ഒമ്പതാം
ക്ലാസിലെ പതിമൂന്ന് അധ്യായങ്ങളിലെയും ഗണിത പാഠങ്ങളെ ഉള്‍ക്കൊള്ളിച്ച് SITC
ഫോറത്തിന് വേണ്ടി ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ SETIGAM
സോഫ്റ്റ്‌വെയറുകളുടെ സംഗ്രഹമാണ് ഇവിടെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
Edu-ubuntu 10.04, 11.04, 12.04 എന്നിവയിലെല്ലാം പ്രവര്‍ത്തിക്കുന്ന ഈ
സോഫ്റ്റ്‌വെയറുകള്‍ ഓരോ യൂണിറ്റിനും പ്രത്യേകം പ്രത്യേകം
തയ്യാറാക്കിയതാണ്. പാഠഭാഗങ്ങള്‍ പരിശീലിക്കുന്നതിനും അറിവുകള്‍ സ്വയം
വിലയിരുത്തുന്നതിനും സഹായകമായ Self Test മാതൃകയിലാണ് ഇവ
തയ്യാറാക്കിയിരിക്കുന്നത്. താഴെത്തന്നിരിക്കുന്ന ലിങ്കുകളില്‍ നിന്നും അവ
ഓരോന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കുക.ഫയലുകളെ Extract ചെയ്ത് കമ്പയൂട്ടറില്‍
സേവ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഫോള്‍ഡറുകളില്‍ ഡബിള്‍ക്ലിക്ക് ചെയ്താല്‍
പരീക്ഷയുടെ സമയം ക്രമീകരിക്കുന്നതിനുള്ള ജാലകം ലഭിക്കും. 10 ,15
20,25,30,45 മിനിട്ടുകള്‍ വീതമുള്ളവയില്‍ നിന്നും അനുയോജ്യമായ സമയം
തിരഞ്ഞെടുത്ത് OK ബട്ടണ്‍ അമര്‍ത്തുക. തുടര്‍ന്ന് വരുന്ന ജാലകത്തിലെ ഇടത്
ഭാഗത്ത് കാണുന്ന Main Menu എന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ പരീക്ഷക്ക്
മുമ്പ്, ചോദ്യങ്ങള്‍, പരീക്ഷക്ക് ശേഷം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങള്‍
കാണാം. ഇവയില്‍ ആദ്യമെനു പരീക്ഷക്ക് മുമ്പ് എന്നതില്‍ ഡബിള്‍ ക്ലിക്ക്
ചെയ്താല്‍ ലഭിക്കുന്ന പുതിയ മെനുവിലെ പേര് രജിസ്റ്റര്‍ ചെയ്യാം എന്നതില്‍
ക്ലിക്ക് ചെയ്യുക.തുറന്ന് വരുന്ന ജാലകത്തിലെ Register Your Details
എന്നതില്‍ ക്ലിക്ക് ചെയ്യുക. വിദ്യാര്‍ഥിയുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തി
രജിസ്റ്റര്‍ ചെയ്തതിന് ശേഷം മെയിന്‍ മെനുവിന് താഴയുള്ള പരീക്ഷ തുടങ്ങാം
എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ഇതിന് താഴെ ചോദ്യങ്ങള്‍ എന്ന മെനു ലഭ്യമാകും.
ഇതില്‍ ഡബില്‍ക്ലിക്ക് ചെയ്താല്‍ ചോദ്യങ്ങളുടെ ലിസ്റ്റ് കാണാവുന്നതാണ്.
ഓരോ ചോദ്യനമ്പറിലും ഡബിള്‍ ക്ലിക്ക് ചെയ്ത് ചോദ്യത്തിന്റെ പേജ് തുറക്കുക.
