- നിലവിലുള്ളത്). ഹെഡ്മാസ്റ്റര് 41500-83000(20740-36140) HM(HG)- 45800-87000 (22360-37940) ; HSA 30700-62400 (15380-25900) ; HSA(HG)- 33900-68700(16980-31360) . HSA(Sen. Gr) 37500-75600 (18740-33680) HSA(Sel Grade) 39500-79200 (19240-34500) UP HM 37500-75600(18740-33680) UP HM(HG) 39500- 79200(19240-34500) UP HM(Sen Gr) 41500-83000(20740-36140). LPSA-UPSA 26500-54000 (13210-22300) LP/UP(G) 29200-59400 (14620-25280) LP/UP(Sr.Gr) 32300-65400(16180-31360) LP/UP (Sel. Grade)33900-68700 (16980-31360)
- Pay Revision Commission നിര്‍ദ്ദേശിച്ച പുതിയ Master Scale താഴെപ്പറയുന്നപ്രകാരമാണ്
Tuesday, July 14, 2015
PAY COMMISION REPORT HIGHLIGHTS
പാഠപുസ്തക വിതരണം 20 നകം പൂര്‍ത്തിയാകും
സംസ്ഥാനത്തെ പാഠപുസ്തക വിതരണം ഈ മാസം 20 ന് മുമ്പ് പൂര്‍ത്തിയാക്കാന്‍
ആവശ്യമായ നടപടികളുടെ പുരോഗതി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ
അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. അച്ചടി പൂര്‍ത്തിയാവുന്ന
മുറയ്ക്ക് പുസ്തകങ്ങള്‍ ഹബ്ബില്‍ എത്തിക്കുന്നതിനും അവിടെ നിന്നും
സൊസൈറ്റികള്‍ വഴി സ്കൂളിലെത്തിക്കുന്നതിനും ഏകോപിച്ചുള്ള
പ്രവര്‍ത്തനങ്ങളുണ്ടാവണമെന്ന് വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ക്ക്
മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി. നിയമസഭയില്‍ മുഖ്യമന്ത്രിയുടെ
കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി
പി.കെ.അബ്ദുറബ്ബ്, കൃഷി മന്ത്രി കെ.പി.മോഹനന് ഉന്നത ഉദ്യോഗസ്ഥര്‍
തുടങ്ങിയവര്‍ പങ്കെടുത്തു.
Thursday, July 9, 2015
SETICalc- An ICT application to self evaluate - Circles (Class X)
പത്താം തരം ഗണിത പാഠപുസ്തകത്തിലെ വൃത്തങ്ങള്‍ എന്ന പാഠഭാഗത്തെ ആസ്പദമാക്കി TSNMHS, കുണ്ടൂര്‍കുന്നിലെ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ SETICalc(Self Evaluation Tool in Calc) എന്ന ഐ.സി.ടി അപ്ലികെഷന്‍ ഇവിടെ പരിചയപ്പെടുത്തുന്നു. പത്താം ക്സാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്കു ഇത് ഉപകാരപ്രദമാകും എന്ന് പ്രത്യാശിക്കുന്നു. ഈ സോഫ്ട് വെയര്‍ അയച്ചു തന്ന പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍
പത്താം തരം ഗണിത പാഠപുസ്തകത്തിലെ വൃത്തങ്ങള്‍ എന്ന പാഠഭാഗത്തെ SETICalc ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
പത്താം തരം ഗണിത പാഠപുസ്തകത്തിലെ വൃത്തങ്ങള്‍ എന്ന പാഠഭാഗത്തെ SETICalc ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Wednesday, July 8, 2015
SETIGam - Biology Class VIII - Chapter 2
പുതുക്കിയ എട്ടാം ക്ലാസ് ജീവശാസ്ത്ര പാഠപുസ്തകത്തിലെ കോശജാലങ്ങള്‍ എന്ന അധ്യായത്തെ അടിസ്ഥാനമാക്കി TSNMHS, കുണ്ടൂര്‍കുന്നിലെ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ SETIGAM പരിചയപ്പെടുത്തുന്നു. മുമ്പ് അവതരിപ്പിച്ച സെറ്റിഗാമുകളെപ്പോലെ ചുവടെയുള്ള ലിങ്കില്‍ നിന്നും ഇത് ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറില്‍ സേവ് ചെയ്യുക. ഇപ്പോള്‍ ലഭിച്ച ഫയലിനെ Right Click ചെയ്ത് Extract Here നല്കിയാല് അതെ Location-ല്‍ setigambiology_viii_02.gambasഎന്ന പേരില്‍ ഒരു ഫയല്‍ സേവ് ചെയ്യപ്പെട്ടിട്ടുണ്ടാവും ഇതില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ഈ പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.പ്രമോദ് മൂര്‍ത്തി സാരിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍
