Tuesday, July 14, 2015

PAY COMMISION REPORT HIGHLIGHTS


  •   നിലവിലുള്ളത്). ഹെഡ്മാസ്റ്റര്‍ 41500-83000(20740-36140) HM(HG)- 45800-87000 (22360-37940) ; HSA 30700-62400 (15380-25900) ; HSA(HG)- 33900-68700(16980-31360) . HSA(Sen. Gr) 37500-75600 (18740-33680) HSA(Sel Grade) 39500-79200 (19240-34500) UP HM 37500-75600(18740-33680) UP HM(HG) 39500- 79200(19240-34500) UP HM(Sen Gr) 41500-83000(20740-36140). LPSA-UPSA 26500-54000 (13210-22300) LP/UP(G) 29200-59400 (14620-25280) LP/UP(Sr.Gr) 32300-65400(16180-31360) LP/UP (Sel. Grade)33900-68700 (16980-31360) 
  • Pay Revision Commission നിര്‍ദ്ദേശിച്ച പുതിയ Master Scale താഴെപ്പറയുന്നപ്രകാരമാണ്

പാഠപുസ്തക വിതരണം 20 നകം പൂര്‍ത്തിയാകും

സംസ്ഥാനത്തെ പാഠപുസ്തക വിതരണം ഈ മാസം 20 ന് മുമ്പ് പൂര്‍ത്തിയാക്കാന്‍ ആവശ്യമായ  നടപടികളുടെ പുരോഗതി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. അച്ചടി പൂര്‍ത്തിയാവുന്ന മുറയ്ക്ക് പുസ്തകങ്ങള്‍ ഹബ്ബില്‍ എത്തിക്കുന്നതിനും അവിടെ നിന്നും സൊസൈറ്റികള്‍ വഴി സ്‌കൂളിലെത്തിക്കുന്നതിനും ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങളുണ്ടാവണമെന്ന് വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. നിയമസഭയില്‍ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്, കൃഷി മന്ത്രി കെ.പി.മോഹനന്‍  ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Thursday, July 9, 2015

SETICalc- An ICT application to self evaluate - Circles (Class X)

പത്താം തരം ഗണിത പാഠപുസ്തകത്തിലെ വൃത്തങ്ങള്‍ എന്ന പാഠഭാഗത്തെ ആസ്പദമാക്കി TSNMHS, കുണ്ടൂര്‍കുന്നിലെ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ SETICalc(Self Evaluation Tool in Calc) എന്ന ഐ.സി.ടി അപ്ലികെഷന്‍ ഇവിടെ പരിചയപ്പെടുത്തുന്നു. പത്താം ക്സാസ്സില്‍  പഠിക്കുന്ന കുട്ടികള്‍ക്കു ഇത് ഉപകാരപ്രദമാകും എന്ന് പ്രത്യാശിക്കുന്നു. ഈ സോഫ്ട് വെയര്‍ അയച്ചു  തന്ന പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍
പത്താം തരം ഗണിത പാഠപുസ്തകത്തിലെ വൃത്തങ്ങള്‍ എന്ന പാഠഭാഗത്തെ  SETICalc ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Wednesday, July 8, 2015

SETIGam - Biology Class VIII - Chapter 2

പുതുക്കിയ എട്ടാം ക്ലാസ് ജീവശാസ്ത്ര പാഠപുസ്തകത്തിലെ കോശജാലങ്ങള്‍  എന്ന അധ്യായത്തെ അടിസ്ഥാനമാക്കി TSNMHS, കുണ്ടൂര്‍കുന്നിലെ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ SETIGAM പരിചയപ്പെടുത്തുന്നു. മുമ്പ് അവതരിപ്പിച്ച സെറ്റിഗാമുകളെപ്പോലെ ചുവടെയുള്ള ലിങ്കില്‍ നിന്നും ഇത് ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറില്‍ സേവ് ചെയ്യുക. ഇപ്പോള്‍ ലഭിച്ച ഫയലിനെ Right Click ചെയ്ത് Extract Here നല്‍കിയാല്‍ അതെ Location-ല്‍ setigambiology_viii_02.gambasഎന്ന പേരില്‍ ഒരു ഫയല്‍ സേവ് ചെയ്യപ്പെട്ടിട്ടുണ്ടാവും ഇതില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ഈ പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.പ്രമോദ് മൂര്‍ത്തി സാരിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍
കോശജാലങ്ങള്‍  എന്ന പാഠഭാഗത്തിലെ  SETIGAM ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്

Monday, July 6, 2015

SETIGam PHYSICS Class VIII - Chapter 9 - chalanam


പുതുക്കിയ എട്ടാം ക്ലാസ് ഫിസിക്സ് പാഠപുസ്തകത്തിലെ ചനനം എന്ന അധ്യായത്തെ അടിസ്ഥാനമാക്കി TSNMHS, കുണ്ടൂര്‍കുന്നിലെ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ SETIGAM പരിചയപ്പെടുത്തുന്നു. മുമ്പ് അവതരിപ്പിച്ച സെറ്റിഗാമുകളെപ്പോലെ ചുവടെയുള്ള ലിങ്കില്‍ നിന്നും ഇത് ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറില്‍ സേവ് ചെയ്യുക. ഇപ്പോള്‍ ലഭിച്ച ഫയലിനെ Right Click ചെയ്ത് Extract Here നല്‍കിയാല്‍ അതെ Location-ല്‍ setigamphysics_viii_09.gambas എന്ന പേരില്‍ ഒരു ഫയല്‍ സേവ് ചെയ്യപ്പെട്ടിട്ടുണ്ടാവും ഇതില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ഈ പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.പ്രമോദ് മൂര്‍ത്തി സാരിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍
ചലനം എന്ന പാഠഭാഗത്തിലെ  SETIGAM ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്

Wednesday, July 1, 2015

Income Tax Return - E Filing

2014-15 വർഷത്തെ ഇൻകം ടാക്സ് കഴിഞ്ഞ ഫെബ്രുവരി മാസം വരെയുള്ള നമ്മുടെ ശമ്പളത്തിൽ നിന്നും കുറച്ചു കഴിഞ്ഞു. ഈ കണക്ക് സ്ഥാപനത്തിൽ നിന്നും TDS റിട്ടേണ്‍ വഴി ആദായനികുതി വകുപ്പിനു നല്കി കഴിഞ്ഞിട്ടുമുണ്ടാകും. ഇനി 2014-15 വർഷത്തെ വരുമാനം എത്രയെന്നും, നികുതി കണക്കാക്കിയതെങ്ങനെ എന്നും ആകെ അടച്ച ടാക്സ് എത്രയെന്നും കാണിച്ച് ഓരോ വ്യക്തിയും ഇൻകം ടാക്സ് റിട്ടേണ്‍ ഫയൽ ചെയ്യേണ്ടതുണ്ട്. ഈ വർഷം നമുക്ക് റിട്ടേണ്‍ ഫയൽ ചെയ്യാനുള്ള സമയം ഓഗസ്റ്റ്‌ 31 വരെ നീട്ടിക്കിട്ടിയിരിക്കുന്നു.
CLICK FOR NOTIFICATION
Chapter VI A കിഴിവുകൾ കുറയ്ക്കുന്നതിന് മുമ്പുള്ള വരുമാനം (അതായത്, ആകെ ശമ്പളത്തില്‍ നിന്നും അനുവദനീയമായ അലവന്‍സുകള്‍, പ്രൊഫഷനല്‍ ടാക്സ്, ഹൌസിംഗ് ലോണ്‍ പലിശ എന്നിവ മാത്രം കുറച്ച ശേഷമുള്ളത്) 2,50,000 രൂപയിൽ കൂടുതലുള്ളവരെല്ലാം റിട്ടേണ്‍ സമർപ്പിക്കണം.

