Friday, July 31, 2015

വി.എച്ച്.എസ്.ഇ: രജിസ്‌ട്രേഷനും പരീക്ഷാ തീയതിയും നീട്ടി

തൊഴിലധിഷ്ഠിത ഹയര്‍ സെക്കന്‍ഡറി സെപ്തംബര്‍ ഒന്നുമുതല്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന തിയറി പരീക്ഷകള്‍ സെപ്തംബര്‍ 28 മുതലും ടൈപ്പ്‌റൈറ്റിംഗ് ഉള്‍പ്പെടെയുള്ള പ്രാക്ടിക്കല്‍ പരീക്ഷകള്‍ സെപ്തംബര്‍ 22 മുതലും പുനഃക്രമീകരിച്ചു. ഒന്നാംവര്‍ഷ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോറുകള്‍ ഇംപ്രൂവ് ചെയ്യുന്നതിനും 2010 മാര്‍ച്ച് മുതല്‍ 2015 മാര്‍ച്ച് വരെയുള്ള രണ്ടാംവര്‍ഷ പരീക്ഷകളിലോ വിവിധ വിഷയങ്ങള്‍ക്ക് ഡി പ്ലസ് ഗ്രേഡോ അതിനു മുകളിലുള്ള ഗ്രേഡുകളോ ലഭിക്കാത്തവര്‍ പ്രാക്ടിക്കലിന് സി ഗ്രേഡോ അതിനു മുകളിലുള്ള ഗ്രേഡുകളോ ലഭിക്കാത്തവര്‍ എന്നിവര്‍ക്ക് ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള തീയതി ആഗസ്റ്റ് മൂന്നുവരെ നീട്ടി.

Wednesday, July 29, 2015

അധ്യാപകര്‍ക്ക് പരിശീലനം

സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് എഡ്യുക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രയിനിങ് അധ്യാപകര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 15 മുതല്‍ ഒക്ടോബര്‍ ആറ് വരെയാണ് പരിശീലനം. രാജസ്ഥാനിലെ ഉദയ്പൂര്‍ സ്വരൂപ് സാഗര്‍ അംബാഗാര്‍ഹിലെ സി.സി.ആര്‍. ട്രയിനിങ് സെന്ററില്‍ നടക്കുന്ന പരിശീലന പരിപാടിക്കായി ആഗസ്റ്റ് 16 വരെ അപേക്ഷിക്കാം. വിശദാംശങ്ങള്‍www.ccrtindia.gov.in-ല്‍ ലഭിക്കും. താത്പര്യമുള്ള അധ്യാപകര്‍ നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ ഡയറക്ടര്‍, സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രയിനിങ് (എസ്.സി.ഇ.ആര്‍.ടി) വിദ്യാഭവന്‍, പൂജപ്പുര പി.ഒ, തിരുവനന്തപുരം - 695 012 വിലാസത്തില്‍ സമര്‍പ്പിക്കണം ഫോണ്‍ : 0471 - 2341883/2310323.

Tuesday, July 28, 2015

HOMAGE TO Dr. APJ ABDUL KALAM

The genius scientist , the great motivator the great teacher, the great Indian and the greatest simple and humble man.........

Pranaams sir.......

Sent by Pramod Moorthy for Sheni School Blog

പ്ലസ് വണ്‍: രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ്

അപേക്ഷിച്ചിട്ടും ഇതുവരേയും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം. വേക്കന്‍സി വിവരം ഇന്ന് (ജൂലൈ 29)10 മണിക്ക് അഡ്മിഷന്‍ വെബ്‌സൈറ്റായwww.hscap.kerala.gov.inല്‍ പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിനായി റിന്യൂവല്‍ ഫോം നേരത്തേ അപേക്ഷ സമര്‍പ്പിച്ച സ്‌കൂളില്‍ സമരപ്പിക്കണം. ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ സ്‌കൂളുകളില്‍ നിന്നും ലഭിക്കുന്ന പുതിയ അപേക്ഷ പൂരിപ്പിച്ച് സ്‌കൂളുകളില്‍ സമര്‍പ്പിക്കണം. മുഖ്യഘട്ടത്തില്‍ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ച് പ്രിന്റൗട്ട് സ്‌കൂളില്‍ വെരിഫിക്കേഷന് സമര്‍പ്പിക്കാത്തവര്‍ പ്രിന്റൗട്ടില്‍ പുതിയ ഓപ്ഷനുകള്‍ എഴുതി ചേര്‍ത്ത് ഏറ്റവും അടുത്ത സര്‍ക്കാര്‍ / എയിഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെരിഫിക്കേഷനായി സമര്‍പ്പിക്കണം. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുളള അപേക്ഷ ജൂലൈ 30 ന് വൈകിട്ട് നാല് മണിക്കുളളില്‍ സമര്‍പ്പിക്കണമെന്ന് ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു.