കോശജാലങ്ങള്‍ എന്ന പാഠഭാഗത്തിലെ SETIGAM ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
Monday, July 6, 2015
SETIGam PHYSICS Class VIII - Chapter 9 - chalanam
പുതുക്കിയ എട്ടാം ക്ലാസ് ഫിസിക്സ് പാഠപുസ്തകത്തിലെ ചനനം എന്ന അധ്യായത്തെ അടിസ്ഥാനമാക്കി TSNMHS, കുണ്ടൂര്‍കുന്നിലെ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ SETIGAM പരിചയപ്പെടുത്തുന്നു. മുമ്പ് അവതരിപ്പിച്ച സെറ്റിഗാമുകളെപ്പോലെ ചുവടെയുള്ള ലിങ്കില്‍ നിന്നും ഇത് ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറില്‍ സേവ് ചെയ്യുക. ഇപ്പോള്‍ ലഭിച്ച ഫയലിനെ Right Click ചെയ്ത് Extract Here നല്കിയാല് അതെ Location-ല്‍ setigamphysics_viii_09.gambas എന്ന പേരില്‍ ഒരു ഫയല്‍ സേവ് ചെയ്യപ്പെട്ടിട്ടുണ്ടാവും ഇതില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ഈ പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.പ്രമോദ് മൂര്‍ത്തി സാരിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍
ചലനം എന്ന പാഠഭാഗത്തിലെ SETIGAM ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
Wednesday, July 1, 2015
Income Tax Return - E Filing
CLICK FOR NOTIFICATION
Chapter VI A കിഴിവുകൾ കുറയ്ക്കുന്നതിന് മുമ്പുള്ള വരുമാനം (അതായത്, ആകെ ശമ്പളത്തില്‍ നിന്നും അനുവദനീയമായ അലവന്‍സുകള്‍, പ്രൊഫഷനല്‍ ടാക്സ്, ഹൌസിംഗ് ലോണ്‍ പലിശ എന്നിവ മാത്രം കുറച്ച ശേഷമുള്ളത്) 2,50,000 രൂപയിൽ കൂടുതലുള്ളവരെല്ലാം റിട്ടേണ്‍ സമർപ്പിക്കണം.
Wednesday, June 24, 2015
HOW TO CHANGE ADMIN PASSWORD IN SAMPOORNA - A POST BY SITC FORUM PALAKKAD
Date Entry Users in Sampoorna
സമ്പൂര്‍ണ്ണയുമായി ബന്ധപ്പെട്ട് നിരവധി പേര് ഉന്നയിച്ച ഒരു സംശയമാണ് Admin Level-ല്‍ നിന്ന് മാറ്റി മറ്റ് Users-നെ തയ്യാറാക്കാമോ എന്ന്. പ്രധാനാധ്യാപകന്റെ Username, Password ഇവ എല്ലാ അധ്യാപകര്‍ക്കും നല്‍കുന്നത് ഒഴിവാക്കുന്നതിന് ഇത് ഉപകരിക്കും. ഒരു
വിദ്യാലയത്തിലെ പ്രധാനാധ്യാപകന് അതെ വിദ്യാലയത്തിലെ വിവിധ ക്ലാസ്
അധ്യാപകര്‍ക്ക് അവരുടെ ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ എഡിറ്റ്
ചെയ്യുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനും School-ന്റെ Username
,Password ഇവക്ക് പകരം അവര്‍ക്ക് സ്വന്തമായി Username , Password നല്കി
User-മാരായി നല്‍കുന്നതിനുള്ള സംവിധാനം സമ്പൂര്‍ണ്ണയില്‍ നിലവിലുണ്ട്.
പരിമിതമായ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇവര്‍ക്ക് അനുവദിച്ചു
നല്‍കിയിരിക്കുന്നത്. അവര്‍ക്ക് അനുവാദം നല്‍കിയിരിക്കുന്ന ക്ലാസുകളിലെ
കുട്ടികളുടെ വിശദാംശങ്ങള്‍ എഡിറ്റ് ചെയ്യുക മാത്രമേ ഇവര്‍ക്ക് സാധിക്കൂ.
മറ്റ് ക്ലാസുകളിലെ കുട്ടികളുടെ വിശദാംശങ്ങള്‍ ഇവര്‍ക്ക് കാണാമെങ്കിലും
എഡിറ്റ് ചെയ്യുക അസാധ്യമാവും. ഇതിനായി നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ താഴെ
വിശദീകരിക്കുന്നു.
Monday, June 22, 2015
DATE DIGITS MAGIC BY PRAMOD MURTHY M N
SETIGAM-കളിലൂടെ നമുക്കേവര്‍ക്കും സുപരിചിതനായ ശ്രീ പ്രമോദ് മൂര്‍ത്തി
സാര്‍ രസകരമായ ഒരു ഗണിതപ്രവര്‍ത്തനം പരിചയപ്പെടുത്തുന്നു. ഗണിതത്തിലെ
ചതുഷ്ക്രിയകളെ ഉപയോഗിച്ച് വിനോദവും വിജ്ഞാനവും കലര്‍ന്ന ഒരു കണ്ടെത്തല്‍.