Wednesday, June 24, 2015

HOW TO CHANGE ADMIN PASSWORD IN SAMPOORNA - A POST BY SITC FORUM PALAKKAD

Date Entry Users in Sampoorna

     സമ്പൂര്‍ണ്ണയുമായി ബന്ധപ്പെട്ട് നിരവധി പേര്‍ ഉന്നയിച്ച ഒരു സംശയമാണ് Admin Level-ല്‍ നിന്ന് മാറ്റി മറ്റ് Users-നെ തയ്യാറാക്കാമോ എന്ന്. പ്രധാനാധ്യാപകന്റെ Username, Password ഇവ എല്ലാ അധ്യാപകര്‍ക്കും നല്‍കുന്നത് ഒഴിവാക്കുന്നതിന് ഇത് ഉപകരിക്കും. ഒരു വിദ്യാലയത്തിലെ പ്രധാനാധ്യാപകന് അതെ വിദ്യാലയത്തിലെ വിവിധ ക്ലാസ് അധ്യാപകര്‍ക്ക് അവരുടെ ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ എഡിറ്റ് ചെയ്യുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനും School-ന്റെ Username ,Password ഇവക്ക് പകരം അവര്‍ക്ക് സ്വന്തമായി Username , Password നല്‍കി User-മാരായി നല്‍കുന്നതിനുള്ള സംവിധാനം സമ്പൂര്‍ണ്ണയില്‍ നിലവിലുണ്ട്. പരിമിതമായ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇവര്‍ക്ക് അനുവദിച്ചു നല്‍കിയിരിക്കുന്നത്. അവര്‍ക്ക് അനുവാദം നല്‍കിയിരിക്കുന്ന ക്ലാസുകളിലെ കുട്ടികളുടെ വിശദാംശങ്ങള്‍ എഡിറ്റ് ചെയ്യുക മാത്രമേ ഇവര്‍ക്ക് സാധിക്കൂ. മറ്റ് ക്ലാസുകളിലെ കുട്ടികളുടെ വിശദാംശങ്ങള്‍ ഇവര്‍ക്ക് കാണാമെങ്കിലും എഡിറ്റ് ചെയ്യുക അസാധ്യമാവും. ഇതിനായി നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ താഴെ വിശദീകരിക്കുന്നു.

Monday, June 22, 2015

DATE DIGITS MAGIC BY PRAMOD MURTHY M N

SETIGAM-കളിലൂടെ നമുക്കേവര്‍ക്കും സുപരിചിതനായ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ രസകരമായ ഒരു ഗണിതപ്രവര്‍ത്തനം പരിചയപ്പെടുത്തുന്നു. ഗണിതത്തിലെ ചതുഷ്‌ക്രിയകളെ ഉപയോഗിച്ച് വിനോദവും വിജ്ഞാനവും കലര്‍ന്ന ഒരു കണ്ടെത്തല്‍. ജൂണ്‍ , ജുലൈ മാസങ്ങളിലെ എല്ലാ തീയതികളെയും വര്‍ഷവുമായി ചതുഷ്‌ക്രിയകളുടെ സഹായത്തോടെ ബന്ധപ്പെടുത്തി എഴുതിയ പ്രവര്‍ത്തനങ്ങള്‍ pdf ഫയലായി അയച്ചു തന്നത് ചുവടെ പ്രസിദ്ധീകരിക്കുന്നു. തീയതിയും മാസവും വിവിധ ക്രിയകളുടെ സഹായത്തോടെ വര്‍ഷത്തിലെ അക്കങ്ങളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു.
ഉദാഹരണത്തിന്  ജൂണ്‍ മാസത്തിലെ 01.06.2015 എന്നതിനെ 0+10+6= 20+1-5 (16=16). അതായത് ദിവസവും മാസവും കൂടിയുള്ള അക്കങ്ങളെ ക്രിയകളുപയോഗിച്ച് വര്‍ഷത്തിലെ അക്കങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു.  അതു പോലെ തന്നെ ജുലൈ മാസത്തിലെ 01-07-2015 എന്നതിനെ 0+1+0+7 = 2+0+1+5 (8 = 8 )എന്ന് ബന്ധിപ്പിച്ചിരിക്കുന്നു.
 ജൂണ്‍ ജുലൈ മാസങ്ങളിലെ  എല്ലാ തീയതികളെയും 2015-മായി എങ്ങനെ ബന്ധിപ്പിച്ചിരിക്കുന്നു എന്ന് കാണുന്നതിന് ചുവടെയുള്ള ലിങ്ക് കാണുക .

Thursday, June 11, 2015

SETIGAM SERIES - MATHEMATICS VIII

പുതുക്കിയ എട്ടാം ക്ലാസ്സ് ഗണിതത്തിലെ ചതുര്‍ഭുജങ്ങള്‍ എന്ന പാഠഭാഗത്തെ ആസ്പദമാക്കി ഗണിതശാസ്ത്ര ക്ലബ്ബ്  TSNMHS Kundurkunnu തയ്യാറാക്കിയ SETIGAM ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. മുമ്പ് പരിചയപ്പെട്ട SETIGAMകളെപ്പോലെ തന്നെ ചുവടെയുള്ള ലിങ്കില്‍നിന്നും ഡൗണ്‍ലോഡ്  ചെയ്യുന്ന ഫയലിനെ നിങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ചെയ്യുകയും അതിനെ Right Click ചെയ്ത് Extract Here നല്‍കിയാല്‍‍ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തനസജ്ജ്മാകും .Extract ചെയ്യുന്ന ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് സോഫ്റ്റ്‌വെയര്‍‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. പാഠപുസ്തകത്തിലെ പ്രവര്‍ത്തനങ്ങള്‍‍ കുട്ടികള്‍ക്ക് സ്വയം വിലയിരുത്തുന്നതിന് സഹായകരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കി നല്‍കിയതിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍. ഈ സോഫ്ട് വെയര്‍ ഉബുണ്ടു 10.04ന്‍ പ്രവര്‍ത്തിക്കും.
എട്ടാം ക്ലാസ്സ് ഗണിതത്തിലെ ചതുര്‍ഭുജങ്ങള്‍ എന്ന പാഠഭാഗത്തെ SETIgam ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Monday, June 1, 2015

SCHEME OF WORK 2015-16 and Health & Physical Education _ Activity Book

ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലേക്ക് എസ്.സി.ഇ.ആര്‍.ടി. തയ്യാറാക്കിയ സ്‌കീം ഓഫ് വര്‍ക്ക്, Health and Physical Education Activity Book  - www.scert.kerala.gov.in -ല്‍ പ്രസിദ്ധീകരിച്ചു.



