ഒമ്പതാം ക്ലാസിലെ ഫിസിക് ആദ്യരണ്ട് യൂണിറ്റുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ സ്വയം വിലയിരുത്തല്‍ സൂചകമാണിത്. 14 ചോദ്യങ്ങളുള്ള ഇതിന്റെ ആകെ സ്കോര്‍ 30 ആണ്. കുട്ടികളുടെ സൗകര്യമനുസരിച്ച് പരീക്ഷയെഴുതി അവസാനത്തില്‍ നല്‍കിയിട്ടുള്ള ഉത്തരസൂചികയും ഓഡിയോയും ഉപയോഗപ്പെടുത്തി അവര്‍ക്ക് തന്നത്താന്‍ വിലയിരുത്തല്‍ നടത്താം. കേവലം ഒരു പരീക്ഷ എന്നതിലുപരി പാഠഭാഗങ്ങള്‍മുഴുവനും, സമ്പൂര്‍ണ്ണമായ റിവിഷന്‍ സാധ്യമാക്കുന്ന തരത്തിലാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു. STANDARD IX PHYSICS ONAM EXAM - VIDEO
എല്ലാ കുട്ടികൾക്കും ക്ലാസുകൾ സമയത്തിന് കേൾക്കാനും കാണാനും സാധിക്കാത്ത ഈ സാഹചര്യത്തിൽ പരീക്ഷകൾ നടത്തി മാനസിക സമ്മർദം കുട്ടികളിൽ ഉണ്ടാക്കരുതെന്ന് നിർദേശം ഉള്ളതിനാൽ കുട്ടികൾക്ക് സ്വയം വിലയിരുത്തൽ നടത്തുന്നത്തിന് സഹായകരമായ PHYSICS SELF ASSESSMENT TERM 1- 2020 ഷെയർ ചെയ്യുകയാണ് ശ്രീ അരുണ്‍ എസ് നായര്‍ , എച്ച്.എസ്.റ്റി ഫിസിക്സ് CHSS Adakkakundu .
സാറിന് ഞങ്ങളുടെ നന്ദി അറിയക്കുന്നു.
>>ഫിസിക്സ് ആദ്യ രണ്ട് യൂണിറ്റുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ വിലയിരുത്തലാണിത് .
>>കുട്ടിക്ക് തന്റെ സമയവും സൗകര്യവുമനുസരിച്ച് സ്വയം വിലയിരുത്തല്‍ നടത്താന്‍ കഴിയുന്ന തരത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.
>>സബ്മിറ്റ് ചെയ്തു കഴിഞ്ഞാൽ സ്കോർ അറിയാൻ സാധിക്കും.
>>Class 10 ആകെ 20 ചോദ്യങ്ങള്‍. ആകെ സ്കോര്‍ 25
Class 9 maximum score 15
>>ഇതിന്റെ ഉത്തരങ്ങൾ കൂടുതലായി വിശദീകരിച്ചു കൊണ്ടുള്ള വീഡിയോ "youtube.com/arunsirclasses" ചാനലിൽ പോസ്റ്റ് ചെയ്യുന്നതാണ്. STANDARD X PHYSICS STD X PHYSICS SELF ASSESSMENT STANDARD IX PHYSICS STANDARD IX PHYSICS - SELF ASSESSMENT STANDARD VIII PHYSICS STANDARD VIII PHYSICS SELF ASSESSMENT
സാധാരണ മാഗ്നറ്റുകളില്‍നിന്നും വ്യത്യസ്തമായ ദിശയിലാണോ ഭൗമകാന്തത്തിന്റെ (Earth Magnet) ഫീല്‍ഡ്? എന്തുകൊണ്ടാണ് ഇത്തരത്തിലൊരു സംശയം പലരും ഉന്നയിക്കുന്നത്? Earth magnet ചരിത്രം പരിശോധിച്ച് ഇക്കാര്യത്തിലൊരു വ്യക്തത വരുത്താനുള്ള പരീക്ഷണം നടത്തുകയാണ് ശ്രീ ഇബ്രാഹിം വി.എ , GHSS South Ebrahim. സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
ഇപ്പോഴത്തെ സാഹചര്യത്തിൽ പരീക്ഷകൾ നടത്തി കുട്ടികളിൽ മാനസിക സമ്മർദം ഉണ്ടാക്കരുതെന്ന് നിർദേശം ഉള്ളതിനാൽ കുട്ടികൾക്ക് സ്വയം വിലയിരുത്തൽ നടത്തുന്നത്തിന് സഹായകരമായ കെമിസ്ട്രി ഓണപ്പരീക്ഷയുടെ വീഡിയോ ഷെയർ ചെയ്യുകയാണ് ഇബ്രാഹിം സാർ GHSS South Ezhippuram