ജൂണ്‍ , ജുലൈ മാസങ്ങളിലെ എല്ലാ തീയതികളെയും വര്‍ഷവുമായി ചതുഷ്ക്രിയകളുടെ
സഹായത്തോടെ ബന്ധപ്പെടുത്തി എഴുതിയ പ്രവര്‍ത്തനങ്ങള്‍ pdf ഫയലായി അയച്ചു
തന്നത് ചുവടെ പ്രസിദ്ധീകരിക്കുന്നു. തീയതിയും മാസവും വിവിധ ക്രിയകളുടെ
സഹായത്തോടെ വര്‍ഷത്തിലെ അക്കങ്ങളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു.
ഉദാഹരണത്തിന് ജൂണ്‍ മാസത്തിലെ 01.06.2015 എന്നതിനെ 0+10+6= 20+1-5 (16=16). അതായത് ദിവസവും മാസവും കൂടിയുള്ള അക്കങ്ങളെ ക്രിയകളുപയോഗിച്ച് വര്‍ഷത്തിലെ അക്കങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. അതു പോലെ തന്നെ ജുലൈ മാസത്തിലെ 01-07-2015 എന്നതിനെ 0+1+0+7 = 2+0+1+5 (8 = 8 )എന്ന് ബന്ധിപ്പിച്ചിരിക്കുന്നു.
ജൂണ്‍ ജുലൈ മാസങ്ങളിലെ എല്ലാ തീയതികളെയും 2015-മായി എങ്ങനെ ബന്ധിപ്പിച്ചിരിക്കുന്നു എന്ന് കാണുന്നതിന് ചുവടെയുള്ള ലിങ്ക് കാണുക .
ഉദാഹരണത്തിന് ജൂണ്‍ മാസത്തിലെ 01.06.2015 എന്നതിനെ 0+10+6= 20+1-5 (16=16). അതായത് ദിവസവും മാസവും കൂടിയുള്ള അക്കങ്ങളെ ക്രിയകളുപയോഗിച്ച് വര്‍ഷത്തിലെ അക്കങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. അതു പോലെ തന്നെ ജുലൈ മാസത്തിലെ 01-07-2015 എന്നതിനെ 0+1+0+7 = 2+0+1+5 (8 = 8 )എന്ന് ബന്ധിപ്പിച്ചിരിക്കുന്നു.
ജൂണ്‍ ജുലൈ മാസങ്ങളിലെ എല്ലാ തീയതികളെയും 2015-മായി എങ്ങനെ ബന്ധിപ്പിച്ചിരിക്കുന്നു എന്ന് കാണുന്നതിന് ചുവടെയുള്ള ലിങ്ക് കാണുക .
Thursday, June 11, 2015
SETIGAM SERIES - MATHEMATICS VIII
പുതുക്കിയ എട്ടാം ക്ലാസ്സ് ഗണിതത്തിലെ ചതുര്‍ഭുജങ്ങള്‍ എന്ന പാഠഭാഗത്തെ ആസ്പദമാക്കി ഗണിതശാസ്ത്ര ക്ലബ്ബ് TSNMHS Kundurkunnu തയ്യാറാക്കിയ SETIGAM ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. മുമ്പ് പരിചയപ്പെട്ട SETIGAMകളെപ്പോലെ തന്നെ ചുവടെയുള്ള ലിങ്കില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന ഫയലിനെ നിങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ചെയ്യുകയും അതിനെ Right Click ചെയ്ത് Extract Here നല്കിയാല് സോഫ്റ്റ്വെയര് പ്രവര്‍ത്തനസജ്ജ്മാകും .Extract ചെയ്യുന്ന ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് സോഫ്റ്റ്വെയര് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. പാഠപുസ്തകത്തിലെ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് സ്വയം വിലയിരുത്തുന്നതിന് സഹായകരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കി നല്‍കിയതിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍. ഈ സോഫ്ട് വെയര്‍ ഉബുണ്ടു 10.04ന് പ്രവര്‍ത്തിക്കും.
എട്ടാം ക്ലാസ്സ് ഗണിതത്തിലെ ചതുര്‍ഭുജങ്ങള്‍ എന്ന പാഠഭാഗത്തെ SETIgam ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
എട്ടാം ക്ലാസ്സ് ഗണിതത്തിലെ ചതുര്‍ഭുജങ്ങള്‍ എന്ന പാഠഭാഗത്തെ SETIgam ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Monday, June 1, 2015
Tuesday, May 19, 2015
Higer Secondary Text Books - Plus Two( Draft)
Subscribe to:
Posts (Atom)