Health and Physical Education _ Activity Book

Monday, May 18, 2015

SETIGam Exam Series - Std VIII - BIOLOGY and MATHS

SETIGam Exam Series are taken from Maths blog and SITC Forum.Our blog tried to bring all Posts related to  SETIGam Exam Series under one roof.We are highly indebted to the above mentioned blogs. We do not forget to  extend our sincere gratitude to the teachers who suffered hardships to prepare these materials.....
 പുതുക്കിയ എട്ടാം ക്ലാസ് പാഠപുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന Self Evaluation Tools-ല്‍ ആദ്യത്തേത് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.  ജീവശാസ്ത്രത്തിലെ ഒന്നാമത്തെ അധ്യായമായ 'കുഞ്ഞറക്കുള്ളിലെ ജീവരഹസ്യങ്ങള്‍' എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി TSNM HS കുണ്ടൂര്‍കുന്നിലെ ജീവശാസ്ത്രം ക്ലബ് തയ്യാറാക്കിയ SETIGAM  ഒരു പക്ഷെ  പുതിയ പാഠപുസ്തകവുമായി ബന്ധപ്പെടുത്തി തയ്യാറാക്കിയ ആദ്യ പഠനവിഭവമായിരിക്കും ഇത്. അതോടൊപ്പം തന്നെ മണ്ണാര്‍ക്കാട് നടക്കുന്ന അവധിക്കാല അധ്യാപക പരിശീലനത്തില്‍ തയ്യാറാക്കിയ ഗണിതത്തിലെ ആദ്യ അധ്യായവുമായി ബന്ധപ്പെട്ട ഒരു ICT Tool. 
            പാഠപുസ്തകത്തിലെ വിവിധ ഭാഗങ്ങളെ കുട്ടികള്‍ക്ക് സ്വയം പരിശോധിക്കുന്നതിനും അവ പരിചയപ്പെടുന്നതിനും രണ്ട് പ്രവര്‍ത്തനങ്ങളും  ഏറെ സഹായകരമാകും എന്നതില്‍ തര്‍ക്കമില്ല. ഉബുണ്ടു 10.04-ല്‍ പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ്‌വെയറുകള്‍  താഴെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറില്‍ സേവ് ചെയ്യുക. Extract ചെയ്തെടുക്കുന്ന ഫയലില്‍ ഡബിള്‍ക്ലിക്ക് ചെയ്ത് ഇത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. 
      ബയാളജിയുടെ സോഫ്റ്റ്‌വെയറില്‍ സമയം ക്രമീകരിക്കുക എന്ന ജാലകത്തില്‍ നിന്നും സമയം തിരഞ്ഞെടുത്ത് OK ബട്ടണ്‍ അമര്‍ത്തുന്നതോടെ പ്രവര്‍ത്തനം ആരംഭിക്കുകയായി. ഇടത് വശത്തുള്ള Main Menu എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ബട്ടണിലെ പരീക്ഷക്ക് മുമ്പ് എന്നതില്‍ ക്ലിക്ക് ചെയ്ത് പരീക്ഷ എഴുതുന്ന കുട്ടിയെ രജിസ്റ്റര്‍ ചെയ്യുക.തുടര്‍ന്ന് പരീക്ഷ തുടങ്ങുന്നതോടെ ചോദ്യങ്ങള്‍ ദൃശ്യമാകും .ഈ ജാലകത്തിന്റെ ഇടത് വശത്തുള്ള പരീക്ഷ എന്നതില്‍ ക്ലിക്ക് ചെയ്ത് ഉത്തരങ്ങള്‍ കണ്ടെത്താവുന്നതാണ്. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതി മതിയാക്കാം എന്നതില്‍ ക്ലിക്ക് ചെയ്യുന്നതോടെ അടുത്ത ചോദ്യം തിരഞ്ഞെടുക്കുന്നതിനുള്ള ജാലകം ലഭിക്കും. ഇത്തരത്തില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതി കഴിഞ്ഞാല്‍ പരീക്ഷക്ക് ശേഷം എന്നതിലെ സ്കോര്‍ഷീറ്റ് വഴി സ്കോറുകളും തെറ്റിയവയുടെ ശരിയുത്തരങ്ങളും കണ്ടത്താന്‍ കഴിയും. സോഫ്റ്റ്‌വെയര്‍ തയായറാക്കിയ ജീവശാസ്ത്രം ക്ലബിനും നമുക്കയച്ചു തന്ന പ്രമോദ് സാറിനും ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍.
                   ഗണിതത്തിലെ പ്രവര്‍ത്തനം ആദ്യ അധ്യായവുമായി ബന്ധപ്പെട്ടതാണ്. തുല്യത്രികോണങ്ങള്‍ എന്ന ഈ അധ്യായത്തിലെ പ്രവര്‍ത്തനങ്ങള്‍ പാഠപുസ്തകത്തിലെ ഇരുപതോളം ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയതാണ്. അതിലെ ത്രികോണത്തിലെ കോണുകളും വശങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആശയം ഊട്ടിയുറപ്പിക്കാന്‍ സഹായകരമാകും എന്നതില്‍ സംശയമില്ല. ഈ രണ്ട് സോഫ്റ്റ്‌വെയറുകളും ഫോറം ബ്ലോഗിനയച്ചുതന്ന കുണ്ടൂര്‍കുന്ന് സ്കൂളിലെ എസ് ഐ ടി സി കൂടിയായ പ്രമോദ് സാറിന് നന്ദി.
രണ്ട് സോഫ്റ്റ്‌വെയറുകളും  ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്കുകള്‍ ചുവടെ. 
ഗണിതം-തുല്യത്രികോണങ്ങള്‍
സമവാക്യങ്ങള്‍ അധ്യായം 2
ൗതശാസ്ത്രം - അളവുകളും യൂനിറ്റുകളും 

