പത്താം
ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപസ്തകത്തിലെ 6, 9 യൂനിറ്റുകളിലെ സ്റ്റഡി
നോട്ട് തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്വെയ്ക്കുകയാണ് ഉമ്മത്തൂര്‍
എസ്.ഐ. എച്ച് സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന് ശ്രീ അബ്ദുള്‍ വാഹിദ് സര്. വാഹിദ്
സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
INDIA AFTER INDEPENDENCE
THE STATE AND THE POLITICAL SCIENCE
രാഷ്ട്രതന്ത്ര ശാസ്ത്രവുമായി ബന്ധപ്പെട്ട പ്രതിഭകളെ തിരിച്ചറിഞ്ഞ്
സിറിയയിലെ നഴ്സുമാരുടെ രക്ഷപ്പെടൽ പ്രതിപാദിച്ചു നീങ്ങുന്ന ഈ യൂനിറ്റ്
രാഷ്ട്രവും അതിന്റെ ഘടകങ്ങളും തിരിച്ചറിഞ്ഞ് കൗടില്യന്റ സ പ്താംഗ
സിദ്ധാന്തം ജനാധിപത്യ ഗവൺമെന്റുമായി താരതമ്യം ചെയ്ത് കൊളാഷ് വായിച്ച്
വേർതിരിച്ച് രാഷ്ട്രരൂപീകരണത്തിന്റെ അനിവാര്യ ഘടകങ്ങളെ കുറിച്ചു സെമിനാർ
റിപ്പോർട്ട് അവതരണത്തിനു ശേഷം രാഷ്ട്രത്തിന്റെ ചുമതലകൾ കണ്ടെത്തി
രാഷ്ട്രരൂപീകരണ സിദ്ധാന്തങ്ങളും അതിൽ കൂടുതൽ സ്വീകാര്യമായത് കണ്ടത്തിയ ശേഷം
പൗരനും പൗരത്വവും അവന്റെ കടമകളും തിരിച്ചറിഞ്ഞ് രാഷ്ട്രതന്ത്ര
ശാസ്ത്രത്തിലേക്കു കടക്കുകയാണ്.എന്താണ് രാഷ്ട്രതന്ത്രശാസ്ത്രം അതിലെ പ്രധാന
പഠനമേഖലകൾ കണ്ടെത്തി രാഷ്ട്രതന്ത്രശാസ്ത്ര പ0നത്തിന്റെ ആവശ്യകത
മനസ്സിലാക്കി അവസാനിക്കുന്നു.
ഇതിന്റെ തുടർച്ചയായി പറയാവുന്ന യൂനിറ്റാണ് സ്വാതന്ത്ര്യാനന്തര
ഇന്ത്യ. കൊളോണിയൽ ആധിപത്യവും അതിൽ നിന്നുള്ള മോചനവും മനസ്സിലാക്കിയ
പിതാക്കൾ ഇന്ത്യ രാഷ്ട്രമായി മാറുന്നതും ആ രാഷ്ട്രത്തിന്റെ ഓരോ ഘടകവും
പരിശോധിക്കാവുന്നതുമാണ് . നിശ്ചിത ഭൂപ്രകൃതി അതിന്റെ കത്തുണ്ടായിരുന്ന
നാട്ടുരാജ്യങ്ങൾ, ഫ്രാൻസിന്റേയും പോർച്ചുഗലിന്റേയും കൈവശമുണ്ടായിരുന്ന
പ്രദേശങ്ങൾ അവിടുത്തെ വ്യത്യസ്ത ജനവിഭാവങ്ങൾ മതത്തിന്റെ പേരിലുണ്ടായ
വിഭജനവും പ്രശ്നങ്ങളും, വൈവിധ്യ ഭാഷാ സംസ്ഥാന രൂപീകരണം പരമാധികാരമുള്ള
ജനാധിപത്യ ഗവൺമെന്റിന് ആവശ്യമായ ഭരണഘടനയും തെരഞ്ഞെടുപ്പം സ്വാതന്ത്രസമര
നേതാക്കളുടെ ഭാവനയും ആദർശവും പ്രായോഗികാസൂത്രണവും പ്രതിപാദിച്ചതിനു ശേഷം
ഇന്ത്യ സ്വതന്ത്രമാകുമ്പോഴും ശേഷവും പലരും ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടി
പറയാൻയാൻ സാമ്പത്തിക, ശാസ്ത്ര-സാങ്കേതിക, വിദ്യാഭ്യാസ-സാംസ്കാരിക
രംഗങ്ങളിലുണ്ടായ പുരോഗതിയും ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പും
വ്യക്തിമുദ്ര പതിപ്പിച്ച വിദേശ നയവും ഉപയോഗപ്പെടുത്താം. ഇവിടെ ഭാരതമെന്നു
കേട്ടാലഭിമാന പൂരിതമാകണം, നാളെ കേരളമെന്നു കേൾക്കാം എന്നു
പറഞ്ഞവസാനിപ്പിക്കാം.
1. CLICK HERE DO DOWNLOAD STUDY NOTES - STUDY NOTES (PRESENTATION) - UNIT 6 - INDIA AFTER INDEPENDENCE
2.CLICK HERE TO DOWNLOAD STUDY NOTES - STUDY NOTES - UNIT 9 - THE STATE AND THE POLITICAL SCIENCE