ചോദ്യം വായിച്ചതിന് ശേഷം ഇതിന്റെ ഇടത് മുകളിലായി കാണുന്ന 'പരീക്ഷ' എന്ന
ബട്ടണില്‍ അമര്‍ത്തിയാല്‍ തുടങ്ങാം, മതിയാക്കാം എന്നിങ്ങനെ 2 Options
കാണാം പരീക്ഷ എഴുതുന്നതിന് തുടങ്ങാം എന്ന ബട്ടണ്‍ അമര്‍ത്തുക. ചോദ്യത്തല്‍
കാണുന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ അതിന്റെ ഉത്തരം എഴുതുന്നതിനുള്ള
നിര്‍ദ്ദേശം ലഭിക്കും ഉത്തരം തിരഞ്ഞെടുത്ത് എന്റര്‍ ബട്ടണ്‍ നല്‍കിയാല്‍
അടുത്ത ഭാഗത്തേക്ക് കടക്കാം. ഇപ്രകാരം എല്ലാ ഭാഗങ്ങളും
പൂര്‍ത്തിയാക്കിയതിന് ശേഷം മതിയാക്കാം എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ അടുത്ത
ചോദ്യത്തിലേക്ക് പോകുന്നതിനുള്ള ജാലകം ലഭിക്കും. ഇപ്രകാരം എല്ലാ
ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതിക്കഴിഞ്ഞാല്‍ വിലയിരുത്തലിനുള്ള അവസരമാണ്.
പരീക്ഷക്ക് ശേഷം എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ സ്കോര്‍ഷീറ്റ് , കുട്ടിയുടെ
ഉത്തരം , പുറത്ത് കടക്കാം എന്നിങ്ങനെ മൂന്ന് ബട്ടണുകള്‍ കാണാം. ഉത്തരങ്ങള്‍
പരിശോധിച്ച് പുറത്ത് കടക്കാം എന്ന ബട്ടണ്‍ അമര്‍ത്തി പരീക്ഷ
പൂര്‍ത്തിയാക്കാം. ഈ സോഫ്റ്റ്‌വെയര്‍ SITC ഫോറത്തിന് തയ്യാറാക്കി തന്ന
പ്രമോദ് മൂര്‍ത്തി സാറിന് ഫോറത്തിന്റെ നന്ദി. അടുത്ത് നടക്കാന്‍ പോകുന്ന
അധ്യാപക പരിശീലനത്തില്‍ ഇത് ചര്‍ച്ച ചെയ്യണമെന്നും ഏവരിലേക്കും ഈ
സോഫ്റ്റ്‌വെയര്‍ എത്തിക്കണമെന്നും അഭ്യര്‍ഥിക്കുന്നു.
1 ബഹുഭുജങ്ങള്‍
2 ഭിന്നകസംഖ്യകള്‍
3. വൃത്തങ്ങള്‍
4.അഭിന്നകങ്ങള്‍
5.പരപ്പളവ്
6.സമവാക്യജോഡികള്‍
7.സ്ഥിതിവിവരക്കണക്ക്
8 ജ്യാമിതീയ അംശബന്ധങ്ങള്‍
9 സദൃശത്രികോണങ്ങള്‍
10 ബഹുപദങ്ങള്‍
11 വൃത്തത്തിലെ അളവുകള്‍
12 രേഖീയസംഖ്യകള്‍
13 സ്തംഭങ്ങള്‍
1 ബഹുഭുജങ്ങള്‍
2 ഭിന്നകസംഖ്യകള്‍
3. വൃത്തങ്ങള്‍
4.അഭിന്നകങ്ങള്‍
5.പരപ്പളവ്
6.സമവാക്യജോഡികള്‍
7.സ്ഥിതിവിവരക്കണക്ക്
8 ജ്യാമിതീയ അംശബന്ധങ്ങള്‍
9 സദൃശത്രികോണങ്ങള്‍
10 ബഹുപദങ്ങള്‍
11 വൃത്തത്തിലെ അളവുകള്‍
12 രേഖീയസംഖ്യകള്‍
13 സ്തംഭങ്ങള്‍