Sunday, May 17, 2015

SETIGam Exam Series 3

അധ്യാപകന്റെ സഹായം കൂടാതെ തന്നെ താന്‍ പഠിച്ച ഓരോ യൂണിറ്റിന്റേയും പരീക്ഷയെഴുതാന്‍ സാധിക്കുമെന്ന അവസ്ഥ വന്നതോടെ SETIGam പരീക്ഷാ സോഫ്റ്റ്​വെയറിനെ ആശ്രയിക്കുന്ന കുട്ടികളുടെ എണ്ണം ദിവസങ്ങള്‍ കഴിയുന്തോറും വര്‍ദ്ധിച്ചു വരികയാണ്. പല വിദ്യാലയങ്ങളില്‍ നിന്നും അധ്യാപകര്‍ തന്നെ SETIGam പരീക്ഷയെഴുതാന്‍ കുട്ടികളോട് നിര്‍ദ്ദേശിക്കുന്നുവെന്ന അറിവ് മാത്​സ് ബ്ലോഗിന് ഏറെ സന്തോഷമുണ്ടാക്കുന്നു. ഗണിതത്തിനു മാത്രമല്ല, മറ്റു വിഷയങ്ങളിലുള്ള SETIGam പരീക്ഷയ്ക്ക് ആവശ്യക്കാരേറിയതോടെ പ്രമോദ് മൂര്‍ത്തി സാറും ഇപ്പോള്‍ വല്ലാത്ത തിരക്കിലാണ്. എന്നാല്‍ GAMBAS എന്ന പ്രോഗ്രാമിനെ ഉപയോഗപ്പെടുത്തുന്നതിനോ അതുവഴി പരീക്ഷകള്‍ തയ്യാറാക്കുന്നതിനോ ആരും ശ്രമിക്കുന്നില്ലെന്നൊരു പരാതിയും അദ്ദേഹത്തിനുള്ളതായി മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. Open Source ആയതിനാല്‍ ഈ പ്രോഗ്രാമിനെ ആര്‍ക്കു വേണമെങ്കിലും ഉപയോഗപ്പെടുത്താനും മെച്ചപ്പെടുത്താനുമൊക്കെ പരിശ്രമിക്കാവുന്നതാണല്ലോ. പക്ഷേ നേരത്തേ അദ്ദേഹം തയ്യാറാക്കിയ SETIGam പരീക്ഷകളെല്ലാം നിങ്ങള്‍ ചെയ്തു നോക്കിക്കാണുമെന്നു കരുതുന്നു.ഇത്തവണ പ്രമോദ് സാര്‍ തയ്യാറാക്കി മാത്​സ് ബ്ലോഗിന് അയച്ചു തന്നിരിക്കുന്നത് പത്താം ക്ലാസ് ഗണിതശാസ്ത്രത്തിലെ നാലാം യൂണിറ്റായ ത്രികോണമിതി, ഫിസിക്‌സിലെ രണ്ടാം യൂണിറ്റായ വൈദ്യുത കാന്തിക പ്രേരണം, രസതന്ത്രത്തിലെ രണ്ടാം യൂണിറ്റായ രാസപ്രവര്‍ത്തനങ്ങളും മോള്‍ സങ്കല്‍പ്പനവും, ബയോളജിയിലെ ആദ്യ രണ്ടു യൂണിറ്റുകളായ ഇന്ദ്രിയങ്ങള്‍ക്കുമപ്പുറം, പ്രതികരണങ്ങള്‍ ഇങ്ങനെയും, ഇംഗ്ലീഷിലെ ആദ്യ രണ്ടു യൂണിറ്റുകളായ Generations, The world of mystry എന്നിവയുടെ പരീക്ഷാ സോഫ്റ്റ്‍വെയറുകളാണ്. ചുവടെയുള്ള ലിങ്കില്‍ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
ഇന്‍സ്റ്റലേഷന്‍
  • ഉബുണ്ടു ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് സോഫ്റ്റ്​വെയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
  • ചുവടെ നിന്നും ഓരോ വിഷയങ്ങളുടേയും SETIGam പരീക്ഷാ സോഫ്‌റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കുക.
  • ഡൗണ്‍ലോഡ് ചെയ്തപ്പോള്‍ ലഭിച്ച .deb എക്സ്റ്റന്‍ഷനായി വരുന്ന file ഡബിള്‍ ക്ലിക്ക് ചെയ്ത് Gdebi package installer വഴി administrator password നല്‍കി ഇന്‍സ്റ്റാള്‍ ചെയ്യുക.
  • ഇന്‍സ്റ്റലേഷനു ശേഷം ഫയലുകള്‍ Application-Education, Application - Other, Application- Universal access തുടങ്ങിയ മെനുവില്‍ കാണാന്‍ സാധിക്കും.
  • വിവിധ വിഷയങ്ങളുടെ പരീക്ഷകള്‍
    എന്താ പരീക്ഷകളെഴുതാന്‍ തയ്യാറാണോ? എങ്കില്‍ ഏതെങ്കിലുമൊരു പരീക്ഷ ഡൗണ്‍ലോഡ് ചെയ്തെടുത്ത് മുകളില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേപ്രകാരം ഇന്‍സ്റ്റലേഷന്‍ നടത്തി നോക്കുമല്ലോ. അഭിപ്രായങ്ങളോ നിര്‍ദ്ദേശങ്ങളോ ഉണ്ടെങ്കില്‍ അറിയിക്കുമല്ലോ.
    Physics Unit - 2 Prepared by MN Narayanan, TSNMHS Kundurkunnu
    Chemistry Unit 2 Prepared by Ebrahim Master HS Mudickal
    Biology Unit 1 | Unit 2 Prepared by V.M.Vasumathi, TSNMHS Kundurkunnu
    Mathematics Unit 4 Prepared by Pramod Moorthy
    English Unit 1 | Unit 2

    Wednesday, May 13, 2015

    Basic Skill Test for SSLC-2016(Updated with SETIGAM's)

    പത്താം ക്ലാസിലേക്ക് പ്രവേശിച്ച വിദ്യാര്‍ഥികളുടെ ഗണിതാഭിരുചിയും അറിവും പരിശോധിക്കുന്നതിനും അവരുടെ നിലവാരം അറിയുന്നതിനുമായി ഒരു Basic Skill Test-ന് ഉതകുന്ന ഒരു ചോദ്യാവലി തയ്യാറാക്കി നല്‍കിയത് ഫോറം അംഗവും കല്ലിങ്ങല്‍പാടം ഗവ ഹൈസ്കൂള്‍ ഗണിതാധ്യാപകനും ജെ എസ് ഐ ടി സിയുമായ ശ്രീ വി കെ ഗോപീകൃഷ്ണന്‍ സാര്‍ . അവധിക്കാല ക്ലാസുകളുടെ ആരംഭദിവസം നടത്താവുന്ന ഈ അഭിരുചി പരീക്ഷയ്ക്കായി ഗണിതത്തിലെ അടിസ്ഥാനാശങ്ങള്‍ ഉള്‍പ്പെട്ട 30 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലയാളം , ഈംഗ്ലീഷ് മീഡിയം വിഭാഗങ്ങള്‍ക്കായി ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആശയം ബ്ലോഗുമായി പങ്ക് വെച്ചതിന് അഭിനന്ദനങ്ങള്‍
    Basic-Skill Test for SSLC 2016 Students
    ശ്രീ ഗോപീകൃഷ്ണന്‍ സാര്‍ തയ്യാറാക്കിയ Basic Skill Test വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ മാതൃകയില്‍ പരീക്ഷിക്കുന്നതിനും പരിശീലിക്കുന്നതിനുമായി ഇതിനനുയോജ്യമായ SETIGAM എസ് ഐ ടി സി ഫോറത്തിന് തയ്യാറാക്കി ലഭിച്ചിട്ടുണ്ട്. മുമ്പ് പരിശീലിച്ച പല SETIGAM-കളെപ്പോലെ ഇവിടെയും താഴെത്തന്നിരിക്കുന്ന ലിങ്കുകളില്‍ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്യുക. കമ്പ്യൂട്ടറില്‍ സേവ് ചെയ്ത ഫയലില്‍ ഡബിള്‍ക്ലിക്ക് ചെയ്ത് Install ചെയ്യുന്നതോടെ ഇത് പ്രവര്‍ത്തനസജ്ജമാകും. Application -> Education -> MathsBasicSkillTest എന്ന മെനു വഴി ഇത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. Ubuntu-വിന്റെ 10.04-ലും 12.04-ലും പ്രവര്‍ത്തിക്കുന്ന രണ്ട് വേര്‍ഷനുകള്‍ ഉണ്ട്. ഇംഗ്ലീഷ്, മലയാളം മീഡിയം തിരഞ്ഞെടുക്കാവുന്നതുമാണ്.
    SETIGAM for Basic Skill Test for UBUNTU10.04 Version
    SETIGAM for Basic Skill Test for UBUNTU12.04 Version