Monday, July 27, 2015

SCHOOL SPORTS SOFTWARE BY PRAMOD MOORTHY


Mr. Pramod Moorthy of TSNMHS kundurkunnu has sent us a Software that can be used to Conduct School Sports from Class 1 to 12.Mr. Moorthy took strain for almost one Month to finish this task. This application runs only in open office/libre office Spreadsheet. Does not support Microsoft Office.You need not Install the software in your computer. Just Download the Software and Paste it in any Partition of your Hard Disk.

Follow the following steps 

  • Double Click to open the Software
  • Click on enable Macros
  • Click on Entry Form under the Forms Section
  • Type the Name of the Participant
  • Select Sex
  • Type Class and Division
  • Type Date of Birth
  • Select Category
  • Select House and Events .Thus enter all the names and events of participants.

ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ്

2015-16ലെ ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 31ലേക്ക് മാറ്റി. 2014-15 വര്‍ഷത്തില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങളില്‍ തെറ്റുതിരുത്തി അപ്‌ഡേറ്റ് ചെയ്യുവാനുള്ള തീയതി ജൂലൈ 31 വരെ നീട്ടി.

Saturday, July 25, 2015

ബി.എഡ് ഡിപ്പാര്‍ട്ട്‌മെന്റ് ക്വാട്ട : സെലക്ട് ലിസ്റ്റായി

2015-17 വര്‍ഷത്തെ ദ്വിവത്സര ബി.എഡ് കോഴ്‌സിന് (ഡിപ്പാര്‍ട്ട്‌മെന്റ് ക്വാട്ട) സെലക്ഷന്‍ ലഭിച്ചവരുടെ ലിസ്റ്റും ഉത്തരവുംwww.education.kerala.gov.in വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. സെലക്ഷന്‍ ലഭിച്ചവര്‍ ലിസ്റ്റും ഉത്തരവും ഡൗണ്‍ലോഡ് ചെയ്ത് ബന്ധപ്പെട്ട സര്‍ക്കാര്‍ ബി.എഡ് സെന്ററില്‍ ജൂലൈ 27 നകം ഹാജരാകണം

Friday, July 24, 2015

സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും രജിസ്റ്റര്‍ ചെയ്യാം

മാതാവോ പിതാവോ മരണമടഞ്ഞ നിര്‍ധനരായ കുടുംബങ്ങളിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് പ്രതിമാസ ധനസഹയം നല്‍കുന്ന സ്‌നേഹപൂര്‍വം പദ്ധതിയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കുംwww.socialsecuritymission.gov.in-ല്‍ രജിസ്റ്റര്‍ ചെയ്യാം. 2014-15 അധ്യയന വര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

Wednesday, July 22, 2015

ഒ.ഇ.സി. ലംപ്‌സം ഗ്രാന്റ് : സ്‌കൂളുകള്‍ ഡാറ്റാ എന്‍ട്രി നടത്തണം

സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ. സ്‌കൂളുകളില്‍ പഠിക്കുന്ന ഒ.ഇ.സി. വിഭാഗം വിദ്യാര്‍ത്ഥികളുടെ ലംപ്‌സം ഗ്രാന്റ്/ട്യൂഷന്‍ ഫീസ് എന്നിവ സംബന്ധിച്ച വിവരം സ്‌കൂളുകള്‍ www.scholarship.itschool.gov.inഎന്ന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേന ജൂലൈ 30-നകം ഡാറ്റാ എന്‍ട്രി നടത്തണം. സ്‌കൂള്‍ കോഡ്/പാസ്‌വേര്‍ഡ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ക്ക് ഐ.റ്റി@സ്‌കൂളുമായി ബന്ധപ്പെടാം. ഫോണ്‍ : 0484-2429130, ഇ-മെയില്‍tvmitschool@gmail.com, obcdirectorate@gmail.com

