിയാൻ കഴിയും.  നമ്മുടെ PAN നമ്പറിൽ ബാങ്ക് വഴി അടച്ചതോ TDS വഴി അടച്ചതോ ആയ മുഴുവൻ തുകയുടെ വിവരങ്ങളും ഇതിൽ ലഭ്യമാണ്.  കൂടാതെ Default ഉണ്ടെങ്കിൽ അതും അധികം അടച്ച ടാക്സ് തിരിച്ചു നൽകിയ വിവരങ്ങളും ഇതിൽ നിന്നും മനസ്സിലാക്കാം.
     ഇൻകം ടാക്സ് റിട്ടേണ്‍ ഫയൽ ചെയ്യുന്ന 'E Filing Portal' വഴി Form 26 AS എടുക്കാൻ കഴിയും.   നേരത്തെ ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ആദ്യം ഇതിൽ രജിസ്റ്റർ ചെയ്യണം.   രജിസ്റ്റർ ചെയ്യുന്നതെങ്ങിനെ എന്ന് ഇൻകം ടാക്സ് റിട്ടേണ്‍ ഇ ഫയലിങ്ങിനെ കുറിച്ചുള്ള പോസ്റ്റിൽ വിവരിച്ചിട്ടുണ്ട്.  അത് വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. 

Wednesday, November 26, 2014

Monday, November 10, 2014

HOW TO CREATE DROPDOWN MENU / SUB PAGES IN BLOG?


See the blog that I created for kumbla dub district youth festival. This blog contains many tabs . Too many tabs make the blog less attractive.
As you you all Tabs are html pages. If I create drop down menu for certain pages,I can reduce the number of tabs. For eg: UP GENERAL, UP ARABIC , UP SANSKRIT come under UP Section.The same is the case of HS and L.P
So I did the following activities.
Step1: I copied the code given below to a text editor or word processor page.
<!-- start navmenu -->
<ul id='cssnav'>
<li class="active"> <a href=''#'>Home</a>
</li>
<li>
<a href='#'>HISTORY</a>
</li>
<li>
<a href='#'>SCHOOLS</a>
</li>
<li>
<a href='#'>COMMITTES</a>
</li>
<li>
<a href='#'>MANUAL</a>
</li>
<li>
<a href='#'>ITEM CODES </a>
</li>
<li>
<a href='#'>ITEM CODES KANNADA</a></li>
<li>
<a href='#'>L.P SECTION</a>
<ul>
<li><a href='#'>L.P GENERAL</a></li>
<li><a
href='#'>L.P ARABIC</a></li></ul>
<li> <a href='#'>U.P SECTION</a>
<ul>
<li><a href='#'>U.P GENERAL</a></li>
<li><a href='#'>U.P SANSKRIT</a></li>
<li><a href='#'>U.P ARABIC</a></li>
</ul>
<li> <a href='#'>H.S.SECTION</a>
<ul>
<li><a href='#'>H.S GENERAL</a></li>
<li><a href='#'>H.S.SANSKRITL</a></li>
<li><a href='#'>H.S ARABIC</a></li></ul>
<li> <a href='#'>H.S.S GENERAL </a>
</li>
<!-- end navmenu --></li></li></li></ul>

Tuesday, November 4, 2014

SAMPOORNA CORRECTION AND PHOTO UPLOADING

സമ്പൂര്‍ണ്ണയില്‍ പത്താം തീയതി തിരുത്തലുകള്‍ക്കൊപ്പം ഫോട്ടോയും അപ്‌ലോഡ് ചെയ്യണം. 30KB-യില്‍ കുറവുള്ള Black&White ഫോട്ടോകളാണ് അപ്‌ലോഡ് ചെയ്യേണ്ടത്. admission--->upload photos -->select a class --> select a division ---‍>Browse -->Upload എന്ന ക്രമത്തില്‍ 10 കുട്ടികളുടെ ഫോട്ടോ ഒരുമിച്ച്  അപ്‌ലോഡ് ചെയ്യാം. അപ്‌ലോഡ് ചെയ്യുമ്പോള്‍ സമ്പൂര്‍ണ്ണയില്‍ ഫോട്ടോയുടെ സ്ഥാനത്ത് Filename ആയിരിക്കും കാണുക.ഫോട്ടോ കാണണമെങ്കില്‍ മെയിന്‍ മെനുവിലെ ID card--‍‍‍>select a class-->select a division-->Generate ID ID Card എന്ന ക്രമത്തില്‍ ക്ലിക് ചെയ്താല്‍ കുട്ടികളുടെ ഫോട്ടോ ഭംഗിയായി കാണാം..ഫോട്ടോ  അപ്‌ലോഡ് ആയോ ഇല്ലയോ എന്ന ടെന്‍ഷനും അകറ്റാം...