    SETIGAM for CLASS IX MATHS

    ഒമ്പതാം ക്ലാസിലെ പതിമൂന്ന് അധ്യായങ്ങളിലെയും ഗണിത പാഠങ്ങളെ ഉള്‍ക്കൊള്ളിച്ച് SITC ഫോറത്തിന് വേണ്ടി ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ SETIGAM സോഫ്റ്റ്‌വെയറുകളുടെ സംഗ്രഹമാണ് ഇവിടെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. Edu-ubuntu 10.04, 11.04, 12.04 എന്നിവയിലെല്ലാം പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ്‌വെയറുകള്‍  ഓരോ യൂണിറ്റിനും പ്രത്യേകം പ്രത്യേകം തയ്യാറാക്കിയതാണ്. പാഠഭാഗങ്ങള്‍ പരിശീലിക്കുന്നതിനും അറിവുകള്‍ സ്വയം വിലയിരുത്തുന്നതിനും സഹായകമായ Self Test മാതൃകയിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്. താഴെത്തന്നിരിക്കുന്ന ലിങ്കുകളില്‍ നിന്നും അവ ഓരോന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കുക.ഫയലുകളെ Extract ചെയ്ത് കമ്പയൂട്ടറില്‍ സേവ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഫോള്‍ഡറുകളില്‍ ഡബിള്‍ക്ലിക്ക് ചെയ്താല്‍ പരീക്ഷയുടെ സമയം ക്രമീകരിക്കുന്നതിനുള്ള ജാലകം ലഭിക്കും. 10 ,15  20,25,30,45 മിനിട്ടുകള്‍ വീതമുള്ളവയില്‍ നിന്നും അനുയോജ്യമായ സമയം തിരഞ്ഞെടുത്ത് OK ബട്ടണ്‍ അമര്‍ത്തുക. തുടര്‍ന്ന് വരുന്ന ജാലകത്തിലെ ഇടത് ഭാഗത്ത് കാണുന്ന Main Menu എന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ പരീക്ഷക്ക് മുമ്പ്, ചോദ്യങ്ങള്‍, പരീക്ഷക്ക് ശേഷം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങള്‍ കാണാം. ഇവയില്‍ ആദ്യമെനു പരീക്ഷക്ക് മുമ്പ് എന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന പുതിയ മെനുവിലെ പേര് രജിസ്റ്റര്‍ ചെയ്യാം എന്നതില്‍ ക്ലിക്ക് ചെയ്യുക.തുറന്ന് വരുന്ന ജാലകത്തിലെ Register Your Details എന്നതില്‍ ക്ലിക്ക് ചെയ്യുക. വിദ്യാര്‍ഥിയുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തി രജിസ്റ്റര്‍ ചെയ്തതിന് ശേഷം മെയിന്‍ മെനുവിന് താഴയുള്ള പരീക്ഷ തുടങ്ങാം എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ഇതിന് താഴെ ചോദ്യങ്ങള്‍ എന്ന മെനു ലഭ്യമാകും. ഇതില്‍ ഡബില്‍ക്ലിക്ക് ചെയ്താല്‍ ചോദ്യങ്ങളുടെ ലിസ്റ്റ് കാണാവുന്നതാണ്. ഓരോ ചോദ്യനമ്പറിലും ഡബിള്‍ ക്ലിക്ക് ചെയ്ത് ചോദ്യത്തിന്റെ പേജ് തുറക്കുക. ചോദ്യം വായിച്ചതിന് ശേഷം ഇതിന്റെ ഇടത് മുകളിലായി കാണുന്ന 'പരീക്ഷ' എന്ന ബട്ടണില്‍ അമര്‍ത്തിയാല്‍  തുടങ്ങാം, മതിയാക്കാം എന്നിങ്ങനെ 2 Options കാണാം പരീക്ഷ എഴുതുന്നതിന് തുടങ്ങാം എന്ന ബട്ടണ്‍ അമര്‍ത്തുക. ചോദ്യത്തല്‍ കാണുന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ അതിന്റെ ഉത്തരം എഴുതുന്നതിനുള്ള നിര്‍ദ്ദേശം ലഭിക്കും ഉത്തരം തിരഞ്ഞെടുത്ത് എന്റര്‍ ബട്ടണ്‍ നല്‍കിയാല്‍ അടുത്ത ഭാഗത്തേക്ക് കടക്കാം. ഇപ്രകാരം എല്ലാ ഭാഗങ്ങളും പൂര്‍ത്തിയാക്കിയതിന് ശേഷം മതിയാക്കാം എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ അടുത്ത ചോദ്യത്തിലേക്ക് പോകുന്നതിനുള്ള ജാലകം ലഭിക്കും. ഇപ്രകാരം എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതിക്കഴിഞ്ഞാല്‍ വിലയിരുത്തലിനുള്ള അവസരമാണ്. പരീക്ഷക്ക് ശേഷം എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ സ്കോര്‍ഷീറ്റ് , കുട്ടിയുടെ ഉത്തരം , പുറത്ത് കടക്കാം എന്നിങ്ങനെ മൂന്ന് ബട്ടണുകള്‍ കാണാം. ഉത്തരങ്ങള്‍ പരിശോധിച്ച് പുറത്ത് കടക്കാം എന്ന ബട്ടണ്‍ അമര്‍ത്തി പരീക്ഷ പൂര്‍ത്തിയാക്കാം. ഈ സോഫ്റ്റ്‌വെയര്‍ SITC ഫോറത്തിന് തയ്യാറാക്കി തന്ന പ്രമോദ് മൂര്‍ത്തി സാറിന് ഫോറത്തിന്റെ നന്ദി. അടുത്ത് നടക്കാന്‍ പോകുന്ന അധ്യാപക പരിശീലനത്തില്‍ ഇത് ചര്‍ച്ച ചെയ്യണമെന്നും ഏവരിലേക്കും ഈ സോഫ്റ്റ്‌വെയര്‍ എത്തിക്കണമെന്നും അഭ്യര്‍ഥിക്കുന്നു.
    1 ബഹുഭുജങ്ങള്‍
    2 ഭിന്നകസംഖ്യകള്‍
    3. വൃത്തങ്ങള്‍
    4.അഭിന്നകങ്ങള്‍
    5.പരപ്പളവ്
    6.സമവാക്യജോഡികള്‍
    7.സ്ഥിതിവിവരക്കണക്ക്
    8 ജ്യാമിതീയ അംശബന്ധങ്ങള്‍
    9 സദൃശത്രികോണങ്ങള്‍
    10 ബഹുപദങ്ങള്‍
    11 വൃത്തത്തിലെ അളവുകള്‍
    12 രേഖീയസംഖ്യകള്‍
    13 സ്തംഭങ്ങള്‍

    Thursday, May 7, 2015

    എസ്എസ്എൽസി: അടുത്ത വർഷം മുതൽ മാർക്കുകൾ സ്കാൻ ചെയ്യും - മനോരമ വാര്‍ത്ത

    തിരുവനന്തപുരം:എസ്എൽസി പരീക്ഷയുടെ മാർക്കുകൾ മൂല്യനിർണയ ക്യാംപുകളിൽനിന്ന് അപ്ലോഡ് ചെയ്തതിൽ പിഴവു സംഭവിക്കുന്ന സാഹചര്യത്തിൽ അടുത്ത വർഷം മുതൽമാർക്ക് അടങ്ങുന്ന പട്ടിക അതേപടി സ്കാൻ ചെയ്തു കംപ്യൂട്ടറിൽ കയറ്റും. മൂല്യനിർണയ ക്യാംപുകളിൽ മാർക്കുകൾ ടൈപ്പ് ചെയ്തു ചേർക്കുമ്പോൾ തെറ്റാനും ചില മാർക്കുകൾ വിട്ടുപോകാനും സാധ്യതയുണ്ട്. ഈ പ്രശ്നമാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷാഫലം അവതാളത്തിലാക്കിയതിന്റെ മുഖ്യ കാരണം. ഈ സാഹചര്യത്തിൽ അടുത്ത വർഷം മുതൽ മാർക്കുകൾ രേഖപ്പെടുത്തിയ കടലാസുകൾ മൂല്യനിർണയ ക്യാംപുകളിൽനിന്നു സ്കാൻ ചെയ്തു കയറ്റാനാണു തീരുമാനം.
    ഐടി പരീക്ഷയിൽ പല വിദ്യാർഥികൾക്കും ഉയർന്ന ഗ്രേഡ് നൽകിയെന്നു പരാതിയുള്ള സാഹചര്യത്തിൽ ഐടിയുടെ മാർക്കുകളും ഇങ്ങനെ സ്കാൻ ചെയ്തു കയറ്റുമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ഗോപാലകൃഷ്ണ ഭട്ട് അറിയിച്ചു. ഐടി പരീക്ഷയിൽ വ്യാപകമായി മാർക്ക് കൂട്ടി നൽകിയെന്ന പരാതിയെക്കുറിച്ച് അദ്ദേഹം പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഗ്രേസ് മാർക്ക് കൂട്ടിച്ചേർത്തപ്പോൾ മാർക്ക് അധികമായെന്നാണ് ഇതിനു പരീക്ഷാഭവൻ നൽകിയ വിശദീകരണം. എന്നാൽ ഗ്രേസ് മാർക്കിന് അർഹതയില്ലാത്ത വിദ്യാർഥികൾക്കും ഐടി പരീക്ഷയ്ക്കു യഥാർഥത്തിൽ ലഭിച്ചതിനെക്കാൾ കൂടിയ ഗ്രേഡ് കിട്ടിയിട്ടുണ്ട്. എസ്എസ്എൽസി പരീക്ഷാഫലത്തിലെ അപാμμളെക്കുറിച്ച് അന്വേഷണം നടത്തുന്നതിനായി സർക്കാരിനു ഡിപിഐ ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ല. അന്വേഷണത്തിൽ ഐടി പരീക്ഷയുടെ മാർക്ക് പ്രശ്നവും ഉൾപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.