Tuesday, July 21, 2015

ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലംwww.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in എന്നീ സൈറ്റുകളില്‍ ലഭിക്കും. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പി ലഭിക്കുന്നതിനും നിശ്ചിത ഫോറത്തില്‍ അപേക്ഷ ഫീസ് സഹിതം മാര്‍ച്ചിലെ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത സ്‌കൂളിലെ പ്രിന്‍സിപ്പാലിന് ജൂലൈ 30-നകം സമര്‍പ്പിക്കണം. ഫീസ് വിവരം : പുനര്‍മൂല്യനിര്‍ണയത്തിന് പേപ്പര്‍ ഒന്നിന് 500 രൂപ. ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പിയ്ക്ക് പേപ്പര്‍ ഒന്നിന് 300 രൂപ. സൂക്ഷ്മപരിശോധനയ്ക്ക് പേപ്പര്‍ ഒന്നിന് 100 രൂപ. യാതൊരു കാരണവശാലും അപേക്ഷ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കുന്നതല്ല. അപേക്ഷാഫോറം സ്‌കൂളുകളിലും ഹയര്‍സെക്കന്‍ഡറി പോര്‍ട്ടലിലും ലഭിക്കും. സ്‌കൂളുകളില്‍ ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷ പരീക്ഷാസെക്രട്ടറി നല്‍കുന്ന സോഫ്ട്‌വെയര്‍ ഉപയോഗിച്ച് ഓഗസ്റ്റ് അഞ്ചിനകം പ്രിന്‍സിപ്പല്‍മാര്‍ അപ്‌ലോഡ് ചെയ്യേണ്ടതാണ്. സെപ്റ്റംബര്‍ ഒന്നു മുതല്‍ ആരംഭിക്കുന്ന ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ നോട്ടിഫിക്കേഷനും പ്രസിദ്ധീകരിച്ചു. പരീക്ഷാ തീയതി സെപ്തംബര്‍ ഒന്ന്, രണ്ട്, മൂന്ന്, ഏഴ്, എട്ട്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 27. ഫീസൊടുക്കേണ്ട അവസാന തീയതി ജൂലൈ 29. ഡേറ്റാ അപ്‌ലോഡ് ചെയ്യേണ്ട തീയതി ജൂലൈ 30.

Sunday, July 19, 2015

കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. മൂന്നു ദിവസമായി നിര്‍ത്താതെ പെയ്തു കൊണ്ടിരിക്കുന്ന മഴ മൂലം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളപ്പൊക്കമാണ്. ഈ സാഹചര്യത്തില്‍ തിങ്കളാഴ്ച സ്‌കൂളുകള്‍, കോളജുകള്‍, സാങ്കേതിക സ്ഥാപനങ്ങള്‍, എന്നിവയ്‌ക്കെല്ലാം അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. സി ബി എസ് ഇ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം തിങ്കളാഴ്ച അവധിയാണ്.
ഹയര്‍സെക്കന്‍ഡറി ട്രാന്‍സ്ഫര്‍ കോമ്പിനേഷന്‍ അലോട്ട്‌മെന്റ് നടക്കുന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസുകള്‍ പ്രവര്‍ത്തിക്കും.  സര്‍വകലാശാലാ പരീക്ഷകളില്‍ മാറ്റമില്ല.