പത്താംക്ലാസിലെ കെമിസ്ട്രി ആദ്യ രണ്ട് യൂണിറ്റുകള്‍ ഉള്‍പ്പെടുത്തിയുള്ള ഈ പരീക്ഷ കുട്ടികള്‍ക്ക് അവരെ സ്വയംവിലയിരുത്തുവാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. ചോദ്യങ്ങളോരോന്നും pause ചെയ്ത് നിറുത്തി പരീക്ഷ എഴുതുകയും അവസാനത്തില്‍ നല്‍കിയിട്ടുള്ള ഉത്തരസൂചികയും വാചാ വിശദീകരണവും ഉപയോഗപ്പെടുത്തി അവര്‍ക്ക് സ്വയം സ്കോര്‍ കണക്കാകാനാകും. മുഴുവന്‍ LO കളും പരിഗണിച്ചും അവ ഉള്‍പ്പെടുത്തിയും തയ്യാറാക്കിയിരിക്കുന്നതിനാല്‍ രണ്ട് യൂണിറ്റുകളിലെയും സമ്പൂര്‍ണ്ണമായ റിവിഷന്‍ ഈ പരീക്ഷയിലൂടെ സാധ്യമാകും.
ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു. STANDARD X CHEMISTRY ONAM EXAM - VIDEO
ഇപ്പോഴത്തെ സാഹചര്യത്തിൽ പരീക്ഷകൾ നടത്തി കുട്ടികളിൽ മാനസിക സമ്മർദം ഉണ്ടാക്കരുതെന്ന് നിർദേശം ഉള്ളതാണ്. അതിനാൽ കുട്ടികൾ സ്വയംവിലയിരുത്തൽ നടത്തുന്നതാണ് ഇത്തരുണത്തിൽ അഭികാമ്യമായിട്ടുള്ളത്. അതിനുള്ള ഒരു ശ്രമമാണ് ഈ വീഡിയോയിലൂടെ ഏഴിപ്പറം സൗത്ത് ജി.എച്ച.എസ്.എസ്സിലെ ശ്രീ ഇബ്രാഹിം സാര്‍ നടത്തിയിള്ളത്.
പത്താം ക്ലാസ്സിലെ ആദ്യരണ്ട് യൂണിറ്റുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പരീക്ഷയാണിത്. കുട്ടിക്ക് തന്റെ സമയവും സൗകര്യവുമനുസരിച്ച് പരീക്ഷയെഴുതി സ്വയം വിലയിരുത്തല്‍ നടത്താന്‍ കഴിയുന്ന തരത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ആകെ 15 ചോദ്യങ്ങള്‍. ആകെ സ്കോര്‍ 30. ഓരോ ചോദ്യവും pause ചെയ്ത്നിറുത്തി ഉത്തരം എഴുതുകയും ചോദ്യം അവസാനിക്കുന്ന മുറക്ക് ദൂശ്യമാകുന്ന ഉത്തരസൂചികയും വിശദീകരണവും ഉപയോഗപ്പെടുത്തി വിലയിരുത്തല്‍ നടത്തുകയും ചെയ്യാം. കൂടാതെ ഓരോചോദ്യവുമായി ബന്ധപ്പെട്ട് പൊതുവായ ചിലകാര്യങ്ങളും വിശദീകരിച്ചിട്ടുള്ളതിനാല്‍ കേവലം ഒരു പരീക്ഷ എന്നതിലുപരി പൊതുപരീക്ഷയെ നേരിടാന്‍ കുട്ടിയെ പാകപ്പെടുത്താനും ഇതുപകരിക്കും. STANDARD X PHYSICS ONAM EXAM 2020
Here are the videos related to Reported speech part 1& 2 for SSLC students are prepared by Ashraf VVN, HST, English Devadar HSS, Tanur, Malappuram with a broad view to reinforce English grammar concepts in simple and effective way. These videos are highly beneficial and helpful to enhance their grammar concepts thoroughly and convincingly. STANDARD IX AND X-ENGLISH - REPORTED SPEECH VIDEO TUTORIAL - CLASS 2