    Wednesday, May 6, 2015

    TEXT BOOK INDENT 2015-16 - LIST SCHOOLS NOT PLACED TEXT BOOK INDENT PUBLISHED

    2015-16 അദ്ധ്യയന വര്‍ഷത്തേക്കാവശ്യമായ പാഠപുസ്തകങ്ങള്‍ യഥാസമയം ഇന്‍ഡന്റ് ചെയ്യാതിരുന്ന 194 സ്‌കൂളുകളുടെ പേരുവിവരങ്ങള്‍ itschool.gov.in വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി. ലിസ്റ്റിലുള്ള സ്‌കൂളുകള്‍ക്ക് ഈ മാസം 15-ാം തീയതിക്കുള്ളില്‍ ഇന്‍ഡന്റ് നല്‍കുന്നതിനുള്ള അവസരം വെബ്‌സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്. അംഗീകാരമുള്ള അണ്‍-എയിഡഡ്/സി.ബി.എസ്.ഇ. സ്‌കൂളുകള്‍, രേഖപ്പെടുത്തിയ ഇന്‍ഡന്റ് പ്രകാരമുള്ള പാഠപുസ്തകങ്ങളുടെ വില അടയ്ക്കുന്നതിനുള്ള വിശദവിവരം ഇ-മെയില്‍ മുഖേന ഉടന്‍ അറിയിക്കും. 
     Text Book Indent 2015-16 -List of Schools not placed Text Book Indent

    സെറ്റ് 2015 : തീയതി നീട്ടി

    ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപക നിയമനത്തിനുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിനുള്ള (സെറ്റ് ജൂണ്‍ 2015) അപേക്ഷാഫോറം ലഭിക്കുന്നതിനും സമര്‍പ്പിക്കുന്നതിനുമുള്ള അവസാന ദിവസം മെയ് ഒന്‍പത് വരെ നീട്ടി.

    Tuesday, May 5, 2015

    പ്ലസ് വണ്‍ : അപേക്ഷാ സമര്‍പ്പണം മെയ് 12 മുതല്‍

    പ്ലസ് വണ്‍ പ്രവേശനത്തിനുളള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം മെയ് 12 മുതല്‍ ആരംഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 25. വിവരങ്ങള്‍ ചുവടെ: അപേക്ഷ വിതരണം ചെയ്യുന്ന തീയതി: മെയ് 12, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മെയ് 25, ട്രയല്‍ അലോട്ട്‌മെന്റ്: ജൂണ്‍ മൂന്ന്, ആദ്യ അലോട്ട്‌മെന്റ്: ജൂണ്‍ 10, മുഖ്യ അലോട്ട്‌മെന്റുകള്‍ അവസാനിക്കുന്ന തീയതി: ജൂണ്‍ 25, ക്ലാസുകള്‍ തുടങ്ങുന്ന തീയതി: ജൂലൈ ഒന്ന്, അഡ്മിഷന്‍ അവസാനിക്കുന്ന തീയതി: ജൂലൈ 31. 
    Online Submission of Applications For Plus One Admission in Merit Quota(Single Window System) commences on 12th May 2015.
    Closing of Online Submission of Application : 25/5/2015
    Publication of Trial Allotment: 03/06/2015
    Publication of First Allotment : 10/6/2015
    Commencement of Classes : 01/07/2015


    Saturday, May 2, 2015

    SSLC SAY EXAM 2015 NOTIFICATION

    2015 മാര്‍ച്ചിലെ എസ്.എല്‍.എല്‍.സി പരീക്ഷയില്‍ റഗുലര്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ പരമാവധി രണ്ട്  പേപ്പറുകള്‍ക്ക്  കുറഞ്ഞത് D+ ഗ്രേഡ് എങ്കിലും ലഭിക്കാത്തതിനാല്‍ ഉന്നത വിദ്യാഭ്യാസത്തിന് അവസരം നഷ്ടപ്പെട്ടവര്‍ക്ക് മാത്രമായി സേവ് എ ഇയര്‍  (സേ -SAY) പരീക്ഷ നടത്തുന്നതാണ്. 2015 മേയ് മാസം 18 മുതല്‍ 22 വരെയുള്ള തിയതികളില്‍ സംസ്ഥാനത്തെ 41 വിദ്യാഭ്യാസ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിലാണ് സേ പരീക്ഷ നടത്തുൂന്നത്.

    Friday, May 1, 2015

    SETIGam Series - Maths, Physics and Chemistry

    പ്രമോദ് സാറിന്റെ SETIGam പരീക്ഷാ സോഫ്റ്റ്​വെയര്‍ ഒരു വിപ്ലവം തന്നെയാണ് കേരളത്തിന്റെ വിദ്യാഭ്യാസമേഖലയില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഓരോ യൂണിറ്റ് കഴിയുമ്പോഴും അധ്യാപകന്‍ കമ്പ്യൂട്ടറിലൂടെ കുട്ടിയെ പരീക്ഷയെഴുതിക്കുന്നു. കമ്പ്യൂട്ടര്‍ തന്നെ മൂല്യനിര്‍ണ്ണയം നടത്തി കുട്ടി എത്രത്തോളം പാഠഭാഗങ്ങള്‍ മനസ്സിലാക്കി എന്നു തിരിച്ചറിയുന്നു. കുട്ടിക്ക് പരീക്ഷ വീട്ടിലിരുന്നോ സ്ക്കൂള്‍ ലാബിലിരുന്നോ ചെയ്യാം. പത്താം ഗണിതശാസ്ത്രത്തില്‍ ഒന്നാം യൂണിറ്റിന്റെ പരീക്ഷ SETIGamലാക്കി അവതരിപ്പിച്ചത് ഉപകാരപ്രദമായി എന്ന് ഏറെപ്പേര്‍ അറിയിച്ചിരുന്നു. പല കുട്ടികളുടേയും പേടിസ്വപ്നമായ കണക്കു പരീക്ഷയെ പേടികൂടാതെ സമീപിക്കുവാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന വിവരവിനിമയസാങ്കേതികവിദ്യയുടെ ഒരു സാധ്യത എന്ന നിലക്കാണ് അദ്ദേഹം ഇത് തയ്യാറാക്കിത്തുടങ്ങിയത്. അധ്യാപകരുടെ ആവശ്യപ്രകാരം കള്‍സോളിഡേറ്റഡ് മാര്‍ക്ക് ലിസ്റ്റിനുള്ള സൗകര്യവും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. CSV ഫയലുകളായി ഇത് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. മാത്രമല്ല ഗണിതശാസ്ത്രത്തിലെ മൂന്നാം അധ്യായം ഇന്‍സ്റ്റാള്‍ ചെയ്തുകഴിയുമ്പോള്‍, പരീക്ഷയെഴുതുന്ന ഓരോ കുട്ടിയുടേയും ഉത്തരങ്ങള്‍ Home ഡയറക്ടറിയില്‍ ചിത്രഫയലുകളായി സേവ് ആകന്ന രീതിയില്‍ പ്രോഗ്രാം അദ്ദേഹം വികസിപ്പിച്ചിട്ടുണ്ടത്രേ. മറ്റു വിഷയങ്ങളുടേയും പരീക്ഷാ പ്രോഗ്രാമുകള്‍ വേണമെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് പത്താം ക്ലാസിലെ ഫിസിക്സ്, കെമിസ്ട്രി എന്നിവയുടെ ആദ്യ യൂണിറ്റുകള്‍ അദ്ദേഹം തയ്യാറാക്കി മാത്​സ് ബ്ലോഗിന് അയച്ചു തന്നിട്ടുണ്ട്. കൂട്ടത്തില്‍ ഗണിതശാസ്ത്രം രണ്ടും മൂന്നും യൂണിറ്റുകളായ വൃത്തങ്ങള്‍, രണ്ടാം കൃതി സമവാക്യങ്ങള്‍ എന്നിവയുടെ പരീക്ഷാ പ്രോഗ്രാമുകളും ചുവടെ നല്‍കിയിട്ടുണ്ട്. പരീക്ഷിച്ചു നോക്കി അഭിപ്രായങ്ങളെഴുതുമല്ലോ. ഒപ്പം സംശയങ്ങളും.
    ഫിസിക്സ് ഒന്നാം യൂണിറ്റ് പരീക്ഷ
    കുണ്ടൂര്‍ക്കുന്ന് ടി.എസ്.എന്‍. എം. എച്ച്. എസിലെ ഭൗതികശാസ്ത്രാധ്യാപകനായ നാരായണന്‍ സാറിന്റെ സഹായത്തോടെയാണ് SETIGam Physics തയ്യാറാക്കിയിരിക്കുന്നത്. വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങള്‍ എന്ന യൂണിറ്റിന്റെ പരീക്ഷ ചുവടെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം. Application-Others-Setigamphysicschapter1 എന്ന ക്രമത്തിലായിരിക്കും ഇന്‍സ്റ്റലേഷനു ശേഷം സോഫ്റ്റ്​വെയര്‍ തുറക്കാന്‍ കഴിയുക.