Saturday, July 18, 2015

CLUSTER TRAINING SCHEDULE - KASARAGOD DISTRICT

DETAILED SCHEDULE OF CLUSTER TRAINING OF HIGH SCHOOL SECTION - COMMENCE FROM 21-07-2015 – KASARAGOD EDUCATIONAL DISTRICT
 
Malayalam language
21/07/2015
GVHSS for Girls Kasaragod
2 Batch
Kasaragod Educational District
Arabic
21/07/2015
GHSS Kasaragod
1 Batch
Kasaragod Educational District
Sanskrit
21/07/2015
BEMHSS Kasaragod
1 Batch
Kasaragod & Kanhangad Edl.District
English
22/07/2015
GHSS Kumbla
1 Batch
Manjeshwar & Kumbla Sub District
English
22/07/2015
GHSS Cherkala Centre
1 Batch
Kasaragod Sub District
Art Education
22/07/2015
Marthoma HS Cherkala
1 Batch
Kasaragod Educational District
Hindi
23/07/2015
BEMHS Kasaragod
2 Batch
Kasaragod Educational District
Chemistry
(Malayalam)
23/07/2015
GVHSS for Girls Kasaragod
1 Batch
Kasaragod Educational District
Chemistry
(Kannada)
23/07/2015
GHSS Kumbla
1 Batch
Kasaragod & Kanhangad Educational District
Maths
(Malayalam)
24/07/2015
TIHS Naimarmoola
2 Batch
Kasaragod & Kanhangad Educational District
Maths
(Kannada)
24/07/2015
GHSS Kumbla
2Batch
Kasaragod & Kanhangad Educational District
Physics
(Malayalam)
24/07/2015
GHSS Cherkala Centre
1 Batch
Kasaragod & Kanhangad Educational District
Physics
(Kannada)
24/07/2015
GHSS Kumbla
1 Batch
Kasaragod & Kanhangad Educational District
Urdu
24/07/2015
GHSS Kasaragod
1 Batch
Kasaragod & Kanhangad Educational District
Social Science (Malayalam)
27/07/2015
Marthoma HS Cherkala
2 Batch
Kasaragod Educational District
Social Science
(Kannada)
27/07/2015
GHSS Kumbla
2 Batch
Kasaragod & Kanhangad Educational District
Work Experience
27/07/2015
GVHSS for Girls Kasaragod
1 Batch
Kasaragod Educational District
Biology (Malayalam)
28/07/2015
TIHS Naimarmoola
1 Batch
Kasaragod Educational District
Biology (Kannada)
28/07/2015
GHSS Kumbla
1 Batch
Kasaragod & Kanhangad Educational District
Kannada Language
28/07/2015
GHSS Kumbla
2 Batch
Kasaragod & Kanhangad Educational District

    SHENI BLOG TEAM WISHES EID MUBARAK TO ALL ITS VIEWERS

Thursday, July 16, 2015

SETICalc II


Sri Pramod Murthy of TSNMHS Kundurukunnu  has sent us a program to conduct the IT Exam in Open office Calc / Libre office Calc ) which is evaluated by the computer itself..
 Download the IT_Spreadsheet.ods file to your Desktop Now open Calc By Application --->Office--> Open Office Calc/Libre office Calc .
Now follow the screen shots
(Go to Tools--> Options-->Security...>Macro Security--->Click on the radio Button Medium..>OK)

Wednesday, July 15, 2015

Guidelines to Download Form 16 - Updated

2014-15 സാമ്പത്തികവർഷത്തെ അവസാനത്തെ ക്വാർട്ടറിന്റെ TDS Return ഫയൽ ചെയ്ത് കഴിഞ്ഞതിന് ശേഷം ഉള്ള ഇൻകം ടാക്സ് സംബന്ധിച്ച പ്രധാന ഉത്തരവാദിത്തമാണ് Form 16 ഡൌണ്‍ലോഡ് ചെയ്ത് ഇഷ്യൂ ചെയ്യുക എന്നത്. ശമ്പളത്തിൽ നിന്നും ടാക്സ് നല്‍കിയ ജീവനക്കാര്‍ക്ക് ടാക്സ് കുറച്ച ആള്‍ (DDO) നല്‍കേണ്ട TDS Certificate ആണ് Form 16. മെയ്‌ 31 നു മുമ്പായി ശമ്പളത്തില്‍ നിന്നും ടാക്സ് അടച്ച ജീവനക്കാര്‍ക്ക് ഇത് നല്‍കിയിരിക്കണമെന്നു Section 203 പറയുന്നു. ഗസറ്റഡ് ഉദ്യോഗസ്ഥർക്ക് Form 16 ഡൌണ്‍ലോഡ് ചെയ്ത് നൽകേണ്ടത് അതാത് ട്രഷറി ഓഫീസർമാരാണ്.

