രസതന്ത്ര പാഠപുസ്തകത്തിലെമുഴുവന്‍പാഠഭാഗങ്ങളെയും ഉള്‍പ്പെടുത്തി അതിലുള്ള ആശയങ്ങള്‍ ഒട്ടും ചോര്‍ന്ന് പോകാതെ വളരെ വ്യക്തയോടുകൂടി ഗുളികരൂപത്തില്‍ കുട്ടികളില്‍ എത്തിക്കാന്‍ സഹായകരമായ ഒരു മെമ്മറി മൊഡ്യൂള്‍ (ഇംഗ്ലീഷ് മീഡിയം)തയ്യാറാക്കി ഷേണി ബ്ലോഗിലേയ്ക്ക് അയച്ച് തന്നിരിക്കുകയാണ് എല്ലാവര്ക്കും സുപരിചിതനായ
പരപ്പനങ്ങാടിയില്‍നിന്നുള്ള നൗഷാദ് സാര്‍. വെറും പത്ത് പേജുകളില്‍ പാഠപുസ്തകത്തിലെ മുഴുവന്‍ ആശയങ്ങള്‍ ഉള്‍കൊള്ളിച്ച് ഗുളിക രൂപത്തിലാക്കാന്‍ അദ്ദേഹത്തിന് മാത്രം സാധിക്കുകയുള്ളു. പാഠഭാഗത്തിന്റെ ആശയങ്ങള്‍ ഒറ്റ നോട്ടത്തില്‍ തന്നെ കുട്ടികള്‍ക്ക് ഗ്രഹിക്കാന്‍ കഴിയുന്നു എന്നതാണ് ഇതില്‍ കാണുന്ന മേന്മ..ഫിസിക്സ് , കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ സ്റ്റഡി മറ്റീരിയല്‍ തയ്യാറാക്കുകയും കേരളത്തെ വിവിധ ഭാഗങ്ങളിലായി ക്ലാസ്സെടുക്കുകയും ചെയ്യുന്ന നൗഷാദ് സര് ഒരു ഫ്രീലാന്‍സ് അധ്യാപകനാണ്.ശ്രീ നൗഷാദ് സാറില്‍നിന്ന് ഇതിന്റെ മലയാള പതിപ്പും പ്രതീക്ഷിക്കാവുന്നതാണ്. വളരെ വിലപ്പെട്ട സ്റ്റഡി മറ്റീറിയല്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്ക് വെയ്ക്കാന്‍ സന്മനസ്സ് കാണിച്ച നൗഷാദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീം ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു.
പത്താം ക്ലാസ് - രസത്നത്രം മെമ്മറി മൊഡ്യൂള്‍ - ഇംഗ്ലീഷ് മീഡിയം - ഇവിടെ ക്ലിക്ക് ചെയ്യുക
പത്താം ക്ലാസ് - രസത്നത്രം മെമ്മറി മൊഡ്യൂള്‍ - ഇംഗ്ലീഷ് മീഡിയം - ഇവിടെ ക്ലിക്ക് ചെയ്യുക