    Click here for SETIGam Physics
    കെമിസ്ട്രി ഒന്നാം യൂണിറ്റ് പരീക്ഷ
    വാതകാവസ്ഥ എന്ന പത്താം ക്ലാസ് കെമിസ്ട്രിയിലെ ആദ്യ യൂണിറ്റുമായി ബന്ധപ്പെട്ട പരീക്ഷയുടെ ചോദ്യങ്ങള്‍ തയ്യാറാക്കാന്‍ സഹായിച്ചിട്ടുള്ളത് പ്രമോദ് സാറിന്റെ സുഹൃത്തും അധ്യാപകനുമായ കെ.സജീഷ് സാറാണ്. ചുവടെ നിന്നും കെമിസ്ട്രി പരീക്ഷാ പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
    Click here to download X Chemistry Unit-II
    ഗണിതശാസ്ത്രം രണ്ട്, മൂന്ന് യൂണിറ്റ് പരീക്ഷ
    പത്താം ക്ലാസ് ഗണിതശാസ്ത്രത്തിലെ രണ്ടാം അധ്യായമായ വൃത്തങ്ങള്‍, മൂന്നാം അധ്യായമായ രണ്ടാം കൃതി സമവാക്യങ്ങള്‍ എന്നിവയെ അധിഷ്ഠിതമാക്കി തയ്യാറാക്കിയ പരീക്ഷ ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
    Click here to download X Maths Unit-II
    Click here to download X Maths Unit-III
    SSLC 2015- REVALUATION/PHOTO COPY/SCRUTINY അപേക്ഷ ക്ഷണിച്ചു 
    ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന എസ് എസ് എല്‍ സി പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് Revaluation,Photocopy , Scrutiny എന്നിവക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി ഏപ്രില്‍ 30 മുതല്‍ മെയ് 8-ന് ഉച്ചക്ക് ഒരുമണി വരെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് ഫീസ് എന്നിവ സഹിതം എട്ടിന് ഉച്ചക്ക് രണ്ട് മണിക്കകം പരീക്ഷ എഴുതിയ കേന്ദ്രത്തിലെ പ്രധാനാധ്യാപകന് സമര്‍പ്പിക്കണം. Revaluationന് പേപ്പര്‍ ഒന്നിന് 400 രൂപ Photocopyക്ക് 200 രൂപ Scrutinyക്ക് 50 രൂപ എന്ന നിരക്കിലാണ് ഫീസ് നല്‍കേണ്ടത്. ഐ ടി പരീക്ഷക്ക്Revaluation,Photocopy , Scrutiny എന്നിവ ഉണ്ടായിരിക്കുന്നതല്ല. വിദ്യാര്‍ഥികളില്‍ നിന്നും ലഭിച്ച അപേക്ഷകള്‍ പ്രധാനാധ്യാകര്‍ ഓണ്‍ലൈനായി വേരിഫൈ ചെയ്യണം. ഫീസ് അടച്ചതിന് രസീത് നല്‍കുകയും വേണം. വേരിഫൈ ചെയ്തതിന് ശേഷം ലഭിക്കുന്ന മൂന്ന് പ്രിന്റൗട്ടുകള്‍ അന്ന് തന്നെ പ്രധാനാധ്യാപകര്‍ കൗണ്ടര്‍സൈന്‍ ചെയ്ത് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.

     സ്കൂള്‍ തലത്തില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍
    1. വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷകളുടെ പ്രിന്റൗട്ട് , ഫീസ് എന്നിവ മെയ് എട്ടിന് രണ്ട് മണി വരെ സ്വീകരിക്കാവുന്നതാണ്. ഫീസ് സ്വീകരിച്ചതിന് രസീത് നല്‍കണം
    2. ലഭിച്ച പ്രിന്റൗട്ടുകള്‍ ഓണ്‍ലൈനായി വേരിഫൈ ചെയ്യണം.
    3. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാകുന്ന അന്നു തന്നെ(മെയ് എട്ട്) വേരിഫിക്കേഷനും പൂര്‍ത്തീകരിച്ച് ലഭിക്കുന്ന മൂന്ന് പ്രിന്റൗട്ടുകള്‍ കൗണ്ടര്‍സൈന്‍ ചെയ്ത് വെകുന്നേരം അഞ്ച് മണിക്കകം DEO-യില്‍ സമര്‍പ്പിക്കണം.പ്രിന്റൗട്ടുകള്‍ സ്കൂളുകളില്‍ സൂക്ഷിച്ചാല്‍ മതി
    4. ഗ്രേഡുകളില്‍ മാറ്റം വന്നാല്‍ തുക തിരികെ നല്‍കേണ്ടതാണ്. ലഭിച്ച ഫീസിന്റെയും തിരികെ നല്‍കിയതിന്റെയും വിശദാംശങ്ങള്‍ രജിസ്റ്ററിലാക്കി സൂക്ഷിക്കണം
    5. തിരികെ നല്‍കിയതിന് ശേഷമുള്ള തുക പ്രധാനാധ്യാപകര്‍ 0202-01-102-99 other receipts എന്ന Head of Account-ല്‍ ജൂണ്‍ 30-നകം  ചെല്ലാന്‍ സഹിതം ട്രഷറിയില്‍അടക്കണം. ചെല്ലാന്റെ ഫോട്ടോകോപ്പിയും സര്‍ക്കുലറില്‍ തന്നിരിക്കുന്ന സ്റ്റേറ്റ്മെന്റും സഹിതം രജിസ്റ്റേര്‍ഡ് പോസ്റ്റായി ' സൂപ്രണ്ട്, എ സെക്ഷന്‍, പരീക്ഷാഭവന്‍, പൂജപ്പുര, തിരുവനന്തപുരം 12' എന്ന വിലാസത്തില്‍ അയച്ച് നല്‍കണം

    Thursday, April 30, 2015

    സെറ്റിന് മെയ് ആറ് വരെ അപേക്ഷിക്കാം

    ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ അധ്യാപക നിയമനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിര്‍ണയ പരീക്ഷയ്ക്കുളള അപേക്ഷകള്‍ മെയ് ആറിന് വൈകുന്നേരം അഞ്ച് മണിക്കുമുമ്പായി എല്‍.ബി.എസ്. സെന്ററില്‍ ലഭിക്കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മുന്‍പ് പൂര്‍ത്തിയാക്കണം. 2015 ജൂണ്‍ ഏഴിനാണ് പരീക്ഷ.