പ്രീമെട്രിക്ക് 2014-15 ലെ അക്കൗണ്ട് വിവരങ്ങള്‍

2014-15 വര്‍ഷത്തെ പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ഥികളില്‍ ചിലരുടെ ആനുകൂല്യങ്ങള്‍ ബാങ്ക് വിശദാംശങ്ങള്‍ തെറ്റായതിനാല്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നും ആയത് എഡിറ്റ് ചെയ്ത് ജൂലൈ 17നകം പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിലെ പല വിദ്യാര്‍ഥികളുടെയും ബാങ്ക് വിശദാംശങ്ങള്‍ ഒറിജിനല്‍ രേഖകളുമായി ഒത്തു നോക്കിയതില്‍ തെറ്റുകള്‍ കാണുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഫോറത്തിന് വേണ്ടി DPI ഓഫീസിലെ ബന്ധപ്പെട്ട സെക്ഷനുമായി ബന്ധപ്പെട്ടപ്പോള്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ തന്നെയാണെന്നും ജോയിന്റ് അക്കൗണ്ടിലെ ആദ്യ പേര് കുട്ടിയുടേതല്ലാത്തതോ IFSC കോഡില്‍ 0-ന് പകരം ഇംഗ്ലീഷ് അക്ഷരമാലയിലെ O വന്നതോ അക്കൗണ്ട് നമ്പരിലെ ആദ്യത്തെ അക്കങ്ങളായ പൂജ്യം(ഉണ്ടെങ്കില്‍ അവ) ഉള്‍പ്പെടാത്തതോ ആവാം കാരണമെന്ന മറുപടി ആണ് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 0471 - 2328438. അക്കൗണ്ട് വിവരങ്ങള്‍ തിരുത്തുന്നതിന് ഇവിടെ നിന്നും ലഭിക്കുന്ന ലിങ്കിലൂടെ ലോഗിന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന സ്കൂളിന്റെ പേജിലെ Reports എന്ന പേജിലെ താഴെക്കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക

ഭാഷാ ന്യൂനപക്ഷ കമ്മിറ്റി യോഗം ചേര്‍ന്നു

സംസ്ഥാനതല ഭാഷാന്യൂനപക്ഷ കമ്മിറ്റിയുടെ യോഗം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഭാഷാ ന്യൂനപക്ഷ മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവിധ പ്രശ്‌നങ്ങളും പുതിയ കോഴ്‌സുകള്‍ അനുവദിക്കുന്നതും യോഗം ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ സമയബന്ധിതമായി തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. തമിഴ്, കന്നഡ ഭാഷാ പഠനത്തിനുള്ള രണ്ട് കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് ആരംഭിക്കും. കാസര്‍കോഡ്, മൂന്നാര്‍ എന്നിവിടങ്ങളിലാണ് ഈ സെന്ററുകള്‍ തുടങ്ങുക. ന്യൂനപക്ഷഭാഷാ മേഖലകളില്‍ വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്‌നം പരിഹരിക്കുന്നത് സംബന്ധിച്ച പരാതികള്‍ തീര്‍പ്പാക്കാന്‍ യോഗം തീരുമാനിച്ചു. സ്‌കൂള്‍ കലോത്സവ മാന്വല്‍ പരിഷ്‌കരണത്തിന് കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കും. ഇതിനായുള്ള പ്രത്യേക സമിതി രൂപീകരിക്കുന്നതിനും തീരുമാനമായി. നിയമസഭയില്‍ മുഖ്യമന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിന് പുറമെ എം.എല്‍.എമാരായ ഇ.എസ്.ബിജിമോള്‍, കെ.അച്ചുതന്‍, ഷാഫി പറമ്പില്‍, പി.ബി.അബ്ദുള്‍ റസാഖ്, എസ്.രാജേന്ദ്രന്‍, എന്‍.എ നെല്ലിക്കുന്ന്, തുടങ്ങിയവരും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

Tuesday, July 14, 2015

PAY COMMISION REPORT HIGHLIGHTS


  •   നിലവിലുള്ളത്). ഹെഡ്മാസ്റ്റര്‍ 41500-83000(20740-36140) HM(HG)- 45800-87000 (22360-37940) ; HSA 30700-62400 (15380-25900) ; HSA(HG)- 33900-68700(16980-31360) . HSA(Sen. Gr) 37500-75600 (18740-33680) HSA(Sel Grade) 39500-79200 (19240-34500) UP HM 37500-75600(18740-33680) UP HM(HG) 39500- 79200(19240-34500) UP HM(Sen Gr) 41500-83000(20740-36140). LPSA-UPSA 26500-54000 (13210-22300) LP/UP(G) 29200-59400 (14620-25280) LP/UP(Sr.Gr) 32300-65400(16180-31360) LP/UP (Sel. Grade)33900-68700 (16980-31360) 
  • Pay Revision Commission നിര്‍ദ്ദേശിച്ച പുതിയ Master Scale താഴെപ്പറയുന്നപ്രകാരമാണ്