    Wednesday, April 29, 2015

    ഡ്യൂട്ടി അവധി അനുവദിക്കണം

    തെരഞ്ഞെടുപ്പു കമ്മിഷന്‍ നടത്തുന്ന വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് BLO-മാരായി പ്രവര്‍ത്തിക്കാന്‍ നിയുക്തരായ ഉദ്യോഗസ്ഥര്‍ക്ക് ഇലക്ടൊറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഡ്യൂട്ടി അവധി അനുവദിക്കാന്‍ വകുപ്പു തലവന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഏപ്രില്‍ 23 മുതല്‍ മെയ് 5 വരെയാണ് വോട്ടര്‍ പട്ടിക പുതുക്കുന്നത്. ഈ കാലയളവില്‍ പരമാവധി നാല് ദിവസം ഡ്യൂട്ടി അവധി അനുവദിക്കാനാണ് സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നത്.

    PLUS ONE ADMISSION

    Online Submission of Applications For Plus One Admission in Merit Quota(Single Window System) commences on 6th May 2015.
    Closing of Online Submission of Application : 20/5/2015
    Publication of Trial Allotment: 3/6/2015
    Publication of First Allotment : 10/6/2015
    Commencement of Classes : 01/07/2015

    Circulars

    FOR MORE DETAILS VISIT
    www.hscap.kerala.gov.in

    Sunday, April 26, 2015

    SSLC REVISED RESULTS

    എസ്.എസ്.എല്‍.സി ഫലത്തിലെ പിഴവുകള്‍ പരിഹരിച്ച് വീണ്ടും ഫല പ്രഖ്യാപനം നടത്തി.  വിജയശതമാനത്തില്‍ 0.58 ശതമാനം വര്‍ധന. വിജയശതമാനം 97.99 ല്‍നിന്ന് 98.57 ആയി ഉയര്‍ന്നു. 2700 പേര്‍കൂടി വിജയിച്ചു. 99.38 ശതമാനം വിജയം നേടിയ കോഴിക്കോട്, കോട്ടയം ജില്ലകളിലാണ് മുന്നില്‍. പാലക്കാട് ജില്ലയാണ് ഏറ്റവും പിന്നില്‍. എന്നാല്‍, പാലക്കാട്ടെ വിജയശതമാനം 96.41 ല്‍നിന്ന് 97.16 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.പുതുക്കിയ ലിസ്റ്റില്‍  RAL  എന്ന് രേഖപ്പെടുത്തിയിട്ടുള്ള സ്കൂളുകളുടെ അധികൃതര്‍ ഉടന്‍ പരീക്ഷാ ഭവനുമായി ബന്ധപ്പെടാന്‍ നിര്‍ദേശം..

    Friday, April 24, 2015

    എസ്.എസ്.എല്‍.സി. പരീക്ഷാഫലം : ഇതുവരെ ലഭിച്ചത് 96 പരാതികള്‍ മാത്രം

    2015 മാര്‍ച്ചില്‍ നടത്തിയ എസ്.എസ്.എല്‍.സി. പരീക്ഷാഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള 96 പരാതികള്‍ മാത്രമാണ് ബുധനാഴ്ച വരെ പരീക്ഷാഭവനില്‍ ലഭിച്ചത്. പരീക്ഷാഫലവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഇതുകൊണ്ട് വ്യക്തമാകുന്നുവെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി അഭിപ്രായപ്പെട്ടു. എസ്.എസ്.എല്‍.സി. പരീക്ഷാഫലവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ന്യൂനതകള്‍ പരിഹരിക്കാനുണ്ടെങ്കില്‍ പരാതി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരോ, വിദ്യാര്‍ത്ഥികളോ നേരിട്ട് പരീക്ഷാഭവനില്‍ നല്‍കണം. sysmapb@gmail.comഎന്ന ഇ-മെയില്‍ ഐഡിയിലും 0471-2546832, 0471-2546833 എന്നീ ഫോണ്‍ നമ്പരുകളിലും പരീക്ഷാഭവനുമായി ബന്ധപ്പെടാം.

    Wednesday, April 22, 2015

    എസ്.എസ്.എല്‍.സി പരീക്ഷാ ഫലത്തില്‍ മാറ്റമുണ്ടാവില്ല: ഡി.പി.ഐ

    2015 മാര്‍ച്ചില്‍ നടത്തിയ എസ്.എസ്.എല്‍.സി പരീക്ഷയുടെ ഏപ്രില്‍ 20 ന് പ്രസിദ്ധപ്പെടുത്തിയ ഫലത്തില്‍ യാതൊരുവിധമാറ്റങ്ങളും ഉണ്ടായിരിക്കുന്നതല്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഗ്രേസ് മാര്‍ക്ക് നല്‍കുന്നതിന് മുമ്പും നല്‍കിയതിനു ശേഷവും ഉളള വിജയശതമാനങ്ങള്‍ തമ്മിലുളള വ്യത്യാസം മാത്രമേ നിലവിലുണ്ടായിരുന്നുളളു. ഇതു സംബന്ധിച്ച എല്ലാ ന്യൂനതകളും പരിഹരിച്ചിട്ടുണ്ട്. ആയതിനാല്‍ നിലവിലുളള പരീക്ഷാഫലത്തില്‍ മാറ്റമുണ്ടാവില്ല. പ്രസിദ്ധീകരിച്ച പരീക്ഷാഫലത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ല. എസ്.എസ്.എല്‍.സി ക്യാമ്പുകളില്‍ നിന്നും ലഭ്യമാക്കിയ മാര്‍ക്കുഷീറ്റുമായി ഒരിക്കല്‍ കൂടി സൂക്ഷ്മ പരിശോധന നടത്തിയതിനു ശേഷം മാത്രമായിരിക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുക. പ്രസിദ്ധീകരിച്ച പരീക്ഷാഫലത്തില്‍ വിദ്യാര്‍ത്ഥികളുടെ ഗ്രേഡിംഗില്‍ വ്യത്യാസമോ ഏതെങ്കിലും വിഷയങ്ങളില്‍ ഗ്രേഡിംഗ് ഇല്ലാതെ വരുകയോ സംഭവിച്ചിട്ടുണ്ടെങ്കില്‍ പരീക്ഷാഭവനുമായി നേരിട്ട് ബന്ധപ്പെട്ട് പരിഹരിക്കാം. ഇതിനായി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ 0471 2546832, 2546833 എന്ന നമ്പരിലോ ്യൊെമുയ@ഴാമശഹ.രീാ എന്ന ഇ-മെയിലിലൂടെയോ ബന്ധപ്പെടണം